__________
(Image -courtesy :google)
ആത്മാവിനന്നമിതാദ്യന്ത ജന്‍മപുണ്യം.
ആകാശം മുത്തും ഹൃദന്തമതില്‍
പൂക്കുന്നൊരു യുഗവസന്തം.
അരുളായുദിച്ച പൊരുളിന്‍
സാരസൂക്തങ്ങള്‍ പെയ്തതിവിടം.
കടമകള്‍ മുറിവേറ്റു വിങ്ങും
കരളുകള്‍ക്കാശ്വാസ സാന്ത്വനക്കുളിരും.
ഒന്നിനേഴല്ലെഴുപതിനായിരം മേനി കൊയ്യു -
മനന്യ സുഫല മാത്രകള്‍ ....
നരകപ്പഴുതുകള്‍ മുറ്റുമടച്ചിടുമവിടെ -
സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറന്നിടും.
സാദരസ്ഥാനങ്ങളൊരുക്കിത്തുണക്കും,ദിവ്യ -
സാത്വികനിഷ്ഠകള്‍ സാര്‍ഥകമാവുകില്‍ .
വാന - ഭുവന സംഗമ രാവൊന്നതില്‍ ,തൂമ -
തൂകിപ്പുണരുമൊരായിരം പൂനിലാമുത്തങ്ങള്‍ !
നേരിനക്ഷര ജ്യോതിസ്സുലകിനായി കനിഞ്ഞ
പരമകാരുണ്യപ്പെയ്ത്തിന്‍ ധന്യവേളകള്‍ ...
വിളക്കു കയ്യില്‍ വെച്ചിരുട്ടില്‍ തപ്പിത്തടയും
'ജളബുദ്ധികള്‍ 'ക്കിതൊരായുഷ്ക്കാല നഷ്ട സന്ധിയും !!
പറുദീസ-അല്ല,യെന്നരികിലെന്‍ ജീവനാഡിപോല്‍
കണ്ണായി വന്നിട്ടുമൊരു കണ്ണും കാണാത്തൊരാ -
പ്രാണസ്വരൂപനെ നിറകണ്ണാല്‍ കണ്ടെന്‍
സുകൃതം കുളിരുകില്‍ -ഹാ,സഫലമീജീവിതം ....!
***********
.jpg)
ഭക്തിസാന്ദ്രമായ വരികള്‍ .ഓരോ അക്ഷരാര്‍ത്ഥത്തിലും അറിവിന്‍ പൊരുളുകള്‍ .ഈ വെളിച്ചം അകക്കണ്ണിനെന്നും നേര്‍വഴി കാണിക്കട്ടെ.പുണ്യമാസത്തിന്റെ പവിത്രതയാല്‍ സര്‍വ്വമനസ്സുകളിലും മനുഷ്യത്വം പുനര്‍ജ്ജനിക്കട്ടെ..സ്നേഹാശംസകളോടെ..
ReplyDeleteപുണ്യമാസം വ്രതവിശുദ്ധിയിലും മാനുഷികതയിലും നിറയട്ടെ... ചുറ്റും സ്നേഹവും സമാധാനവും പടരട്ടെ...!
ReplyDeleteറമദാന്‍ കരീം
ReplyDeleteസഫലമീ ജീവിതം..... റമദാൻ കരീം
ReplyDeleteപറുദീസ-അല്ല,യെന്നരികിലെന്‍ ജീവനാഡിപോല്‍
ReplyDeleteകണ്ണായി വന്നിട്ടുമൊരു കണ്ണും കാണാത്തൊരാ -
പ്രാണസ്വരൂപനെ നിറകണ്ണാല്‍ കണ്ടെന്‍
സുകൃതം കുളിരുകില്‍ -ഹാ,സഫലമീജീവിതം ....!
റംസാന്‍ മുബാറക് ഇക്കാ...
http://kannurpassenger.blogspot.in/2012/07/blog-post_19.html..
നല്ല വരികൾക്ക് നമസ്കാരം
ReplyDeleteറംസാന്‍ ആശംസകള്‍ ഇക്കാ....
ReplyDeleteപ്രിയപ്പെട്ട ആറങ്ങോട്ടുകര മുഹമ്മദ്,കുഞ്ഞൂസ്,ajith,sumesh vasu,ഫിറോസ്,ചന്തു നായര്‍ ,Absar.....എന്റെ പ്രിയസുഹൃത്തുക്കള്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...
ReplyDelete