_____________
പായ്യാരങ്ങളുടെ ഊരാകുരുക്കുകളില്‍
'ബ്ലേഡ് 'വെപ്പിന്റെ 'അണ്ണാച്ചി ' ടെച്ച് .
'മണല്‍ചൂള'കളിലെ വേര്‍പ്പുതുള്ളികള്‍
മണ്‍കൂരകളിലെ നെടുവീര്‍പ്പുകളാകവേ ,
മുച്ചീട്ടുകളിക്കാരന്റെ മച്ചകങ്ങളിലും
തട്ടിപ്പു തന്ത്രങ്ങളുടെ തലയണമന്ത്രം !
നിഴല്‍മറവുകളിലെ 'മണി'ത്തിളക്കങ്ങള്‍ക്ക്
അഴലഴിച്ചിട്ടു , ചില പാഴ് പാറ്റകളും .
ആശകള്‍ വിതച്ച് കാശ് കൊയ്യാന്‍
വിഷവലകള്‍ നെയ്തു ചതിച്ചിലന്തികള്‍ .
കടത്തിന്റെ കണക്കു പറഞ്ഞ
കടപ്പാടുകളില്‍
ചോരബന്ധങ്ങള്‍ ചേരിതിരിഞ്ഞു
ചുമരുകള്‍ പണിതു .
ഇന്ദ്രിയത്വരകളുടെ അടിവേരുകള്‍ -
മണത്ത ,ചാനല്‍ പെരുച്ചാഴികള്‍
അറിവിന്റെ മുറിവുകളില്‍ പണപ്പല്ലിറക്കി
തുരന്നെടുത്തു , കാഴ്ചകള്‍ !!
കാലുമാറ്റങ്ങളിലെ 'കൈമാറ്റ'ങ്ങളില്‍
കാലുപതറാത്ത മീമാംസകള്‍ ,
തലകള്‍ക്ക് വിലയിട്ടു ;
വിലങ്ങിട്ടു .......!!
പണത്തിന്റെ മാനദണ്ഡങ്ങളില്‍
മണ്ണും 'മാന ' വും പകുത്തെടുത്തു -
മനുഷ്യത്വത്തിന്റെ ചങ്കറുത്ത
ചെകുത്താന്മാര്‍ .
കുറ്റിപ്പുറത്തൊരു ' നൂറി ' ല്‍
ലക്ഷങ്ങളെറിഞ്ഞവരില്‍
'ലക്ഷണമൊത്ത' മത -
വിചക്ഷണര്‍ വരെ !
'ലിസ് ' മുങ്ങി പാളീസായവരില്‍
പോലീസ് മുതല്‍ താര -
പ്പോളീഷുകള്‍ വരെ .....!!
കഥയിതേവം കുറിച്ചാല്‍ തീരില്ലയീ-
കഥയില്ലായ്മകള്‍ക്കില്ല കയ്യും കണക്കും !
ആളെക്കൂട്ടാനറിവിന്റെ മറവിലൊരു
'താരസൂത്രവാക്യ' മിപ്പോളിളം
ചുണ്ടുകളിലും തപ്പിത്തടയുന്നു -
"ദേ,പോയി ....ദാ,വന്നു .....! "
*** ***
___ (image:google)
പരസ്യത്തില്‍ വഞ്ചിതരാകാന്‍ മലനാടിന്റെ മക്കള്‍ എപ്പോഴും റെഡി.
ReplyDeleteഒരു രൂപപോലും കടമില്ലെന്ന പരസ്യമായ വഞ്ചനയില്‍ വീഴാന്‍ കാത്തിരിക്കുന്ന ഈയാം പാറ്റകള്‍ ആയിപ്പോയ മലയാളികളെ ഇനിയും എന്തുപറഞ്ഞു മനസ്സിലാക്കാന്‍ ?
ദേ പോയി ദാ വന്നില്ല ...ഇതാണ് അവസ്ഥ
സമൂഹം വഞ്ചി തരാവുമ്പോള്‍ ഉണര്‍ത്തു പാട്ടാവട്ടെ കവിതകള്‍ ..
ആന മയിലൊട്ടകം
ReplyDeleteആട് തേക്ക് മാഞ്ചിയം
വെള്ളിമൂങ്ങ നാഗമാണിക്യം
ആപ്പിള്‍ ഏ ഡേ ലാബെല്ലാ
ടോട്ടല്‍ ഫോര്‍ യൂ....സുഹൃത്തുക്കളേ
(ഇനിയും കബളിപ്പിക്കപ്പെടാന്‍ ചന്തൂന്റെ ജന്മം ബാക്കി)
ഒന്നു മുങ്ങിയാല്‍ വേറൊന്നുപൊങ്ങും...ഇതാ വന്നു ഇതാ പോയി...!!
ReplyDeleteപണത്തിന്‍റെ മൂല്യം കൂടുമ്പോള്‍ മനുഷ്യന്‍റെ മൂല്യം കുറയുന്നു .പണത്തിന്റെ മാനദണ്ഡങ്ങളില്‍
ReplyDeleteമണ്ണും 'മാന ' വും പകുത്തെടുത്തു -
മനുഷ്യത്വത്തിന്റെ ചങ്കറുത്ത
ചെകുത്താന്മാര്‍. ഇവര്‍ വിഹരിക്കട്ടെ നല്ല വരികള്‍ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
എങ്ങിനെയും പണമുണ്ടാക്കാനുള്ള ഓട്ടത്തിലല്ലേ മനുഷ്യര്‍,,,, ഓട്ടത്തിനിടയില്‍ പല വഴികളും നോക്കും,,,, എല്ലാത്തിലും തലകുടുങ്ങും,,, കൊണ്ടാലും പഠിക്കാത്ത മനുഷ്യര്‍.....
ReplyDeleteനമ്മള്‍ ,മലയാളികള്‍ ഇതൊക്കെ അര്‍ഹിക്കുന്നുണ്ട് .ദുര അത്രയും കൂടിയിരിക്കുന്നു നമുക്ക് .അപ്പോള്‍ കുറച്ചു അങ്ങ് പോട്ടെ അല്ലെ ?പോസ്റ്റ് ചിന്തനീയം .
ReplyDeleteകുഞ്ചന്‍നമ്പ്യാര്‍ തെളീച്ചുപറഞ്ഞു.'എനിക്കും കിട്ടണം
ReplyDeleteപണം'.
ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന പുരോഗമനപരമായ 'സാമ്പത്തികസാംസ്കാരികകലാ'വിനോദവൈരൂപ്യചിത്രം
വളരെ മനോഹരമായി വരച്ചിരിക്കുന്നു.തീക്ഷ്ണമായ
വര്‍ണ്ണം വരയ്ക്ക് ശക്തി നല്‍കിയിട്ടുണ്ട് മാഷെ.
ആശംസകള്‍
ആക്ഷേപഹാസ്യം കൊണ്ടുള്ള കുത്തേറ്റ് എന്റെ നെഞ്ചു തകര്ന്നല്ലോ ഭായീ!
ReplyDeleteദേ പോയി. ദാ വന്നു!
കാശല്ല. കമന്റിന്റെ കാര്യാ പറഞ്ഞത്.
ഹഹഹാ..
പണത്തിന്റെ മാനദണ്ഡങ്ങളില്‍
ReplyDeleteമണ്ണും 'മാന ' വും പകുത്തെടുത്തു -
മനുഷ്യത്വത്തിന്റെ ചങ്കറുത്ത
ചെകുത്താന്മാര്‍ .<<<<<< ഈ വരികളില്‍ ഉണ്ട് എല്ലാം.>>>>>
ആര്‍ത്തി പിടിച്ച ഒരു ജനതയെ വരികളില്‍ വരച്ചിട്ട കവിത
ഇഷ്ടമായി അഭിനന്ദനങ്ങള്‍
ReplyDeleteപാടിച്ചു പാടിച്ചു, കരയിച്ചു എസ് എം എസ് പിച്ച ഭിക്ഷയാചിക്കുന്നവര്‍...
ReplyDeleteകണ്ടാലും , കൊണ്ടാലും ഇനിയും പഠിക്കില്ല "പ്രബുദ്ധരായ" മലയാളി ജന്മങ്ങള്‍.
കുറ്റിപ്പുറത്തെ നൂറില്‍ വടിയായവരില്‍ നമ്മുടെ ഗ്രാമത്തിലെ പല പ്രമുഖരും ഉണ്ട് ഇക്കാ....:)
കാലികപ്രസക്തം...
മനോഹരം...
>>>കഥയിതേവം കുറിച്ചാല്‍ തീരില്ലയീ-
ReplyDeleteകഥയില്ലായ്മകള്‍ക്കില്ല കയ്യും കണക്കും !<<
മാഷ് മുറിച്ചു നിര്‍ത്തിയതിന്റെ ബാക്കി അജിത്തെട്ടന്റെ കമെന്റില്‍ കണ്ടു. എത്ര തോറ്റാലും "ചന്തു"മാര്‍ പിന്നെയും കച്ചകെട്ടി റെഡിയായിരിക്കുന്നു അടുത്ത പണി ഏറ്റുവാങ്ങുവാന്‍!!
കവിത ഒത്തിരി നന്നായി!
ദുരമൂത്ത മലയാളി ഒരിക്കലും പഠിക്കില്ല മാഷേ. പല വേഷത്തിൽ പല ഭാവത്തിൽ പണമിരട്ടിപ്പു സംഘങ്ങൾ ഇനിയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും.....
ReplyDeleteനല്ല കവിതക്ക് അഭിനന്ദനങ്ങൾ....
ആഗ്രഹങ്ങള്‍ അത്യാഗ്രഹങ്ങളായി തീരുമ്പോള്‍, തിരിച്ചടികള്‍ ഉമ്മരവാതിലില്‍ കാത്തു നില്‍ക്കും..
ReplyDeleteചിന്തനീയം വരികള്‍..
ഇഷ്ടമായി
ReplyDeleteകാലം അത് എല്ലാം മാറ്റും പണം അതിനെയും മാറ്റും ..നല്ല പോസ്റ്റ് കുട്ടി മാഷെ
ReplyDeleteകഥയിതേവം കുറിച്ചാല്‍ തീരില്ലയീ-
ReplyDeleteകഥയില്ലായ്മകള്‍ക്കില്ല കയ്യും കണക്കും !
കഥയില്ലായ്മയുടെ ഒരു ലോകം കണ്മുന്നില്‍ ...
അര്‍ത്ഥവത്തായ,മനോഹരമായ വരികള്‍ ..
ആശംസകളോടെ
Good Article, All the best
ReplyDeleteമനുഷ്യ രക്തം ഊറ്റി കുടിക്കുന്ന ചെകുത്താന്‍മാര്‍ , വരികള്‍ ഇഷ്ടമായി , അക്ഷരാശംസകള്‍
ReplyDeleteമനോഹരം...
ReplyDeleteകണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളികളുടെ നെഞ്ചില്‍ ഒരു കുത്ത്.. എന്നാലും നമ്മള്‍ പഠിക്കില്ല, കാരണം മേലനങ്ങാതെ നമുക്ക് കാശ് വേണമല്ലോ..
ഭാവുകങ്ങള്‍..
ഒരമ്മയെ കുറിച്ച് ബ്ലോഗ്ഗില്‍ പോസ്റ്റ്,
http://www.kannurpassenger.blogspot.in/2012/05/blog-post_30.html
നടപ്പുകാലത്തിന്റെ നേര്‍ക്കാഴ്ച ...
ReplyDeleteഇഷ്ടായി മാഷെ ..അഭിനന്ദനങ്ങള്‍ .
സുപ്രഭാതം ഇക്ക...
ReplyDeleteനമിയ്ക്കുന്നു ഇക്കയെ...കണ്മുന്നിലെ കാഴ്ചകളെയെല്ലാം വരികളാക്കി വായനക്കാരന്‍ സമര്‍പ്പിയ്ക്കുന്ന മഹത\ത് വ്യക്തി ഇക്ക തന്നെ ഉള്ളു എന്ന് തോന്നുന്നു..
ഒന്നും രണ്ടുമൊന്നുമല്ലല്ലോ...എത്രണ്ണമായി വരി വരിയായി...
സന്തോഷം ഇക്ക.....വായനക്കാരെ ചിന്തിപ്പിയ്ക്കുന്ന ഇത്തരം കൃതികള്‍ ഇനിയും പിറക്കാന്‍ പ്രാര്‍ത്ഥനകല്‍..!
മഹത് ,പ്രാര്‍ത്ഥനകള്‍......
ReplyDeleteഅക്ഷരത്തെറ്റ് പറ്റി...ക്ഷമിയ്ക്കാ....!
വായനക്കാരെ ചിന്തിപ്പിക്കുന്ന രീതിയില്‍ ഉള്ള എഴുത്താണ് കുട്ടിക്കായുടെത് ....!
ReplyDeleteനല്ല വരികള്‍ ...!
അഭിനന്ദനങ്ങള്‍ ...!
Dear Sidheeq,ajith,shabeer,shaji(kunju mayilppeeli),fayas,siyaf,c.v,ahmed yaseen,venu gopal,gopan kumar,absar,joselet m josaf,pradeep mash,jefu,raihana,pradeep,arangottukara,mohd shaji,akshara dahi ,firos,satheesh,varshini,kochumol.....
ReplyDeleteഓരോരുത്തരുടെയും വായനക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി,നന്ദി...!
Ishttayi..........
ReplyDeleteThanks Arjun....
ReplyDelete