Pages

Ads 468x60px

..

Friday, November 23, 2012

വീര്യസ്മിതങ്ങള്‍ .....!!

______________________


കരളുരുകിപ്പെററ ചോര -
ക്കരളിനെ
ചുട്ടുകരിക്കും രൗദ്രതക്ക്
മേലാള ഭാഷ്യം -'ആര്‍ദ്രത'!

കട്ടെടുക്കും വീടിനുടമസ്ഥനായി ,
കെടുകാര്യസ്ഥനായി
വിലയിട്ടതും വിലങ്ങിട്ടതും
അനീതിയല്ല ,കുലനീതിപോല്‍!

കയ്യൂക്കിന്റെ കുടില -
ക്കാലടികളില്‍
പ്രാണന്‍ കുരുങ്ങിപ്പിടയും
സ്നേഹപ്പക്ഷിക്ക്
വേട്ടശരമേല്‍ക്കുന്നതി ക്രൂരമാം
വാക്കെയ്ത്തുകളാല്‍ !

അരുമക്കിടാങ്ങള്‍ തന്‍
മൃതവിലാപങ്ങള്‍ കേള്‍ക്കെ,
കരുണവറ്റാ ശിലകളും കേണു-
അരുതേ,അരുതേ.....!

ഏമാന്‍ നാവേ,വം :
'പേടിക്കണമീയിരകള്‍ തന്‍
പൊടിപോലുമതിനാ -
ലടിയുടുപ്പു വരെ ,
ഊരിയരിച്ചു പരതണം
ഊരും പേരും നോക്കി -
അവനെത്ര തലകുനിക്കും
'റാന്‍മൂളി'യാണേലും'!

ഒറ്റാനും,പോറ്റാനും
ജൂദാസുകള്‍ നിര നിര ;
തൊഴാനും,തഴുകാനും
കുഞ്ഞാടുകളുമേറെയേറേ...!!

വേട്ടമൃഗത്തിനറിയാം
പിഞ്ചുകൈകളിലെ
ചരല്‍ക്കല്ലുകളിലുയര്‍ന്നു വരും
'ബദറൊളി'ത്തിളക്കങ്ങള്‍ ,
മുലപ്പാലിലിറ്റിയിറ്റിത്തഴക്കും
'മുല്ലപ്പൂ'വിനനവദ്യ സുഗന്ധ -
വീര്യ സ്മിതങ്ങളും ......!!

   *************
______________________
ടി .എന്‍ .പ്രകാശ് 
**************
*************
*********
*****

15 comments:

  1. ഒരിക്കലും പതറാത്ത ആ ആത്മവീര്യം അന്തിമവിജയം വരെയും കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം.അതിനുവേണ്ടി കുറിച്ച അര്‍ത്ഥസുഗന്ധമുള്ള ഈ വരികള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

    ReplyDelete
  2. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ആര്ത്തനാദം . നിസ്സഹായതയുടെ അരുതേ എന്ന ശബ്ദം ആര് കേള്‍ക്കാന്‍ . അക്ഷരങ്ങള്‍ കൊണ്ട് തീര്‍ത്ത നിസ്സഹായതക്ക് ഒത്തിരി ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  3. ചോരചിന്താത്തൊരു ലോകം വേണം

    ReplyDelete
  4. അരുമക്കിടാങ്ങള്‍ തന്‍
    മൃതവിലാപങ്ങള്‍ കേള്‍ക്കെ,
    കരുണവറ്റാ ശിലകളും കേണു-
    അരുതേ,അരുതേ.....!

    ഇതെല്ലാം ആര് കേള്‍ക്കാന്‍ ആരോട് പറയാന്‍...!!

    ReplyDelete
  5. കരളുരുകിപ്പെററ ചോര -
    ക്കരളിനെ
    ചുട്ടുകരിക്കും രൗദ്രതക്ക്
    മേലാള ഭാഷ്യം -'ആര്‍ദ്രത'!

    കരുത്തുറ്റ വരികള്‍

    ReplyDelete
  6. സ്വാർത്ഥതപെരുകും നാളുകളിലിനി ആശയ്ക്കേതുവഴി?

    ReplyDelete
  7. ശ്വസിക്കുന്ന വായുവിനെ പോലും ഭയമാണു ഇക്കാ..

    നന്ദി ഇക്കാ...പ്രാർത്ഥനകൾ..!

    ReplyDelete
  8. കരുത്തുറ്റ വരികള്‍

    ReplyDelete
  9. പീരങ്കിയുണ്ടകൾക്കുനേരെ ചരൽക്കല്ലുകൾ വലിച്ചെറിയുന്ന ആ ആത്മവീര്യത്തിനാവട്ടെ അന്തിമ വിജയം.....

    പൊരുതുന്ന ഒരു ജനതയോടുള്ള ഐക്യദാർഢ്യമായി ഞാനിതു വായിക്കുന്നു.....

    ReplyDelete
  10. വേട്ടമൃഗത്തിനറിയാം
    പിഞ്ചുകൈകളിലെ
    ചരല്‍ക്കല്ലുകളിലുയര്‍ന്നു വരും
    'ബദറൊളി'ത്തിളക്കങ്ങള്‍ ,
    മുലപ്പാലിലിറ്റിയിറ്റിത്തഴക്കും
    'മുല്ലപ്പൂ'വിനനവദ്യ സുഗന്ധ -
    വീര്യ സ്മിതങ്ങളും ......!!

    ReplyDelete

  11. കട്ടെടുക്കും വീടിനുടമസ്ഥനായി ,
    കെടുകാര്യസ്ഥനായി
    വിലയിട്ടതും വിലങ്ങിട്ടതും
    അനീതിയല്ല ,കുലനീതിപോല്‍!

    ReplyDelete
  12. ശക്തവും ഉള്ളിലേക്കിറങ്ങി ചെല്ലുന്നതുമായ വരികള്‍!! !!!
    ആശംസകള്‍

    ReplyDelete
  13. വരികള്‍ വായിക്കുകയും വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത പ്രിയപ്പെട്ടവര്‍ക്കെല്ലാം ഈ വിനീതന്റെ നന്ദി....നന്ദി....

    ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge