റേഡിയോവില് കേട്ടു.
ടി.വി.യില് കണ്ടു.
മുഖപുസ്തകത്തിലറിഞ്ഞു.
പത്രങ്ങളില് വായിച്ചു -
എത്ര ചരമ 'കോല'ങ്ങള്......!!
__ ഒരു കുടുംബമൊന്നാകെ
വേരറ്റ്....
ഒരു ബാല്യം , വളര്ച്ചയുടെ
കൂമ്പുടച്ച് ...
ഒരു താരുണ്യം , ചോരപ്പച്ചയുടെ
മുഗ്ദ്ധ മാല്യങ്ങള്
ചവിട്ടിയരച്ച് ....
ഒരിളം പൂവിന് പരിമളപ്പുഞ്ചിരിക്ക്
തീ കൊടുത്ത്...
ഒരു 'ധരകുല'ത്തിന്റെ ഗര്ഭ കണം മുതല്
ഭൂഗര്ഭ നാഡികള് വരെ
മാംസ ദംഷ്ട്രകളില് ചോര വറ്റിച്ച്......!!
വസുന്ധരേ, നീ എത്ര കണ്ടു ഈ -
വിധമിങ്ങനെ, കാലാതിവര്ത്തിയായി !
__
അളക്കാന് മടിച്ച് എന്റെ ചരമ -
കോളമപ്പോഴും, ഞാനൊരമര്ത്യനെന്ന
പോല് .......!!
*********
വെറുമൊരു ചരമക്കോളത്തില് പോലും വരാത്ത പിന്നയുമെത്രയോ ജന്മങ്ങള്........
ReplyDeleteനന്ദി അനുരാജ് ....
Delete"അളക്കാന് മടിച്ച് എന്റെ ചരമ -
ReplyDeleteകോളമപ്പോഴും, ഞാനൊരമര്ത്യനെന്ന
പോല് .......!!"
ചരമകോളങ്ങളിലൂടെ കണ്ണുകള് സഞ്ചരിക്കും........
നന്ദി സി വി ടി..
Deleteആളിന്റെ സ്റ്റാറ്റസ് ചരമപ്പേജുകളില് കണ്ടറിയാം. ക്വാര്ട്ടര് പേജ് കളര് ഫോട്ടോ. അതിന്റെ പകുതി, അതിന്റെയും പകുതി. ദുട്ടിന്റെ ശക്തിയനുസരിച്ച് ചെറുതും വലുതുമാകുന്ന ചരമക്കോലങ്ങള്!
ReplyDeleteThanks aji...
Deleteജനിച്ചാൽ ഒരിക്കൽ മരിക്കണം എന്നത് പ്രകൃതിനിയമമാണ്.
ReplyDeleteഎങ്കിലും അപ്രതീക്ഷിതമായ വിയോഗങ്ങൾ മനസ്സിനെ ഉലയ്ക്കും..
അപ്രതീക്ഷിതമായി പ്രിയപ്പെട്ട ആരെയും ഒരു ചരമകോളത്തിലും കാണാൻ ഇടവരാതിരിക്കട്ടെ..
കവിത ഇഷ്ടമായി ഇക്ക.
Thanks Gireesh....
Deleteപല വേഷങ്ങൾ കെട്ടി ആടിത്തിമർത്ത ജീവാതാദ്യവും കഴിഞ്ഞ് വീണ്ടുമൊരു കോലംകെട്ടൽ ......
ReplyDeleteThanks Pradeep sir....
Deleteമാഷെ,,സുഖല്ലേ??,,
ReplyDeleteദുരന്തങ്ങള് ആസക്തിയോടെ വായിച്ച് തള്ളി,
ചരമകോളങ്ങള് ചാടിക്കടന്ന് പോകെ എനിക്കും തോന്നാറുണ്ട് മാഷെ...
മരണം മറ്റവനുമാത്രമുള്ളതാണെന്ന്..കവിതക്കും മാഷിനും സലാം..
@ അജിത്തേട്ടന്റെ കമന്റും ഇഷ്ട്പ്പെട്ടു
സുഖം ...ഇടക്കിവിടെ കാണുന്നതില് വളരെ സന്തോഷം ..നന്ദി !
Deleteക്ഷണികജീവിതത്തിന്റെ നേർക്കാഴ്ച്ച..
ReplyDeleteNet illaathathukondu fonil koodiyaanu vaayana..athaanu varaan vaikiyathum....