______ Photo courtesy face book _____
കരളുരുകിക്കരഞ്ഞിരുന്നുവല്ലോ
കവിതേ ,പണ്ടു നീയൊരിറ്റു കണ്ണീര്‍ കാണവേ !
പുതു മണവാട്ടിക്കുഞ്ഞുങ്ങള്‍ പോലെയിന്ന -
ല്ലാഹുവിന്‍ പറുദീസയിലനു ദിനം ,കാലേ -
വിരിഞ്ഞിറങ്ങി സുശാന്തമാടിപ്പാടും മാലാഖ -
ശലഭങ്ങള്‍ നിന്‍ മനസ്സിലും കുളിര്‍ കൊരുന്നുവോ,ഇന്ന് !
കാണുന്നില്ലേ നീ,"ഗസ്സ"യിലെ ഒരു കണ്ണും കാണാത്തൊരാ-
നാഥന്‍റെ അരുമ മക്കള്‍ ; അവര്‍ക്കെവിടെ മരണം ?!
ആശയില്ലേ നിനക്കുമവരിലൊരു 'ഭൃംഗ'മായെങ്കിലുമായി
നീന്തിത്തുടിക്കുവാന്‍ ...................!!!
പാടിയാരൊക്കെയോ "പിഞ്ചു ഹൃദയം ദേവാലയം "
പാടിക്കൊടുത്തു നമ്മളുമെത്ര പാഠങ്ങള്‍ ,പാഠഭേദങ്ങള്‍ !
പെറ്റമ്മ തന്‍ ചുടു മാറിലാനന്ദം, അമ്മിഞ്ഞ മുത്തി മുത്തി -
നുണയവേ,അമ്മയറിഞ്ഞില്ലാ,യിളമോമനയും ചുടുനിണ-
ത്തേറ്റകള,ശേഷം ;ദൈവമേ ശിലയും കരഞ്ഞു പോം ....!!
പൂമ്പാറ്റയെ പിടിക്കാന്‍ 'മുറ്റ'ത്തേക്കിറങ്ങിയ കൊച്ചു -
പാവാടക്കാരിയിറുത്തു കൊടുത്തുവോ ഒരു -
നിണപ്പൂ, തന്‍ ഘാതകനും.......!!
അറിയില്ല ,അറിയില്ല ദൈവമേയെനിക്കൊട്ടുമീ കൊടും -
പാപികള്‍ -ശിലാമനസ്സുകള്‍ - എന്തു നേടുന്നുലകിലിത്തിരി -
കാലമ,ധികാരമോ ,അതോ അസഹിഷ്ണുത തന്‍ കുല -
ഹത്യയോ ? നാണിക്കട്ടെ ഞാനെന്‍ മനുഷ്യപ്പിറവിയില്‍ !!!
ഒരു ചരിത്രവും പറഞ്ഞിട്ടില്ലൊരു ഗുരുവുമോതിത്തന്നിട്ടില്ല
പിറവി കൊണ്ടിട്ടില്ലൊരു നാമ്പുമൊരൊറ്റ വംശ വെറിയിലും!
സ്നേഹമാണ് ദൈവം,സഹനമല്ലോ ജന്മവും ,എന്നിട്ടും
മനുഷ്യാ നീ ഒരിക്കലും പിശാചാകൊല്ല ......!!
മാലാഖയല്ലോ നിന്‍ ലക്ഷ്യം!!
*************
ഹൃദയസ്പര്‍ശിയായിരിക്കുന്നു!
ReplyDeleteആശയില്ലേ നിനക്കുമവരിലൊരു 'ഭൃംഗ'മായെങ്കിലുമായി
നീന്തിത്തുടിക്കുവാന്‍ ...................!!!
ആശംസകള്‍ മാഷെ
നന്ദി,സര്‍ ...വളരെ സന്തോഷം !
Deleteമനസ്സിലേക്ക് വിങ്ങലായി പതിയുന്ന വരികള്‍ .
ReplyDelete"പിറവി കൊണ്ടിട്ടില്ലൊരു നാമ്പുമൊരൊറ്റ വംശ വെറിയിലും" എന്ന ഒറ്റ വരിയില്‍ തന്നെയുണ്ട് മനുഷ്യന്‍ ഉള്‍ക്കൊള്ളേണ്ട മഹാതത്വം.അത് മനസ്സിലാക്കാത്ത ലോകത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഹൃദയമുള്ളവരെല്ലാം ഇങ്ങിനെ ചിന്തിച്ചുപോകും:
.... നാണിക്കട്ടെ ഞാനെന്‍ മനുഷ്യപ്പിറവിയില്‍
ശക്തനും അശക്തനും ,സത്യവും അസത്യവും ധര്‍മ്മവും അധര്‍മ്മവും .......എല്ലാം ഒരു തമാശയാക്കുന്നു ചില മനുഷ്യാധമന്മാര്‍....കൃതജ്ഞതാ പൂര്‍വം ...nmk
Deleteചോരപ്പുഴകളൊഴുകാത്തൊരു ലോകം വേണം
ReplyDeleteനന്ദി പ്രിയ സുഹൃത്തേ ....
Deleteനാണിക്കട്ടെ ഞാനെന്‍ മനുഷ്യപ്പിറവിയില്‍ !
ReplyDeleteമനുഷ്യത്ത്വം പുലരും വരെ ..വളരെ സന്തോഷം -ഇവിടെ വന്നതിനു...നന്ദി !
Deleteസങ്കടം തോന്നുന്നൂ ഇക്കാ... :(
ReplyDeleteഈ സങ്കടം മാനുഷ്യകത്തിന്‍റെ സ്വന്തം ...നന്ദി ,വര്‍ഷിണി !
Deleteഎന്തു പറയണം എന്നറിയില്ല , കൂട്ടക്കുരുതികളുടെ വാർത്തകളെ കേൾക്കാനുള്ളൂ .സങ്കടത്തോടെ വായിച്ചു പോകുന്നു .
ReplyDeleteസന്തോഷം സതീഷ് ,വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ ....നന്ദി !
Deleteപരസ്പ്പരം സ്നേഹിക്കാൻ കഴിയട്ടെ എല്ലാർക്കും..
ReplyDeleteനല്ല വരികൾ...
അതെ,അതാണല്ലോ ശരിയായ മാനുഷികഭാവം ..ഭവിക്കട്ടെ അങ്ങിനെ ഒരു
Deleteഉലകവും ....നന്ദി ഗിരീഷ് .
കൊള്ളാലോ.. ടെമ്പ്ലേറ്റ് വളരെ നന്നായിട്ടുണ്ട്.. പക്ഷെ, എനിക്കാണെങ്കില്‍ പുതിയത് മാറ്റിമാറ്റി പരീക്ഷിക്കാന്‍ തോന്നും..
ReplyDeleteനേരെ താഴെയുള്ള കുറച്ചു വിഡ്ജറ്റുകള്‍ സൈഡ്‌ബാറില്‍ കൊടുത്താല്‍ ഭംഗി കൂടുമെന്ന് തോന്നുന്നു
Deleteബ്ലോഗ് മനോഹരമാക്കാന്‍ സഹായിച്ച പ്രിയ സുഹൃത്തിനു ഒരായിരം നന്ദി.....template മാറ്റിക്കളിക്കാന്‍ എനിക്കും തോന്നാറുണ്ട് ...വല്ലാത്ത ഹരം പോലെ !കുളമാകുമോ എന്ന പേടിയില്‍ ഇതില്‍ തന്നെ കുറച്ചുകാലമെങ്കിലും ഉറച്ചു നില്‍ക്കട്ടെ (ഒന്നു പഠിച്ചു വരട്ടെ )
Deleteആവശ്യമായ നിര്‍ദേശങ്ങള്‍ വീണ്ടും പ്രതീഷിക്കുന്നു .സ്നേഹാദരം nmk.