Pages

Ads 468x60px

..

Sunday, January 19, 2014

ഒരു 'ഉംറ'യുടെ ഉര്‍വര വഴികളിലൂടെ......!


      ____________________
(22/12/2013 to 06/01/2014-വരെ വിശുദ്ധ മക്കയിലും മദീനയിലുമായിരുന്നു.ആ ഓര്‍മ്മകളിലൂടെ അല്പം )


(This picture courtesy safe_image,  face book)

ണ്ണുകളെ , കരയുന്നില്ലല്ലോ 
മരവിച്ചുവോ അകക്കണ്ണുകളും !
മരുപ്പച്ചയില്‍ തളിര്‍ത്തു തഴയ്ക്കാത്ത
മരുക്കാമനകളുണ്ടോ നിന്‍ 
കരളാഴങ്ങളിലിപ്പോഴും ?!

ഒരഭൗമ പ്രണയത്തിന്‍
സ്വപ്നസാഫല്യം പോല്‍ 
അരുമച്ചെപ്പിലെ കണ്‍കാണാ -
മുത്തിതാ, നേര്‍ക്കുനേര്‍ !!

സപ്തഗജഗരിമയുടെ തലയെടുപ്പിലും 
സാരള്യത്തിന്‍ സുപ്ത മഹിമകള്‍ക്ക്
'ലബ്ബൈക്ക' ചൊല്ലുന്നു ,മാലോക -
സാഗരം തുരുതുരെ, സദാ .......!!

ആദമി,ന്നന്ത്യ മുഹമ്മദിന്‍ 
തൃപ്പാദസ്പര്‍ശ പൊലിമയില്‍ 
കറങ്ങുന്നിവിടം, വര്‍ത്തുളം
ഭിന്നതകളില്ല,ഭേദങ്ങളില്ല ഒന്നിലും ,
ദിശാമുഖമേകം , എകാത്മം സൃഷ്ടപ്രപഞ്ചവും,
പ്രിയ മക്ക , നീയെത്ര ധന്യ !!
      **          **
ഓ, മദീന .....!
വരവേല്പിന്‍ പ്രവാചകക്കാഴ്ച്ചകളില്‍ 
പ്രാണന്‍ പകുത്തു നല്‍കിയ 
പ്രണയ സര്‍വസ്വമേ ......,

ഒരൊട്ടകവും അകിട് വറ്റിച്ചില്ല,
ഒരാട്ടിന്‍ പറ്റവും അകം വലിഞ്ഞില്ല ,
ഒരീന്തപ്പനയും കരള്‍ കല്ലാക്കിയില്ല ....
പുണ്യനഗരമേ , നീയെത്ര സുഭഗ !!

മസ്ജിദുന്നബവി തന്‍ ചാരു മിനാരങ്ങള്‍ 
മയൂരനൃത്തം പോല്‍ മേലെയൊരു 
കാവ്യമഴക്കു കുട നിവര്‍ത്തവേ,
അന്തിച്ചു നിന്നുപോയി സ്വയം മറന്ന-
തിശയക്കുളിര്‍ ചൂടി ഞാനും ......!!!

റൌദാ ശരീഫിന്‍ സ്വര്‍ഗ്ഗത്തളത്തില്‍ 
നാഥനെ നമസ്ക്കരിച്ച അമൂല്യമാത്രകള്‍ 
ജന്മസായൂജ്യമായി അകം പുറം തുടിച്ച
ഹിന്ദോളങ്ങളാകവേ ,
റസൂലിനുമിരുസഖാക്കള്‍ക്കും സലാം 
ചൊല്ലി നിര്‍വൃതി കൊള്ളവേ ,
കണ്ടു , ചെകുത്താന്‍റെ വിളയാട്ടമവിടെയും !!
ജാകരൂകനായി കാവല്‍ പോലീസ്:-
"ഹുബ്ബുര്‍റസൂലിനിത്തിബാഉഹു.....ഹാദാ ഹാജര്‍ ...!!"*
പിശാച് ഉള്‍ വലിഞ്ഞപ്പോളാഹ്ളാദം കൊണ്ട്
പോലീസിനൊരു സലാം പറഞ്ഞു ,കൈ കൊടുത്തു ...
പിന്നെ -
ഉഹ്ദ് മലത്താഴ്വരകളെ, തഴുകി വന്ന 
കാറ്റില്‍ 'അഹദ് ....അഹദെ'ന്ന ജയ ശൌര്യം!!
        ***             ***  
------------------------------------------------------------
* (റസൂലിനോടുള്ള അനുരാഗം അദ്ദേഹത്തെ
അനുഗമിക്കലാണ്.ഇത് (ചുമര്‍ )വെറും ശിലകള്‍ മാത്രം!!") 
*****
**************

