പിണക്കം
വെറുപ്പു നിറഞ്ഞ നിന്‍ സ്വരം
കരിവണ്ടായിപാറി
കാതില്‍ മൂളുമ്പോഴും
നിന്നുള്‍പൂവിലൊരു
സ്നേഹ ശലഭം
നനുത്ത
പൂഞ്ചിറകനക്കുന്നതു
ഞാനറിയുന്നു .......
മനം വിഷാദാര്‍ദ്ര
മഞ്ഞു പാളികള്‍ മൂടി
മ്ലാന മൗനത്തി -
ലുള്‍വലിയുമ്പോഴും
സൗമ്യമൊരു നിലാസ്മിതം
സ്നേഹ ദുഗ്ദ്ധമായി
കനിവാര്‍ന്നു കിനിയുന്നതും
ഞാനറിയുന്നു ........
അപ്പോള്‍
കാമ്യമൊരു കവിതയായെന്‍
ഹൃത്തില്‍ പൂത്ത
വസന്ത സൗരഭം
കാറ്റിലുലഞ്ഞ നോവായി
കരള്‍ നീറ്റിത്തേങ്ങുന്നത്
നീയറിയുന്നുവോ ......?
*************
{മാതൃഭൂമി ആഴ്ചപ്പതിപ്പ്-2002 April 14.
-ബാല പംക്തിയില്‍ }
***************
നല്ല രചന സര്‍ ,ആശംസകള്‍
ReplyDeleteപ്രിയ അബ്ദുല്‍ ശുക്കൂര്‍ വായിച്ചതിനും വിലപ്പെട്ട അഭിപ്രായം കുറിച്ചത്തിനും അകമഴിഞ്ഞ നന്ദി ...
Deleteസുന്ദരം പദഭംഗി
ReplyDeleteപ്രിയ ഈ സൗഹാര്‍ദ്ദ സമീപനത്തിനും വിലപ്പെട്ട അഭിപ്രായത്തിനും എന്‍റെ മനം നിറഞ്ഞ നന്ദി ...
Deleteഈ കവിത വായിച്ച് എന്‍റെ പ്രിയപ്പെട്ട സുഹൃത്ത് (https://www.facebook.com/ktazeez7)face book-ല്‍ കുറിച്ചിട്ട വിലപ്പെട്ട അഭിപ്രായം താഴെ .....
ReplyDeleteആദ്യാനുഭവത്തില്‍
വെറുപ്പ് തോന്നുന്നതിനെ
ആഴത്തില്‍ നോക്കുമ്പോള്‍.
ഇമ്പമായതും കണ്‍ടേക്കാം എന്ന്
അപരനെ നോക്കി കാണാന്‍
കഴിയണമെന്ന സംസ്കാരം
വിളമ്പരം ചെയ്യുന്നു കവിത.അഭിന്ദനം
പ്രിയ KT Azeez ......ഹൃദയം നിറഞ്ഞ നന്ദി ....പ്രാര്‍ഥനകളോടെ ....
Deleteനല്ല രചന സര്‍ ,ആശംസകള്‍
ReplyDeleteപ്രിയ സാര്‍ ഇവിടെ വന്നതില്‍ വളരെയേറെ സന്തോഷം ...ഹൃദയം നിറഞ്ഞ നന്ദി !
Deleteകാമ്യമൊരു കവിതയായി ഹൃദയത്തില്‍ പൂക്കുന്ന വാക്കുകള്‍
ReplyDeleteനന്നായിരിക്കുന്നു
ഹൃദയത്തില്‍ പൂക്കുന്നു പ്രിയ സഖേ താങ്കളുടെയും വാക്കുകള്‍ ...നന്ദി !
Deleteകവിതയുടെ വസന്ത സൗരഭം..... അസലായി
ReplyDeleteഇവിടെ വന്നതിലും വരികള്‍ ഉള്‍ക്കൊണ്ട് പ്രതികരിച്ചതിലും വളരെ സന്തോഷം മുബി ..നന്ദി !
Deleteവരികള്‍ക്കെന്തൊരു സൌന്ദര്യം!
ReplyDeleteആശംസകള്‍ മാഷെ
വളരെ വളരെ സന്തോഷം പ്രിയ സാര്‍ ,,,,അകമഴിഞ്ഞ നന്ദി .....!
Deleteഅജ്ഞാതനാം സഹയാത്രികൻ ഞാൻ
ReplyDeleteനിന്റെയുൾപ്പൂവിൻ തുടിപ്പുകളറിയുന്നൂ..
എന്നാണല്ലോ കവി പാടുന്നത്. :) പിണങ്ങി നിൽക്കുന്ന മനസ്സിനെ ഈ വരികൾ തൊടുമെന്ന് തീർച്ച. സ്നേഹം പൂത്തുലയുന്ന കവിമനസ്സിന്റെ സൗരഭം വരികളിലുണ്ട്. വളരെയിഷ്ടം.
ശുഭാശംസകൾ സർ.....
വരികളിലൂടെ ഊളിയിട്ടു ഉള്‍പ്പൂവിന്റെ തുടിപ്പറിഞ്ഞ പ്രിയ സൗഗന്ധികം നന്ദി ..നന്ദി !
Deleteനല്ല വരികള്‍. ആസ്വദിച്ചു.
ReplyDeleteനന്ദി പ്രിയ സുധി ......!
Deleteകാവ്യ ഭംഗിയുള്ള വരികൾ ഹൃദ്യമായി ....
ReplyDeleteഇവിടെ വന്ന പ്രിയ കുഞ്ഞൂസ് ഹൃദയം നിറഞ്ഞ നന്ദി ....വളരെയേറെ സന്തോഷവും!
Deleteപിണക്കം അതിമനോഹരം.!!
ReplyDeleteവിലപ്പെട്ട അഭിപ്രായത്തെ ആദരപൂര്‍വ്വം നെഞ്ചേറ്റുന്നു.കൂടെ എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും .............!!
Deleteമനസ്സിനെ ഇണക്കാൻ കഴിയുന്ന മനോഹരമായ വരികൾ
ReplyDeleteപ്രിയ സഖേ ..ഒരായിരം നന്ദി !
Deleteനിന്നെ അറിയുന്ന എന്നെ നീയറിയുന്നുവോ....?
ReplyDeleteDear Salim .....Thank u very much ...!
Deleteപന്ത്രണ്ടു വർഷത്തിനുമുമ്പെഴുതിയ കവിത - ഒരിക്കലും വാടാത്തത്....
ReplyDelete'ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ....!' സുഗന്ധമുള്ള ഓര്‍മ്മകളല്ലേ,നമുക്കു പകര്‍ത്താന്‍ പറ്റൂ.അതും ജീവിതസായാഹ്നതയുടെ 'അടുത്തൂണു'കളില്‍ കിതച്ചിരിക്കുമ്പോള്‍ .......!
ReplyDeleteനന്ദി,എന്‍റെ പ്രിയപ്പെട്ട പ്രദീപ് മാഷിന്...ഈ സാമീപ്യം എത്ര സന്തോഷ ദായകം.നന്ദി സാര്‍ !
എന്നെയറിയും നിന്നെ ഞാൻ അറിയാതിരിക്കുന്നതെങ്ങനെ എൻ ഹൃദയമേ...
ReplyDeleteപിണങ്ങുവാനാവാതേ...സ്നേഹം
ഉള്ളിന്നുള്ളില്‍ നിന്നും നിര്‍ഗ്ഗളിച്ച പ്രതികരണ ത്തെളിമക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ സന്തോഷാശ്രുക്കള്‍ ....നന്ദി !
Deletenice lyrics ...
ReplyDeleteമനം വിഷാദാര്‍ദ്ര
ReplyDeleteമഞ്ഞു പാളികള്‍ മൂടി
മ്ലാന മൗനത്തി -
ലുള്‍വലിയുമ്പോഴും
സൗമ്യമൊരു നിലാസ്മിതം
സ്നേഹ ദുഗ്ദ്ധമായി
കനിവാര്‍ന്നു കിനിയുന്നതും
ഞാനറിയുന്നു ........
അന്നും ഇന്നും വാടാത്ത വരികൾ തന്നെ ഇത്
Kaattilulanja novayi
ReplyDeleteKaral neeti
Thengunnathu
Neeyariyunnuvoooo?.....
Ashamsakal.........
Kaattilulanja novayi
ReplyDeleteKaral neeti
Thengunnathu
Neeyariyunnuvoooo?.....
Ashamsakal.........
This comment has been removed by the author.
ReplyDeleteKaattilulanja novayi
ReplyDeleteKaral neettiththengunnathu
Neeyariyunnuvo.....?
Ashamsakal