(image Google)
വട്ടപ്പൂജ്യങ്ങള്‍
മൂല്യമേറ്റി
സംപൂജ്യമാവുന്നേറെ
'പിന്തുണ' കിട്ടവേ.
ഒന്നു കൊടുത്ത് പത്ത്
പത്ത് കൊടുത്ത് നൂറ്
പിന്നെ കോടികളുടെ 'നല്ല'
അയല്‍ക്കാരനായി
കൂട്ടിയും
ഗുണിച്ചും
അക്കങ്ങളിലൂടെ ഒരു
റോക്കറ്റ് കുതിക്കുന്നു -
ആകാശക്കിനാക്കളിലേക്ക് !
കത്തിത്തീരുന്ന
'പിന്തുണ'കള്‍
നൂലറ്റ 'പട്ട'ങ്ങളാകവേ
തപ്പിനോക്കുന്നു വീണ്ടുമൊ-
രൂന്നുവടിയില്‍
അധികാരത്തിന്‍റെ-
കാറ്റില്ലാ ബലൂണുകള്‍ !
സ്വയം -
എരിഞ്ഞടങ്ങുന്ന
ജീവിതത്തിന്റെ -
'ഓഫ് ' ബട്ടന്‍
ഓണാകുന്നേരം
വട്ടപ്പൂജ്യമാകുന്നു
എല്ലാ കണക്കു കൂട്ടലുകളും !
**********
ജീവിതം തന്നെ ഒരു പൂജ്യമാണ് . സ്നേഹത്തോടെ പ്രവാഹിനി
ReplyDeleteസന്തോഷം 'പ്രവാഹിനി'....നന്ദി !
Deleteനല്ല രചന ...ആശംസകൾ
ReplyDeleteനന്ദി സാര്‍ ....
Deleteപൂജ്യമാവുന്ന ജീവിതം :( .. ലളിത കവിത ഇഷ്ടമായി
ReplyDeleteനന്ദി ഫൈസു......!
Deleteഎനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഈ വരികള്‍.
ReplyDeleteനന്ദി ...സുധി ..!
Deleteപൂജ്യജീവിതം പൂജനീയമാവുന്നത് പൂജ്യങ്ങളുടെ വില കൂടി തിരിച്ചറിയുമ്പോഴല്ലേ ?
ReplyDeleteനന്ദി 'viddiman'.....
Deleteജീവിതത്തെക്കുറിച്ച് ഓര്‍ത്തോര്‍ത്ത് ചിന്തിപ്പിക്കുന്ന നല്ലൊരു കവിത. ആശംസകള്‍ മാഷെ
ReplyDeleteനന്ദി ..സാര്‍ !
Deleteകൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും കഴിയുമ്പോൾ ഉത്തരം പൂജ്യമായിരിക്കും എന്നത് കണക്കുശാസ്ത്രത്തിന്റെ തലയിലെഴുത്താണ്.....
ReplyDeleteനന്ദി ..പ്രദീപ് സാര്‍ ...!
Deleteപൂജനീയം പൂജ്യം
ReplyDeleteനന്ദി ,അജി ....!
Deleteപൂജ്യം അവസാനിക്കുന്നിടത്ത് എല്ലാം ആരംഭിക്കുന്നു...ഭാരതീയന്റെ ദാനം ഗണിതത്തിനു...ഒരുപാട് അർത്ഥങ്ങളോടെ...നന്നായിരിക്കുന്നു മാഷേ
ReplyDelete'കണ്ടിട്ടൊരു പാട് നാളായി ....."!സന്തോഷം ശ്രീദേവി ...
Deleteകണക്കുകുകൾ പിഴച്ചുപോകുന്ന ജീവിതത്തിന്റെ ഉത്തരം കണ്ടെത്തിിക്ിക്കിക്കിക്കഴിയുമ്പോൾ എല്ലാ മനസ്സിിലും പൂജ്യങ്ങൾ നിറയും..മനോഹരം..അർത്ഥവത്തം..
ReplyDeleteപ്രിയ സുഹൃത്തിന്‍റെ 'പ്രോബ്ലംസ് ' നീങ്ങിക്കിട്ടിയോ ? നന്മയുടെ വിലയിരുത്തലിന് ഹൃദയത്തിന്‍റെ ഒപ്പ് .....!
Deleteകണക്കില്‍ പൂജ്യത്തിനു വിലയില്ലാന്ന് പറയുന്നവരോട് സംഖ്യയിലെ നിശ്ചിത സ്ഥാനത്ത് എണ്ണപ്പെടാന്‍ ഒന്നുമില്ല എന്നാണു പൂജ്യത്തിന്റെ അര്‍ഥം എന്ന് നമ്മള്‍ പറയുമെങ്കില്‍ ജീവിതമെന്നത് ഒരു വട്ടപ്പൂജ്യം തന്നാ കുട്ടിക്കാ ..!!
ReplyDeleteശൂന്യതയിൽ നിന്നും ശൂന്യതയിലേയ്ക്കു പരാവർത്തനം ചെയ്യപ്പെടുന്ന നിഴലുകൾ ...ഇടയ്ക്ക് വീണു കിട്ടുന്ന കുഞ്ഞു പ്രകാശപ്പൊട്ടുകൾ ..ശൂന്യതയ്ക്കു അർത്ഥ വ്യാപ്തികൾ നല്കുന്ന വർണ്ണക്കൂട്ടുകൾ ..ചെറിയ വലിയ പൂജ്യങ്ങൾ ..ആശംസകൾ സാർ
ReplyDeleteസ്വയം - എരിഞ്ഞടങ്ങുന്ന ജീവിതത്തിന്റെ - 'ഓഫ് ' ബട്ടന്‍
ReplyDeleteഓണാകുന്നേരം വട്ടപ്പൂജ്യമാകുന്നു എല്ലാ കണക്കു കൂട്ടലുകളും !