ബാറ്റരി ചത്ത 'ലാപ്പി'ന്റെ
ആപ്പും കോപ്പും പോയി !
ഓടിച്ചിരുന്ന വണ്ടി
ഓടിക്കാതിരുന്നതിനു
ഒരു 'സെല്ഫി' തരാത്ത
ബാറ്ററി പ്രശ്നം അവിടെയും !
കൈയിലെ വാച്ചിന്റെ
സമയം നിലച്ചത് കണ്ടു ,
'വൈദ്യനെ' കാണിച്ചപ്പോള്
അവിടെയും ബാറ്ററി പ്രതിസന്ധി....!!
എല്ലാം ഈ ആഴ്ചയില്
ഒരേ സമയം .........!!!
എന്റെ ബാറ്ററിയുടെ
ചാര്ജ്ജു പോകാഞ്ഞത്
എന്റെ ഭാഗ്യ -നിര്ഭാഗ്യ
പ്രതി സന്ധിയാകുമോ ?
ഒന്നും നമ്മുടെ കയ്യിലല്ലെന്നതില്
പ്രതിസന്ധിയുമില്ല ;
സന്ദേഹവുമില്ല !
********************
Mohammed Kutty,
IRIMBILIYAM.
____________
(Image: google)

ബാറ്ററി പ്രതിസന്ധി...!
ReplyDeleteThank u sir...
Deleteഊര്ജം വേണമല്ലോ എന്തിനും ഏതിനും അല്ലെ ?സന്തോഷം,വീണ്ടും കണ്ടതില്...താങ്കളുടെ Blog-ല് വരാനും ഉചിതമായ Comment-കള് നല്കാനും എന്റെ കഴിവനുസരിച്ച് ചെയ്യാം ...
ഒന്നും നമ്മുടെ കയ്യിലല്ല...
ReplyDeleteThanks Mubi...
Deleteപ്രപഞ്ചത്തിന്റെയാകമാനം ബാറ്ററി ഓട്ടോമാറ്റിക്ക് ആയി ചാർജ്ജ് ചെയ്യപ്പെടുന്നത് അതിന്റെ തന്നെ നിരന്തരമായ ചലനങ്ങളിലൂടെയാണ്. അതിനെ നിയന്ത്രിക്കുന്നതോ, അതെല്ലാം എന്തിന്റെ ഒരു നിസ്സാര ഭാഗമായിത്തീർന്നോ ആ ആദിമഹാശക്തിയുടെ കാരുണ്യത്താലും...ഇങ്ങനെയൊക്കെ ചിന്തിക്കാനാണ് ഈ വരികൾ പ്രേരിപ്പിച്ചത്.. സദ്ചിന്തകളാൽ... സൽപ്രവർത്തികളാൽ ജീവിതമെന്ന ചലനം തുടർന്നുകൊണ്ടേയിരിക്കട്ടെ.. പ്രാർത്ഥനകളോടെ
ReplyDeleteCorrect my dear..
Deleteചലനങ്ങളിലാണ് ഊര്ജോല്പാദനം..കണ്ടതില് വളരെ സന്തോഷം.നന്ദി ..നന്ദി !