Pages

Ads 468x60px

..

Saturday, August 02, 2014

ധരയുടെ സുസ്വരങ്ങള്‍ .....!


{All images courtesy google}

ടലാകെ പച്ചപ്പട്ടും; റോസാ -
മലരിന്‍ പുഞ്ചിരിക്കൂട്ടും
കണ്ഡാഭരണ വര്‍ണ്ണപ്പകിട്ടും 
തത്തമ്മക്കിളി നീയെന്തു ചന്തം !

കറുത്ത കോട്ടിട്ട കൗശല കാക്കേ 
കറുപ്പിന് കൗതുകമേറ്റിടും, നീയൊരു
കറുപ്പിനഴകോ വെളുപ്പിനഴലോ
അറിയില്ലെന്നാല്‍; നീയൊരു സുന്ദരി.

പച്ചവയലിനു കിന്നരി വെച്ച പോല്‍ 
പാട വരമ്പില്‍ പാറിക്കളിക്കും 
തൂവെള്ള പാലിന്നുടുപ്പിട്ട കൊക്കേ
വെണ്ണിലാ പോലെ നീയും മനോഹരി.

കഴുത്തില്‍ കറുത്തൊരുറുമാലു കെട്ടി 
ചെമ്മണ്ണിന്‍ ചേലൊത്ത ചേലയും ചുറ്റി 
കണ്ണും ചുവപ്പിച്ചു കുക്കൂ  കൂകും  
കേഡിയല്ലവന്‍ പാവമൊരുപ്പന്‍ !     

കിരീടധാരി; രാജാവല്ല, വേഷ ഭൂഷകള്‍ 
കാണിക്കമൃതും; ഒച്ചയോ കര്‍ണ്ണ -
കഠോരം,തെറി  പോല്‍,
കാടിന്‍ കിടാവിവള്‍ മരംകൊത്തിയല്ലോ.

പറഞ്ഞാല്‍ തീരുമോ മൈനേ, നീല -
പ്പൊന്‍മാനേ ,മയിലേ, തേന്‍ പൂങ്കുയിലേ,
പൃഥി തന്‍ സ്വര്‍ഗ്ഗീയ സ്വരഗീതി മീട്ടും 
പുണ്യങ്ങള്‍ നിങ്ങളെത്ര,യീ പൂങ്കാവനത്തില്‍ !!
     ************

33 comments:

 1. ഇഷ്ട്ടായി വരികള്‍

  ReplyDelete
  Replies
  1. സന്തോഷം.താങ്കളുടെ ബ്ലോഗില്‍ പോയപ്പോള്‍ തുറന്നു കിട്ടിയില്ല ...

   Delete
 2. പക്ഷികളും, ചരാചരങ്ങളും, വിശ്വപ്രകൃതിയും നമ്മുടെ ഭാഗമാണെന്ന നന്മ ഉണർത്തുന്ന കവിത - മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്നത്......

  ReplyDelete
  Replies
  1. പ്രിയ പ്രദീപ്‌ സാര്‍ ....തുറന്ന പുസ്തകം പോല്‍ ഈ പ്രകൃതിയില്‍ നിന്നും വായിച്ചെടുക്കാന്‍ എന്തെല്ലാം അല്ലേ ? നന്ദി ....

   Delete
 3. കാക്കയുമുള്‍പ്പെടുന്ന മാഷിന്റെ കിളികുലച്ചന്തം,, അതിന്റെ സമത്വം.
  തത്തമ്മേയെന്ന മറന്നുപോവാത്ത വിളി,,.
  സലാം മാഷെ..

  ReplyDelete
  Replies
  1. ഏറെ സന്തോഷം പ്രിയ 'വഴി മരങ്ങള്‍'....! ഓരോ കിളിക്കൊഞ്ചലും ഓരോ കിളിമനസ്സും മറ്റു ചരാചരങ്ങളും മനുഷ്യനു ദൈവം നല്‍കിയ പാഠങ്ങള്‍ !നന്ദി ...

   Delete
 4. പുലര്‍ച്ചെ ഉണര്‍ന്നെണീക്കുമ്പോള്‍ കേള്‍ക്കുന്ന പക്ഷിജാലങ്ങളുടെ പാട്ടുകളും,കണ്ണുകള്‍ക്കാനന്ദം പകരുന്ന കാഴ്ചകളും എന്തൊരാസ്വദ്യകരമാണ്!
  ഉന്മേഷദായകമാണ്......
  മനോഹരമായിരിക്കുന്നു മാഷെ ഈ കവിത.
  ആശംസകള്‍

  ReplyDelete
 5. കിളികൾക്കായൊരു പാട്ട് ...നല്ല വരികൾ .ആശംസകൾ .

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ.ഇവിടെ വന്നതില്‍ വളരെ സന്തോഷം !

   Delete
 6. പ്രകൃതി മനോഹരി
  നിന്‍ കിളിക്കൊഞ്ചലില്‍ മയങ്ങിപ്പോയ് ഞാന്‍!

  ReplyDelete
  Replies
  1. പ്രിയ അജിത്‌ ....ഒരു പാടൊരുപാട് നന്ദി ...

   Delete
 7. കിളിക്കൊഞ്ചലുകൾ ബഹുകേമം ഇക്കാ..
  കുഞ്ഞുങ്ങൾക്കും ഇഷ്ടാവും..
  സന്തോഷായി ട്ടൊ..നന്ദി

  ReplyDelete
  Replies
  1. നന്ദി വര്‍ഷിണി ....സന്തോഷം !

   Delete
 8. "പൃഥി തന്‍ സ്വര്‍ഗ്ഗീയ സ്വരഗീതി മീട്ടും
  പുണ്യങ്ങള്‍ നിങ്ങളെത്ര,യീ പൂങ്കാവനത്തില്‍"

  അവർ സ്വസ്ഥമായി വിഹരിക്കട്ടെ.
  ഭൂമി ഒരു പൂങ്കാവനമായി തന്നെ എന്നും നിലനിൽക്കട്ടെ..
  കവിത വളരെ ഇഷ്ടപ്പെട്ടു..
  ആശംസകൾ ഇക്ക..


  ReplyDelete
  Replies
  1. നന്ദി ഗിരീഷ്‌ ...ഭൂമി ഒരു പൂങ്കാവനമാക്കാന്‍ നമുക്ക് യജ്ഞിക്കാം ...

   Delete
 9. ഗിരീഷ് ഭായിയുടെ അഭിപ്രായം പങ്കുവെക്കുന്നു. ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി സുധീര്‍,സ്നേഹപൂര്‍വ്വം !

   Delete
 10. ആഹാ...പക്ഷിനിരീക്ഷണവും തുടങ്ങിയോ....നല്ലത്....

  ReplyDelete
 11. തുറന്ന മനസ്സിന് ലോകം അതി വിശാലം തന്നെ
  ഓരോ കണങ്ങളും ആ തൂലികക്ക് കാവ്യങ്ങളും ആശംസകള്‍ മാഷേ

  ReplyDelete
  Replies
  1. വളരെയധികം സന്തോഷമുണ്ട് Shaleer....നല്ല പ്രതികരണത്തിന് നന്ദി -ഹൃദയപൂര്‍വം!

   Delete
 12. Manoharam. .vaividhyangalude lokathe varnnaabhamaakkunna aavishkkaaram..

  ReplyDelete
  Replies
  1. വളരെ നന്ദി പ്രിയ സുഹൃത്തേ....

   Delete
 13. കവിതയാണോ ചിത്രമാണോ മനോഹരം എന്ന് ചോദിച്ചാല്‍ കുഴയും , നല്ല വരികള്‍ മാഷെ .

  ReplyDelete
 14. Nannayitund mashe. Kilikale kanunnathvallappozhumanu.

  ReplyDelete
 15. ഏറെ ഹൃദ്യം കിളികളുടെ കളനാദം പോലെ കാക്കയ്ക്ക് വക്കീൽ കുപ്പായം ഗംഭീരമായി

  ReplyDelete
 16. pls read....http://vazhakkupakshi.blogspot.in/2014/08/blog-post_11.html

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge