കഷ്ടിച്ച് അരിഷ്ടിക്കൊന്നും
കഷ്ടപ്പാടില്ലാതെ
ഷഷ്ടിപൂര്‍ത്തിയും
കഴിഞ്ഞു .......
ഇനിയിപ്പോള്‍ -
മറുപുറം,
ഇഷ്ടപ്പെടുന്ന ഇടം
ഇടതടവില്ലാതെ
കടന്നു കിട്ടണം.
മാടി മാടി വിളിക്കുന്നുണ്ട്
കടലലകളീയസ്തമന-
സൂര്യനെ വരവേല്‍ക്കാന്‍ ......!
ഖബറടക്കാനുണ്ടാവില്ലൊരു -
'കടലി'വന്‍ വെറും കടലാടിയതി-
നാലാറടിയതെത്രയോ കരണീയ-
വീടകം,വിധിപോല്‍ .......!
കൂട്ടില്ല,വിട്ടകലാ സഹധര്‍മ്മിണി പോലു-
മൊറ്റ,ക്കെല്ലാ'സാമ്രാജ്യവും'വിട്ടൊഴിഞ്ഞ്.....!!
കൂട്ടിനു വരുമത്രേയീ മണ്ണില്‍ ഞാനാട്ടിയകറ്റിയ
കീടങ്ങള്‍ പരശ്ശതം,കഠിനമാം കൂരിരുട്ടും !!!
മണ്ണിനും പെണ്ണിനും പോരടിച്ച മര്‍ത്യനെ
വിണ്ണും കനിയാത്തൊരു ഭീതിത സങ്കേതം.
നേരിനെ കാംക്ഷിച്ചു നേരില്‍ ജീവിച്ചവന്‍
പേരു നേടും,കടാക്ഷിക്കും പെരിയോനും.
ധരണിയിലെത്ര തരുണ-താരുണ്യ രത്നങ്ങള്‍
തൊലിപ്പുറ സാനന്ദ ചാരു ദൃശ്യങ്ങള്‍,
സ്വന്തമെന്നഹങ്കാരപ്പൊലിമയില്‍
തച്ചുടച്ചില്ലേ മാനവ മൂല്യങ്ങള്‍,രക്ത
ബന്ധങ്ങള്‍,സാത്വിക സായൂജ്യ സത്യസാരങ്ങള്‍ !
വ്യര്‍ത്ഥമേതുചിന്താ സരണിയുമിരു കരകള്‍ -
ക്കുമജ്ഞേയമെങ്കില്‍,കര്‍മ്മഭൂമിയിതൊന്നു-
മാത്രമറിയുക,സഫലമാകട്ടെ യാത്രയും
ധര്‍മ്മ കര്‍മ്മങ്ങളാലിഹ-പരജന്മങ്ങളും !!
*******
മരണമേ നിൻ കരലാളനമേറ്റെന്റെ
ReplyDeleteആത്മാവ് കോരി തരിക്കുന്ന വേളയിൽ
ജീവിത തത്വത്തിനർത്ഥ തലങ്ങളെൻ
മുന്നിൽ വിരിയുന്നു പച്ചപകലു പോൽ
തനിച്ചൊരു വരവും തനിച്ചൊരു പോക്കും .ഇടവേള എകാന്തമല്ലെന്നു കള്ളം പറയാൻ വന്ന മുഖങ്ങൾ .അവരുമായുള്ള ഹിതാവിഹിത ബന്ധങ്ങൾ ...ജീവിതത്തിന്റെ അർത്ഥം മരണത്തേക്കാൾ നന്നായി അറിയുന്നവരുണ്ടോ ..നല്ല രചന സാർ ആശംസകൾ
നല്ലൊരു വായനയും അതിലേറെ വിലപ്പെട്ട പ്രതികരണവും കുറിച്ചിട്ട പ്രിയ ശുക്കൂര്‍ ഹൃദയം തൊട്ട നന്ദി.
DeleteAfter the game, the king and the pawn go into the same box.
ReplyDeleteTrue & Sure.....Thank u very much my dear sudhee...
Deleteധരണിയിലെത്ര തരുണ-താരുണ്യ രത്നങ്ങള്‍
ReplyDeleteതൊലിപ്പുറ സാനന്ദ ചാരു ദൃശ്യങ്ങള്‍,
സ്വന്തമെന്നഹങ്കാരപ്പൊലിമയില്‍
തച്ചുടച്ചില്ലേ മാനവ മൂല്യങ്ങള്‍,രക്ത
ബന്ധങ്ങള്‍,സാത്വിക സായൂജ്യ സത്യസാരങ്ങള്‍ !
സത്യം...!!
വായനക്കും പ്രതികരണത്തിനും നന്ദി ....!വീണ്ടും വരുമെന്ന പ്രതീക്ഷയില്‍ ....
Deleteനേരിനെ കാംക്ഷിച്ച് ജീവിക്ക തന്നെ!
ReplyDeleteഅതെ ,അല്ലാതെ രക്ഷയില്ല.നന്ദി അജിത് ......!
Deleteഷഷ്ഠിപൂര്‍ത്തി കവിത ഇഷ്ടപ്പെട്ടു മാഷെ................................
ReplyDeleteആശംസകള്‍
നന്ദി സാര്‍ -ഒരുപാട് !സസ്നേഹം ....
Deleteആത്മാവിൽ നിന്ന് ഒഴുകിയെത്തിയ കവിതപോലെ......
ReplyDeleteആത്മാവില്‍ തൊട്ട പ്രദീപ് സാര്‍ വളരെ സന്തോഷം.നന്ദി -ഹൃദയപൂര്‍വം !
Deleteപിടിച്ച്ചടക്കുംപോള്‍ ഒട്ടും ഓര്‍ക്കില്ല ഒരുനാളിലിതൊക്കെയും വിട്ടേകനായ് പോകണമെന്ന സത്യം ...ഇഷ്ട്ടപ്പെട്ടു സര്‍ ...
ReplyDeleteതീര്‍ച്ചയായും ....നന്ദി സലിം !
Delete"നേരിനെ കാംക്ഷിച്ചു നേരില്‍ ജീവിച്ചവന്‍
ReplyDeleteപേരു നേടും,കടാക്ഷിക്കും പെരിയോനും...." തിരക്കോട് തിരക്കാണ്, ഇതെല്ലാം ഓര്‍ക്കാന്‍ നേരമെവിടെ? കവിത ഇഷ്ടായി..
നന്ദി മുബി ....ഒരു പാട് സന്തോഷം.
Delete
ReplyDelete‘ട’ പ്രയോഗം ഇഷ്ടമായി.
ഇഷ്ടപ്പെട്ടതില്‍ സന്തോഷിക്കുന്നു സാര്‍...ഈ കാഴ്ച സന്തോഷ പ്രദം.വീണ്ടും ഇവിടെ വരുമെന്ന പ്രതീഷയോടെ നന്ദി ..നന്ദി ..!
Deleteസാത്വിക ചിന്ത "ഖബറടക്കാനുണ്ടാവില്ലൊരു -
ReplyDelete'കടലി'വന്‍ വെറും കടലാടിയതി-
നാലാറടിയതെത്രയോ കരണീയ-
വീടകം,വിധിപോല്‍" ഗംഭീരം ആശംസകൾ
നന്ദി പ്രിയ ബൈജു .....!
Deleteവാക്കുകളുടെ പ്രയോഗം നന്നായി.....
ReplyDeleteസന്തോഷം ..പ്രിയമോടെ നന്ദി !
ReplyDeleteമരണം!!..കാണികള്‍ക്ക്
ReplyDeleteഇന്നൊരു ഉത്സവമാണ്..
അത് നമ്മുടെതല്ലെങ്കില്‍!..rr
തീര്‍ച്ചയായും .വളരെ സന്തോഷം വന്നതിലും വായിച്ചതിലും .നന്ദി ....!
ReplyDeleteകഷ്ടിച്ച് അരിഷ്ടിക്കൊന്നും കഷ്ടപ്പാടില്ലാതെ
ReplyDeleteഷഷ്ടിപൂര്‍ത്തിയും കഴിഞ്ഞുള്ള ,ഈ കാത്തിരിപ്പ്
ഒത്തിരി ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്
നന്ദി ..ഹൃദയപൂര്‍വ്വം !
Deleteദൈവം കാത്തു രക്ഷിക്കട്ടെ ...ഗൌരവതരമീ ചിന്ത .....
ReplyDeleteആമീന്‍ ! നന്ദി പ്രിയ സുഹൃത്തെ.......
DeleteThikkithirakkunna van marangalkkidayil thannethanne thirayunnamanujanu hridayathine thottu nokkuvaan ponna vaakkukal very nice
ReplyDeleteTHANK U ....
Delete