സ്വയം കത്തിപ്പടരും
ചിലപ്പോള്‍ ,ചില -
ജഡികേഛകളില്‍
തീപ്പിടിച്ച്.......
ഒരിറ്റ് -
സഹനമിററിച്ചവിടമൊരു
നന്മമരം -
തണല്‍ കുടയാത്തതെന്തേ,
ഹൃദയമേ ?
സ്വയം തണുത്തുറയും
ചിലപ്പോള്‍ ,ചില -
കലഹക്കൂടുകളില്‍
മതിമറന്ന്......
ഒരിറ്റ് -
തരിവെട്ടം വിതറിയവിടമൊരു
സൗഹൃദത്തിരിക്ക് കണ്‍ -
കൊളുത്താത്തതെന്തേ ,
സ്നേഹമേ ?
സ്വയം കേട്ടുപോകും
ചിലപ്പോള്‍ ,ചില -
തെറ്റകങ്ങളില്‍
വീര്‍പ്പുമുട്ടി ........
ഒരായിരം -
കണ്ണീരര്‍ഥനകകളില്‍
കുളിച്ചുകയറിയവിടമൊരു
സാന്ത്വനക്കാറ്റൊഴുകി വരാന്‍
കരള്‍ തുറന്നിടുമോ
വഴിവിട്ടലയുമെന്‍
പ്രണയമേ ?!
***
(ആത്യന്തിക പ്രണയം സ്രഷ്ടാവിനു സ്വന്തം )
_ചിത്രം -ഗൂഗിള്‍ _
പ്രണയം - നല്ല വരികൾ.
ReplyDeleteഒരിറ്റു പ്രണയം മതി -
ചിലര്ക്ക് ജീവിതം സുന്ദരസുരഭിലമാകാൻ.
ഒരിറ്റു പ്രണയം മതി -
ചിലര്ക്ക് ജീവിതം കുട്ടിച്ചോറാകാൻ. :)
പറഞ്ഞാലും എഴുതിയാലും തീരില്ല ....
ReplyDeleteമനോഹരം
ReplyDeleteഎല്ലാ ചോദ്യങ്ങളും സഫലമാകണമെങ്കില്‍ തീര്‍ച്ചയായും ദൈവമെന്തെന്നറിഞ്ഞു സ്നേഹിക്കണമെന്ന് ഉള്‍ക്കാഴ്ചയേകുന്ന ഈ വാക്കുകള്‍ മനസ്സിലാക്കിത്തരുന്നു.
ReplyDeleteമനോഹരമായിരിക്കുന്നു മാഷേ വരികള്‍
ReplyDeleteആശംസകള്‍
സഹനമിററിച്ചവിടമൊരു
ReplyDeleteനന്മമരം -
തണല്‍ കുടയാത്തതെന്തേ,
ഹൃദയമേ
ഈ വരികൾ പ്രത്യേകം എടുത്തു പറയണം
കവിത വളരെ ലളിതം മനോഹരം
പ്രണയം ലളിതമായി എഴുതി.. ആശംസകള്‍
ReplyDeleteorupad ishtamayi e varikal, lalitham, sundaram.
ReplyDeleteപ്രകടിപ്പിക്കാനാവാതെ...പറഞ്ഞറിയിക്കാനാവാതെ..അനുഭവ്യമാകും വികാരം..
ReplyDeleteപ്രണയം - നന്മയുടെ മധുരതരമായ വികാരമാണത്....
ReplyDeleteനല്ല വരികൾ
ഡോക്ടര്‍ പറഞ്ഞത് പോലെ ഇരുതല മൂര്‍ച്ചയുള്ള ഈ പ്രണയം നല്ലതുമാണ് അതെ സമയം ചീത്തയുമാണ്.
ReplyDeleteഎന്നാല്‍ ഈശ്വരന് നമ്മോടു പ്രണയം തോന്നിയാല്‍..ഹാ എന്തായിരിക്കും ആ നല്ല ജീവിതം....!
നന്നായിട്ടുണ്ട്.ഇഷ്ടപ്പെട്ടു
ReplyDeleteഇവിടെ വന്നു പ്രസക്തമായ പ്രതികരണങ്ങള്‍ അറിയിച്ച സുമനസ്സുകള്‍ക്ക് എന്‍റെ വിനീതമായ നന്ദിയും കടപ്പാടും .....
ReplyDeleteപ്രാണനുറക്കെക്കേണീടുന്നു പരാജിത നിലയിൽ
ReplyDeleteനിബദ്ധനിഹ ഞാൻ നിൻ ഗാനത്തിൻ നിരന്തമമാകിയ വലയിൽ!! - ടാഗോർ
സ്രഷ്ടാവിന്റെ ഗാനം തന്നെ,പ്രണയം തന്നെ നിത്യമഹോന്നതം.
ഒത്തിരിയിഷ്ടമായി സർ ഈ പ്രാർത്ഥന.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ...