Wednesday, July 24, 2013

വ്രതവിശുദ്ധി (തളങ്കര പി.എസ്. ഹമീദ്)

(ഈ കവിത ഫെയ്സ് ബുക്കില്‍ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍ പൊസ്റ്റു ചെയ്തതാണ്.കാലികവും ആത്മ പ്രദീപ്തവുമായി തോന്നിയതിനാല്‍ അതിവിടെ പകര്‍ത്തുന്നു .തളങ്കര പി.എസ്. ഹമീദിനോട് കടപ്പാട്.പിന്നെ fbക്കും വട്ടപ്പോയിലിനും....)
                                 _____________________________________________

അഞ്ചിന്ദ്രിയങ്ങള്‍ക്കും
അങ്കച്ചമയമിട്ട്
നെഞ്ചിലെ സ്പന്ദനം
നേരിന്റെ നേരെ തിരിച്ച
ധര്‍മ യോദ്ധാവിനെ ചൂണ്ടി
മല മലയോട് പറയുന്നുണ്ടാകും:
‘തൃഷ്ണ തന്നഗ്നി
പര്‍വതങ്ങളെ
സുകൃതങ്ങളുടെ
രത്‌ന ഖനികളാക്കിയ
നോമ്പുകാരന്റെ
നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍
നമ്മളെന്ത് മല!’

ഉദയം തൊ-
ട്ടസ്തമയം വരെ
ഉരുകിയുരുകി
ഒളിവിതറി-
ത്തളര്‍ന്ന സൂര്യന്‍
ചന്ദ്രന്റെ കാതില്‍
മന്ത്രിക്കുന്നുണ്ടാകും:
‘വിശ്വാസ തേജസ്സിന്റെ
ഈ വിസ്മയത്തിന് മുന്നില്‍
ഞാന്‍ വെറുമൊരു കരിക്കട്ട!’ .....__________________________________________________________

4 comments:

  1. മരുഭൂമിയിലെ നോമ്പുകാരനെ പ്രതി എത്രയോ ശരി.

    ReplyDelete
  2. വ്യാഖ്യാനിക്കപ്പെടുമ്പോള്‍ മലയോളം ഉത്തുംഗതയില്‍ എത്തുവാന്‍ അര്‍ഹതയുള്ള വരികള്‍ .വായനയില്‍ ആത്മതേജസ്സുദിക്കുന്ന അര്‍ത്ഥങ്ങള്‍ .. വിളക്ക് കത്തിച്ച കവിക്കും വെളിച്ചം തെളിച്ച മാഷിനും അഭിനന്ദനങ്ങള്‍

    ReplyDelete
  3. പ്രിയപ്പെട്ടവരേ നന്ദി.... :)

    ReplyDelete
  4. ശരിയാണ് - വിശ്വാസ തേജസ്സിന്റെ വിസ്മയത്തിന് മുന്നില്‍ നാം വെറുമൊരു കരിക്കട്ട....

    ReplyDelete

Followers