ചരിത്ര സത്യങ്ങള്‍ വിളിച്ചു പറയുന്ന ഇരിമ്പിളിയം
******************************************
ഇതൊരു തിരിച്ചെടുക്കലല്ല. തരിച്ചെടുക്കലാണ് .....ആരൊക്കെയോ തമസ്ക്കരിച്ചും
തമ്മിലടിച്ചും തല്ലിത്തകര്‍ത്തും തരിപ്പണമാക്കിയ ഒരു നല്ല തറവാടിന്റെ സുവര്‍ണ്ണ കാലം
നേരേചൊവ്വേ വിളിച്ചറിയിക്കാനുള്ള സുഫല ശ്രമം .
ഇതു നീണ്ട്രത്തൊടിയുടെ മാത്രം കഥനമല്ല.ഈ തറവാടുമായി അഭേദ്യമായി ബന്ധപ്പെട്ടു
കിടക്കുന്ന കേരള ജമാഅത്തെ ഇസ്ലാമിയുടെയും ഇസ്‌ലാമിക-വൈജ്ഞാനിക നവ ജാഗരണ ശ്രമ ഫലങ്ങളുടെയും ചിത്രവും
ഉച്ചനീചത്വങ്ങളില്ലാത്ത സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയം നല്ല കാലത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ കൂടിയാണ് ..............!
മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും അതിരരഞ്ഞാണം കെട്ടി ഹര്‍ഷ പുളകിതയായി ഒഴുകുന്ന
തൂതപ്പുഴ അലിഞ്ഞു ചേരുന്നത് നിളാവോളങ്ങളിലാണ് .നിളയുടെയും തൂതയുടെയും സാമീപ്യം
ഇരിമ്പിളിയത്തിന്റെ സജീവതയുടെ നാടിമിടിപ്പുകളായിരുന്നു.കരയാത്രകള്‍ ദുസ്സഹമായിരുന്ന
അക്കാലത്തെ ജല ഗതാഗതം ഒരു പരിധിവരെ ആശ്വാസ ദായകമായിരുന്നുവെന്നു ഊഹിക്കാവുന്നതേയുള്ളൂ. കരയാത്രകള്‍ക്ക് കാളവണ്ടികളും
മറ്റും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.നടന്നാണ് പലരും വിദൂര സ്ഥലങ്ങളില്‍ പോയി ക്രയ-വിക്രയങ്ങളും ഉപരിപഠനവും
നടത്തിയിരുന്നത്.......
വൈദ്യന്മാരുടെ നാടായാണ് ഇരിമ്പിളിയം അറിയപ്പെടുന്നത് .പ്രബലമായ രണ്ടു തറവാട്ടുകാരാണ് ഈ
പേരിനു അടിത്തറയിട്ടത് .ഇതില്‍ പ്രഥമവും വിശ്രുതവും എല്ലാ തലത്തിലും സമ്പന്നവുമായ തറവാടായിരുന്നു
പള്ളിക്കര നീണ്ട്രത്തൊടി. പലരും ഈ കാര്യം അറിഞ്ഞോ അറിയാതെയോ പുതു തലമുറയില്‍ നിന്നും സത്യം
ഒരു പാട് അകലെ മറച്ചു വെക്കുന്നു.അതു കൊണ്ടു തന്നെ യഥാര്‍ത്ഥമല്ലാത്ത 'മുഴച്ചു നില്‍പ്പുകള്‍ ' ചരിത്രം
കുറിച്ചു വെക്കാന്‍ വ്യഗ്രതപ്പെട്ടവരില്‍ തന്നെ കാണാം....!!
ഇതിനു അനുകൂല സാഹചര്യം ഒത്തു വന്നത് തകര്‍ന്നടിഞ്ഞ തറവാടിന്റെ അടിത്തറ പോലും മാന്തിയെടുത്ത്
ഇവരുടെ വേരും പേരും ഉലകിലവശേഷിക്കരുതെന്ന് നിനച്ചവരാണ്.അതിന്റെ പിന്നില്‍ ആരോക്കെയുണ്ടോ (എല്ലാം
അറിയുന്നവന്‍ അല്ലാഹു മാത്രം )അവരുടെ സ്വാര്‍ത്ഥപരമായ ശ്രമ ഫലങ്ങളുമാണ്.
ഈ പുസ്തകത്തില്‍ നീണ്ട്രത്തൊടിയുടെയും ആ തറവാടിനു കേരള ഇസ്‌ലാമിക പ്രസ്ഥാനവുമായി ഉള്ള അഭേദ്യ
ബന്ധത്തെക്കുറിച്ചും വാമൊഴിയായും വരമൊഴിയായും കിട്ടിയ അറിവുകള്‍ പങ്കു വെക്കാനും ഇതൊരു ലിഖിത രേഖയായി
വരും തലമുറയ്ക്ക് ഉപകാരപ്പെടുവാനുമാണ് ഉദ്ദ്യേശിക്കുന്നത്. തറവാട്ടു മഹിമ കൊട്ടിഘോഷിക്കാനൊട്ടും താല്പര്യമില്ല !
അല്ലാഹു സഹായിക്കട്ടെ.ഈ ഉദ്യമം ഒരു സ്വാലിഹായ പ്രവര്‍ത്തനമായി സ്വീകരിക്കുമാറാവട്ടെ....! എന്റെ കഴിവനുസരിച്ച്
എല്ലാം അതിന്റെ സത്യമായ സ്രോതസ്സുകളില്‍ നിന്നും ശേഖരിക്കുവാനും നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുവാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
വല്ലാത്ത സാഹസമായിരുന്നു അതെന്നു കൂടി പറയട്ടെ ......!
ഈ പൂര്‍വവൃത്ത ചരിത്ര രചനയില്‍ വല്ല സ്ഖലിതങ്ങളും
സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍
സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍
അറിവുള്ളരോട് നന്മയുടെ ഭാഷയില്‍ അപേക്ഷ.
(തുടരും )
ReplyDeleteSaifudheen Saifu ആരും സഞ്ചരിക്കാതെപോയ,ഈപാതയിൽ സധൈര്യംമുന്നേറുക...................അഭിവാദ്യങ്ങൾ.....
സൈഫുവിന്റെ fb Comment ആണ് മുകളില്‍ ...Saifu Thank u very much...
ReplyDeleteവിശേഷണങ്ങളില്‍ നിന്നും വിഷയത്തിന്റെ പ്രാധാന്യം കുറെയൊക്കെ ഊഹിക്കാന്‍ സാധിക്കുന്നുണ്ട്. കൌതുകത്തോടെ അടുത്ത അധ്യായങ്ങള്‍ക്കായി കാത്തിരിക്കുന്നു. നീണ്ട്രത്തൊടിയുടെ പ്രതാപ കാലങ്ങളിലേക്ക് നീട്ടിയ ഒരു തിരിനാളമാവട്ടെ ആ വാക്കുകള്‍..ആശംസകളോടെ..
ReplyDeleteവളരെ സാഹസമായിരുന്നു.സാഹസവും നന്മക്കു വേണ്ടിയാകുമ്പോള്‍ ഒരു ത്രില്ലാണല്ലോ....പ്രിയ സുഹൃത്തിനു നന്ദി -സാദരം .
ReplyDelete
ReplyDeleteMohammed Ali Pulikkal
Mohammed Ali Pulikkal എന്റെ ചെറുപ്പത്തിൽ ഞാനും കുറച്ചു കാലം ഇവിടെ താമസിക്കുകയും വലുതായപ്പോൾ അമ്മാവന്മാരുടെ കൂടെ (അബൂബക്കർ; അബ്ദു സ്സത്താർ) പല തവണ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
ഇരിമ്പിളിയത്ത് പോകുന്നതും പുഴയിലിറങ്ങി കുളിക്കുന്നതും എന്നും വലിയൊരാവേശമായിരുന്നു. നിങ്ങളുടെ കൂടെത്തന്നെ ഒരിക്കൽ ഞാൻ ഇരിമ്പിളിയം സന്ദർശിച്ചതായി ഓർക്കുന്നു.
വരെ സ്നേഹ സമ്പന്നരായിരുന്നു അബുബക്കർ കാക്കയും സത്താർ കാക്കയും ; ആ സ്നേഹത്തിന് പകരമായി ഒന്നും തിരിച്ച് കൊടുക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന വലിയ ദുഖവും മനസ്സിലുണ്ട്.
ഒരു കഥന കഥയായി എഴുതുമ്പോൾ അലോസരപ്പടുത്തുന്ന ചിലതൊക്കെ എഴുതേണ്ടി വരും....
ചരിത്രമറിയുന്ന അനുഭവസ്ഥരായ പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്. ചോദിച്ചറിഞ്ഞ് എഴുതുക. വളരെ നല്ല സംരഭം. അല്ലാഹു അനുഗ്രഹിക്കട്ടെ.
Unlike · Reply · 1 · 13 hrs
Mohammed Kutty N
Mohammed Kutty N വളരെ സന്തോഷം എന്റെ പ്രിയപ്പെട്ട മുഹമ്മദ് അലി....എന്റെ First P.S.C Appointment G.L.P.S.THADATHIL PARAMBA OLAVATTOOR ആയിരുന്നു. അന്നു കോമുകുട്ടിമൗലവിയുടെ രണ്ടാമത്തെ ഭാര്യ മറിയക്കുട്ടിഅമ്മായിയെ പലപ്പോഴും വീട്ടില്‍ പോയി കണ്ടിരുന്നു......അന്ന് അവരുടെമക്കള്‍ഹസ്സന്‍,ബദറുദീന്‍ ,ഫാത്വിമ എന്നിവരെ കണ്ടിരുന്നു....ഇതില്‍ ഹസ്സനിക്ക മരിച്ചുവെന്നറിഞ്ഞു....അന്നീ ചരിത്രമെഴുതുകയായിരുന്നുവെങ്കില്‍ എനിക്കൊരു വിഷമവും കണ്ടിരുന്നില്ല......പക്ഷെ എനിക്കതിനു (അല്ലെങ്കില്‍ ആര്‍ക്കെങ്കിലും )അങ്ങിനെ തോന്ന്നിയില്ലല്ലോ എന്ന വല്ലാത്തവിഷമം....മുഹമ്മദലിക്ക് അറിവുള്ളത് ഞാനുമായി പങ്കു വെക്കുമോ? കൂടെ താങ്കളെ ഒന്നു പരിചയപ്പെടുത്തിയാലും....Pls......നമുക്കൊന്നിക്കാം.....
Like · Reply · Just now
Mohammed Ali Pulikkal, ബഹുമുഖ പണ്ഡിതനും ജമാഅത്തെ ഇസ്ലാമിയുടെ സമുന്നതനായ നേതാവും,പരിണതപ്രജ്ഞനായ അദ്ധ്യാപകനുമായിരുന്ന മര്‍ഹൂം അബുല്‍ജലാല്‍ മൗലവിയുടെ
Deleteമൂത്ത മകനാണ്.