Wednesday, February 10, 2021

തലവര


കാലിനോട് ചോദിച്ചു

കയറിയിറങ്ങിയ

കാലടികളെത്ര ?

കൈമലര്‍ത്തി,കാലുകള്‍ !

      

കൈകളോട് ചോദിച്ചു

കൊടുത്തുവാങ്ങിയ

കൈമാറ്റങ്ങളെത്ര ?

കണ്ണുതുറിച്ചു,കൈകള്‍ !


കണ്ണിനോട് ചോദിച്ചു

തുറന്നടച്ച കാഴ്ചകളുടെ

വാതിലുകളെത്ര ?

തലപുകച്ചു,കണ്ണുകള്‍ !


തലയോട് ചോദിച്ചു

ഉയര്‍ത്തിയതെത്ര

താഴ്ത്തിയതെത്ര ?

തലയിലെഴുത്തിന്റെ

താളിയോലകള്‍ മറിച്ചു,

തല -

തലങ്ങും വിലങ്ങും !!


    ******** 

(Image - google )

7 comments:

  1. ഇതു നന്നായി ട്ടാ...  
    ആശംസകളോടെ...

    ReplyDelete
  2. മാഷേ... ഇത് കൊള്ളാം :) ഉത്തരമില്ലാത്ത ചോദ്യങ്ങൾ!

    ReplyDelete
  3. പ്രിയരേ, ഈ കവിത ഈ 'ഒരിറ്റി'ല്‍ തന്നെ മുമ്പു പോസ്റ്റ്‌ ചെയ്തതാണ്...അതോര്‍മ്മയില്ലാതെയാണ് വീണ്ടും പോസ്റ്റ്‌ ചെയ്തത്‌...ഖേദിക്കുന്നു..

    ReplyDelete
  4. മാഷേ.. ഇത് മുമ്പ് വായിച്ചിട്ടില്ല തോന്നുന്നു.അതിമനോഹരം.. അർത്ഥവത്തം.. വാക്കുകളുടെ അടുക്ക് അത്യുഗ്രമായി നടത്തിയിരിക്കുന്നു..ആശംസകൾ .

    ReplyDelete
    Replies
    1. ഞാനൊന്ന് 'തട്ടിപ്പിടഞ്ഞു' എഴുന്നേറ്റ്‌ വന്നു എന്‍റെ പ്രിയ സുഹൃത്തിനെ കാണാതെ വന്നപ്പോള്‍ വല്ലാത്ത അസ്വസ്ഥതയിലായിരുന്നു...പലവട്ടം വിളിക്കണമെന്നു ഉദ്ദേശിച്ചിരുന്നു..ഹൌ ! സന്തോഷമായി ..പഴയ സുഹൃത്തുക്കളില്‍ മറക്കാനാവാത്ത മുഖം ...നന്ദി ,നന്ദി!

      Delete

Followers