( image :google)
***********
എന്തു പാച്ചിലിലാണ്
ഓരോരുത്തരും !
ജീവിതം എത്തിപ്പിടിക്കാനുള്ള
മരണപ്പാച്ചില് .....!
ചിലര് ആകാശത്തിനും
ഭൂമിക്കുമിടയില്,
ചിലര് കരയിലും കടലിലും
കടലിനക്കരെയും !
ജീവിതത്തിന്റെ ഇരുകര-
മുട്ടിക്കാന്
ആഴങ്ങളിലേക്ക്
തുഴയെറിഞ്ഞ്
ഇക്കരെയും
അക്കരെയും നീന്തിനീന്തി-
ത്തളര്ന്നും, മരിച്ചും ചിലര് ...!
ആര്ത്തിയും
ആര്ഭാടവും
ചിലര്ക്ക് ജീവിതം !
ആട്ടും പാട്ടും
നടന നാട്യങ്ങളും
അവശ -വിവശ
വശക്കേടുകളിലും ചിലര് !!
നേതാവ് കോടി'കളി'ല്
മുങ്ങുമ്പോള്
നീതന് തിരയുന്നു
ജീവിതം പൂട്ടാനൊരിടം
'വരികള് 'ക്കിടയില് -
അകംപുറം നീറിപ്പുകച്ച്-
ചാരത്തും ദൂരത്തും;
പടുമുളകള് പോല് ......!
കരയണം ചിരിക്കണം
എല്ലാവരും ജീവിത-
വഴിയില് സുഖ-ദു:ഖ സമ്മിശ്രമതു
നിയത സത്യമെന്നിട്ടും
ചിലര്ക്കെന്നും ജീവിതം പൊട്ടിച്ചിരി;
ചിലര്ക്കെന്നും കണ്ണീര് കടലും ..?!
പിഴച്ചതെവിടെ...................?!!
പിഴപ്പിക്കുന്നവരാര് ......?!!
സന്ദേഹമൊട്ടും വേണ്ട -
നാം നമ്മെ ,
വേട്ടയാടുന്നു ,പലവിധം !!
***************************

മുമ്പ് ഈ ബ്ലോഗില് എഴുതിയിട്ടുണ്ടോ ഇതെന്ന് ഞാന് verify ചെയ്തിട്ടില്ല.
ReplyDeleteസാവകാശമേ നോക്കൂ ...ഇവിടെ publish ചെയ്തതാണെങ്കില് ക്ഷമിക്കണേ .....?
ഒരു വിഭാഗം ജീവന് പിടിച്ചുനിര്ത്താനും വേറൊരു വിഭാഗം ജീവനം ആഘോഷിക്കാനുമുള്ള നിരന്തരമായ മനുഷ്യപ്രയത്നങ്ങള് അവരവരുടെത്തന്നെ ജീവിതമായി മാറുമ്പോള് , ഒന്നുകില് ഒന്ന് മറ്റുള്ളതിനെ തിന്ന് വളരുന്നു. അല്ലെങ്കില് സ്വയം മറ്റുള്ളതിനു വളമാകുന്നു. പ്രപഞ്ചത്തിന്റെ ഒരു ഘടനപോലും ഈ തത്വത്തില് അധിഷ്ടിതമായിട്ടുള്ളതാണോ എന്നും ചിലപ്പോള് തോന്നിപ്പോകുന്നു. വളര്ന്നു മണ്ണടിഞ്ഞു ഇല്ലാതാകുന്ന ഒരു ശരീരം കൊണ്ട് അനശ്വരമായ ആത്മാവിനെ എങ്ങിനെയാണ് സംശുദ്ധമാക്കാന് കഴിയുകയെന്ന എന്ന ഉത്തമമായ ചിന്തകള് പങ്കുവക്കാന് സാധിക്കുകയെന്നതാണ് വിശേഷബുദ്ധിയുള്ള മനുഷ്യജന്മത്തിന്റെ ലക്ഷ്യം.. അത് ഇങ്ങിനെ അക്ഷരങ്ങളാക്കി മാറ്റുമ്പോള് വായനക്കാരനും ഒരു ആശ്വാസവും പ്രതീക്ഷയും ഉണ്ടാവും..
ReplyDeleteആശംസകളോടെ..
ആര്ത്തിപ്പെരുക്കത്തില് നാം നാംതന്നെ വേട്ടയാടുന്നു!
ReplyDeleteആശംസകള്മാഷേ