Pages

Ads 468x60px

..

Tuesday, December 11, 2012

പീഡനങ്ങള്‍ .....പീഡനങ്ങള്‍ !!


            "സ്ത്രീ അടിമുടി സെക്സിയാണെന്ന് "എവിടെയോ വായിച്ച ഓര്‍മ .അതൊരു വസ്തുതതയാണെന്നാണ് എന്റെയും അഭിപ്രായം .
ഇവിടെ ഈ നിബന്ധത്തില്‍ അതെന്റെ വിഷയമല്ല .
              സ്ത്രീ അനുദിനം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവന്നതാണ് ഈ കുറിപ്പിന്റെ സാരാംശം.അകത്തും പുറത്തുമുള്ള സ്ത്രീ പീഡന
സംഭവങ്ങള്‍ ദിനസരി വാര്‍ത്തകളിലെ 'കവര്‍ സ്റ്റോറി'കളാണ് .ബലാല്‍സംഗം ,മാനഭംഗം എന്നൊക്കെയായിരുന്നു അടുത്ത കാലം
വരെ ഇതറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ പദം പീഡനമായി മാറിയെങ്കിലും കഥ പൂര്‍വോപരി പിടിവിട്ട് ! "ഈ പീഡനക്കുളി മുറി"യില്‍ 99%
വും നഗ്നരാണെന്നത് ഒരു നഗ്ന സത്യവും !!
               ചിന്തിച്ചു പോവാറുണ്ട് . ഇതിനുമൊരു സാംസ്കാരിക മുഖം ലഭിക്കുമോ എന്ന് .കാരണമുണ്ട്  "മാംസ വില്പന " (വേശ്യാവൃത്തി)
ഒരു തൊഴിലായി അംഗീകരിക്കണമെന്നും പ്രതിഫലം കൂട്ടണമെന്നുമോക്കെയുള്ള മുറവിളികള്‍ മുഴങ്ങിക്കേള്‍ക്കുന്നു .നമ്മുടെ ചില തല
യെടുപ്പുള്ള സാഹിത്യ - സാംസ്കാരിക നായകന്മാര്‍ വരെ അതിനു വേണ്ടി  മുമ്പില്‍ നടന്നതും  ഒച്ച വെച്ചതും നാം കണ്ടു .നമ്മുടെ മൂല്യങ്ങളുടെ
ഒരു 'മൂല്യം'!!!
                  പ്രായപൂര്‍ത്തിയായ സ്ത്രീ - പു . സംഗത്തിന് ഉഭയസമ്മതമുണ്ടെങ്കില്‍ നിയമത്തിന് കൈകടത്താനാവില്ലെന്ന ആനുകൂല്യവുമുണ്ട് .
ഒന്നാലോചിച്ചുനോക്കൂ ഒരു മനുഷ്യന്റെ ജീവിത പാതയിലെ നിര്‍ണ്ണായക വഴിത്തിരിവും ഉത്കൃഷ്ടവും വിശുദ്ധവും അത്യുദാത്തവും അതീവ
ഹൃദ്യവും ഒരു കുടുംബത്തിനു അടിത്തറയിടുന്ന ജൈവവ ദൗത്യവുമായ ഒരു മാനുഷിക ധര്‍മ്മം ചീന്തിയെറിയാനുക്കള്ള നീചകൃത്യങ്ങള്‍ക്ക്
നിയമത്തിന്റെ പിന്‍ബലം !! ഇവിടെഎവിടെയാണ് ദാമ്പത്യജീവിതത്തിന്റെ സമംഗളാരംഭം കുറിക്കുന്ന ആദ്യരാത്രിയുടെ സ്വര്‍ഗഹര്‍ഷ
ദിവ്യ സൗരഭം ?പിന്നെന്ത് 'ഹണിമൂണ്‍ '....!!
                  സ്വവര്‍ഗരതിയുടെ നീചാല്‍നീചകൃത്യങ്ങള്‍ക്കു പോലും നിയമത്തിന്റെ തണല്‍ക്കൂട് . 'വിനാശകാലേ വിപരീത ബുദ്ധി '!!
മറ്റെന്ത്  പറയാന്‍ ?
                    പറഞ്ഞു വന്നപ്പോള്‍ ഓര്‍മയിലേക്ക് ഓടിവന്ന ചില അശുഭ (?)ചിന്തകള്‍ ,അല്ല സമകാലിക സംഭവങ്ങള്‍ പറയാതെ പോകുന്നത്
അസംഗതമായേക്കാം .കിട്ടുന്ന വടി കൊണ്ടെല്ലാം അടിച്ചോടിക്കുകയോ ,ഭയചകിതരാക്കുകയോ ചെയ്യാന്‍ തക്കം നോക്കി മണംപിടിച്ചു നടക്കുന്ന
ചില കുറുക്കന്മാരുണ്ട്  നമ്മുടെയിടയില്‍ .ഇവര്‍ക്ക് ചോദ്യം ചെയ്യപ്പെടാത്ത മാധ്യമ സാമ്രാട്ടുകളുടെ അതിജുഗുപ്സാവഹമായ അറുവഷളന്‍ പിന്തുണ കൂടി
ഉണ്ടാകുമ്പോള്‍ 'ആട് , പട്ടി'യാകുന്നു .പട്ടിയെ പിന്നെ പേപ്പട്ടിയാക്കി തല്ലികൊല്ലാന്‍ മിടുക്ക് കാണിക്കുന്നു .അവസാനം നേര്  പുറത്തു വന്ന് വെളിച്ചം
പരത്തുമ്പോഴോ 'ഞാനൊന്നുമറിഞ്ഞില്ല 'രാമനാരായണ'എന്ന ജപ മൂലയിലെ അര്‍ത്ഥഗര്‍ഭ മൗനവ്രതത്തില്‍ ചേക്കേറി 'നല്ലപിള്ള' ചമയാനും
ബഹുമിടുക്കര്‍ !! ഹാവൂ ,വല്ലാത്തൊരു മന:ക്കട്ടി തന്നെ!
                     "ലൌ ജിഹാദ് ".എന്തൊരു മാരക ബോംബായിരുന്നു .സാക്ഷാല്‍ 'മിശിഹാ' ബുഷിന്‌ പോലും മനസ്സിലാവാത്ത 'ലവ്'മിശ്രിത -
റോമിയോ ബോംബ്.തലക്കെട്ടുകളും തലയെടുപ്പുകളും വാളും വാക്കുമെടുത്ത് ആഞ്ഞു വീശി.കൊള്ളേണ്ടിടത്തെല്ലാം കൊണ്ടു.പാകപ്പെടുത്തിയ
മണ്ണും മനസ്സും .സംഗതി കുശാല്‍ ...!!മലയാള മണ്ണില്‍ നിന്ന് മാലോകത്തിന്റെ അഷ്ടദിക്കുകള്‍ വരെ പ്രകമ്പനം കൊള്ളിച്ച ആ "ബോംബി"നു
ചെലവിട്ട ഊര്‍ജവവും ആര്‍ജവവും ,ഇന്ന് ലക്ഷങ്ങളുടെ പ്രാണന്‍ നൂല്‍പ്പാലത്തില്‍ കുരുങ്ങിപ്പിടയുന്ന നമ്മുടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍
കാണിച്ചിരുന്നുവെങ്കില്‍ ഒരു നൂറു ഡാമുകളെങ്കിലും ഉയര്‍ന്നേനെ.....!
                     കുത്തക പത്ര സാമ്രാട്ടുകള്‍ മുതല്‍ ചാനല്‍ വിഷജീവികള്‍ വരെയും ,പള്ളി മുതല്‍ പള്ളിക്കൂടങ്ങള്‍ വരെയും , തൂവെള്ള 'ളോഹ'
ക്കാര്‍ മുതല്‍ 'പച്ചപ്പട്ടു'കളില്‍ മുഖം പൂഴ്ത്തിയവര്‍ വരെ വിഷം തുപ്പിയൂറ്റിപ്പണിത 'ലവ് ബോംബ് 'നാറ്റിത്തൂറ്റിയെന്നു തന്നെ പറയട്ടെ .
                     സത്യം പുറത്തു വന്നപ്പോള്‍ മാപ്പര്‍ഹിക്കാത്ത ഈ കൊടും പീഡനത്തെപ്പറ്റി ,ക്ഷമാപണം; വേണ്ട ഒരു നല്ല വാക്കെങ്കിലും ,
വാര്‍ത്തയായെങ്കിലും നല്‍കിയോ ഇവര്‍ !! ഇവര്‍ നമ്മുടെ പ്രിയ 'നപുംസകങ്ങള്‍ 'എന്ന് വിളിക്കാന്‍ എന്റെ മനുഷ്യത്വം അനുവദിക്കുന്നില്ല .
                     ഇതുപോലെ അജ് മീര്‍ ,മാലേഗാവ് ...സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച കഥകളും തഥൈവ. ഒന്നേ പറയുന്നുള്ളൂ.
കറുത്ത കരങ്ങള്‍ കൂരിരുട്ടിലാണ്!!
                      പറഞ്ഞു വന്നത് സ്ത്രീ പീഡനങ്ങളെപ്പറ്റി .ഇടയില്‍ കടന്നു വന്നതും പീഡനങ്ങള്‍ തന്നെ.സ്ത്രീപീഡനം എത്താന്‍ അറപ്പുളവാക്കുന്നിടം
വരെ എത്തി .(അറപ്പിനിവിടെ അതിലും കടുപ്പമേറിയ വാക്ക് ഇതെഴുതും വേളയില്‍ കിട്ടിയില്ല .കിട്ടിയാല്‍ ചേര്‍ക്കാം ).
സ്കൂളില്‍ കുട്ടിയെ ചേര്‍ക്കാന്‍ വന്ന അമ്മയാട് കുട്ടിയുടെ അച്ചനാരെന്നു ചോദിച്ചാല്‍ ആ അമ്മ /ഉമ്മ പറയില്ലേ 'എന്റെ അച്ഛന്‍ /ഉപ്പ 'എന്ന് !!
അറപ്പും വെറുപ്പും ഉളവാക്കുന്ന ഈ മൂല്യച്യുതിയുടെ ആഴവും പരപ്പും അപരിമേയമല്ലേ ? എങ്ങോട്ടാണ് നമ്മള്‍ പോകുന്നത് ?
                   ചോര നീരാക്കി വളര്‍ത്തി വലുതാവുന്ന മക്കള്‍ (പെണ്‍മക്കള്‍ )വിവാഹശേഷം അവരുടെ സുഖവിവരം തിരക്കി നോക്കൂ .
പറയില്ല പോന്നു മക്കള്‍ .കാരണം ആരെയൊക്കെയോ ഭയക്കുന്നു അവര്‍ .കെട്ടിയവന്റെ സ്വാര്‍ത്ഥ ദാഹങ്ങള്‍ക്ക് ബാലിയാടാണ് മിക്ക പെണ്‍മക്കളും.
അല്ലെങ്കില്‍ ഭര്‍ത്തൃ ബന്ധക്കാരുടെ ...!കെട്ടിയവന്റെ വെള്ളമടി നിര്‍ത്തിക്കിട്ടാന്‍ പെടാപാട് പെട്ട പരാചയത്തില്‍ പ്രാണന്‍ ത്യജിച്ച ഒരു
മകളുടെ ദുരന്തം എനിക്കറിയാം ....ഉലയിലെ തീക്കനലുകള്‍ !!
   _________
               "ഒന്നു കുളിക്കണം .വൃത്തികെട്ട ആ വിരലടയാളങ്ങളെല്ലാം ശരീരത്തില്‍ നിന്ന് കഴുകിക്കളയണം .ഹൃദയത്തില്‍ നിന്ന് അതൊന്നും
അത്രവേഗം മായ്ച്ചുകളയാന്‍ കഴിയുകയില്ല എന്ന് എരിയുന്ന മനസ്സ് ഓര്‍മ്മിപ്പിച്ചു .ഭാര്യയും സഹോദരിയും സുഹൃത്തും കാമുകിയുമായി
ചുമന്നു നടക്കുന്ന , ചിലപ്പോഴൊക്കെ വെറും ശരീരമായിത്തോന്നുന്ന ഈ കുരിശ്‌ എവിടെയെങ്കിലും ഒന്നിറക്കിവെക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
എന്നു മാത്രമായിരുന്നു ഞാന്‍ ആലോചിച്ചതത്രയും ."
        ഒരു ഇലക് ഷന്റെ കൗണ്ടിംഗ് ഡ്യൂട്ടിക്കു വീട്ടിനടുത്തുള്ള സ്കൂളിലേക്ക് പോയ ടീച്ചറും എഴുത്തുകാരിയുമായ ഷീബ .ഇ .കെ.തന്റെ
നീറുന്ന ഒരനുഭവം 2012 .ജനുവരി 16 മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയിട്ടുണ്ട് .അതൊന്നു വായിച്ചു നോക്കിയാലറിയാം പെണ്‍പിറവി
യെന്ന ഇന്നിന്റെ ദുര്‍ഭഗ സാന്നിധ്യം ...!!
  ____________
       നമ്മുടെ സിനിമകളെപ്പറ്റിക്കൂടി അല്പം പറയാതെ മാറ്റി നിര്‍ത്താന്‍ വയ്യ .വിഷയവുമായി അഭേദ്യമായ ബന്ധമുണ്ടതിനും .
പണ്ട് ഇംഗ്ലീഷ്‌ സിനിമകളില്‍ മാത്രം കണ്ടിരുന്ന കിടപ്പറ രംഗങ്ങള്‍ പോലും നാണിക്കുന്ന വിധം നമ്മുടെ സിനിമകളും
വളരെയധികം 'പുരോഗതി' നേടിയിട്ടില്ലേ ?ഇപ്പോള്‍ ഒരേ വീട്ടിലെ ഓരോ റൂമുകളിലും എല്‍.സി.ഡി./എല്‍.ഇ.ഡി. മിനിസ്ക്രീനു
കളും , നെറ്റ് /മൊബൈല്‍ ....സൗകര്യങ്ങളുമുള്ളപ്പോള്‍ കുശാലായിരിക്കയല്ലേ 'ഇഷ്ട വിഭവങ്ങള്‍ '!
മദ്യത്തിന് അതിരു വിട്ട പ്രോത്സാഹനമാണ് മിക്ക സിനിമകളും നല്‍കുന്നത് .നടികളുടെ കാര്യമോ ?എന്തേ ഇവിടെ പെണ്ണിനു
മാത്രം ഇങ്ങിനെ ?ഇതെന്തേ പീഡനമാകാത്തത് ?പരസ്യങ്ങളുടെ കാര്യവും തഥൈവ .
60തും 70തും കഴിഞ്ഞ സൂപ്പര്‍ സ്റ്റാറിനു ഇന്നലെ പിറന്നു വീണ സുന്ദരി പ്പെണ്ണ് നായികയായി ....!മറ്റൊരു വശം നോക്കൂ .
നന്നായി അഭിനയിച്ചിരുന്ന(ഒരു വിധം നന്നായി നഗ്നത മറച്ചിരുന്ന )ചില നടിമാര്‍ വിവാഹാനന്തരം കാശിക്കു പോയോ ?
 അവരെ വേളികഴിച്ചവരോ അടിച്ചു പോളിക്കയല്ലേ രംഗഭൂമിയില്‍ .
അപ്പോള്‍ ,തന്റേത് ചിപ്പിയിയിലൊളിപ്പിച്ച മുത്തിന്റെ മുത്ത്‌ !അപരന്റേത് .....!!!
_______________
             ഈ നിബന്ധം കഴിഞ്ഞ വര്ഷം ഞാന്‍ 'ഒരിറ്റി'ല്‍ ചേര്‍ത്തതായിരുന്നു.നിര്‍ഭാഗ്യവശാല്‍ 'ബ്ലോഗു'തന്നെ Delete ചെയ്യപ്പെട്ട് കുറേ
പോസ്റ്റുകള്‍ (എന്റെ പ്രിയപ്പെട്ടവരുടെ വിലപ്പെട്ട Comment-കളും) നഷ്ടപ്പെട്ടകൂട്ടത്തില്‍ ഇതും പെട്ടു.അല്പം ചില മാറ്റങ്ങളോടെ ഇത് ഞാന്‍
Repost ചെയ്യുകയാണ്.ബ്ലോഗുകള്‍ പഠിച്ചു വരുമ്പോള്‍ സംഭവിച്ചതാണ്.സഹൃയര്‍ സഹിക്കുമെന്ന 'അതിരുകവിഞ്ഞ' വിശ്വാസമുണ്ട്‌.........!

                    ജനാധിപത്യത്തില്‍ ഭരണകര്‍ത്താക്കള്‍ ഭരണീയരുടെ പ്രതിനിധികളാണ്.അതാണ്‌ ജനായത്ത ഭരണം.ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍
തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ജനദ്രോഹികളാവരുത്.ഭരണത്തില്‍ കയറിയാല്‍ എന്തേ 'അധികാരികള്‍' ഇതു മറക്കുന്നു?വല്ലാത്ത കളിയാണ് ഇവര്‍ നമ്മള്‍
'കഴുതകള്‍'(??!!)എന്ന നാട്യത്തില്‍ ചെയ്തു കൂട്ടുന്നത്‌.വാഴുന്നവനു'മുഖ്യപദം' കിട്ടാഞ്ഞിട്ട്.ഇവരെ വാഴ്ത്തുന്നവന് കസേരകിട്ടാഞ്ഞിട്ട്.........!!കാപട്യത്തിന്റെ മറുപേരാണോ
'ജനായത്തം'.!!
                    സത്യവും നീതിയും സമാധാനവും മറ്റു ജീവിതസാഹചര്യങ്ങളും ഭരണീയരുടെ അവകാശമാണ്.അതു ബലികഴിച്ചു ഭരിക്കുന്നവന്‍ ജനപ്രതിനിധി
യല്ല-ഭരണത്തില്‍ പങ്കാളികളാകുന്ന എല്ലാവര്ക്കും ഇതു ബാധകവുമാണ്......
                        ഇക്കാലഘട്ടത്തോളം 'പൈശാചികത'അതിജുഗുപ്സാവഹം കൊടികുത്തി വാഴുന്ന ഒരു കാലഘട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്!!
ഭക്ഷണം,വെള്ളം,വെളിച്ചം,പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാനസാഹചര്യങ്ങള്‍ക്കുപോലും ആകാശത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ലക്ഷങ്ങളുടെ അസ്ഥിപഞ്ജരങ്ങളില്‍ കയറി
നിന്ന് അവരുടെ രക്തവും നീരുമൂറ്റി തങ്ങളുടെ ഉയരങ്ങള്‍ പണിയുകയാണ്,പണാധിപത്യങ്ങള്‍!!!
           ഇവിടെ നമ്മുടെസമൂഹത്തിലെ ഒരംഗമായ മഅ്ദനിയെ ഓര്‍ക്കുകയാണ്. വിചാരണ,ശിക്ഷ,വിധി,മോചനം.......!!എന്തേ നമ്മുടെ നീതിപീഠങ്ങള്‍ ഇതിനെല്ലാം ദുസ്സഹ
മായ,അനന്തമായ വിളംബം വരുത്തുന്നു ?ചികിത്സപോലും വേണ്ടവിധം നിഷേധിക്കപ്പെട്ട് ഒരു പൌരന്‍ കടുത്തപീഡനങ്ങള്‍ക്ക് ഇരയാവുന്നു!!മറ്റു ചിലര്‍ ഞങ്ങള്‍ക്ക് ഇതൊന്നും
അത്രപ്രശ്നമല്ലെന്ന് തോന്നിക്കുമാറ്‌ നീതിപീഠങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നു........!!!!ഈ അപചയങ്ങള്‍ ഇനിയും ഏതു വരെ?!
                         നാം ഇനിയും ഉറക്കം വിട്ടുണരാന്‍,ഒന്നുറക്കെ കരയാനെങ്കിലും വശംകെട്ടവരായോ?അതോ വാഴുന്നവരുടെ വാമനചവിട്ടേറ്റ് സ്വയം
'ഷണ്ഠത്വ'ത്തിന്റെ പടുകുഴികളില്‍  നിപതിച്ചുവോ?
               എല്ലാറ്റിനും വില തീവിലയായി കത്തിപ്പടരുന്നു.ഒരു ശരാശരിക്കാരനുപോലും ജീവിതം അതീവ ദുസ്സഹം! നമുക്ക് മഴയും,പുഴയും,മരവും,മലയും.മണ്ണും,വിണ്ണും
ഒന്നും യഥായോഗ്യം വേണ്ടെന്നോ?മര്‍ത്യാ, നിന്റെ ആസുരാര്‍ത്തി ഇനിയും എവിടെ വരെ..........?
ഇടതു ഭരിച്ചാലും,വലതു ഭരിച്ചാലും, 'രണ്ടുംകെട്ടവര്‍' വാണാലും കോരനിപ്പോള്‍ ഒരു കുമ്പിള്‍ പോലും കിട്ടാതായി!!!
ദൈവബോധവും ധാര്‍മ്മികവളര്‍ച്ചയും പരലോക ചിന്തയും
നശിച്ചു പോകുന്നിടത്ത് പൈശാചികത ഉറഞ്ഞു തുള്ളും.ഒരു സംശയവും വേണ്ട- കാലവും ലോകവും അതിന് സാക്ഷിയാണ്.
                                              ___________________________________________________________________________________

*** ___ ***

______________


                                                                   - from face book on 12/12/12-am
                                                                         _____________________


THIS INCIDENT TOOK PLACE IN PUNE AT 7:10 PM.


A boy & a girl were stopped by the police on d road without Driving License. The boy was told 2 bring d license & d girl was asked 2 come 2 d police station. d girl was taken 2 an isolated place where she was raped. Most of us don't know d LAW which clearly states that- btwn 6 pm-6 am, a woman has RIGHT 2 refuse 2 go 2 the police station EVEN IF THERE IS AN ARREST WARRANT. So its a humble request 2 Plz 4ward dis 2 all d girls u know 2 make them aware, even 2 boys who care 4 their sister , friends . 
NOTE:
Photograph is not of the VICTIM, just showing the acts of the Police Personnels. — with Megha Pathak, Pramod Das, Akansha Parashar, Veera Katta, Manash J. Talukdar, veerakatta, Priyonka Bharali, Labanya Das and Priyanka Das.
_____________________________


                                  


44 comments:

 1. ഒന്നാലോചിച്ചുനോക്കൂ ഒരു മനുഷ്യന്റെ ജീവിത പാതയിലെ നിര്‍ണ്ണായക വഴിത്തിരിവും ഉത്കൃഷ്ടവും വിശുദ്ധവും അത്യുദാത്തവും അതീവ
  ഹൃദ്യവും ഒരു കുടുംബത്തിനു അടിത്തറയിടുന്ന ജൈവ ദൗത്യവുമായ ഒരു മാനുഷിക ധര്‍മ്മം ചീന്തിയെറിയാനുക്കള്ള നീചകൃത്യങ്ങള്‍ക്ക്
  നിയമത്തിന്റെ പിന്‍ബലം !

  Well Said Ikkaa... കുറിക്കു കൊള്ളുന്ന വാക്കുകള്‍..

  ReplyDelete
 2. ദൈവബോധവും ധാര്‍മ്മികവളര്‍ച്ചയും പരലോക ചിന്തയും
  നശിച്ചു പോകുന്നിടത്ത് ....മനുഷ്യനാമധാരികള്‍ക്ക്... പൈശാചികത ഉറഞ്ഞു തുള്ളും.
  പൈശാചികത ഉറഞ്ഞു തുള്ളുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഇതിലും ഭയാനകങ്ങളായ കാഴ്ചകളാവാം വരാനിരിക്കുന്നത്.ആ നിബിഡാന്ധകാരവഴികളില്‍ ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചമാകുവാനെങ്കിലും ഈ വിധത്തിലുള്ള സദ്‌ചിന്തകള്‍കൊണ്ട് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.
  ഇത് എല്ലാക്കാലത്തേക്കും അവസരോചിതമായിത്തീരുന്ന ഒരു നല്ല ലേഖനമായിത്തീര്‍ന്നത്‌,പലവരികളിലും എഴുത്തുകാരന്റെ ഉല്‍ക്കണ്ഠാകുലമായ മനസ്സ് നിറഭേദങ്ങളില്ലാതെ പ്രത്യക്ഷപ്പെടുന്നതുകൊണ്ടുതന്നെയാണ്.
  അഭിനന്ദനങ്ങളോടെ..

  ReplyDelete
 3. മുല്യച്യുതി ഒരു ആര്‍ഭാടമാവുന്ന പുതു തലമുറയ്ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവുമെന്ന് തോനുന്നില്ല .
  നമുക്ക് പ്രതികരിക്കാം ,നല്ല ഒരു നാളെയ്ക്കായി പ്രയത്നിക്കാം പ്രാര്‍ത്ഥിക്കാം .

  ReplyDelete
 4. ഉള്ളില്‍ തിങ്ങിവിങ്ങിയ അമര്‍ഷത്തിന്‍റ
  തീപ്പൊരികള്‍.,.നന്നായിരിക്കുന്നു മാഷെ.
  നീചകൃത്യങ്ങള്‍ കണ്ട് ചുട്ടുനീറുന്നവരാണ് ചുറ്റും.
  ആശംസകള്‍

  ReplyDelete
 5. ഇടതു ഭരിച്ചാലും,വലതു ഭരിച്ചാലും, 'രണ്ടുംകെട്ടവര്‍' വാണാലും കോരനിപ്പോള്‍ ഒരു കുമ്പിള്‍ പോലും കിട്ടാതായി!!!
  ദൈവബോധവും ധാര്‍മ്മികവളര്‍ച്ചയും പരലോക ചിന്തയും
  നശിച്ചു പോകുന്നിടത്ത് പൈശാചികത ഉറഞ്ഞു തുള്ളും.ഒരു സംശയവും വേണ്ട- കാലവും ലോകവും അതിന് സാക്ഷിയാണ്.
  നന്നായി പറഞ്ഞു ഭായ്.

  ReplyDelete
 6. ചില നടിമാര്‍ വിവാഹാനന്തരം കാശിക്കു പോയോ ?
  അവരെ വേളികഴിച്ചവരോ അടിച്ചു പോളിക്കയല്ലേ രംഗഭൂമിയില്‍ .
  അപ്പോള്‍ ,തന്റേത് ചിപ്പിയിയിലൊളിപ്പിച്ച മുത്തിന്റെ മുത്ത്‌ !അപരന്റേത് .....!

  നല്ല വാക്കുകളാൽ തീർക്കപ്പെട്ട ഭയങ്കര തീക്ഷ്ണതയുള്ള ഒരു കുറിപ്പ് കുട്ടിക്കാ.ശരിക്കും നമ്മുടെ ആനുകാലിക-സാമൂഹിക-സിനിമാ രംഗങ്ങളിലെ ജീവിത കാര്യങ്ങളിലെ മൂല്യച്യുതികളെ കുറിച്ച് വളരെ വ്യക്തമായും സ്നിഗ്ധമായും എഴുതപ്പെട്ട നല്ലൊരു ലേഖനം.
  അഭിനന്ദനങ്ങൾ കുട്ടിക്കാ.
  ആശംസകൾ.

  ReplyDelete
 7. ഇക്കാ...പ്രകടിപ്പിക്കാനാവാത്ത വികാരം..

  വളരെ ശ്രദ്ധയോടെ വായിച്ചു..
  നന്ദി ഇക്കാ..
  ശുഭരാത്രി..!

  ReplyDelete
 8. Dear ഫിറോസ്‌,വായ്ച്ചു പ്രത്കരിച്ച നല്ല വാക്കുകള്‍ക്കു നന്ദി...

  ReplyDelete
 9. പ്രിയം നിറഞ്ഞ ആറങ്ങോട്ടുകര മുഹമ്മദ്‌,അതെ ഈ ഘനാന്ധകാര വഴിയില്‍ ഒരു മിന്നാമിന്നിയുടെ ധര്‍മ്മമെങ്കിലും കര്‍മ്മമാവുന്നില്ലെങ്കില്‍ ഈ ജീവിതമെന്തിന്..?വിലപ്പെട്ട നിരീക്ഷണങ്ങള്‍ സന്തോഷകരം.നന്ദി,അകമഴിഞ്ഞ് ....

  ReplyDelete
 10. പ്രിയ സതീഷ്‌....,ഇന്നിന്റെ പ്രതികരണശേഷിയും നഷ്ടപ്പെട്ടാല്‍ നാളെയുടെ മക്കള്‍ക്ക്‌ അശുഭ ചോദ്യചിഹ്നങ്ങളാവാന്‍ വിധിക്കപ്പെട്ടേക്കാം നമ്മള്‍ !അങ്ങിനെ ഭവിക്കാതിരിക്കട്ടെ.ഹൃദയം നിറഞ്ഞ നന്ദി...

  ReplyDelete
 11. പ്രിയം നിറഞ്ഞ Cv T..ഉള്ളറിഞ്ഞ പ്രതികരണങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി.ഈ സാന്നിധ്യവും സഹകരണവും ഏറേ സന്തോഷ-പ്രചോദക ദായകം.നന്ദി....

  ReplyDelete
 12. പ്രിയപ്പെട്ട മനൂ,ഈ നല്ല വാക്കുകള്‍ക്കു മുമ്പില്‍ നമ്രശിരസ്കനായിപ്പോകുന്നു.നന്ദി, മനൂ...

  ReplyDelete
 13. പ്രിയ സുഹൃത്ത് sidheek Thozhiyoor,വന്നതിനും വിലപ്പെട്ട അഭിപ്രായത്തിനും നന്മയുടെ നന്ദി...

  ReplyDelete
 14. പ്രിയ വര്‍ഷിണി,വരികള്‍ ഉള്‍ക്കൊണ്ടതിനും ഈ പ്രചോദനങ്ങള്‍ക്കും നന്ദി....നന്ദി!!

  ReplyDelete
 15. വളരെ നന്നായി കാര്യങ്ങള്‍ പറഞ്ഞു. ഇതെന്തേ വരികള്‍ ഇങ്ങനെ ക്രമീകരിച്ചത്? വായിക്കാന്‍ പ്രയാസപ്പെട്ട പൊലെ. അഭിനന്ദനങ്ങള്‍.

  ReplyDelete
 16. നന്നായി എഴുതി .............
  ഈ അരാചക പ്രവണതയെ മുളയിലെ എടുത്തു കളഞ്ഞില്ലെങ്കില്‍ അത് നമ്മെയും ഈ ലോകത്തെയും കൊണ്ടേ പോകൂ

  ReplyDelete
 17. മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തിനുനേരെ തുറന്നുപിടിച്ച ഒരു മനസ്സിൽ ഉണ്ടാവുന്ന സംഘർഷങ്ങളുടെ പ്രതിഫലനങ്ങൾ ഇവിടെ വായിക്കാനാവുന്നു..... പ്രതിഫലനത്തിൽ തെളിയുന്നത് നിസംഗനായ ഒരു കാഴ്ചക്കാരനയല്ല. മറിച്ച് കടുത്ത വൈകാരിക വിക്ഷോഭം ഉള്ളിൽ അനുഭവിച്ചുകൊണ്ട് , 'ഈ തെറ്റുകൾ തുടരാതിരിക്കുക..' എന്ന് വിളിച്ചുപറയുന്ന കർമയോഗിയെയാണ്....

  നന്നായി എഴുതി മാഷേ. ലേഖനത്തിലും ഒരു കവിഹൃദയത്തിന്റെ സ്പർശം കാണാനാവുന്നു...

  ReplyDelete
 18. സ്ത്രീ ശരീരം ഇന്ന് ഏറ്റവും വലിയ ഉപഭോഗവസ്തുവായി മാറികൊണ്ടിരിക്കുന്നു.....ഒരു പരിധിവരെ സ്ത്രീകളും അതിന് ഉത്തരവാദികൾ ആണ്.....മിക്ക പീഡനങ്ങളുടേയും അവസാന കണ്ണി എത്തി നിൽക്കുന്നത് മറ്റൊരു സ്ത്രീയിലാണ്.....പുരുഷൻ മാരെ ന്യായീകരിക്കുന്നതല്ല........സ്വന്തം മകളെപോലും കാമകണ്ണാൽ നോക്കുന്ന നായ ജന്മങ്ങൾ എത്രയുണ്ട്....സ്വന്തം വീട്ടിൽ പോലും സ്ത്രീ സുരക്ഷിതയല്ല.........മാഷിന്റെ പ്രതിക്ഷേതം എന്റെയും കൂടിയാണ്

  ReplyDelete
 19. വാക്കുകളിലെ രോഷവും അതുണ്ടാക്കുന്ന തീയും ഈ ബ്ലോഗിനെ തീര്‍ത്തും വ്യത്യസ്തമാക്കുന്നു.
  ചില സത്യങ്ങള്‍ അങ്ങനെയാണ്.
  ഭാവുകങ്ങള്‍

  ReplyDelete
 20. പ്രിയം നിറഞ്ഞ Mohamedkutty മുഹമ്മദുകുട്ടി,ഇവിടെ വന്നതില്‍ നിസ്സീമമായ സന്തോഷം.വായിച്ചു പ്രതികരിച്ചതിന് അകൈതവമായ നന്ദി.താങ്കള്‍ നിര്‍ദേശിച്ചപോലെ കുറേയൊക്കെ ശരിപ്പെടുത്തിയിട്ടും പിന്നെയും തഥൈവ...ഞാന്‍ നിസ്സഹായന്‍ !നന്ദി,ഒരു പാട്...ഇനിയും ഈ ഊഷ്മള സാന്നിധ്യം ഇടവിടാതെ പ്രതീക്ഷിക്കുന്നു.

  ReplyDelete
 21. പ്രിയപ്പെട്ട Abid Ali...തീര്‍ച്ചയായും.താങ്കളുടെ വിലപ്പെട്ട അഭിപായത്തിനും ഇവിടെ വന്നതിനും(ഈ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു)അകമഴിഞ്ഞ നന്ദി.

  ReplyDelete
 22. എന്‍റെ പ്രിയ പ്രദീപ്‌ സര്‍... ,ഈ നിറസാന്നിധ്യത്തിന്റെ കുളിരോലും സ്നേഹസ്പര്‍ശങ്ങള്‍ക്ക് അകൈതവമായ നന്ദി...ഇതാണെന്‍ മുതല്ക്കൂട്ടുകള്‍ !കടപ്പാടുകളോടെ...

  ReplyDelete
 23. പ്രിയപ്പെട്ട സുഹൃത്ത് മനോജ്.എം.ഹരിഗീതപുരം...
  "എവിടെയോ വായിച്ച ഒരു കവിത ഓര്‍മ്മയില്‍ നിന്ന് കുറിക്കട്ടെ -
  "ചെറുക്കാനെത്ര മുള്ളുകള്‍ !
  എന്നിട്ടും -
  ചെറുക്കനൊന്നു തൊട്ടപ്പോള്‍
  തല താഴ്ത്തി,തൊട്ടാവാടി....!!"
  ഇങ്ങിനെ 'തൊടലും തോണ്ടലും' നമ്മുടെ സഹോദരിമാരെ "തൊട്ടാവാടികള്‍ "ആക്കാതെ "തൊട്ടാല്‍ വടി"കളായി തല ഉയര്‍ത്തിയിരുന്നുവരാക്കട്ടെ!
  പ്രിയ സഹോദരന് ഒരായിരം നന്ദി,കടപ്പാടുകളോടെ!

  ReplyDelete
 24. 'തല ഉയര്‍ത്തുന്നവരാക്കട്ടെ'എന്ന് തിരുത്തുമല്ലോ ?

  ReplyDelete
 25. പ്രിയ സഹോദരന്‍ (റെഫി: ReffY)...സുഹൃത്തെ താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു,ഈ വിനീതന്‍... ..
  വളരെ സന്തോഷം.ഈ സഹകരണം തുടരണേ..കടപ്പാടുകളോടെ ഒരായിരം നന്ദി...നന്ദി!!

  ReplyDelete
 26. പറഞ്ഞു വന്നത് സ്ത്രീ പീഡനങ്ങളെപ്പറ്റി .ഇടയില്‍ കടന്നു വന്നതും പീഡനങ്ങള്‍ തന്നെ.സ്ത്രീപീഡനം, എത്താന്‍ അറപ്പുളവാക്കുന്നിടം
  വരെ എത്തി .(അറപ്പിനിവിടെ അതിലും കടുപ്പമേറിയ വാക്ക് ഇതെഴുതും വേളയില്‍ കിട്ടിയില്ല .കിട്ടിയാല്‍ ചേര്‍ക്കാം ).
  സ്കൂളില്‍ കുട്ടിയെ ചേര്‍ക്കാന്‍ വന്ന അമ്മയോട് കുട്ടിയുടെ അച്ഛനാരെന്നു ചോദിച്ചാല്‍ ആ അമ്മ /ഉമ്മ പറയില്ലേ 'എന്റെ അച്ഛന്‍ /ഉപ്പ 'എന്ന് !!
  അറപ്പും വെറുപ്പും ഉളവാക്കുന്ന ഈ മൂല്യച്യുതിയുടെ ആഴവും പരപ്പും അപരിമേയമല്ലേ ? എങ്ങോട്ടാണ് നമ്മള്‍ പോകുന്നത് ?

  ReplyDelete
 27. പത്രം തുറന്നാലും ടി വി ഓണ്‍ ചെയ്താലും ഇന്ന് ഇതൊക്കെ തന്നെയാണ് വാര്‍ത്തകള്‍. മനുഷ്യര്‍ മൃഗതുല്യരായി മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു അപകടം എപ്പോഴും മുന്നില്‍ കണ്ടു ജനം ജകരൂകരാവുക. അതെ വഴിയുള്ളൂ..

  ഇടതും വലതുമൊന്നും ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യില്ല.

  നല്ല പോസ്റ്റ്‌

  ReplyDelete
 28. ദുരവസ്ഥയിലാണ് നമ്മുടെ വാസം.
  കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം രാജ്യത്തിലെ പട്ടാള ആധിപത്യം കൊണ്ട് പൊറുതി മുട്ടുന്നു ജനങ്ങള്‍. ദണ്ടകാരണ്യത്തിലെ ആദിവാസികള്‍ തുടച്ചു നീക്കപ്പെടുന്നു. അഴിമതി അതിന്റെ ഉച്ചാവസ്ഥയില്‍ എത്തി നില്‍ക്കുന്നു. വിലക്കയറ്റവും പണപെരുപ്പവും ഇങ്ങേ തലക്കല്‍ എത്തി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭീകരമായി. നിത്യ ജീവിതം സമുദ്രത്തിനും ചെകുത്താനും നടുവില്‍ അകപ്പെട്ടതുപോലെ. ഇതെല്ലാം കൂടെ കൂട്ടി ചേര്‍ക്കണം.

  എല്ലാത്തിനുമുപരി നമ്മെ നേര്‍വഴിയില്‍ നയിക്കാന്‍ മൂല്യ ബോധമുള്ള ഒരു പ്രസ്ഥാനത്തിന്റെ അഭാവം.

  ReplyDelete
 29. വായിച്ചു. വല്ലാത്ത കാലമാണിത്.

  ReplyDelete

 30. ദൈവബോധവും ധാര്‍മ്മികവളര്‍ച്ചയും പരലോക ചിന്തയും
  നശിച്ചു പോകുന്നിടത്ത് പൈശാചികത ഉറഞ്ഞു തുള്ളും.ഒരു സംശയവും വേണ്ട- കാലവും ലോകവും അതിന് സാക്ഷിയാണ്.

  പക്ഷെ ഇതിനൊക്കെ / ആഭാസത്തെയും മാംസ വിലപ്പനയെയും എതിര്‍ത്ത് സംസാരിച്ചാല്‍ ഉടന്‍ കിട്ടും പഴഞ്ചന്‍ പട്ടം. പ്രത്യേകിച്ച് ഒരു മുസ്ലിം നാമ ധാരി ആണ് ഇത് പറയുന്നത് എങ്കില്‍ നോക്കുകയും വേണ്ട.


  വാഴുന്നവരുടെ വാമനചവിട്ടേറ്റ് സ്വയം
  'ഷണ്ഠത്വ'ത്തിന്റെ പടുകുഴികളില്‍ നിപതിച്ചുവോ?
  എന്ന ചോദ്യത്തിനു നിപതിച്ചു എന്ന് തന്നെയാണ് ഉത്തരം. ഒരിക്കലും തിരിച്ചു കയറാന്‍ കഴിയാത്ത വിധത്തില്‍ എന്ന് കൂടി പറഞ്ഞാല്‍ ഒട്ടും അധികമാവില്ല.

  തീക്ഷണമായ ചിന്തകള്‍ അതേപടി വാക്കുകളിലേക്ക് പരിവര്‍ത്തനം ചെയ്തതിനു അബസ്വരാശംസകള്‍ ഇക്കാ

  ReplyDelete
 31. സമൂഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ധാർമികച്യുതിയുടേയും ആധുനിക ജീവിത സൗകര്യങളിൽ കടന്ന് കൂടിയിട്ടുള്ള വിവിധ സങ്കേതങ്ങളുടെയൊക്കെ ഒരു ഇടപെടൽ ഇപ്പറഞ്ഞ പലതിലും ഉണ്ടാകുന്നു എന്നത് ഒരു വസ്തുതയാണ്. ഏത് ഭരണാധികാരികളായാലും ഇനിയുള്ള കാലങ്ങളിൽ ഇത്തരം വിഷയങ്ങളിൽ അവർക്ക് ഒന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം. കാരണം ഭരിക്കുന്നവരും ഭരിക്കാൻ കാത്തിരിക്കുന്നവരുമൊക്കെ ഇത്തരം പലതിലുമൊക്കെ പ്രതികളാണ്.. നാട് നന്നാക്കാൻ ഇപ്പോ ആർക്കാണിത്ര താല്പര്യം ഇക്കാ..??

  ReplyDelete
 32. Dear ചന്തു നായർ-വന്നതിനും വായിച്ചതിനും സാദരം നന്ദി...

  ReplyDelete
 33. പ്രിയ വേണുഗോപാല്‍-... ...-വളരെ വാസ്തവം.അസ്വസ്ഥപ്പെടേണ്ട ആശങ്കാജനക സാഹചര്യങ്ങള്‍ ....നന്ദി.

  ReplyDelete
 34. Dear ഭാനു മാഷ്‌.- താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു - "നേര്‍വഴിയില്‍ നയിക്കാന്‍ മൂല്യ ബോധമുള്ള ഒരു പ്രസ്ഥാനത്തിന്റെ അഭാവം."സന്തോഷം സാര്‍.
  നന്ദി,പ്രിയമോടെ...

  ReplyDelete
 35. പ്രിയ Yasmin-കാലമെന്നതിനേക്കാള്‍ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന ആക്രമങ്ങളുടെ പ്രതിഫലനം എന്നതാവും ശരിയെന്നു തോന്നുന്നു...സന്തോഷം.നന്ദി.

  ReplyDelete
 36. പ്രിയ Absar-ഒരു 'മാറ്റം'എല്ലാ തലവും ആവശ്യപ്പെടുന്നു.നന്ദി...

  ReplyDelete
 37. പ്രിയ ‍ആയിരങ്ങളില്‍ ഒരുവന്‍-
  നമ്മളുറങ്ങാതിരിക്കുകയെന്നതു തന്നെ പ്രധാനം.നന്ദി പ്രിയ സുഹൃത്തേ...

  ReplyDelete
 38. നീറ്റലോടെ വായിച്ചു. വല്ലാത്ത ദുരവസ്ഥതന്നെ. എന്തുമാവാം, ഒന്നും ഭയപ്പെടാനില്ല എന്ന ധൈര്യമാണ് ഈ കാട്ടികൂട്ടലുകള്‍ക്കെല്ലാം പിന്തുണ എന്നെനിക്ക് തോന്നാറുണ്ട്.

  ReplyDelete
 39. Dear, ഇലഞ്ഞിപൂക്കള്‍.. ...
  ആരെയും ഭയപ്പെടാനില്ല..ശിക്ഷ ലഭിക്കുന്നവര്‍ തന്നെ 'ഊരാനുള്ള പഴുതുകളില്‍‍'സുഖം സ്വസ്ഥം....നന്ദി!!

  ReplyDelete
 40. നമ്മുടെ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ഒച്ചപ്പാട് കണ്ടാൽ തോന്നും ഒന്നിലധികം ആളുകൾ കൂട്ടബലാൽസംഘം ചെയ്താലേ ഇരയുടെ പക്ഷത്ത് ആരെങ്കിലുമുണ്ടാവുകയുള്ളൂ എന്ന്. നിത്യവും നിരവധി പേർ ബലാൽസംഘത്തിന്നിരയാവുന്നു. അന്നൊന്നും കാണാത്ത ഒരു രോഷം! ഇത് 51 വെട്ടിന്റെ മാതൃകയാണ്. നിർവ്വികാരത നമ്മെ വല്ലാതെ പിടികൂടിയിരിക്കുന്നു. പുതിയതരം കുറ്റകൃത്യങ്ങൾക്കേ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നുള്ളൂ എന്നത് പരിതാപകരം തന്നെ. തീവ്രവാദികളെ സംരക്ഷിക്കാനും തീറ്റിപ്പോറ്റാനും ചിലവാക്കുന്ന തുകയെങ്കിലും നമ്മുടെ സഹോദരിമാരെ സംരക്ഷിക്കാൻ ചിലവാക്കിയിരുന്നെങ്കിൽ....! പലർക്കും പെൺകുട്ടികലെ വെറുതേ ഒന്ന് കമന്റടിക്കുന്നതോക്കെ വെറും തമാശയാണ്. അത് വേണ്ട എന്ന് പറയുന്നവരെ "മൊല്ലാക്ക"യും സദാചാരവാദിയുമാക്കി ലേബലൊട്ടിച്ച് മൂലക്കിരുത്തും. പല ബ്ലോഗ് പോസ്റ്റുകളിലും പലരും വലിയ വായിൽ വീരസ്യം വിളമ്പാറുണ്ട് "ഞാൻ വായീ നോക്കി നടക്കുന്ന കാലം" എന്നൊക്കെ. മാനസികമായുള്ള ഇത്തരം പീഡനങ്ങൾ നിർത്താനും നിർത്തിക്കാനും നമ്മളൊക്കെ തയ്യാറാൽ...അങ്ങിനെ ചെയ്യുനവരെ തിരുത്തിയാൽ...കുറേയൊക്കെ .....ല്ലേ?

  ReplyDelete
 41. പ്രിയം നിറഞ്ഞ
  Anwar Shafeeq...ഈ കുറിപ്പും ഇതില്‍ പറയുന്ന വസ്തുതകളും വിലമതിക്കുന്നു.ഒരുപാട് സന്തോഷം.അകമഴിഞ്ഞ നന്ദി പ്രിയ സുഹൃത്തേ.

  ReplyDelete
 42. വല്ലാത്ത ഒരു കാലമായി മാറിയിരിക്കുന്നു ..പത്രങ്ങളിലും ടി വിയിലും ഇതുതന്നെ എന്നും വാര്‍ത്തകള്‍ ...
  കുട്ടിക്കാടെ ഈ പോസ്റ്റ്‌ വളരെ വേദനയോടെയാണ് വായിക്കാന്‍ സാധിച്ചത് .
  പ്രാര്‍ത്ഥിക്കാം നല്ല ഒരു നാളെക്കായ്‌... ......!

  ReplyDelete
 43. കലികാലം എന്ന് കേള്‍ക്കാന്‍ തുടങ്ങീട്ടു കാലം കുറെയായി !
  അപ്പൊ കാലത്തിന്റെ കുഴപ്പമല്ല ..നമ്മുടെ കാഴ്ചപ്പാടുകളുടെ കുഴപ്പമാണ് ...സ്നേഹത്തോടെ തന്നാലും പിടിച്ചു വാങ്ങാനാണ് പലര്‍ക്കും ഇഷ്ട്ടം ....നമ്മുടെ വീടിന്റെ അകത്തു നിന്ന് ഒരു സംസ്കാരം ഉണ്ടാക്കി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...
  നല്ല എഴുത്തിനു
  നല്ല ആശംസകളോടെ
  നല്ല അസ്രുസ് !

  ReplyDelete
 44. (ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍
  തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ജനദ്രോഹികളാവരുത്.)അണപൊട്ടിയൊഴുകുന്ന ഈ ധാര്‍മ്മികരോഷം എത്തേണ്ടിടത്ത് എത്തട്ടെ.

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge