കായ്ക്കട്ടെ സത്യങ്ങള്
ധര്മ്മ വൃക്ഷങ്ങളില് .
നുണയട്ടെ പാരിടം
നീതി തന് മാധുരി !
തണലിടും ചരിതങ്ങള്
മാറ്റട്ടെ,തളര്ച്ചകള് .
മദിക്കട്ടെ മനതാരില്
ജ്ഞാന വെട്ടത്തിന് ചാതുരി !
തെളിയട്ടെ പാതകള്
ഇരുളലറും ഗഹ്വരങ്ങളില് .
കണ്ണു തുറക്കട്ടെ ,അകം
കണ്ണടച്ച പ്രാണപ്പേടികളും !
വഴിനീളെ മുഴങ്ങട്ടെ
ശാന്തി തന്നനശ്വര ഗീതികള്
ഉണ്മയിലുണരട്ടെ
മണ്ണതിന് മനവും,മാനവും !!
*************
( image courtesy google )
*************
( image courtesy google )


മനോഹരം ഇക്കാ ...ആശംസകള്
ReplyDeleteഓടിയെത്തി വായിച്ച പ്രഥമ വായനക്കും വിലയിരുത്തലിനും നന്ദി ,പ്രിയ ശുക്കൂര് ...
Deleteനന്മ കാംക്ഷിക്കുന്നവര് നല്ല നാളെകള്ക്കു വേണ്ടിയെങ്കിലും സദാ ഉരുവിട്ടുകൊണ്ടിരിക്കണം വരികള്..
ReplyDeleteതീര്ച്ച ...അങ്ങിനെയുള്ള നാളുകള്ക്കായി പ്രാര്ഥിക്കാം ..നന്ദി ,പ്രിയ സുഹൃത്തേ...
Deleteവഴിനീളെ മുഴങ്ങട്ടെ
ReplyDeleteശാന്തി തന്നനശ്വര ഗീതികൾ
Thank you sir so much....
ReplyDeleteതെളിയട്ടെ പാതകള് ഇരുളലറും ഗഹ്വരങ്ങളില് .
ReplyDeleteകണ്ണു തുറക്കട്ടെ ,അകം കണ്ണടച്ച പ്രാണപ്പേടികളും !