ശാന്തം സ്വസ്ഥം
01 June 2016
-image:google-
കടിച്ചു പിടിക്കണം
പ്രാണനില്‍ നീറി നീറിപ്പടരും
ക്ഷിപ്ര വേദനകളുടെ
മിന്നേറുകള്‍ .
പെയ്തൊഴിയണം
കണ്ണിലിരുട്ട് വീഴ്ത്തും
ഘന ദു:ഖങ്ങളുടെ
കരിമേഘ മുഖപ്പേടികള്‍ !
സഹനത്തിന്റെ -
താഴ്വരകളിരു കൈയുമായി
കോരിയെടുക്കും
ഉറ്റമിത്രമൊരാള്‍ -
ഒരാള്‍ മാത്രം സവിധേ,
തലകുനിച്ചു കെഞ്ചാം-
'തൗബ'*യുടെ കണ്ണീരാറ്റില്‍
ശുദ്ധി വരുത്തി -
കാക്കണേ, പരമ കാരുണ്യമേ,
പരീക്ഷണങ്ങളുടെ ഓരോ -
മലവെള്ളപ്പാച്ചിലിലും -
താങ്ങായി , കരുത്തായി......!
എങ്കിലെല്ലാം ശാന്തം ,സ്വസ്ഥം !!
_________________
* 'തൌബ'=പശ്ചാത്താപം
*************
നമ്മുടെ കണ്ണിൽ ഇത് അനന്ത നിഗൂഡമായാപ്രപഞ്ചം.പക്ഷേ,നിയതിയുടെ വൃത്താന്തങ്ങളുമായി അജ്ഞാത ഭാവിയെ നോക്കി പറക്കുന്നു പ്രപഞ്ചം .കണിശനിയമങ്ങളുടെ കാണാച്ചരടിൽ നിയന്ത്രിക്കപ്പെടുന്ന പ്രപഞ്ചം അതിന്റെ ജൈത്രയാത്ര തുടരുന്നു അവിരാമം.ത്രികാലജ്ഞതയുടെ മാന്ത്രികവടി നമ്മുടെ കൈവശം ഉണ്ടായിരുന്നെങ്കിൽ ഉണ്മയുടെ പൊരുളുകൾ ഇതൾവിരിഞ്ഞേനേ ...
ReplyDeleteവന്നു ഭവിക്കുന്ന ദുരന്തങ്ങൾ സ്ഥലകാലത്തിന്റെ ജയിലറയ്ക്കുള്ളിൽ നിന്ന് നോക്കുമ്പോൾ മനസ്സിലാകുന്നില്ല നമ്മുടെ പരിമിധികൾക്ക് ...വിജ്ഞാജാനം നേടാൻ കലായത്തിലേയ്ക്ക് പറഞ്ഞു വിടുമ്പോൾ കരയുന്ന കുട്ടി പോലെയാണത് .നമ്മുക്കറിയാത്ത സ്ഥലകാല മാനങ്ങളിലെ ,അല്ലെങ്കിൽ, സമയശൂന്യ മാനങ്ങളിൽ നിന്നു നോക്കുമ്പോൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു പോയേക്കാവുന്ന ഒരു തമാശ മാത്രമായിരിക്കും നമ്മുടെ ദുരന്തങ്ങളും ദുഖങ്ങളും ...പ്രാർഥിക്കാം നമ്മുക്ക് ...ഉണ്മയുടെ പൊരുളുകൾ അനാവൃതമാക്കി തരണേ നാഥാ ...
ഇഷ്ടം ഇക്കാ കവിത ...ആശംസകൾ
എല്ലാം നാഥനില്‍ സമര്‍പ്പിതം....സാരവത്തായ ഈ വിലയിരുത്തലിനു എങ്ങിനെ പറയണം നന്ദിയെന്ന് അറിഞ്ഞു കൂടാ ....നെഞ്ചേറ്റുന്നു ഈ ഈ നല്ല വാക്കുകള്‍ !
Deleteസഹനത്തിന്റെ താഴ്വരകളിരു കൈയുമായി
ReplyDeleteകോരിയെടുക്കും ഉറ്റമിത്രമൊരാള്‍ ഒരാള്‍ മാത്രം
സവിധേ,തലകുനിച്ചു കെഞ്ചാം- 'തൗബ'*യുടെ
കണ്ണീരാറ്റില്‍ ശുദ്ധി വരുത്തി കാക്കണേ,
പരമ കാരുണ്യമേ, പരീക്ഷണങ്ങളുടെ ഓരോ -
മലവെള്ളപ്പാച്ചിലിലും താങ്ങായി , കരുത്തായി..
എന്റെ പ്രിയ സ്നേഹമേ,ഈ രചനയിലെ വിഷയം ഇതു എഴുതിയവനേക്കാള്‍ ഉള്‍ക്കൊണ്ട
Deleteനല്ലമനസ്സിനു ഒരായിരം നന്ദി....ഇനിയും ഇവിടെ ആ 'ബിലാത്തിപട്ടണ'ത്തില്‍ നിന്നും നന്മയുടെ അക്ഷരച്ചിറകേറി 'പറന്നെത്തുമെന്നു' എനിക്കു ഉറപ്പുണ്ട്...
നന്ദി ..നന്ദി .....!
ഇഹപരലോകങ്ങൾക്കിടയിലെ ജീവിതയാത്രയിൽ ഓരൊ മനുഷ്യമനസ്സിലും തലമുറകളിലേക്ക് പകരേണ്ട ഒരു സന്ദേശമമായി സദാ സ്പന്ദിക്കേണ്ട വരികൾ..
ReplyDeleteഉൾക്കൊള്ളുന്നു, എല്ലാ ആദരവോടേയും...
ഇഹപരലോകങ്ങൾക്കിടയിലെ ജീവിതയാത്രയിൽ ഓരൊ മനുഷ്യമനസ്സിലും തലമുറകളിലേക്ക് പകരേണ്ട ഒരു സന്ദേശമമായി സദാ സ്പന്ദിക്കേണ്ട വരികൾ..
ReplyDeleteഉൾക്കൊള്ളുന്നു, എല്ലാ ആദരവോടേയും...
എന്റെ പൊന്നു സഹോദരാ ,താങ്കളുടെ സാന്നിധ്യം ഇവിടെ കാണാന്‍ വൈകിയാല്‍ വല്ലാത്ത അസ്വസ്ഥതയാണ്...കൂടെയുണ്ടാവണേ ഈ സാന്ത്വന പ്രചോദനമെപ്പോഴും.ഇന്‍ഷാ അല്ലാഹ് ...നന്ദി.നന്ദി .....
Deleteതലകുനിച്ചു കെഞ്ചാം-
ReplyDelete'തൗബ'*യുടെ കണ്ണീരാറ്റില്‍
ശുദ്ധി വരുത്തി -
കാക്കണേ, പരമ കാരുണ്യമേ,
പരീക്ഷണങ്ങളുടെ ഓരോ -
മലവെള്ളപ്പാച്ചിലിലും -
താങ്ങായി , കരുത്തായി......!
എങ്കിലെല്ലാം ശാന്തം ,സ്വസ്ഥം .
ഇഷ്ടം!!!
പ്രിയപ്പെട്ട സുധീ ....ഒരുപാട് നന്ദി ..സ്നേഹം !
DeleteMadavan Vazhimarangal · Abu Dhabi, United Arab Emirates
ReplyDeleteസത്യം ,,,എത്രപേരുണ്ട് കാണുന്നോർ ...അകക്കണ്ണിലിരുട്ട് കേറാതെ ഈ കാലം കടക്കുവോർ ...മാഷ് മനസിനെ മനോഹരമായെഴുതി..
പ്രിയ സഹോദരന്‍ Madavan Vazhimarangal face book comment കോളത്തിലാണ് അഭിപ്രായം കുറിച്ചത്.അതു ഞാന്‍ ഇങ്ങോട്ടുpaste ചെയ്തതാണ് ....വിലപ്പെട്ട വിലയിരുത്തലിനും ഇവിടെ വന്നതിനും ഹൃദയം നിറഞ്ഞ നന്ദി .....
Delete...എങ്കിലെല്ലാം ശാന്തം, സ്വസ്ഥം!
ReplyDeleteതാൽക്കാലികമായ ശാന്തത അല്ലാതെ അതിരില്ലാത്ത സ്വസ്ഥത തേടുകയും നേടുകയും ചെയ്യുന്ന എത്ര പേരുണ്ടാവും എന്ന സംശയം ബാക്കി! വരികൾ നന്നായി. റമദാൻ കരീം!
പ്രിയ സുഹൃത്തെ,എല്ലാം ആപേക്ഷികം മാത്രം .ഇവിടെ വന്നതിലും വിലപ്പെട്ട വിചാരങ്ങള്‍ പങ്കു വെച്ചതിലും ഒരു പാട് നന്ദി ......എന്റെയും റമദാന്‍ കരീം !
Delete"സഹനത്തിന്റെ -
ReplyDeleteതാഴ്വരകളിരു കൈയുമായി
കോരിയെടുക്കും
ഉറ്റമിത്രമൊരാള്‍ -
ഒരാള്‍ മാത്രം സവിധേ,..." താങ്ങായും തണലായും ഒരേയൊരാള്‍ മാത്രം! റമദാന്‍ മുബാറക്
നെഞ്ചേറ്റുന്നു മുബീ പ്രതികരണങ്ങള്‍ ...വളരെ സന്തോഷം വന്നു വായിച്ചു അഭിപ്രായം കുറിച്ചതില്‍ ...നന്ദി !
Deleteവ്രത ശുദ്ധിയുടെ നാളുകളില്‍ ഉള്താപത്തോടെ.....
ReplyDeleteഇവിടെ വന്നതിലും വായിച്ചതിലും പ്രതികരിച്ചതിലും പ്രിയ കഥാകാരാ അകം നിറഞ്ഞ നന്ദി .....
Deleteപിന്നെ, മെയില്‍ ബോക്സില്‍ മാഷിന്റെ മൂന്നാലു കമെന്റ്സ് കണ്ടു. ബ്ലോഗില്‍ കണ്ടില്ല.
ReplyDeleteപ്രിയ സുഹൃത്തെ ,
Deleteഇന്നലെ ഞാന്‍ താങ്കളുടെ ബ്ലോഗില്‍ എഴുതിയ Comments -ല്‍ അക്ഷരത്തെറ്റും എന്തൊക്കെയോ പൊരുത്തക്കേടും തോന്നി ....അതാണ് അതു ഇന്നു delete ചെയ്തത് ....Edit ചെയ്യാന്‍ പാകമില്ലല്ലോ.അതു മെയില്‍ ബോക്സില്‍ നിന്നും വായിച്ചപ്പോള്‍ തന്നെ മനസ്സിലായി കാണും ....Sorry ട്ടോ ....സസ്നേഹം -nmk