Pages

Ads 468x60px

..

Saturday, January 28, 2012

ചോരുന്ന പുരകള്‍ .....!


പഴുതുകള്‍ തിരയും
പുഴുക്കള്‍ക്ക്
കുളക്കടവുമകത്തളവും
വിളപ്പച്ചകള്‍ .

തലക്കു മീതെ വട്ടമിടും
കഴുകനും
കാലിനടിയിലിഴയും
പാമ്പിനും
വിശപ്പിന്റെ -
മാംസ ദാഹം !

ഇര പിടുത്തത്തിന്റെ
ഒളിവിരുതുകള്‍ക്കിന്ന്
വേര്‍പ്പറിയാ -
വെടിക്കോപ്പുകള്‍ .

മറവിലുമോരോ
തുറവിലും
താഴും തഴുതുമിട്ട്
കാവലിരിപ്പാണ്
കാത്തു സൂക്ഷിപ്പിന്റെ
അകം പ്രാര്‍ഥനകള്‍ !

ധ്യാന തീര്‍ഥങ്ങളില്‍
കുളിച്ചു തോര്‍ത്തുന്നു
തെറ്റോര്‍മകളുടെ
ഇരുട്ടും, വെളിച്ചമായി .

വിജാതീയ ധ്രുവങ്ങളിലെ
സജാതീയപ്പൊരുത്തങ്ങളില്‍
താവഴികളുടെ
താങ്ങു വേരുകള്‍ക്ക്
ഊടുംപാവുമിടുന്നത്
ആണും പെണ്ണും .

എന്നിട്ടും -
നിന്റെ സ്വകാര്യതകള്‍
എന്റേതുമെന്ന
വ്യാജ വിത്തുകള്‍ക്ക്
മണ്ണും മനസ്സുമൊരുക്കിയ
വേതാളങ്ങള്‍
ഞാനും നീയുമാവില്ലെന്ന്
മുഖാമുഖം
ചേര്‍ന്നു നിന്ന്
ചിരിക്കാം -
 (കരയാം )
നമുക്ക് ....!!!
  ....    ....

ചോരുന്ന പുരയില്‍
ചാരത്തുളകള്‍
തുരന്ന്
അരിച്ചുപെറുക്കട്ടെ
തുരപ്പന്മാര്‍ -
അകച്ചോറ് !

കള്ളന്‍ ,കള്ളനെന്ന്
വിരല്‍ ചൂണ്ടി
വിളിച്ചു പറയും
വെള്ളരിപ്രാവുകളോട്
പൊള്ള് ,പൊളെളന്ന്
മൂളിക്കൂവട്ടെ
മാളികപ്പുറത്തെ
പകല്‍ മൂങ്ങകള്‍ !

ഇറുക്കിയടക്കാം
കാഴ്ചകള്‍ -
'രാജാവ് നഗ്നനേയല്ല ....!'


^^^^^^^^^^^^


(ചിത്രം -കടപ്പാട് : ഗൂഗിള്‍ )
*****

47 comments:

 1. മാഷേ....!!!

  എനിക്കു സങ്കടായി...:(

  ReplyDelete
 2. മറവിലുമോരതുറവിലും
  താഴും തഴുതുമിട്ട് കാവലിരിപ്പാണ്
  കാത്തു സൂക്ഷിപ്പിന്റെ അകം പ്രാര്‍ഥനകള്‍ !
  എല്ലായിടത്തും ഇരപിടുത്തങ്ങളുടെ കാഴ്ച്ചകള്‍ ..
  കണ്ണടക്കുന്ന സിംഹാസനങ്ങള്‍ ..
  ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അതീവ സൂക്ഷ്മതയോടെ വരച്ച സംസാരിക്കുന്ന വാക്ചിത്രങ്ങള്‍ ..
  അതിമനോഹരമായി മാഷേ..

  ReplyDelete
 3. ഇരയ്ക്കും വേട്ടക്കാരനും ഇടയിലെ കാഴ്ചകള്‍ .....
  കണ്ണ് ഇറുക്കി അടയ്ക്കല്‍ ഒളിച്ചോട്ടം കൂടിയാണ്

  ReplyDelete
 4. തീക്ഷ്ണതയേറിയ വാക്കുകളാല്‍ അനീതിയേയും,അനാചാരങ്ങളെയും,
  പൈശാചികതയേയും,കള്ളത്തരങ്ങളേയും
  അനാവരണം ചെയ്യുന്ന രചന.
  ഒടുവില്‍....,.....
  "ഇറുക്കിയടക്കാം
  കാഴ്ചകള്‍
  'രാജാവ്‌ നഗ്നനേയല്ല'...!"
  പണ്ട്‌.......................,.............
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 5. ഇറുക്കിയടക്കാം
  കാഴ്ചകള്‍ -
  'രാജാവ് നഗ്നനേയല്ല ....!'

