( കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മുമ്പ് എഴുതിയ ചില രചനകളാണ്...വലിയവരുടെ ലോകത്ത് 'കുട്ടികള്‍ക്കും '
വേണ്ടേ ഒരിത്തിരി പരിഗണന....)
{ചിത്രം -ഗൂഗ്ള്‍ )
______
തേനീച്ച
**
മൂളിപ്പാറും തേനീച്ച
പൂന്തേന്‍ നുകരും തേനീച്ച
പൂമ്പൊടിയേറ്റി പൂന്തുകിലേറി
കൂടണയും തേനീച്ച .
കൂടിനെന്തൊരഴകാണേ,
കൂട്ടില്‍ നിറയെ അറയാണേ.
മലര്‍ പൊടി നിറച്ച നിലവറകള്‍
മലര്‍ മധുവൊഴുകും കലവറകള്‍ !
കാവല്‍ക്കാരും പടയാളികളും
തൊഴിലാളികളും മടിയന്മാരും
ഒരുമയില്‍ കഴിയുമീ 'സാമ്രാജ്യ'ത്തി -
ന്നധിപയമ്മ ,മഹാറാണി !!
***** *****
ഹാ ...ഹൈ !
_____

'ഹാ !'യെന്നുരുവിടും
മുറിവൊന്നു പറ്റിയാല്‍.
'ഹൊ'യെന്നായാലോ
മൂക്കത്ത് വിരല്‍ വരും !
ചുണ്ടില്‍ മുല്ലകള്‍ വിടരും
'ഹോ' 'ഹൈ'യെന്നു മൊഴിയവേ.
'ഹൈ ,ഹൈ'യെന്നായാലോ
കൈകൊട്ടിച്ചിരിക്കാലോ
ഹോഹായ്,ഹാഹൈ
ഒന്നിച്ചു പാടാലോ.
*** ***
എണ്ണി വരക്കാം
****
ഒന്നെന്നെഴുതി -
യൊരാളെ വരക്കാം .
രണ്ടിനെ നമുക്കൊരു
താറാവുമാക്കം .
മൂന്നെന്നെഴുതിയാല്‍
ഇലയാണെളുപ്പം.
നാലിട്ടാലൊരു
കോഴിയെ നോക്കാം .
അഞ്ചിനെ നല്ലൊരോ -
റഞ്ചുമാക്കാം.
ആറാകുമ്പോള്‍
ഏറേ വരക്കാം -
പട്ടി ,പൂച്ച ,മുയല്‍ ....
അങ്ങിനെയങ്ങിനെ.
ഏഴെന്നെഴുതിയാല്‍
കൊടിയാവാമൊരു
വെണ്ടയുമാക്കാം.
എട്ടിനെ നോക്കൂ
കട്ടുറുമ്പാക്കാം .
ഒമ്പതില്‍ നമുക്കൊരു
ബക്കറ്റൊരുക്കാം .
പത്തിട്ടാലതിലൊരു
പത്തിരി കാണാം ,
മുത്തവും വാങ്ങാം !
*******
****
ഇത്തവണ പുതുമ ഉണ്ടല്ലോ ...
ReplyDeleteഒന്നാമത്തെ ..മനുഷനില്ലാത്ത ഒരുമ തീനിച്ചക്ക് ഉണ്ട്ന്ന്
രണ്ടാമത്തെ വാക്കുകളുടെ സ്വര വിത്യാസം
മൂന്ന് തമാശ ..
കുട്ടി മാഷെ ഭാവുകങ്ങള്‍
നന്ദി ,പ്രിയ പ്രദീപ്.കാണാതിരുന്നപ്പോഴുണ്ടായ വിഷമം നീങ്ങി ട്ടോ.സന്തോഷം.
ReplyDeleteകൊള്ളാം ഞാനൊരു കുട്ടിയായി
ReplyDeleteകുട്ടികളുടെ മനസ്സിലേക്ക് എളുപ്പം ചെന്നെത്തുന്ന വരികള്‍ .കൌതുകകരമായ ഒരു വിത്യസ്ഥതയുണ്ട് ഈ വരികളില്‍ .ആശംസകള്‍
ReplyDeleteമക്കള്‍ക്ക് ചൊല്ലി കൊടുത്തു.. കുഞ്ഞു കവിതകള്‍ നന്നായിരിക്കുന്നു.
ReplyDeleteകൊള്ളാം
Deleteവളരെ നന്നായി എഴുതി. ബാലമനസ്സുകളെ ആകര്‍ഷിപ്പിക്കുന്ന ഈണവും താളവും....
ReplyDeleteനിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്കായുള്ള രചന.
ആറാകുമ്പോള്‍
ReplyDeleteഏറേ വരക്കാം -
പട്ടി ,പൂച്ച ,മുയല്‍ ....
അങ്ങിനെയങ്ങിനെ.
ഏഴെന്നെഴുതിയാല്‍
കൊടിയാവാമൊരു
വെണ്ടയുമാക്കാം.
എട്ടിനെ നോക്കൂ
കട്ടുറുമ്പാക്കാം ....നല്ല കുഞ്ഞു കവിതകള്‍ മാഷേ ..
കുട്ടികള്‍ക്കായുള്ള നല്ല കവിതകള്‍ ....
ReplyDeleteനല്ല കവിതകള്‍ . ഇഷ്ടായി .
ReplyDeleteഅനുമോദനങ്ങള്‍
Dear സുമേഷ് വാസു.ഊഷ്മളസ്വാഗതം.വിലപ്പെട്ട വാക്കുകള്‍ക്ക് നന്ദി.
ReplyDeleteപ്രിയ സുഹൃത്തുക്കള്‍ ആറങ്ങോട്ടുകര മുഹമ്മദ്,Mubi,Pradeep mash,ആചാര്യന്‍ ,കുഞ്ഞൂസ്...അകംനിറഞ്ഞ നന്ദി.
Dear ലീല എം ചന്ദ്രന്‍ ,സ്വാഗതം.നല്ല വാക്കിന് നന്ദി...
നല്ല സംരംഭം ആണ് മുഹമ്മദ് കുട്ടിക്കാ
ReplyDeleteആശംസകള്‍
കുട്ടികവിതകള്‍ സൂപ്പെര്‍ ആയി ട്ടോ
ReplyDeleteകുട്ടിക്കകവിതല്‍ ഇഷ്ടായി ഇക്കാ...
ReplyDeleteപ്രത്യേകിച്ച് ആ "ഹ" കൊണ്ടുള്ള കളി...:)
കുട്ടി കവിതകള്‍ കൊള്ളാം കുട്ടിക്കാ ...!!
ReplyDeleteനല്ല ഈണമുള്ള കുട്ടികവിതകള്‍.. നല്ല ശ്രമമാണിത്..
ReplyDeleteഅവസാനത്തെ കവിത ഏറെ ഇഷ്ടപ്പെട്ടു ..ആശംസകള്‍
ReplyDeleteസുപ്രഭാതം ഇക്ക..
ReplyDeleteഐശ്വര്യമായൊരു വായനയിലൂടെ ഇന്നത്തെ ദിനം ആരംഭിച്ചിരിയ്ക്കുന്നു എന്ന് സ്നേഹപൂര്‍വ്വം അറിയിയ്ക്കട്ടെ..
വളരെ സന്തോഷം തോന്നുന്നു ഇക്ക...ഇനിയും പ്രതീക്ഷിയ്ക്കാമല്ലോ അല്ലെ കുഞ്ഞുങ്ങള്‍ക്കുള്ള ഒരു പിടി നുറുങ്ങുകള്‍...!
ന്റ്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...!
നല്ല കുട്ടിക്കവിതകൾ.. അഭിനന്ദനങ്ങൾ. മനസ്സിപ്പൊഴും കുട്ടികൾക്കൊപ്പം.. അതൊരു അനുഗ്രഹം തന്നെ..
ReplyDeleteപ്രിയരേ...സിയാഫ്,മൂസ,അബ് സാര്‍ ,കൊച്ചുമോള്‍ ,ഇലഞ്ഞിപ്പൂക്കള്‍ ,ഷാജി ,വര്‍ഷിണി,ജെഫു...
ReplyDeleteഈ 'കുഞ്ഞുങ്ങളെ'ഇഷ്ടപ്പെട്ട നിങ്ങള്‍ എല്ലാവരുടെയും അക്ഷരമുത്തങ്ങള്‍ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നു.നന്ദി.
ഇഷ്ടമായി എന്ന് വെറുതെ പറയുകയല്ല.. മനോഹരം ഈ കുട്ടിക്കവിതകൾ..!!
ReplyDeleteമാഷെ നല്ല രസമുണ്ടല്ലൊ,കുട്ടിക്കവിതകള്‍....
ReplyDeleteഇഷ്ടമായി കവിതകള്‍.
ReplyDeleteഈ കവിതകള്‍ എല്ലാം ചേര്‍ത്ത് പുസ്തകമായി
പ്രസിസിദ്ധീകരിച്ചുകൂടെ മാഷെ?ബാലസാഹിത്യത്തിന്
ഈ കവിതകള്‍ ചൈതന്യം നല്‍കും.തീര്‍ച്ച.
ആശംസകള്‍
മധുരം , എന്ത് മനോഹരമായിട്ടാണ് എഴുതിയത്. ഇഷ്ടം മാഷേ.
ReplyDelete