Pages

Ads 468x60px

..

Wednesday, November 14, 2012

'മൌണ്ടുസീനാ'യില്‍ മൂന്നു നാള്‍ .

***********
'സീനാമല'യിലൊരു 
സുകൃതപ്പെരുമഴ!
രണ്ടു രാവും 
മൂന്നു പകലും.

കാറ്റില്ല,കോളില്ല,
ഊറ്റം ചീറ്റിയലറു-
മപശബ്ദങ്ങള്‍ തന്‍ 
ഇടിമുഴക്കങ്ങളില്ല.

പ്രശാന്തമൊരുണര്‍ത്തുപാട്ടിന്നിളം-
കുളിരിന്നീണം പോലെ,
മല പെയ്തൊഴുക്കി 
താഴ്വാരങ്ങളുടെ -
ദാഹനിര്‍ഝരി.

തുള്ളിക്കൊരു കുടം പെയ്ത
ചിന്താധാരകളുടെ-
യിടവേളകളില്‍ 
സൗഹൃദങ്ങളുടെ കൂടുതുറന്നു-
ജീവരാഗക്കിളികള്‍ !!പെയ്തൊഴിയലിന്‍റെ

മൊഴിപ്പൊരുളുകള്‍ 
ഉള്ളം നിറഞ്ഞു തുളുമ്പവേ,
പ്രജ്ഞയുടെ കണ്‍പീലിത്തുമ്പിലൂറി-
യിറ്റി,ഇന്നലെകളുടെ 
ഓര്‍മ്മത്തുള്ളികള്‍......!!

പിന്നെ -
കുളിച്ചു തോര്‍ത്തിയ 
ആത്മവീര്യത്തിന്‍റെ
പടവുകള്‍ കയറി 
വെളിച്ചത്തിന്‍റെ-
നിയോഗ വിളികള്‍ ....... !!


      **************

(ചിത്രം -ഗൂഗ്ള്‍ )


(പ്രബോധനം )

24 comments:

 1. പിന്നെ കുളിച്ചുതോർത്തിയ ആത്മവീര്യത്തിന്റെ ചുവടുകൾ വച്ചു വെളിച്ചത്തിന്റെ നിയോഗവഴികൾ......നന്നായി പങ്കുവച്ചിട്ടുണ്ട് ഈ ആത്മീയാനുഭവം.

  ReplyDelete
 2. ആഹ്ലാദകരം ഈ ആദ്യാഭിപ്രായത്തിന്‍ സുസ്വരങ്ങള്‍ !നന്ദി എന്റെ പ്രിയ സുഹൃത്തെ ....

  ReplyDelete
 3. ഹൃദ്യമായ വരികളില്‍കൂടി സഞ്ചരിക്കവെ
  മനസ്സിനുള്ളില്‍ കുളിരുകോരിയിടുന്ന അനുഭവം.
  ആശംസകള്‍ മാഷെ

  ReplyDelete
 4. എത്ര ഹൃദ്യമായി ഒരു ആത്മീയാനുഭവം പങ്കുവെച്ചിരിക്കുന്നു..
  സന്തോഷം ഇക്ക..നന്ദി..!

  സീനാമല എവിടെയാണു ഇക്കാ..?

  ReplyDelete
 5. ആത്മ സായൂജം....

  ആത്മീയതയുടെ പരിലാളനം...

  വളരെ ഇഷ്ട്ടായി....

  ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം...

  www.ettavattam.blogspot.com

  ReplyDelete
 6. മനസ്സംസ്കരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലത്തെയും സമയത്തെയും പ്രകീര്‍ത്തിക്കുന്ന വരികളില്‍ ഭക്തിയുടെ ശാന്തമായ "കുളിരിന്നീണങ്ങള്‍ ".
  വാക്കുകളില്‍ കുളിച്ചു തോര്‍ത്തിയ ഒരാത്മാവിന്റെ ശുദ്ധഗാംഭീര്യം.ഹൃദ്യം.മധുരം.

  ReplyDelete
 7. എന്തേ വിശുദ്ധ നാട്ടില്‍ സന്ദര്‍ശനം നടത്തിയോ മാഷേ?

  ReplyDelete
 8. അകമഴിഞ്ഞ നന്ദി ശ്രീ സി.വി.ടി...

  ReplyDelete
 9. പ്രിയ വര്‍ഷിണി,നന്ദി...മൌണ്ട്‌സീനാ എന്നപേരില്‍ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ ഒരു സ്ഥാപനമുണ്ട് (ചിത്രം മുകളില്‍ )അവിടെ നടന്ന ഒരു സമ്മേളനത്തിനു ശേഷം മനസ്സ് മന്ത്രിച്ചത്...

  ReplyDelete
 10. വര്‍ഷിണി,സീനാമരുഭൂമിയിലാണ് ഈ പര്‍വതം.അഥവാ മധ്യധരണൃാഴിയുടെയും സൂയസ് തോടിനുമിടയില്‍ ഈജിപ്തില്‍.. ..-ഇവിടെ വെച്ചാണ് മൂസാ(മോസസ്സ്)പ്രവാചകനോട് ദൈവം സംസാരിച്ചതെന്ന് വേദ ഗ്രന്ഥങ്ങള്‍ .

  ReplyDelete
 11. പ്രിയ ഷൈജു...വളരെ സന്തോഷം.നന്ദി.ബ്ലോഗില്‍ വരാം

  ReplyDelete
 12. പ്രിയ സുഹൃത്ത് ആറങ്ങോട്ടുകര മുഹമ്മദ്‌.. ...വരികളെ അതിന്റെ ഉദ്ദേശ്യ മര്‍മ്മത്തില്‍ വായിച്ചു വിലപ്പെട്ട അഭിപ്രായം കുറിക്കുന്ന പ്രിയ കവേ,നന്ദി ....

  ReplyDelete
 13. പ്രിയ സുഹൃത്ത് ജോസെലെറ്റ്‌ എം ജോസഫ്.അതിനുള്ള ഭാഗ്യം ഇതുവരെ കിട്ടിയിട്ടില്ല.കിട്ടട്ടെ എന്ന് പ്രാര്‍ഥനകള്‍ .നന്ദി ട്ടോ ...

  ReplyDelete
 14. മനോഹരമായൊരു വായനാനുഭവം വളരെക്കുറഞ്ഞ വാക്കുകളില്‍

  ReplyDelete
 15. കുളിച്ചു തോര്‍ത്തിയ ആത്മവീര്യത്തിന്‍റെ പടവുകള്‍ കയറി വെളിച്ചത്തിന്‍റെ നിയോഗ വിളികള്‍.....

  ആത്മീയമായ ഒരു അനുഭവത്തെ മനോഹരമായ കാവ്യഭാഷയിലേക്ക് മാഷ് തർജ്ജമ ചെയ്തിരിക്കുന്നു......

  ReplyDelete
 16. ഇതാ ...... മലയാളം ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കുമായി പുതിയ ബ്ലോഗ്‌ റോള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. "കുഴല്‍വിളി അഗ്രിഗേറ്റര്‍ "
  http://kuzhalvili-aggregator.blogspot.in/

  ReplyDelete
 17. പ്രിയപ്പെട്ട Ajith sir,ആഹ്ലാദകരം ഈ പ്രതികരണം.നന്ദി...നന്ദി...

  ReplyDelete
 18. പ്രിയ പ്രദീപ്‌ സര്‍,ഉള്ളില്‍ തട്ടുന്ന വാകുകളില്‍ എനിക്കെന്നും പ്രചോദനമേകുന്ന സുഹൃത്തെ, നന്ദി ...

  ReplyDelete
 19. സീനാമല മനുഷ്യ ചരിത്രത്തിലെ തന്നെ ഏറെ നിര്‍ണ്ണായക സ്ഥാനം അല്ലെ. അവിടെ പോകാതെ തന്നെ ഹൃദ്യമായി വരികളില്‍ ചേര്‍ത്തിരിക്കുന്നു

  ReplyDelete
 20. മനോഹരം ഇക്കാ....

  ReplyDelete
 21. നന്നായിരിക്കുന്നു ..ഭാവുകങ്ങള്‍ മാഷെ .

  ReplyDelete
 22. നിസാരന്‍ ..,Absar ,‍ആയിരങ്ങളില്‍ ഒരുവന്‍,Satheesan .Op.....Thanks so much my dear friens

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge