Monday, December 03, 2012

ഒരു 'വികലാംഗവ്യഥ'


**********
വാതം തളര്‍ത്തിയ ,കാലി -

ലൂന്നുവടി താങ്ങായേന്തിയേന്തി

വലിഞ്ഞു നടക്കുമെന്നെ നോക്കി

ചിരിച്ചപഹസിച്ചുവോ സഖേ,നീ ?

'ഞൊണ്ടി'യൊന്നരക്കാലനെന്നൊക്കെ

ചൂണ്ടിക്കളിയാക്കി 'പേര്‍'വിളിക്കവേ ,

തൊണ്ട പൊട്ടുമാറുച്ചത്തിലിണ്ടലാല്‍

വിങ്ങിക്കരയാന്‍ വെമ്പി,യെന്നിട്ടും

ചുണ്ടില്‍ വന്നതന്നേരമൊരു

മന്ദസ്മിതമാണറിയാതെ !

വിഹ്വലം ,മമ ചിത്തം മന്ത്രിച്ചു

ഗഹ്വരമൊരാഴിയിലൂളിപ്പോയെങ്കില്‍ !

ഹതഭാഗ്യനശക്തനാകെ പരവശന്‍

പ്രതിവിധി,സ്വയംസഹമാവാമെന്നാലും

ചോദിക്കുന്നു ;മനസ്സിന്‍ വൈരൂപ്യ -

മതോ വപുസ്സിന്‍ വൈകല്യമോ

കാരുണ്യമുറവ വറ്റുമീ ലോക -

ത്തേറേ ദുസ്സഹം ,ഭീതിതം ?!
___________________

ചിത്രം -ഗൂഗിളിന്‍റെ 
_________
***********ആരാമം മാസിക **********

31 comments:

  1. വളരെ നന്നായി അവതരിപ്പിച്ചു വികലാംഗന്റെ മനോവ്യഥ

    ReplyDelete
  2. ഉത്തരമറിയുന്ന ചോദ്യമായിട്ടും ഉത്തരം മുട്ടിപ്പോകുന്നു.
    പരാജിതന്റേതായാല്‍ പോലും കാരുണ്യം വറ്റിയ ലോകത്തോടുള്ള പരിഹാസമായി വരികളിലൊരു ചിരിയൊളിക്കുന്നു.
    ആഴത്തില്‍ ചിന്തിപ്പിക്കുന്ന കവിത.ആശംസകള്‍

    ReplyDelete
  3. വളരെ വികാരതീവ്രതയോടെ അവതരിപ്പിച്ചു ഒരു വികലാംഗന്റെ മനോവ്യഥകൾ.
    ആശംസകൾ.

    ReplyDelete
  4. ഇന്ന് തന്നെ വായിക്കാന്‍ തോന്നിയത് എന്തേ ആവോ .. ഇന്ന് ലോക വികലാംഗ ദിനം. മനസ്സിന് വൈകല്യം ബാധിച്ച ആളുകള്‍ക്ക് നടുവില്‍ ശാരീരിക വൈകല്യം ഇന്നും ഒരപരാധം തന്നെ..very nice lines

    ReplyDelete
  5. ഇതിനെ ഒരു വികലാംഗ കവിത എന്നതിനപ്പുരത്തു
    ഒരു വാര്‍ദ്ധക്യ അവസ്ഥയിലെ ചിന്തയായി കാണാന്‍ ആണ് എനിക്കിഷ്ടം

    ReplyDelete
  6. വികലാംഗന്റെ മനോവ്യഥകൾ നന്നായി പറഞ്ഞിരിക്കുന്നു ..!!

    ReplyDelete
  7. വ്യഥകള്‍ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു. ഒപ്പം മനസ്സില്‍ ദൈവത്തിനു നന്ദിയും പറയുന്നു

    ReplyDelete
  8. പ്രിയ Gopan Kumar സ്നേഹാദരങ്ങള്‍- ,നന്ദിയോടെ...

    ReplyDelete
  9. @ഇലഞ്ഞിപൂക്കള്‍,നന്ദി...

    ReplyDelete
  10. "വിങ്ങിക്കരയാന്‍ വെമ്പി,യെന്നിട്ടും

    ചുണ്ടില്‍ വന്നതന്നേരമൊരു

    മന്ദസ്മിതമാണറിയാതെ "

    മാഷെ,എല്ലാ അര്‍ത്ഥങ്ങളും ഈ വരികളില്‍....,.......

    ഉള്ളില്‍ തിങ്ങിനിറഞ്ഞ എല്ലാ മനോവ്യഥകളും.

    ആശംസകള്‍

    ReplyDelete
  11. പ്രിയ ആറങ്ങോട്ടുകര മുഹമ്മദ്‌,ഈ സഹകരണത്തിനു ഹൃദയം നിറഞ്ഞ നന്ദി...

    ReplyDelete
  12. Dear noorA...ഇന്ന് 'വികലാംഗ ദിന'മാണെന്ന് അറിയില്ലായിരുന്നു.ഓര്‍മ്മിപ്പിച്ചതിനും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി.

    ReplyDelete
  13. പ്രിയ മൂസ (കൊമ്പന്‍) ))).....).നന്ദി...

    ReplyDelete
  14. പ്രിയ ഷാജു..നന്ദി.

    ReplyDelete
  15. പ്രിയ kochumol(കുങ്കുമം)..നന്ദി.

    ReplyDelete
  16. പ്രിയ നിസാര്‍ (നിസാരന്‍ )നന്ദി.

    ReplyDelete
  17. പ്രിയ Cv T..വരികള്‍ വായിച്ചു സന്തോഷിക്കുന്നു.നന്ദി.

    ReplyDelete
  18. സംശയമില്ല - മനസ്സിന്റെ വൈകല്യമാണ് ദുസ്സഹം.....
    ഈ ദിവസംതന്നെ ഇത്തരമൊരു ചിന്ത തന്നതിനു നന്ദി മാഷേ....

    ReplyDelete
  19. വിഡിവായത്തം ബ്ലോഗില്‍ നമ്മുടെ മനോജ് (വിഡ്ഡിമാന്‍) സ്വാനുഭവമെല്ലാം ചേര്‍ത്തൊരു കുറിപ്പ് എഴുതീട്ടുണ്ടായിരുന്നു. ഞാന്‍ ഈ കവിത വായിച്ചിട്ട് അതിന്റെ ലിങ്ക് തപ്പാന്‍ പോയതാണ്. കിട്ടിയില്ല പക്ഷെ

    ReplyDelete
  20. പ്രിയ പ്രദീപ്‌ മാഷ്‌
    അജിത്‌
    ഫിറോസ്‌ ...
    വായിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും എനിക്ക് പ്രചോദനമേകുന്ന സുമനസ്സുകള്‍ക്ക് നന്ദി.

    ReplyDelete
  21. വികല മനസ്സുകള്‍ തന്നെ. നാടിന്ന് ആപത്താണവര്‍

    ReplyDelete
  22. തീര്‍ച്ചയായും..നന്ദി മാഷേ.

    ReplyDelete
  23. നന്നായിരിക്കുന്നു. മനസ്സിന്റെ വൈകല്യം തന്നെയാണു ഏറ്റവും ചീത്തയായത്.

    ReplyDelete
  24. നന്ദി പ്രിയ Yasmin...

    ReplyDelete
  25. ;മനസ്സിന്‍ വൈരൂപ്യ -

    മതോ വപുസ്സിന്‍ വൈകല്യമോ

    കാരുണ്യമുറവ വറ്റുമീ ലോക -

    ത്തേറേ ദുസ്സഹം ,ഭീതിതം ?!
    ___________________

    ReplyDelete
  26. Dear friend രമേഷ്സുകുമാരന്‍,നന്ദി ....

    ReplyDelete
  27. ഒരു നിഴലിനെ..അല്ലെങ്കിൽ ഒരു ഇരുട്ടിനെ പോലും സംരക്ഷണത്തിനായ്‌ ആഗ്രഹിക്കുന്ന വ്യഥകൾ..
    ആശംസകൾ ഇക്കാ..
    വരാൻ താമസിച്ചതിൽ ക്ഷമിക്കാ..!

    ReplyDelete

Followers