25 comments:


 1. അല്ലാഹുവിനോടുള്ള വിധേയത്വവും റസൂലിനോടുള്ള സ്നേഹവായ്പ്പും കൊണ്ട് ഹൃദയാന്തരത്തില്‍ നിന്നും കിനിഞ്ഞ ഈ വരികളിലെ നൈര്‍മ്മല്യം അതിന്‍റെ അര്‍ത്ഥവ്യാപ്തിക്കൊപ്പം തിരിതെളിഞ്ഞു നില്‍ക്കുന്നു. വിശുദ്ധഭൂമിയില്‍ ശിരസ്സ്‌ മുട്ടുമ്പോള്‍ ഓരോ മനസ്സും മന്ത്രണം ചെയ്യേണ്ട വാക്കുകള്‍ .
  ....ഉഹ്ദ് മലത്താഴ്വരകളെ, തഴുകി വന്ന
  കാറ്റില്‍ നിന്നും ആത്മാവിലേക്ക് പടര്‍ന്നുകയറുന്ന 'അഹദ് ....അഹദെ'ന്ന ജയ ശൌര്യം!!

  ReplyDelete
 2. കവിത വായിച്ചു ഇവിടെ വന്നതും പോയതും അറിഞ്ഞില്ല
  അറിഞ്ഞിരുന്നെങ്കിൽ ഒന്ന് കാണാ മായിരുന്നു

  ReplyDelete
 3. നന്മയിലും സ്നേഹത്തിലും തുടിച്ചൊഴുകിയെത്തുന്ന വരികൾ.

  ReplyDelete
 4. അദമ്യമായൊരനുരാഗം

  ReplyDelete
 5. ക അബ തന്‍ ചാരെയെത്തിയപ്പോല്‍ ,ഭക്തിസാന്ദ്രമായ മനസ്സില്‍ നിന്നും ഉറവെടുത്ത വരികള്‍. ഉള്ളില്‍ തിങ്ങിയത് പുറത്തേക്ക്...

  ReplyDelete
 6. മനോഹരമായ വരികള്‍
  ആശംസകള്‍

  ReplyDelete
 7. ഏതോ ബ്ലോഗിൽ ഉംറയ്ക്ക് പോയിരുന്നതായി സർ എഴുതിയത് വായിച്ചിരുന്നു. ദൈവസാന്നിദ്ധ്യം അനുഭവിപ്പിക്കുന്ന വരികൾ.പ്രവാചക(മുഹമ്മദ്(സ))ചര്യയുടെ പ്രകാശവഴിയിലേക്കുള്ള അങ്ങയുടെ ഈ ആത്മീയയാനം, ഹജ്ജും നിർവ്വഹിച്ച് അതിന്റെ പരിപൂർണ്ണതയിൽ എത്താൻ പരമകാരുണ്യവാനായ ദൈവം അനുഗ്രഹിക്കട്ടെ.

  നന്മയുള്ള, നല്ല കവിത


  ശുഭാശംസകൾ സർ.....

  ReplyDelete
 8. പ്രിയ സുഹൃത്ത്-ആറങ്ങോട്ടുകര മുഹമ്മദ്‌ ...ഹൃദയംഗമമായ പ്രഥമ സാന്നിധ്യത്തിന് പ്രിയമോടെ സലാം.നാഥന്‍ നമ്മെ തുണക്കട്ടെ.

  ReplyDelete
 9. പ്രിയപ്പെട്ട മൂസാ ...താങ്കള്‍ അവിടെയുള്ളത് പെട്ടെന്നോര്‍ത്തില്ല.മോബ് നമ്പറും കയ്യിലുണ്ടായിരുന്നില്ല.പ്രിയ സുഹൃത്തിന്‍റെ മനസ്സ് വായിക്കുന്നുണ്ട്.സദയം ക്ഷമിക്കുക...കാണാന്‍ എനിക്കും കൊതിയുണ്ടായിരുന്നു .മറ്റൊരവസരത്തിനായി പ്രാര്‍ഥിക്കാം .നന്ദി !

  ReplyDelete
 10. പ്രിയ സുഹൃത്ത് പി. വിജയകുമാർ ....സ്നേഹാദരം നന്ദി .....

  ReplyDelete
 11. പ്രിയ ajith.....നന്ദി പ്രിയ സുഹൃത്തേ.

  ReplyDelete
 12. നന്ദി പ്രിയ തുമ്പി.....സന്തോഷവും പ്രചോദന ഹര്ഷവും തൂകുന്ന നല്ല വാക്കുകള്‍ക്ക്, കുറിപ്പിന് നന്ദി ....

  ReplyDelete
 13. സ്നേഹം നിറഞ്ഞ Cv T.....പ്രിയമോടെ നന്ദി !

  ReplyDelete
 14. പ്രിയ 'സൗഗന്ധികം'.....വാക്കുകളില്‍ പൂത്ത നമയുടെ സൗഗന്ധിക
  സൗരഭ്യം പ്രാര്‍ഥനകളോടെ ആസ്വദിക്കുന്നു .ദൈവം അനുഗ്രഹിക്കട്ടെ - ഒരു 'ഹജ്ജി'നു കൂടി! നന്ദി -അകൈതവം !!

  ReplyDelete
 15. ഭക്തി, സ്നേഹം, നന്മ............. നിറഞ്ഞൊഴുകുന്ന മനോഹരമായ വരികൾ.
  ആശംസകൾ.

  ReplyDelete
 16. ഇക്ക ഉംറയ്ക്ക്‌ പോയിരിക്കുവായിരുന്നോ..സന്തോഷം
  ഹജ്ജ്‌ കർമ്മം കൂടി നിർവ്വഹിക്കുവാൻ പടച്ചവൻ കനിയുമാറാകട്ടെ..
  ആത്മീയത സ്ഫുരിക്കുന്ന വരികൾക്ക്‌ ന്റേയും സലാം..

  ReplyDelete
 17. ഒരിക്കൽ കൂടി കാണണമെന്ന് മനസ്സ് പറയുന്ന സ്ഥലങ്ങൾ.കവിത നന്നായിട്ടുണ്ട്. പ്രാർത്ഥനയോടെ

  ReplyDelete
 18. ആത്മീയ ലയസാന്ദ്രമായ വരികളിലൂടെ മാഷ്‌ നാഥനിലേക്ക് കൈപിടിച്ച് നടത്തി എന്ന് പറയാം.

  പതിവ് പോലെ സുന്ദരമായ വരികള്‍

  ReplyDelete
 19. പ്രിയ ഡോ. പി. മാലങ്കോട്....നന്ദി -നല്ല വാക്കുകള്‍ക്ക് ..

  ReplyDelete
 20. വര്‍ഷിണി ....കരളിലെ മോഹങ്ങള്‍ പൂക്കുമ്പോള്‍ ,അവ വല്ലാത്തൊരു അനുഭൂതി തന്നെ.നന്ദി ...

  ReplyDelete
 21. പ്രിയ Yasmin...അതെ ,ഇനിയുമിനിയും അവിടെ പോകണമെന്ന് മനം ആമന്ത്രണം ചെയ്യുന്നു....ഇന്‍ഷാ അല്ലാഹ് !
  ഒരുപാട് നന്ദിയും പ്രാര്‍ഥനയും ....

  ReplyDelete
 22. പ്രിയം നിറഞ്ഞ വേണു....സുഹൃത്തേ ,ഹൃദയംനിറഞ്ഞ നന്ദി.ഒരുപാട് സന്തോഷം !

  ReplyDelete
 23. മനുഷ്യനും, പ്രകൃതിയും, ചരാചരങ്ങളും പ്രാർത്ഥനാഭരിതമാവുന്ന ചില നിമിഷങ്ങളുണ്ട്....

  ആത്മീയതയുടെ ധന്യതയും, നന്മയും വരികളിലൂടെ പകർന്നു.....

  ReplyDelete
 24. പുണ്യമണ്ണിലെത്തിയാൽ കരഞ്ഞു പോകാത്തവർ ആരാണ് .... ആത്മീയ സുഖത്തിന്റെ നിർവൃതിയിൽ കടഞ്ഞെടുത്ത ഈ അക്ഷരങ്ങൾ എന്നെ പിന്നെയും ആകർഷിക്കുന്നു ആ പുണ്യ മണ്ണിലെത്തി ഒന്ന് പൊട്ടിക്കരയാൻ

  ReplyDelete
 25. വളരെ സന്തോഷം തോന്നുന്നു കുട്ടിക്കാ !

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge