Pages

Ads 468x60px

..

Friday, May 03, 2013

അടിമത്തം


***
കുരുക്കണിഞ്ഞ കാല്‍ചങ്ങലകള്‍ 
അഴിച്ചു മാറ്റി.
വരുതിയില്‍ തടഞ്ഞിട്ട കൈവിലങ്ങുകള്‍ 
അറുത്തെറിഞ്ഞു.
കണ്ണും കാതുമടപ്പിച്ച ഇരുട്ടിന്‍റെ ജാലക -
പ്പാളികള്‍ വെളിച്ചത്തിന്‍റെ
മിഴിതുറന്നുകൊടുത്തു.......
കാറ്റു വന്നു 
വെളിച്ചം വന്നു ......
പക്ഷെ, തെളിച്ചം-
അതയാള്‍ക്കന്യമായി !!
അയാളുടെ ഉള്‍തടവുകള്‍ 
വിമോചനത്തിന്റെ വെട്ടങ്ങള്‍ക്ക് 
ഇരുട്ടിന്‍റെ തുറസ്സുകള്‍ വഴികാട്ടി .....


അടിമത്തത്തിന്‍റെ -

ചില വിവക്ഷകള്‍ അങ്ങിനെയാണ്-
ദേഹേഛകളായും
ദേഹീയിഛകളായും .....!!


~~~~~~~~~~NMK~~~~~~~~~~


29 comments:

 1. “സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം.. പാരതന്ത്രം മാനികള്‍ക്കു മ്യതിയെക്കാള്‍ ഭയാനകം……”

  ReplyDelete
 2. മോചനം ലഭിച്ചാലും ചില തടവറകള്‍ മനുഷ്യന് ചുറ്റും അതുപോലെ തന്നെ ബാക്കി നില്‍ക്കുന്നുണ്ടാകും

  ReplyDelete
 3. ഇന്നെല്ലാ ജനങ്ങളും ഏതെങ്കിലും സംഘടനകളുടേയോ, രാജ്യങ്ങളുടേയോ പിടിയിലും തടവറയിലല്ല. അവരെല്ലാം സ്വന്തം മനസ്സിന്റെ തടവറയിലാണ്. സ്വന്തം മനസ്സ് കൊണ്ട് സൃഷ്ടിക്കുന്ന ഉരുക്കിനേക്കാളും വലിയ ചങ്ങലകളാൽ തീര്ത്ത തടവറകളിൽ.!
  സ്വന്തം മനസ്സിനെ നന്നാക്കാതെ ഇവയില്നിന്നൊന്നും ആര്ക്കും മോചനമില്ല.!
  ആശംസകൾ.!

  ReplyDelete
 4. ചില വിവക്ഷകള്‍ അങ്ങിനെയാണ്

  ReplyDelete
 5. പക്ഷെ, തെളിച്ചം-
  അതയാള്‍ക്കന്യമായി !!
  അയാളുടെ ഉള്‍തടവുകള്‍
  വിമോചനത്തിന്റെ വെട്ടങ്ങള്‍ക്ക്
  ഇരുട്ടിന്‍റെ തുറസ്സുകള്‍ വഴികാട്ടി .....

  മനുഷ്യന്‍ മനസ്സിന്റെ തടവറയിലാണ്...

  ReplyDelete
 6. സ്വാതന്ത്ര്യത്തിലിരിക്കുന്നവര്‍ക്ക് പാരതന്ത്ര്യത്തെപ്പറ്റി എന്തറിയാം

  ReplyDelete
 7. ചില വിവക്ഷകള്‍ അങ്ങിനെയാണ്-
  ദേഹേഛകളായും
  ദേഹീയിഛകളായും .....!!

  ReplyDelete
 8. യാഥാര്‍ഥ്യങ്ങളെ ഉള്‍കൊള്ളുക എന്നതിന് ചില ശീലങ്ങള്‍ വിലങ്ങു തടി ആവും അത്തരം ശീല കേടുകളെ മാറ്റി എടുക്കുക എന്നത് ഏറെ ക്ലേശകരമാണ്

  ReplyDelete
 9. മാനസികമായ അടിമത്തം .........അതാണ് ശാപം

  ReplyDelete
 10. ചിന്തിപ്പിക്കുന്ന വരികള്‍
  സ്വാതന്ത്ര്യം കിട്ടിയിട്ട്‌ ഏറെ വര്‍ഷമായിട്ടും നമ്മുടെ മനസ്സില്‍ അടിമത്ത ഭാവം നിലനില്‍ക്കുന്നില്ലേ മാഷെ!!!
  ആശംസകള്‍

  ReplyDelete
 11. ആത്മാവും, ശരീരവും അവയുടെ ആഗ്രഹങ്ങളും - ഇനിയും പിടികൊടുക്കാത്ത സമസ്യകള്‍......

  പുതിയ ചിന്തകള്‍ - നല്ല കവിത

  ReplyDelete
 12. ഇക്കാ..വരികളിലെ കാമ്പ്‌ എന്നത്തേയും പോലും ഉയർന്ന നിലവാരം പുലർത്തുന്നു
  നന്ദി..ആശംസകൾ..!

  ReplyDelete
 13. വിമോചകന് വെളിച്ചമന്യമായാൽ..!!

  നല്ല കവിത, വരികൾ


  ശുഭാശംസകൾ സർ.....

  ReplyDelete
 14. പ്രിയപ്പെട്ട ഡോ. പി. മാലങ്കോട് ,പ്രഥമാഭിപ്രായത്തിന്റെ മധുരാനുഭവം പകര്‍ന്നതില്‍ സന്തോഷം.കൂടെ നന്ദിയും....

  ReplyDelete
 15. സജിത്...തീര്‍ച്ചയായും.മനുഷ്യന്‍ തന്‍റെ സ്വാര്‍ത്ഥേഛകളുടെ തടവറകളില്‍ നിന്ന് വിമോചനം നേടിയേ പറ്റൂ...നന്ദി !

  ReplyDelete
 16. നല്ല കവിത.. ആശംസകള്‍

  ReplyDelete
 17. ദേഹേഛകളായും
  ദേഹീയിഛകളായും .....!!

  നല്ല വരികൾ

  ആശംസകൾ

  ReplyDelete
 18. പതിവ് പോലെ ചിട്ടയോടെ അവതരിപ്പിച്ച കവിത

  കാറ്റു വന്നു
  വെളിച്ചം വന്നു ......
  പക്ഷെ, തെളിച്ചം-
  അതയാള്‍ക്കന്യമായി !!
  അയാളുടെ ഉള്‍തടവുകള്‍
  വിമോചനത്തിന്റെ വെട്ടങ്ങള്‍ക്ക്
  ഇരുട്ടിന്‍റെ തുറസ്സുകള്‍ വഴികാട്ടി ..... നല്ല വരികള്‍

  ReplyDelete
 19. വെളിച്ചത്തില്‍ നിന്നിട്ടും ഉള്ളില്‍ തെളിച്ചം വീഴാത്തവര്‍.!
  ആശംസകള്‍ മാഷേ...

  ReplyDelete
 20. മനസ്സ് തന്നെയാണ് മുഖ്യം.ദേഹേഛകളും ദേഹീയിഛകളും കൊണ്ട് കണ്ണുകാണാത്ത മനസ്സിനെ വെളിച്ചത്തിന്റെ ലോകം കാണിക്കാന്‍ ഒരു വിമോചകനുമാവില്ല.
  ഒരു പാട് മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരികള്‍ .വിശാലമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധം അതിന്റെ രത്നച്ചുരുക്കം.
  നേര്‍വഴി നയിക്കുന്ന ഈ വിരലുകളില്‍ നിന്നും മനോഹരമായ വരികള്‍ ഇനിയും ഉതിരട്ടെ..ആശംസകള്‍

  ReplyDelete
 21. മനൂ ...വരികള്‍ ഉള്‍കൊണ്ട മനസ്സിനെ അഭിനന്ദിക്കുന്നു.നന്ദി,,,

  ReplyDelete
 22. Kalavallabhan,
  ആചാര്യന്‍ (പേര് മറന്നു)
  ajith
  ഫൈസല്‍ ബാബു
  മൂസാ
  Anu Raj
  Cv T
  പ്രദീപ്‌ മാഷ്‌
  വര്‍ഷിണി
  സൗഗന്ധികം
  Absar
  ഷാജു
  Satheesan
  വേണുഗോപാല്‍
  Joselet Joseph
  മുഹമ്മദ്‌ കുട്ടി മാഷ്‌, ആറങ്ങോട്ടുകര
  എന്‍റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം ഹൃദയത്തില്‍ തൊട്ട നന്ദി....!

  ReplyDelete
 23. Its such as you learn my mind! You appear to know so much about this,
  like you wrote the e-book in it or something.
  I believe that you simply can do with a few % to force the message house a
  little bit, but instead of that, that is magnificent blog.
  A fantastic read. I'll definitely be back.

  Also visit my web page: psn card

  ReplyDelete
 24. Hey There. I found your blog the usage of msn. This is a
  really well written article. I'll make sure to bookmark it and return to learn more of your useful info. Thanks for the post. I will certainly return.

  Also visit my blog post ... hacks for castleville

  ReplyDelete
 25. നല്ല കവിത കുട്ടിക്കാ ..
  ആശംസകള്‍

  ReplyDelete
 26. വെളിച്ചം നഷ്ടപ്പെട്ടു പോയ ആത്മാവുകള്‍ ...
  ആഴമുള്ള കവിതക്കെന്റെയും ആശംസകള്‍ മാഷേ :)

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge