ഒന്നാം പേജില്‍ നിന്നും
തുടങ്ങിയതാണ്,വായന.
തിരിച്ചു ലഭിക്കാത്ത താളുകള്‍
മറിച്ചിടുന്നു,കാലം -
ചിലപ്പോളാകെ താളം തെറ്റിച്ചുലച്ചു
തീരേ വെറുപ്പിച്ചും,
ചിലപ്പോള്‍ -
സാന്ദ്രമാം നീലജലാശയത്തില്‍
ചെറുകാറ്റിന്നിളം ഞൊറികള്‍ പോല്‍
തൊട്ടും തലോടിയുമേറെ കൊതിപ്പിച്ചും........!!
അവസാനപ്പേജിന്നവസാന വാക്കിന്‍
പൊരുളറിയും വരെ,
നേരായി വായിച്ചു പഠിക്കണമെന്നുണ്ട്-
ജീവിതം ...........
"ഒരുവനെ"ങ്കിലും
വായിച്ചെടുത്തുവെങ്കിലോ,എന്നെ.......!!!
******
(പ്രബോധനം )_____________
ചിത്രം -ഗൂഗിള്‍
____________
പുനര്‍വായനയ്ക്ക് അവസരമില്ലാത്ത ഒരു പുസ്തകം
ReplyDeleteനന്നായെഴുതി
കാലത്തിന്‍റെ പുസ്തകത്താളുകളിലൂടെ.....
ReplyDeleteഅവസാനപ്പേജിന്നവസാന വാക്കിന്‍
ReplyDeleteപൊരുളറിയും വരെ,
നേരായി വായിച്ചു പഠിക്കണമെന്നുണ്ട്-
ജീവിതം ...........വെറും വ്യാമോഹം അല്ലാതെന്തു പറയാൻ
പൊരുളറിയും വരെ,
ReplyDeleteനേരായി വായിച്ചു പഠിക്കണമെന്നുണ്ട്-
ജീവിതം ...........
"ഒരുവനെ"ങ്കിലും
വായിച്ചെടുത്തുവെങ്കിലോ,എന്നെ.......!!!
ചില നേരങ്ങളില്‍ ആഗ്രഹിച്ചു പോകും ...
നല്ല കവിത .. മാഷേ
ശരിയാണ്.ജീവിതത്തെക്കുറിച്ച് ഇതിലും നന്നായി എങ്ങിനെയാണ് വിലയിരുത്തുക?ശരിയായി വായിക്കപ്പെടാത്ത പുസ്തകങ്ങളില്‍ ലോകവും കാലവും ഓരോ മനുഷ്യനും ഉള്‍പ്പെടുന്നുണ്ടാവണം.
ReplyDeleteഉന്നതമായ തലങ്ങളില്‍ എത്തുന്ന ഉത്തമമായ ചിന്തകള്‍
ആശംസകള്‍ ..അഭിനന്ദനങ്ങള്‍
അവസാനപ്പേജിന്നവസാന വാക്കിന്‍
ReplyDeleteപൊരുളറിയും വരെ,
നേരായി വായിച്ചു പഠിക്കണമെന്നുണ്ട്-
സത്യം. എന്നാൽ..... ?
ഭാവുകങ്ങൾ.
ചിന്തിപ്പിക്കുന്നുതും,അര്‍ത്ഥവത്തുമായ വരികള്‍.
ReplyDeleteആശംസകള്‍ മാഷെ
അവൻ വായിക്കുന്നുണ്ട് എല്ലാവരേയും.അതിനാൽ നമുക്കും വായിക്കാൻ ശ്രമിക്കാം ജീവിത പുസ്തകം. തെറ്റില്ലാതെ.
ReplyDeleteജിബ്രീൽ പറഞ്ഞ പോലെ.നാഥന്റെ നാമത്തിൽത്തന്നെ.
മനോഹരമായ കവിത.
ശുഭാശംസകൾ സർ...
വീണ്ടും ആദ്യപേജ് മുതല്‍ ആരംഭിച്ചാലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.....
ReplyDeleteകാവ്യഭംഗിയുള്ള ജീവിത നിരീക്ഷണം....
മനോഹരമായിരിക്കുന്നു മാഷേ. ജീവിതം ഒരു വായന തന്നെ. നാം നമ്മളെ വായിക്കുന്നതിനു മുൻപേ നമ്മെ പലരും വായിച്ചു തീര്ച്ചപ്പെടുത്തുന്നുണ്ട് .
ReplyDeleteവളരെ മനോഹരം ആയിരിക്കുന്നു
ReplyDeleteഎല്ലാവരും വായിക്കുന്നുണ്ട്, പക്ഷെ വായന എവിടെ അവസാനിക്കുമെന്നു മാത്രം അറിയുന്നില്ല...
ReplyDeleteഇവിടെ അഭിപ്രായങ്ങള്‍ കുറിച്ചിട്ട എല്ലാവര്‍ക്കും സ്നേഹാദരങ്ങളോടെ നന്ദി.....
ReplyDeleteപീന്നോക്കം മറിയ്ക്കാന്‍ പറ്റിയിരുന്നെങ്കില്‍ !
ReplyDeleteപിന്നെ, ഈ ഒറ്റ വായനയ്ക്കും ഒരു രസമുണ്ട് കേട്ടോ ...
നല്ല കവിത.
ആശംസകള്‍ ....
കാവ്യ പുസ്തകമല്ലോ ജീവിതം എന്ന് കാലാതിവര്‍ത്തിയായ കവിവാക്യം.
ReplyDeleteവായിക്കാന്‍ ഇനിയും പുസ്തകങ്ങള്‍ ബാക്കി.... നല്ല വരികള്‍ മാഷേ..... ആശംസകള്‍...
ReplyDeleteചിന്തിപ്പിക്കുന്ന വരികള്‍ .
ReplyDeleteനന്നായി
വിനോദ്
ReplyDeleteരമേഷ്സുകുമാരന്‍
Shaleer Ali
ഉസ്മാന്‍ പള്ളിക്കരയില്‍
___വിലയേറിയ അഭിപ്രായങ്ങള്‍ കുറിച്ചതിനും ഈ വായനക്കും നന്ദി!
നന്നായി എഴുതി ഇക്കാ... ആശംസകള്‍
ReplyDeleteവായനാനുഭവവും ജീവിതാനുഭവവും പങ്കു വെയ്ക്കാ..
ReplyDeleteനെല്ലും പതിരും തരംതിരിയ്ക്കാ..
പുതു അനുഭവങ്ങൾക്കായ് ആശംസകൾ..!
ജീവിതം വായന പോലെ ...നല്ല ചിന്തിപ്പിക്കുന്ന വരികള്‍ കുട്ടിക്കാ ..!
ReplyDeleteഅവസാനപ്പേജിന്നവസാന വാക്കിന്‍
ReplyDeleteപൊരുളറിയും വരെ,
നേരായി വായിച്ചു പഠിക്കണമെന്നുണ്ട്-
ഈ പുനർവായനയ്ക്ക് അവസരമില്ലാത്ത ഈ ജീവിതം.!
എന്താപ്പോ ചെയ്യ്വാ ?
ആദ്യപേജുകളൊന്നും സ്കിപ് ചെയ്യാനൊക്കില്ലല്ലോ ?
ആശംസകൾ.
ജീവിത പുസ്തകം.
ReplyDeleteനല്ല കവിത.
വായന ഇവിടെ അല്ലെങ്കില്‍ ഇപ്പൊ ഒറ്റ നോട്ടത്തില്‍ തന്നെ ആസ്വാദനവും നിരൂപണവും വിമര്‍ശനവും ഉന്നയിക്കുന്ന ഒരു കാലമാണ് അത് കൊണ്ട് ആരും ആരെയും ഇന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല . അവനെക്കാള്‍ വലിയവനും നല്ലവനും ഞാന്‍ തന്നെയാണ് എന്ന അവബോധം തിരിച്ചറിവിലേക്ക് നയിക്കാന്‍ ഉള്ള വായനയെ ഇല്ലാതാക്കുന്നു
ReplyDeleteഅവസാനപ്പേജിന്നവസാന വാക്കിന്‍
ReplyDeleteപൊരുളറിയും വരെ,
നേരായി വായിച്ചു പഠിക്കണമെന്നുണ്ട്
..
പക്ഷെ അപ്പോഴേക്കും നാം ജീവിച്ചു തീര്‍ന്നിരിക്കും
അഭിനന്ദനങ്ങള്‍
നല്ല വരികള്‍
ReplyDeleteപ്രിയപ്പെട്ടവരേ......
ReplyDeleteAbsar
വര്‍ഷിണി
kochumol
മനൂ
Joselet Joseph
ഇരിപ്പിടം വാരിക
മൂസാ
ഇസ്മായില്‍ കുറുമ്പടി
niDheEsH kRisHnaN
____നന്ദി ...നന്ദി ...!!
മരണത്തില്‍ നിന്നും ജനനത്തിലേക്ക് തിരിച്ചു ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ............
ReplyDeleteഅർത്ഥസാന്ദ്രമായ ചിന്തകളിൽ ജീവിതത്തിന്റെ ആഴവും പരപ്പും ഒളിഞ്ഞിരിപ്പുണ്ട്.
ReplyDeleteകഥാന്ത്യം അത്യന്തം നിഗൂഡമായ ഒരു പുസ്തകമാണ് ജീവിതം. "അവസാനപ്പേജിന്നവസാന വാക്കിന്‍ പൊരുളറിയും വരെ" വായിച്ചു തന്നെ തീർക്കണം.
നേരായ വായന നടത്താൻ നമുക്കാവണം. എങ്കിൽ കഥ സുഖപര്യവസായി ആയി തീർന്നേക്കാം.
നല്ല ചിന്തകളുടെ മനോഹരമായ ആവിഷ്ക്കാരം. അഭിനന്ദനങ്ങൾ
പ്രിയം നിറഞ്ഞ സജിത്,നന്ദി.
ReplyDeleteപ്രിയപ്പെട്ട Akbar...പ്രചോദകവും പ്രസക്തവും പ്രസന്നവുമായ അഭിപ്രായ പ്രകടനത്തിന് അകമഴിഞ്ഞ നന്ദി.