മതവും മദവും
04 May 2016
ഇനിയൊരു 'സൂപ്പി'യായി
വേഷമിട്ടു നോക്കണം !
അസഹിഷ്ണുതയുടെ -
അക ധാരകള്‍
കത്തിക്കുന്നവന്റെ
അത്യുഷ്ണങ്ങള്‍
ഒരല്പം കുറഞ്ഞു കിട്ടിയെന്നാലോ ?!
ഉറപ്പുണ്ട് -
'മത'ത്തിലുറച്ചവന്റെ
കൈ മുത്തും കാല്‍ ചൊറിയും,
താടിക്കാരെല്ലാമൊന്നായി
മോടിയില്‍ -
ഒരു രാഗം മാത്രം മൂളും
ഒരു മന്ത്രം മാത്രം ചൊല്ലും ......!!
ഉറക്കങ്ങള്‍ക്ക് അങ്ങിനെയും
ഒരു 'യോഗ'മുണ്ട് !
ചോദ്യങ്ങള്‍ പിന്നെയും
ഫണമുയര്ത്തുന്നു -
പച്ചയിലടിച്ചു കൊല്ലുമോ ?
ചുട്ടെരിക്കുമോ-
ഗര്‍ഭസ്ഥ ഭ്രൂണങ്ങള്‍ ....?
മറു 'വടികള്‍'മാത്രം കിട്ടുന്ന
മറുപടികള്‍ .......!!!
മതവും മദവും വേറിടുന്നത്
അവിടെയാണ് .
**********
(Image : Google )
Mohammed kutty,Irimbiliyam .

ഉണ്മയുടെ ഏകത്വം തിരഞ്ഞവൻ ചെന്നെത്തിയത് ബ്രഹ്മസൂത്രത്തിന്റെ എങ്ങോട്ടും തിരിക്കാവുന്നതും വളയ്ക്കാവുന്നതുമായ പെരുവഴിയിൽ ..ബാദരായണാ ,വ്യാഖ്യാനങ്ങൾ ഇനിയും ഏറെ കടക്കുന്നല്ലോ ...പക്ഷേ ,ആത്മേതരങ്ങളായ മായയെ വെടിഞ്ഞു ആത്മരതികളിൽ തളയ്ക്കുന്നല്ലോ ജീവിതം ...അത്തരം ജീവിതം ആഘോഷിക്കപ്പെടുന്നല്ലോ ...കാരണമെന്തേ ....ദ്വൈതം വെടിഞ്ഞവന് ആദരങ്ങൾ അർപ്പിക്കാൻ ആയിരങ്ങൾ എത്തും ..ഇഷ്ടം രചന ഇക്കാ ..ആശംസകൾ
ReplyDeleteഎന്റെ പ്രിയ ശുക്കൂര്‍ ഒരു പാട് നന്ദി....ദൈവത്തെ ആര്‍ക്കും വേണ്ടല്ലോ
Delete.അല്ലാത്തതെന്തും പഥ്യം.....
ചോദ്യങ്ങൾ എല്ലാ മനസ്സിലുമുണ്ട്..
ReplyDeleteഭാവിയിലേക്ക് ഭീതിയോടെ നോക്കുന്ന അതിന്റെ എല്ലാ കണ്ണിലും നിസ്സഹായതയുണ്ട്..
കാലമെന്നും കിഴക്കുതന്നെ ഉദിപ്പിക്കും സത്യത്തിന്റെ, സമാധാനത്തിന്റെ സൂര്യനെ..
ചോദ്യങ്ങൾ എല്ലാ മനസ്സിലുമുണ്ട്..
ReplyDeleteഭാവിയിലേക്ക് ഭീതിയോടെ നോക്കുന്ന അതിന്റെ എല്ലാ കണ്ണിലും നിസ്സഹായതയുണ്ട്..
കാലമെന്നും കിഴക്കുതന്നെ ഉദിപ്പിക്കും സത്യത്തിന്റെ, സമാധാനത്തിന്റെ സൂര്യനെ..
"കാലമെന്നും കിഴക്കുതന്നെ ഉദിപ്പിക്കും സത്യത്തിന്റെ, സമാധാനത്തിന്റെ സൂര്യനെ.."
Deleteഎന്റെ പ്രിയപ്പെട്ട കൂട്ടുകാരാ വളരെ സത്യം !വിലപ്പെട്ട അഭിപ്രായത്തിനു വിനയപൂര്‍വ്വം നന്ദി ....
മതവും മദവും വേറിടുന്നത്
ReplyDeleteഅവിടെയാണ് ...അവിടെ മാത്രം