Tuesday, April 28, 2020

വിശപ്പ്



Courtesy -GOOGLE
_________



വിശപ്പ്‌ -
അശ്ലീലമാകുമ്പോള്‍ 
പിശാച് 
ശ്ലീലങ്ങളുടെ അന്തകനായി
അവതരിക്കുന്നു .

മനുഷ്യത്വം 
അരുംകൊല ചെയ്യപ്പെടുന്നതും 
പിറവിയുടെയിളം നാമ്പുകള്‍ 
ചുട്ടെരിക്കുന്നതും
ഊഴിയുടെ അസ്തിത്വങ്ങള്‍
അസ്ഥിമാടങ്ങളാക്കി 
മാറ്റുന്ന രണോല്‍സുകതയും,

താഴെ തട്ടിലെ 
ചവറ്റുകൂനകളില്‍ 
പട്ടികളോടും 
പക്ഷികളോടും
കടിപിടി കൂടുന്നതും ,

മേലെ തട്ടിലെ 
തീന്മേശകളില്‍ 
ദ്രവ്യ ധൂര്‍ത്തുകള്‍ വിളമ്പുന്നതും 
വിശപ്പിന്‍റെ -
വകഭേദ ഭീതികള്‍ ..........!

വിശപ്പ്‌ -
ശ്ലീലമാകുമ്പോള്‍ 
മണ്ണിലും വിണ്ണിലും 
മാലാഖമാര്‍
മനുഷ്യരായി
ജന്മമെടുക്കുന്നതും
വിധി നിശ്ചയങ്ങളുടെ -
പ്രദീപ്ത ഗാഥകള്‍ .....!

*******
മുഹമ്മദ്‌ കുട്ടി ,ഇരിമ്പിളിയം


************************

9 comments:

  1. വിശപ്പ്‌ - ശ്ലീലമാകുമ്പോള്‍ 
    മണ്ണിലും വിണ്ണിലും മാലാഖമാര്‍
    മനുഷ്യരായി പിറന്നാലും വിശപ്പിന്റെ
    അശ്ലീലം  ഒരു വിധി നിശ്ചയമായി തുടരുന്ന
    പ്രദീപ്‌ത ഗാഥകൾ... 

    ReplyDelete
  2. ഇവിടെ വന്നതിലും വായിച്ചു പ്രതികരിച്ചത്തിലും നന്ദി .......

    ReplyDelete
  3. വിശപ്പിന്റെ വിവിധ മുഖങ്ങൾ വരച്ചിടുന്ന വിലപിടിച്ച വാക്കുകൾക്ക് അഭിനന്ദനങ്ങൾ. നോമ്പുകാലം മനുഷ്യൻ ഓർക്കേണ്ടത് വിശപ്പിനെക്കുറിച്ചാണെന്നതിൽ ഒരു അർത്ഥശങ്കയുമില്ല. ജാതി,മത,വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ഇല്ലാതെ വിശക്കുന്നവന്റെ വിശപ്പ് മാറ്റാൻ മാലാഖമാരായി ഓരോ മനുഷ്യനും മാനസാന്തരപ്പെടാൻ ഇടവരട്ടെ..

    ReplyDelete
    Replies
    1. അല്പം അനാാരോഗ്യ- ഹോസ്പിറ്റല്‍ പ്രശ്നങ്ങള്‍ ...ഭേദമായ്ട്ടില്ല ...അടുത്ത് തന്നെ കാണാം ഇന്ഷാ അല്ലാഹ്

      Delete
  4. വിശപ്പ് തീണ്ടി ചത്തവർ അശ്രീകരങ്ങൾ ആണ് വിശപ്പില്ലാ നിഘണ്ടു ചുമക്കുന്നവർക്ക്. വിശപ്പ് മരണം തന്നെയാണ് അതുള്ളവർക്ക്. കായാഗ്നി കെട്ടടങ്ങിയവർക്കോ വലിയ തമാശയും.ഇഷ്ടം ഇക്കാ. ഷുക്കൂർ മമ്പാട്

    ReplyDelete
    Replies
    1. അല്പം അനാാരോഗ്യ- ഹോസ്പിറ്റല്‍ പ്രശ്നങ്ങള്‍ ...ഭേദമായ്ട്ടില്ല ...അടുത്ത് തന്നെ കാണാം ഇന്ഷാ അല്ലാഹ്

      Delete
  5. മാഷേ വിശപ്പിന്റെ ശ്ലീലാശ്ലീല വകബേദങ്ങൾ കവിത അതിഗംഭീരമായ് അവതരിപ്പിച്ചു ട്ടാ.മാഷിന്റെ മനസ്സ് കവിതയിൽ എപ്പോഴും പരന്ന് കിടക്കുന്നത് കണ്ട് സന്തോഷിക്കുന്നു.നോമ്പ് എടുക്കുന്നുണ്ടോ??സുഖാണോ? സലാം മാഷേ.

    ReplyDelete
  6. അല്പം അനാാരോഗ്യ- ഹോസ്പിറ്റല്‍ പ്രശ്നങ്ങള്‍ ...ഭേദമായ്ട്ടില്ല ...അടുത്ത് തന്നെ കാണാം

    ReplyDelete
  7. thank you for your valuable content.i expect more useful posts from you.
    stay home,stay safe
    with regards

    ReplyDelete

Followers