വഴികള്‍ മടിക്കുന്നിത്തിരി
ചുവടുകളെങ്കിലും കനിയാന്‍ .
മിഴികള്‍ക്കന്യമാവുന്നു
അരുമക്കാഴ്ച്ചകളും !!
കടമകളുടെ ധര്‍മ്മ വഴികളില്‍
കരങ്ങളും കടിപിടി കൂട്ടുന്നു .
'വയ്യ 'എന്ന മുറവിളികളില്‍
ശയ്യക്കായ് വിതുമ്പുന്നു മമ ,മെയ്യും സദാ .....!!
തിന്നു തീര്‍ക്കുന്നിന്നെന്നെ
വാ പിളര്‍ന്ന മരുന്നുകള്‍ ,തരാതരം !
ഇന്നലെകളുടെ വസന്തര്‍ത്തുകള്‍
മുന്നിലോര്‍മ്മകളില്‍ പൂമാരി
പെയ്യവേ, കോരിച്ചൊരിയുന്നു
കണ്ണീരിനിരുട്ടും വെളിച്ചവും .......!!
വേദനകള്‍ സഹിച്ചു സഹിച്ചെന്‍
ചേതനയോ ,ചിതലരിച്ച മരത്തടി പോല്‍ ....!!
സമാശ്വസിപ്പിക്കുന്നു മുള്ളുകള്‍ -
വരാനുണ്ടൊരു പൂക്കാലമെന്ന് .
സഹനത്തിന്‍ സമ്മാനങ്ങള്‍
മറു ലോകത്തെന്ന്, ദിവ്യപ്പൊരുളുകളും !
****************************
No comments:
Post a Comment