മുഖംമൂടികള്
എടുത്തണിയാനും
ഊരിവെയ്ക്കാനും
നിന്റെ മുഖമാണെനിക്കു
കണ്ണാടി .
അതിനാല് എന്റെ
'കുളിമുറി'ക്കു
നീ -
കാവല് നില്ക്കുക !
അടിച്ചുവീശുന്ന കാറ്റി-
ലഴിഞ്ഞു വീഴുന്ന
പകല്മാന്യത
ചെവിയടക്കി മൂടാന്
അധികാരത്തിന്റെ-
പട്ടുറുമാലുണ്ടെനിക്കായി....!
പിന്നെയീ -
പാതിരാവിലൊരു
സൂര്യനുദിക്കില്ലെന്ന
ധൈര്യവും .
** **
എന്റെ അളവുകോലുകളില്
എന്നെ അളക്കുമ്പോള്
ഞാനൊരു
സമ്പൂര്ണ്ണ 'ശരി '....
അതിനാല് -
നിന്റെ അളവുകോലുകളില്
നീയെന്നെ
അളക്കാതിരിക്കുക -
ഞാനധികാരി ,
നീ ..............?!
******
(ചിത്രം -ഗൂഗിള് )
.jpg)
മുഖം മൂടിയണിഞ്ഞ നേതാക്കളാല് അനുനയിക്കപ്പെടുമ്പോള് അധികാരിയും തൊഴിലാളിയുമായാലും ധനികനും ദരിദ്രനുമായാലും പണ്ഡിതനും പാമരനുമായാലും അവര്ക്കിടയില് ഒരിക്കലും കൂട്ടിച്ചേര്ക്കാന് കഴിയാത്ത ഒരു വിടവ് എന്നും ഉണ്ടാകും എന്ന് പ്രഖ്യാപിക്കുന്ന അര്ത്ഥവത്തായ വരികള് ..
ReplyDeleteആശംസകളോടെ..
മുഖംമൂടി അണിഞ്ഞാലും തെളിഞ്ഞ-
ReplyDeleteറിയാതിരിക്കുമോ തത്സ്വരൂപം!
അര്ത്ഥമുള്ള വരികള്
'പതിരാവിലൊരു'എന്നത്.....
ആശംസകള്
പൊയ്മുഖങ്ങളണിഞ്ഞവർക്കിടയിൽ ഒരുപൊയ്മുഖമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയിൽ എല്ലാവരും പൊയ്മുഖമണിയേണ്ടി വരുന്നു.....
ReplyDeleteപ്രിയ C.V.T.....തെറ്റ് ചൂണ്ടിക്കാണിച്ചതില് വളരെ സന്തോഷം.തിരുത്തി ട്ട്വാ..നന്ദി .
ReplyDeleteപ്രിയ സുഹൃത്തുക്കള് -ആറങ്ങോട്ടുകര ...പ്രദീപ് മാഷ് വിലപ്പെട്ട അഭിപ്രായങ്ങള് നെഞ്ചേറ്റുന്നു.സസ്നേഹം നന്ദി !
ReplyDeleteഞാൻ എന്റെ അളവ് കോൽ കൊണ്ട് അളക്കുമ്പോൾ ഞാൻ ഒരു പൂര്ണ ശരി വളരെ ശരിയാണ് ആ പ്രസ്താവന വഴിതെറ്റിക്കുന്ന നേർ വഴി തന്നെ അത്
ReplyDeleteനീ അധികാരി നിന്റെ ജീവിതത്തിന്റെ മാത്രം..
ReplyDeleteഎന്റെ ജീവിതത്തിൽ ഞാനാണ് അധികാരി
നീ ------------------------ ?
എന്നാവും മറുമൊഴി.. :)
കലക്കി മാഷെ.. :)
ആറ്റിക്കുറുക്കിയ വരികൾ. പതിവ് പോലെ അർത്ഥസമ്പുഷ്ടം. ഭാവുകങ്ങൾ
ReplyDeleteവന്ന് വന്ന് നേതാക്കൾക്ക് പകലും മാന്യതയില്ലെന്നായി.അല്ലേ സർ?
ReplyDeleteനല്ല കവിത.വളരെയിഷ്ടമായി.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ സർ......
പ്രിയപ്പെട്ടവര്ക്കെല്ലാം നന്ദി കുറിക്കട്ടെ -വന്നിവിടെ വായിച്ചത്തിനും സദയം സഹകരിച്ചതിനും !വീണ്ടുമൊരൂഷ്മള സാന്നിധ്യം പ്രതീക്ഷിച്ചുകൊണ്ട്........
ReplyDeleteപൊയ്മുഖങ്ങൾ അണിയുന്നവരുടെ
ReplyDeleteസംഖ്യ അനുദിനം വർദ്ധിച്ചു വരുന്നു
നമ്മുടെ നാട്ടിൽ!
കാരണം അതില്ലാതെ മുന്നോട്ടു പോവുക
സാദ്ധ്യമല്ലാത്ത ഒരു ചുറ്റുപാടിലേക്കല്ലേ
നാം അനുദിനം ഗമിക്കുന്നതും.
നന്നായി ഈ വരികൾ
എഴുതുക അറിയിക്കുക
ആശംസകൾ