  പതിവ് പോലെ കാച്ചി കുറുക്കിയ അക്ഷരങ്ങളില്‍ ചില യാഥാര്‍ത്യങ്ങള്‍..
  നന്നായിട്ടുണ്ട്...

  ReplyDelete
 6. ആത്മരോഷത്തിൽ നിന്നും ഉറവപ്പൊട്ടിയവാക്കുകൾ.നല്ല കവിത ആശംസകൾ.

  ReplyDelete
 7. കുഞ്ഞുപദാവലികളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍
  ആത്മരോഷത്തിന്റെ തീക്കനലുകള്‍...

  നല്ല കവിത.

  ReplyDelete
 8. ചോരുന്ന പുരയില്‍
  ചാരത്തുളകള്‍
  തുരന്ന്
  അരിച്ചുപെറുക്കട്ടെ
  തുരപ്പന്മാര്‍ -
  അകച്ചോറ് !വര്‍ത്തമാനത്തെ നോക്കിയുള്ള ഈ രോഷം നന്നായി മാഷേ ...കവിതയിലൂടെ പറഞ്ഞു വാക്കുകള്‍കൊണ്ട് തീവ്രമാക്കി ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 9. വിജാതീയ ധ്രുവങ്ങളിലെ
  സജാതീയപ്പൊരുത്തങ്ങളില്‍
  താവഴികളുടെ
  താങ്ങു വേരുകള്‍ക്ക്
  ഊടുംപാവുമിടുന്നത്
  ആണും പെണ്ണും .

  മാഷിന്റെ രചനാ മികവ് ..
  അതിനു പകരമായി എന്തെങ്കിലും ഇവിടെ കുറിക്കാന്‍ എനിക്ക് വാക്കുകള്‍
  ഇല്ല മാഷേ ... നല്ല കവിത
  ആശംസകള്‍

  ReplyDelete
 10. ഭംഗിയുള്ള കൊച്ചു കൊച്ചു വരികള്‍ നിങ്ങള്‍ സ്രഷ്ടിക്കുന്ന ലോകം.
  നന്നായി .
  ആശംസകള്‍

  ReplyDelete
 11. നന്നായിരിക്കുന്നു.. ഭാവുകങ്ങൾ

  ReplyDelete
 12. ജീവിതം പെയ്യുന്നു.

  ReplyDelete
 13. അതിമനോഹരമായ കവിത.....
  ആശംസകള്‍ ഇക്കാ....

  ReplyDelete
 14. ചെറുവരികളില്‍ ക്കൂടി മാഷ്‌ തീര്‍ക്കുന്നത് പൊള്ളുന്ന സത്യങ്ങളുടെ മഹാസാഗരം ;പക്ഷെ കണ്ണടക്കരുത് ,രാജാവ് നഗനനാണ് ,,,

  ReplyDelete
 15. പൊള്ളുന്ന കവിത.. മാസ്മരികമാണീ ആറ്റികുറുക്കി പാകപ്പെടുത്തുന്ന ശൈലി. അഭിനന്ദനങ്ങള്‍

  ReplyDelete
 16. മാഷിന്റെ ..കഥകള്‍ ഉറങ്ങുന്ന കവിതകള്‍ പതിവിലും ..മാറ്റം ഉള്ളത് ..വരാന്‍ താമസിച്ചതില്‍ ക്ഷമിക്കുക..

  ReplyDelete
 17. കൊള്ളാം
  നല്ല വരികള്‍
  ചെറിയ വരികള്‍ ചില വലിയ കാര്യങ്ങള്‍
  ആശംസകള്‍

  ReplyDelete
 18. വളരെ സുന്ദരമായ വരികള്‍ മാഷെ ..
  "കാത്തു സൂക്ഷിപ്പിന്റെ
  അകം പ്രാര്‍ഥനകള്‍ !"

  "തെറ്റോര്‍മകളുടെ
  ഇരുട്ടും, വെളിച്ചമായി ."
  തുടങ്ങിയ മാഷിന്റെ വാക്കുകളും ശൈലിയും എടുത്തു പറയാതെ വയ്യ ..
  പടച്ചോനെ എനിക്കിങ്ങനെയൊന്നും എഴുതാന്‍ കഴിയുന്നില്ലല്ലോ (അസൂയ്യ).

  ReplyDelete
 19. മാഷേ കമെന്റ്റ്‌ എഴുതാനുമുള്ള അറിവ് പോരാ....ആശംസകള്‍!
  സ്നേഹത്തോടെ, ജോസെലെറ്റ്‌.

  ReplyDelete
 20. നല്ല കവിത .... ആശംസകള്‍

  ReplyDelete
 21. തീവ്രമായ വാക്കുകള്‍ കൊണ്ട് മനോഹരമാക്കിയ കവിതക്ക് അഭിനന്ദനങ്ങള്‍ ..

  ReplyDelete
 22. രോഷ ജ്വാല ഇനിയും പ്രവഹിക്കട്ടെ... കവിത എന്തൊക്കെയോ വായനക്കാരോറ്റ് ആഹ്വാനം ചെയ്യുന്നു

  ആശംസകൾ മാഷേ...

  ReplyDelete
 23. ഭംഗിയുള്ള വാക്കുകളിലാല്‍ തീഷ്ണമായ വരികള്‍ . അഭിനന്ദനങ്ങള്‍..

  ReplyDelete
 24. കള്ളന്‍ ,കള്ളനെന്ന്
  വിരല്‍ ചൂണ്ടി
  വിളിച്ചു പറയും
  വെള്ളരിപ്രാവുകളോട്
  പൊള്ള് ,പൊളെളന്ന്
  മൂളിക്കൂവട്ടെ
  മാളികപ്പുറത്തെ
  പകല്‍ മൂങ്ങകള്‍ !
  എന്തു രസമാണ് ഓരോ വരികളും വായിക്കാന്‍
  ഓരോ വരികളിലും വലിയ ആശയങ്ങളും
  ഈ നല്ല വരികള്‍ സമ്മാനിച്ചതിന് നന്ദി മാഷെ
  ഇനിയും ഒരു പാടു പ്രതീക്ഷിക്കുന്നു

  ReplyDelete
 25. ഇക്കാ...വരാന്‍ വൈകി ക്ഷമിയ്ക്കൂ ട്ടൊ...
  എപ്പോഴും പറയും പോലെ തന്നെ ...
  കൊച്ചു വാക്കുകള്‍ കൊണ്ട് എത്ര വലിയ ലോകം സൃഷ്ടിയ്ക്കുന്നു നിങ്ങള്‍ ഇക്കാ...
  അഭിനന്ദനങ്ങള്‍ ട്ടൊ...!

  ReplyDelete
 26. കള്ളന്‍ ,കള്ളനെന്ന്
  വിരല്‍ ചൂണ്ടി
  വിളിച്ചു പറയും
  വെള്ളരിപ്രാവുകളോട്
  പൊള്ള് ,പൊളെളന്ന്
  മൂളിക്കൂവട്ടെ
  മാളികപ്പുറത്തെ
  പകല്‍ മൂങ്ങകള്‍ !


  കൊച്ചു വരികളിലൂടെ ഒരു പാട് മാനങ്ങളുള്ള നല്ല കവിത. മാഷ്ക്ക് ആശംസകള്‍. ഇവിടെ എത്തിപ്പെടാന്‍ വൈകിയതില്‍ ക്ഷമയോടെ,

  ReplyDelete
 27. കണ്ണുകള്‍ ഇറുകി അടക്കാം എനിട്ട്‌ കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകാം നമുഉടെ വയിയിലെ കല്ലും മുള്ളും നമുക്ക് വിസ്മരിക്കാം

  ReplyDelete
 28. ഇരയാര്, വേട്ടക്കാരനാര് എന്ന് ഇഴപിരിച്ചെടുക്കാനാവാത്ത വിധം നന്മതിന്മകള്‍ ഇലാസ്തിക പരിവേഷം ആര്ജ്ജിച്ചിരിക്കുന്ന നമ്മുടെ കാലം..
  ജീര്‍ണ്ണതകള്‍ ചോര്‍ന്നൊലിയ്ക്കുകയാണ്. താങ്ങുതൂണുകളെ വിശ്വാസത്തില്‍ എടുത്തു കൊണ്ട് സംസ്കൃതിയുടെ മേല്പ്പുര ഒന്ന് കൂടി ബലപ്പെടുത്തേണ്ടിയിരിക്കുന്നു, അകത്തളങ്ങളെങ്കിലും കുതിരാതിരിയ്ക്കട്ടെ..
  കാര്യങ്ങള്‍ ഉറക്കെ പറയുന്ന മികച്ച കവിത !
  അഭിനന്ദനങ്ങള്‍ !

  ReplyDelete
 29. തീഷ്ണമായ ആശയങ്ങള്‍ ചെറുവാക്കുകളില്‍ പറഞ്ഞു വെച്ച നല്ലൊരു കവിത ..ഭാവുകങ്ങള്‍ .

  ReplyDelete
 30. സാറിന്റെ വരികളില്‍ ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങള്‍ ഉള്ളത് പോലെ അത് എന്റെതാകാം എനിക്കറിയുന്നവരുടെതാകാം .. വയികുംപോള്‍ എന്തോ ഒരു സങ്കടം വരികള്‍ക്ക് മനോഹാരിത കൂട്ടാന്‍ സാഹിത്യത്തിന്റെ മേമ്പൊടിയും... ആശംസകള്‍..

  ReplyDelete
 31. ഇവിടെ ഭവിയ്ക്കുന്ന രാസമാറ്റങ്ങള -
  ഭംഗുരമീവിധമായിത്തുടരുന്നു
  തമസും വെളിച്ചവും പര്യായമെന്നോതി
  ചങ്ങാത്തമാകുന്നിരകളും വേടനും

  ReplyDelete
 32. ഇഷ്ടായി മാഷിന്റെ ഈ കവിതയും .

  ReplyDelete
 33. വജ്രായുധമാക്കിയ വാക്കുകള്‍ ...

  കവിതയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു നീറ്റല്‍...

  നഗ്നനല്ല എന്ന് സ്വയം ചിന്തിക്കുന്നവര്‍ക്ക് മുമ്പില്‍

  കണ്ണടക്കാന്‍ മാത്രം വിധിക്കപ്പെട്ട ജനം

  നന്നായിരിക്കുന്നു

  ReplyDelete
 34. "വിജാതീയ ധ്രുവങ്ങളിലെ
  സജാതീയപ്പൊരുത്തങ്ങളില്‍
  താവഴികളുടെ......."

  ഒത്തിരി ഇഷ്ട്ടായി..!
  ആശംസകളോടെ..പുലരി

  ReplyDelete
 35. അര്‍ഥഗാഭീര്യമേറും വരികള്‍
  കാച്ചിക്കുറിക്കിയെടുത്ത വാക്കുകള്‍
  കുറിക്കു കൊള്ളുന്നവ തന്നെ
  ആശംസകള്‍

  ReplyDelete
 36. അര്‍ത്ഥവത്തായ വരികള്‍..
  ആശംസകള്‍!

  ReplyDelete
 37. ചോരുന്ന പുരയില്‍
  ചാരത്തുളകള്‍
  തുരന്ന്
  അരിച്ചുപെറുക്കട്ടെ
  തുരപ്പന്മാര്‍ -
  അകച്ചോറ് !


  മനോഹരം ഇഷ്ടമായി....!!

  ReplyDelete
 38. കവിതകൾക്ക് തീക്ഷ്ണത കൂടിവരുന്നു.

  ReplyDelete
 39. ഇവിടെ വന്ന് ഈ രചന വായിച്ച് വിലപ്പെട്ട അഭിപ്രായങ്ങള്‍ ,നിര്‍ദേശങ്ങള്‍ ,അനുഭവങ്ങള്‍ ...പങ്കുവെച്ച പ്രിയപ്പെട്ടവര്‍ക്കെല്ലാം കടപ്പാടുകളോടെ ഹൃദയം നിറഞ്ഞ നന്ദി...

  ReplyDelete
 40. നല്ല വരികള്‍ മാഷേ....മുല്ല പറഞ്ഞപോലെ മാഷിന്റെ കവിതകൾക്ക് തീക്ഷ്ണത കൂടിവരുന്നു.

  ReplyDelete
 41. സര്‍ അങ്ങയുടെ പുതിയ പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോഴാണ് അങ്ങയെ അങ്ങയുടെ ലോക പരിചയത്തെ കുറിച്ച് ബോധ്യപ്പട്ടത്
  ആയത് കൊണ്ട് അങ്ങയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 42. മറവിലുമോരോ
  തുറവിലും
  താഴും തഴുതുമിട്ട്
  കാവലിരിപ്പാണ്
  കാത്തു സൂക്ഷിപ്പിന്റെ
  അകം പ്രാര്‍ഥനകള്‍ !

  നല്ല രചന. അർത്ഥങ്ങളുടെ അകക്കാമ്പ് മനസ്സിലെത്താൻ ഇത്തി പാട് പെട്ടു. ആശംസകൾ.

  ReplyDelete
 43. ജീവിതത്തിന്റെ നേർക്കാഴ്ച...കണ്ണുകളടയ്ക്കാതെ വയ്യ...നന്നായിരിക്കുന്നു മാഷേ..ഒരിടവേളയ്ക്ക് ശേഷമുള്ള വരവാണ്...പല പോസ്റ്റുകളും വായിച്ചിട്ടില്യാ...ഇനിയും വരാം :)

  ReplyDelete
 44. ഒരിടവേളക്കുശേഷം വീണ്ടും കണ്ടതില്‍ വളരെ സന്തോഷം,സീതാ...വിലപ്പെട്ട അഭിപ്രായത്തിനു നന്ദി.

  ReplyDelete
 45. ചോരുന്ന പുരയില്‍
  ചാരത്തുളകള്‍
  തുരന്ന്
  അരിച്ചുപെറുക്കട്ടെ
  തുരപ്പന്മാര്‍ -
  അകച്ചോറ് !

  നന്നായിരിക്കുന്നു
  അഭിനന്ദനങ്ങള്‍

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge