Wednesday, April 01, 2020

അപരിമേയം



                                                                  


രാപ്പകലുകള്‍

എനിക്കു നിന്നെ 

വായിക്കാനുള്ളതാണ്.

ഏഴു കടലിനേക്കാള്‍ പരപ്പും,

ആഴവുമുള്ള,

ഏഴാകാശത്തേക്കാളു-

മുത്തുംഗമായ

ആദിയും

അനാദിയും 

തമ്മിലുള്ളതിനേക്കാള്‍ 

നിബിഡാര്‍ഥങ്ങളുള്ള

നിന്‍റെ -

വക്കിലോ

വാക്കിലോ 

ഒരിത്തിരി പോലും 

അരികത്തല്ലാത്ത

നിന്നറിവില്‍ പെടാതെ -

യെന്നോണം,

സാകൂതം നില്‍ക്കും 

ഞാനെന്ന 'എന്നെ'

അറിയുമ്പോഴും 

മര്‍ത്യനായ ഞാന്‍ 

അമര്‍തൃനായ നിന്നെ 

വായിക്കുവാനേറെ കൊതി ; 

അവാച്യമായ,

അപരിമേയമായ

നിന്നെ 

വായിക്കാന്‍ 

ഒരായിരം ജന്മം കൊണ്ടാവുമോ .......?!



  ***************

           മുഹമ്മദ്കുട്ടി,  ഇരിമ്പിളിയം 



_____________

         


17 comments:

  1. സർവേശ്വരൻ തുണക്കട്ടെ . എല്ലാം വായിക്കുന്നു മാഷേ . സ്നേഹം <3

    ReplyDelete
    Replies
    1. Thank u very much my dear Satheesh......

      Delete
    2. എന്‍റെ പ്രിയപ്പെട്ട സതീശ് മറക്കില്ല.ഓളങ്ങള്‍ നിലച്ചാലും ...ബ്ലോഗുകളില്‍ പണ്ടത്തെ ഊഷ്മളതയൊന്നും ഇപ്പോള്‍ കാണുന്നില .ആറങ്ങോട്ടുകരയും ,സി .വി തങ്കപ്പന്‍ സാറും വഴിമരങ്ങള്‍ ....ഇവരൊക്കെയുള്ളുു ഇപ്പോള്‍ ,,,,,

      Delete
  2. ഉള്ള ജന്മത്തോളം നല്ല വായനക്കാരനാവുക...
    ആശംസകൾ മാഷേ

    ReplyDelete
  3. മനുഷ്യരാശിയുടെ പ്രയാണം തന്നെ ജ്ഞാനത്തിന്റെ ഉത്തുംഗതയിൽ എത്താനുള്ള ലക്ഷ്യമാണെന്നിരിക്കെ വായിക്കാൻ കല്പിച്ചവന്റെ വാക്കുകളുടെ പൊരുൾ അതിന്റെ എല്ലാമാനങ്ങളോടെയും മനസ്സിൽ പതിയട്ടെ എന്നാശംസിക്കുന്നു...

    ReplyDelete
    Replies
    1. നന്ദി പ്രിയ സുഹൃത്തേ..വായന മീനച്ചൂടില്‍ ആവിയായിപ്പോകുന്നു...പിന്നെ ഇപ്പോള്‍ 'കുറെനുണ'(കൊറോണ )ക്കഥകളും കൂടെ വന്നപ്പോള്‍ മനുഷ്യന്‍ വിറ്റ് തുുലച്ച മൂലുങ്ങളും പ്രകൃതിയോട് ചെയ്ത ആസുര കാലവും കാണേേണ്ടി വന്നല്ലോ നാഥാ എന്നു നിലവിളിക്കയല്ലാതെ എന്തു ചെയ്യാന്‍ ....കാലവുംലോകവും തിരിച്ചടി തുടങ്ങിയിരിക്കുന്നു ...വിളിക്കാന്‍ ഒരു ശക്തി മാത്രം !

      Delete
  4. ആ ശക്തിയുടെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കാം.

    ReplyDelete
    Replies
    1. നന്ദി സുധീ ..ഒരു പാട് സന്തോഷം !

      Delete
  5. വായിക്കാനുളള ശ്രമവും ആയി മുന്നോട്ടു പോകാം

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ...സന്തോഷം !

      Delete
  6. മാഷേ സുഖല്ലേ..വീണ്ടും സജീവമായത് ഒരുപാട് സന്തോഷത്തോടെ കാണുന്നു.എത്ര അറിഞ്ഞാലും അറിയാൻ ബാക്കിയാവുന്ന അറിവുകൾ മാഷ് എഴുതികാണുന്നത് അതിശയത്തോടെ വായിക്കുന്നു.സ്നേഹ സലാം.

    ReplyDelete
    Replies
    1. എന്താണ് വരാത്തത് എന്നു ശങ്കിച്ചിരിക്കുകയായിരുന്നു.കണ്ടതിലും പ്രതികരണമറിയിച്ചതിലും അനല്പമായ സന്തോഷം.നന്ദി ഒരു പാട് ...

      Delete
  7. ആശംസകൾ മാഷേ !!
    ente blogilum onnu kayari nokane

    www.injass.blogspot.com

    ReplyDelete
    Replies
    1. Thak u .....താങ്കളുടെ ബ്ലോഗില്‍ ഒരു പാട് വായിക്കാനുണ്ട് ....

      Delete

Followers