Pages

Ads 468x60px

..

Tuesday, July 22, 2014

ചാക്ക്


(image from google )


മൂക്ക് പൊത്തുന്നു  ചാക്കു,റുമ്പരിച്ച 
മുക്കിലൊരു ജന്മം കൂമ്പടഞ്ഞതിനാലാവാം.

പൊട്ടിച്ചിരിക്കുന്നുണ്ടൊരു ചാക്ക് ,തന്‍ പേരുള്ളൊരാളും 
ചേര്‍ന്ന് വെട്ടിക്കൊന്ന  ചോരക്കറുപ്പില്‍ -
മുഖം പൂഴ്ത്തി, കല്‍തുറുങ്കിന്‍  
'മുഖപുസ്‌തകം' തിരിച്ചിട്ടതിനാലാവാം!

ചാക്കു നാറ്റുന്നു,വിഷപ്പുഴുക്കളായി അന്നം -
നാക്കുചീറ്റുന്നതാവാം, വിശപ്പാഴങ്ങളില്‍ !
കേട്ടില്ലേ,ചാക്കിന്‍റെ ഏമ്പക്കങ്ങള്‍ -
തൊണ്ട തൊടാതെ തൊണ്ടാക്കിയ പുഴ -
ക്കരളുകള്‍ കരണ്ടുതിന്നുന്നതിനാലാവാം. 

കൂട്ടുന്നു, കിഴിക്കുന്നു ചില പണച്ചാക്കുകള്‍ 
തൊട്ടു കൂട്ടും യാന്ത്രികങ്ങളില്‍ ,
കണ്ണു പിഴക്കാതെ,താളമിടറാതെ,
വിദ്യക്ക് വിലപേശും വിത്ത -
പ്രതാപികളാണുപോല്‍ .....!!

ഒരു ചാക്ക് 'ചെക്കന്മാര്‍' ഇയ്യിടെ 
മണ്ണാഴങ്ങളില്‍ ചീഞ്ഞളിയവേ,
വാക്കു തെറ്റിച്ച സ്വര്‍ണ്ണക്കടത്തിന്‍ ഇരകള്‍ക്ക്  
തെറ്റിനും ശരിക്കുമിടയിലൊരു 
പോസ്റ്റു മോര്‍ട്ടം,പാവം- വിശപ്പ്‌,വിശപ്പ്‌ !

ഞെരിച്ചു വരിയുടക്കും , ചില -
കാവല്‍ പട്ടികള്‍ തന്നരുമക്കൂട്ടാണ്
ചാക്ക്,'ചക്ക വീണപ്പോള്‍ ചത്ത മുയല്‍ -
ലക്ക്' പോല്‍ കുശാലീ, ചാക്കുകള്‍ !!

***********
ഇതോടൊപ്പം ഇതു കൂടി
_____
ഗസ്സാ ...നിനക്കെന്‍റെ ഒരെളിയ പെരുന്നാള്‍ സമ്മാനം
_________________

വീരപ്രസുവാണ് ഗസ്സാ നീ.......!
നിന്‍റെ മക്കള്‍ -
രക്തസാക്ഷികള്‍ നട്ടുവളര്‍ത്തിയ
സ്വര്‍ഗ്ഗപ്പൂക്കള്‍ .
വംശവെറിയുടെ തീമലഞ്ചെരുവുകള്‍
അവരുടെ ഈറ്റില്ലം.
ആകാശങ്ങളില്‍ പറന്നുയരുന്ന
കരാളതയുടെ കൊലയിരമ്പങ്ങള്‍
അവരുടെ താരാട്ടുപാട്ടുകള്‍ ......
കഴുക രതിയുടെ കഴുമരങ്ങളിരുന്ന്
ഉറക്കെയുറക്കെ പാടി,ആരാച്ചാര്‍മാരത്!!
-
നറുചെഞ്ചൊടികളിലെ
ഇളം ചുവപ്പില്‍
തീപാറ്റകള്‍ ചുടു മുത്തം നല്‍കുന്നുണ്ട്
കരളുരുക്കുന്ന കണ്ണീര്‍ ജ്വലകളില്‍ !

തീക്കനുലുകളിലാണിപ്പോള്‍ നിന്‍റെ -
കളിപ്പാട്ടങ്ങള്‍ ചുണ്ടിളക്കുന്നത്.....

നിന്നെ പേറിടുക്കാന്‍ വന്നവര്‍
ചില്ലറക്കാരല്ല !

ചരിത്രത്തിന്‍റെ വരമൊഴികളില്‍
വായിക്കപ്പെടുന്നുണ്ടനുനിമിഷമാ -
കൊടൂരതകളുടെ ഉള്‍ക്കിടിലങ്ങള്‍,
കാലാറ്റം വരെ അറിയട്ടെ ,ഉത്തിഷ്ട-
മാവട്ടെ ധരയുടെ നേര്‍  ധാര,കളാ-
ചോരക്കഥകള്‍ വായിച്ച് വായിച്ച്.....!!

പ്രിയ ഗസ്സാ ഇതാ ....നിനക്കെന്‍റെ
'പെരുന്നാള്‍ ' സമ്മാനം.
ഞങ്ങളുടെ പെരുന്നാളെങ്ങിനെ
നിന്‍റേതു കൂടി അല്ലാതാകും ?!
അതിനാല്‍ -
ദു:ഖിക്കരുതേ,ദൈവമുണ്ട് കൂടെ !!
***************
19 comments:

 1. നന്നായി..ചാക്ക്

  ReplyDelete
 2. ചക്ക വീണപ്പോള്‍ ചത്ത മുയല്‍ -
  ലക്ക്' പോല്‍ കുശാലീ, ചാക്കുകള്‍ !!
  നന്നായി വരികള്‍
  ആശംസകള്‍ മാഷെ

  ReplyDelete
 3. ചാക്കുകള്‍ ചാക്കുകള്‍!

  ReplyDelete
 4. അന്നം, പണം, ശവം..അങ്ങനെ എന്തെല്ലാം ചാക്കുകളിൽ,ഹൊ..
  നല്ല എഴുത്ത്‌ ഇക്കാ..
  നന്ദി..ആശംസകൾ

  ReplyDelete
 5. എന്തെല്ലാം ചാക്കുകൾ..
  കവിത ഇഷ്ടമായി.
  ആശംസകൾ ഇക്ക..

  ReplyDelete
 6. ഈ കവിത ഇവിടെ പ്രകാശിപ്പിച്ചതിനു ശേഷമാണ് 'വിദ്യാഭാസ'ത്തിന്റെ 'കോഴ വിവാദം' കൊഴുക്കുന്നത്. കണ്ടപ്പോള്‍ അതിശയം കൂറി ......ഈ 'ഈജിയന്‍ തൊഴുത്ത്' വൃത്തിയാക്കേണ്ടവര്‍ ജീര്‍ണ്ണിച്ചാല്‍ പിന്നെ സമൂഹത്തിന്‍റെ കഥയും കഥയില്ലായ്മയും കാണേണ്ടവരും നമ്മള്‍ "കഴുതകള്‍ "!!

  ReplyDelete
 7. വായ്കെട്ടാതെ വച്ചിട്ട് പോയല്ലെ....മാഷ് കൊള്ളാം..

  റമദാന്‍ ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ ...കണ്ടിട്ടേറെ നാളായി.വന്നതില്‍ സന്തോഷം .ഇനിയുമിനിയും കാണുമെന്ന പ്രതീക്ഷയോടെ...

   Delete
 8. ഹൃദയസ്പര്‍ശിയായ വരികള്‍... നന്നായി ഇക്കാ...

  ReplyDelete
  Replies
  1. പ്രിയ അബ് സാര്‍ വളരെ സന്തോഷം .നന്ദി പ്രിയ നാട്ടുകാരന് .

   Delete
 9. സ്വാർത്ഥലാഭത്തിനുവേണ്ടി എന്തു വൃത്തികേടിനും മടിക്കാത്ത ഒരു വിഭാഗം ആളുകൾ ഒരു സമൂഹത്തെ കട്ടുമുടിക്കുന്നു......
  ലോകത്തിന്റെ മറ്റൊരു കോണിൽനിന്ന് സ്വന്തം ജന്മദേശത്ത് നിന്ന് ഒരു ജനത ആട്ടിപ്പായിക്കപ്പെടുന്നു. അവരുടെ തായ് വേരുകൾപോലും അറുത്തുമാറ്റാനായി നിഷ്കളങ്കരായ കുഞ്ഞുഹൃദയങ്ങളെ മിസൈൽകൊണ്ട് പിളർത്തുന്നു.....

  നാം ജീവിക്കുന്ന കാലത്ത് മനുഷ്യന് വിലയില്ലാതാവുന്നു.....

  തീക്ഷ്ണമായ ചിന്തകൾ കവിതയിലൂടെ........

  ReplyDelete
  Replies
  1. പ്രിയ പ്രദീപ്‌ മാഷ്‌ , താങ്കള്‍ ഇവിടെ വന്നതിനും വിലപ്പെട്ട പ്രതികരണത്തിനും ഒരുപാടൊരുപാട് നന്ദി ....

   Delete
 10. ദു:ഖിക്കരുതേ,ദൈവമുണ്ട് കൂടെ !! അങ്ങനെ പറയാനല്ലാതെ ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലാല്ലോ എന്ന വിഷമം ഉണ്ട് .
  പ്രാര്‍ഥനകള്‍ എപ്പോഴും ..
  ആശംസകള്‍ കുട്ടിക്കാ ..!!

  ReplyDelete
  Replies
  1. സന്തോഷം,കൊച്ചു മോളേ.....പ്രാര്‍ഥനയുടെ വഴികള്‍ മാത്രം നമുക്കുമുമ്പില്‍ !എല്ലാം ദൈവത്തിന്‍റെ കയ്യില്‍ ....Thank u very much..

   Delete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge