തപാല്‍പ്പെട്ടികള്‍
**************
ഓരോ -
പോസ്റ്റോഫീസിനു
മുന്നിലുമെന്തു
തിരക്കായിരുന്നു
കുറച്ചു മുമ്പു വരെ !
കത്തുപാട്ടുകള്‍
പിറന്നതും
പലപല ജീവിത കഥകള്‍
പകര്‍ന്നതും
വികാര-വിചാരങ്ങളുടെ
ആദാനപ്രദാനങ്ങള്‍
തോരാതെ പെയ്തതും,
പെയ്തു തോര്‍ന്നതും
കത്തകങ്ങളുടെ -
കാത്തിരിപ്പിന്‍റെ
കത്തലുകളിലായിരുന്നു.
അക്കരെയിക്കരെ
'ലാന്‍ഡ്' ചെയ്യാന്‍ തുടങ്ങി-
പിന്നെപ്പിന്നെ
പാരസ്പര്യങ്ങളുടെ
കാതോട്കാതോര -
വര്‍ത്തമാനങ്ങള്‍ !
'തൊട്ടു നുണയുന്ന'
ലാഘവങ്ങളില്‍
പച്ചയായ വിവരങ്ങള്‍ ,
വിരല്‍ തുമ്പിലെ -
വിസ്മയങ്ങളാകവേ,
അഞ്ചലുല്‍സവങ്ങളുടെ -
രോമാഞ്ച-
ക്കൊഞ്ചലുകളയവിറക്കി
കുന്തിച്ചിരുപ്പുണ്ട്.
ഇന്നും ചില -
അഞ്ചല്‍ കുറ്റികള്‍ !!
****************
മുഹമ്മദ് കുട്ടി ,
.ഇരിമ്പിളിയം .
************
(Image:google)

രോമാഞ്ചക്കൊഞ്ചലുകളയവിറക്കി
ReplyDeleteകുന്തിച്ചിരുപ്പുണ്ട്.
ഇന്നും ചില -
അഞ്ചല്‍ കുറ്റികള്‍ !! കത്തുകളുടെ കാലം വീണ്ടും ഓർത്തു... :)
പ്രിയ Mubi...
Deleteഎത്ര കാലമായി കണ്ടിട്ട്? സുഖമല്ലേ സകുടുംബം..ഇപ്പോള്‍ നാട്ടിലുണ്ടോ ?ഇങ്ങിനെയൊരു 'അഭിമുഖ'ത്തിന് വേദി കണ്ടതില്‍ ഒരു പാട് നന്ദി....
അന്ന് എന്തെല്ലാം സംഗതികളാണ് നാമൊക്കെ കത്തകങ്ങളിലൂടെ കൈമാറിയിരുന്നത് ...
ReplyDeleteആ കത്തകങ്ങൾ കാണുവാനുള്ള കാത്തിരിപ്പിന്റെ സുഖം ഇന്നുള്ള യാതൊരു കമ്യൂണിക്കേഷനും കിട്ടുന്നില്ലല്ലോ എന്നുള്ള ദുഃഖം മാത്രം ബാക്കിയായി ...!
Thank u sir...
Delete'Generation gap' എന്നു പറയാം അല്ലേ ?വല്ലാത്തൊരു Nostalgia !!
തപാൽപ്പെട്ടി പോലെത്തന്നെ ബ്ലോഗ് തുറക്കാറില്ലാത്തതിനാൽ കവിത വന്നതും പോസ്റ്റ്മാൻ പോയതുമൊന്നും കണ്ണിൽപ്പെട്ടില്ല..
ReplyDeleteവിരൽത്തുമ്പിലെ വിസ്മയങ്ങളിൽ കണ്ണോടിക്കുമ്പോഴും വഴിയിലൂടെ കടന്നുപോകുന്ന പോസ്റ്റ്മാനെ കാണുമ്പോൾ മനസ്സിന്റെ ഉള്ളിലൊരു രോമാഞ്ചം വിടരും..പത്രാധിപർക്ക് അയച്ച സൃഷ്ടികൾ സ്വീകരിച്ചോ തിരസ്‌ക്കരിച്ചോ എന്ന ഉൽക്കണ്ഠ.. അച്ചടിച്ചുവന്ന സൃഷ്ടികൾ കയ്യിൽ കിട്ടുമ്പോൾ ഉണ്ടാകുന്ന ആനന്ദനിർവൃതി
ആ സ്മരണകൾ ഇപ്പോഴും മധുരിക്കുന്നു..ഈ കവിതയും..