Pages

Ads 468x60px

..

Monday, June 10, 2013

വെറുതെയല്ല,ഒന്നും .....


ആയുസ്സേ, വിചാരപ്പെടുന്നു ഞാനീ -
സായന്തനലിത്തിരിപുറകോട്ടൊഴുകിയൊഴുകി.....!!

ഞാന്‍ -
കുടിച്ചിറക്കിയ നീര്‍കുടന്നകളിലെത്ര
കിണറുകള്‍ തൊണ്ട വറ്റിച്ചിരിക്കാം!
കുളിച്ചൊഴുക്കിയ ജലപ്രവാഹത്തിലെത്ര-
യാറുകള്‍ തോര്‍ത്തിത്തുടച്ചിരിക്കാം.
വലിച്ചൂതിവിട്ട ജീവവായുവിലെത്ര -
വന്‍വാതങ്ങളുള്‍വലിഞ്ഞൊടുങ്ങിയിരിക്കാം !
വാരിവിഴുങ്ങിയ സുഖാഹാര -
ക്കൂമ്പാരങ്ങളിലെത്ര
കലവറകള്‍ തന്‍ വയറൊട്ടി-
പ്പോയിരിക്കാം........................ !!
ഉറങ്ങിയുണര്‍ത്തിയ പകലിരവുകളിലെത്ര
ജീര്‍ണ്ണഭാണ്ഡങ്ങള്‍ക്കഴലൊരുക്കിയിരിക്കാം !!
എനിക്കുവേണ്ടി കറങ്ങുമീ ധരയും
ഉദിച്ചസ്തമിക്കും സൂര്യനു-
മുഡുക്കളും പൂന്തിങ്കളും
പിന്നെയീ പ്രപഞ്ച ചരാചര -
മണ്ഡകടാഹ ഖഗോളമഖിലവു-
മൊരാറടി മണ്ണിലൊടുങ്ങും
മായാവിലാസ പോയ്മുഖങ്ങളോ?!

അല്ലേയല്ലെന്നെന്‍ വഴിയിലെ വെയിലും 
നിഴലുമോരോജീവനാളതൃണത്തുമ്പുകളും.....!
***
======================


{Image courtesy -Google}

14 comments:

 1. പെരിയവന്റെ അനുഗ്രഹ സാഗരത്തിൽ നിന്നും ഓരോ തുള്ളി നുകരുമ്പോഴും നന്ദി ചൊല്ലാൻ ബാദ്ധ്യസ്ഥരായ നാം,ആ ആഴവും ,പരപ്പും കാണാതെ
  എനിക്ക് ഒരു തുള്ളിയല്ലേ കിട്ടിയുള്ളൂ എന്നു പരിതപിക്കുന്നു.ആ സ്നേഹമഴയിൽ നനഞ്ഞു നിൽക്കുമ്പൊഴും അതറിയാതെ, ദാഹജലത്തിനായി കേഴുന്നു.പരാതി
  പറയുന്നു.ശൂന്യതയിൽ നിന്ന്,ഒന്നുമില്ലായമ്മയിൽ നിന്ന്, നമ്മെ ഇത്രത്തോളം നടത്തിയ,നടത്തുന്ന പരമകാരുണ്യത്തിന്റെ സത്യം,ഓരോ പുൽക്കൊടി പോലും
  അതിന്റെ ശുഷ്ക്ക ജനത്തിൽ സ്മരിക്കുമ്പോൾ, ഈ കവിതയുമതോർമ്മപ്പെടുത്തുന്നു.ഒരുപാട് ഇഷ്ടമായി.

  പ്രാർഥനകളോടെ തത്ക്കാലം നിർത്തുന്നു.

  ശുഭാശംസകൾ സർ....

  ReplyDelete
 2. നല്ല ചിന്തകൾ നല്ല വരികളിൽ

  ReplyDelete
 3. പ്രകൃതിയോടും അത്‌ പടച്ചവനോടുമുള്ള ഓർമ്മപ്പെടുത്തലുകളാണു ഇക്കയുടെ കവിതകൾ..
  അതുകൊണ്ടു തന്നെ ഈ പാരായണം നിയ്ക്ക്‌ വിലപ്പെട്ടതാകുന്നു..
  നന്ദി ഇക്കാ..ആശംസകൾ..!

  ReplyDelete
 4. വീണ്ടും ഒരു നല്ല കവിത.

  //ഞാന്‍ -
  കുടിച്ചിറക്കിയ നീര്‍കുടന്നകളിലെത്ര
  കിണറുകള്‍ തൊണ്ട വറ്റിച്ചിരിക്കാം!
  കുളിച്ചൊഴുക്കിയ ജലപ്രവാഹത്തിലെത്ര-
  യാറുകള്‍ തോര്‍ത്തിത്തുടച്ചിരിക്കാം.
  വലിച്ചൂതിവിട്ട ജീവവായുവിലെത്ര -
  വന്‍വാതങ്ങളുള്‍വലിഞ്ഞൊടുങ്ങിയിരിക്കാം//

  ഈ വരികള്‍ ഏറെ ഇഷ്ടമായി മാഷേ....

  ReplyDelete
 5. സ്വയം വിമര്ശനം ചെയ്യുന്ന കവി വായനക്കാരനെ ഓർമ്മപ്പെടുത്തുന്നു. ഈ ചിന്ത എല്ലാവരിലും ഉണ്ടായിരുന്നാൽ ഈ ലോകമെത്ര നന്നാവും.

  ReplyDelete
 6. നമ്മെ നാമാക്കിയ എന്തിനോടൊക്കെ നാം കടപ്പെട്ടിരിക്കുന്നു!
  നല്ല ചിന്തകള്‍
  മനോഹരമായ വരികള്‍
  ആശംസകള്‍ മാഷെ

  ReplyDelete
 7. നമ്മെക്കുറിച്ചു ഒരു പുനരാലോചന നടത്താന്‍ പ്രേരിപ്പിക്കുന്നു ഈ വരികള്‍

  ReplyDelete
 8. പിറകോട്ടൊഴുകുമ്പോള്‍ കാണുന്ന കവിക്കാഴ്ചകള്‍ മനോഹരം

  ReplyDelete
 9. ആലോചനാമൃതം.....

  ReplyDelete
 10. നാം നമ്മെ അടയാളപ്പെടുത്തുന്നത് എവിടെയാകും?സദ് ചിന്തയ്ക്ക് നമോവാകം.

  ReplyDelete
 11. മനുഷ്യന്‍ ഭൂമിക്ക് മൊത്തത്തിലൊരു പാര തന്നെ...

  ReplyDelete
 12. കുട്ടിമാഷിന്റെ പദ സമ്പത്ത്
  വ്യക്തമാക്കുന്ന മറ്റൊരു രചന
  നല്ല ആശയവും ....കവിത നന്നായി
  മാഷെ

  ReplyDelete
 13. ദൈവകാരുണ്യം പ്രതീക്ഷിക്കുന്ന,ആത്മവിമര്‍ശനം നടത്തുന്ന ഒരു മനസ്സിന്‍റെ പ്രാര്‍ഥനകള്‍ ,പുനരുജ്ജീവന ചിന്തകള്‍
  അപാരമായ അര്‍ത്ഥതലങ്ങള്‍ ..ആശംസകള്‍

  ReplyDelete
 14. നല്ല ചിന്തകള്‍
  നന്ദി കുട്ടിക്കാ ..

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge