Pages

Ads 468x60px

..

Tuesday, June 12, 2012

ചോര ...ചോര !


(image- കടപ്പാട് : google )
___________

വായിലെ വിഴുപ്പുവാക്കുകള്‍
വായിലൊതുങ്ങാതെ
വീണു പൊട്ടി,
പല്ലിളിച്ചു നാറ്റി.

കീറക്കൊടികളുടെ
നാറുന്ന മാനങ്ങളില്‍
കാറ്റുവീശിപ്പറഞ്ഞു :
നാറ്റം ,നാറ്റം ,സര്‍വത്ര കെട്ടുനാറ്റം !
        **    **
ഇരുതല മൂര്‍ച്ചയുടെ
വാള്‍മുനയിലിദ്ധര -
ഇരച്ചോറിനും, ചോരക്കും
പിരിമുറുക്കും
വിരുദ്ധ ധ്രുവങ്ങളില്‍
വിറകൊണ്ട ,ഇന്നലെകള്‍ !

ചൂണ്ടാനൊരു ദിശാമുഖമില്ലാതെ
 ചിന്നിച്ചിതറി-
വേരില്ലാ വിപ്ലവങ്ങളുടെ
ഇയ്യാംപാറ്റകള്‍ .....!

തക്കംപാര്‍ത്ത വിഷ -
വേതാളമൊററക്കണ്ണില്‍
അധിനിവേശത്തിന്റെ കുലപ്പെരുമക്ക്
കനല്‍ തുപ്പി ,ധര വെന്തു നാറി.....!

'ഞങ്ങള്‍ക്കൊപ്പമല്ലെങ്കില്‍ ചത്തു പോ'
ചിരിമുഴക്കി ചെകുത്താന്‍ .
കൂട്ടിനുണ്ടായി -
ജൂദാസുകളുമഹമഹമികയാ.....!!
        **      **

ഒറ്റക്കണ്ണന്‍ കുടിലതക്കെതിരെ ,
വംശവെറിയന്‍ കരാളതക്കെതിരെ
'അരുതേ'യെന്നു ചങ്കുപറിച്ചെടുത്ത
ചെങ്കൊടികള്‍ -
ഇടിമുഴക്കിയ ചെമ്മാനങ്ങള്‍ -
കരിന്തിരിപുകയ്ക്കുന്ന
മണ്‍ചിരാതുകളിന്ന് ....!!

      ***      ***
ആശയങ്ങള്‍ വാലു മടക്കിയയിടം
തലപൊക്കി ആയുധങ്ങള്‍ !
തലക്കനാധിപത്യങ്ങളില്‍
'കുലംകുത്തി'കളെന്നു
കുളംകലക്കി കൊലക്കോലങ്ങള -
ഴിഞ്ഞാടി ......!!

ചിതകളില്‍ നിന്നുയിര്‍ക്കൊള്ളും
കെടാസത്യങ്ങള്‍
കത്തിപ്പടരും കണ്ണീര്‍ക്കനലുകളാകവേ ,
അറച്ചുനിന്നില്ല നാക്കുമതിന്‍
കട്ടിത്തോടകത്തും
നേരിന്റെ വാക്കും .......!!

അറ്റുവീഴുന്ന മനുഷ്യത്വത്തിന്‍
കബന്ധക്കൂനകളില്‍
കയറിയിരിക്കുന്ന അധികാര -
ച്ചിരികളില്‍
ഇടറുന്ന  ഇരകളുടെ
ചുടുചോരത്തിളക്കം .

വിതുമ്പുന്ന വിധിമുഖങ്ങളൊരി -
ത്തിരിയാശ്വാസത്തിന്‍
അനുതാപച്ചുമലുകളില്‍ തലചായ്ച്ചു
കരളുരുക്കവേ ,
പറയാനാമോ
കീറക്കൊടികളേ ,പങ്കില്ലൊട്ടും
ഞങ്ങള്‍ക്കീ രക്തത്തിലെന്ന് .....!!

    ******    ***  ******
    !!!
                                                                          

32 comments:

 1. മനുഷ്യത്വം മരവിച്ചിരിക്കുന്നു.. രക്ത ദാഹികൾ അത് പരസ്യമായി പറയുന്നു, ചെയ്യുന്നു..!!

  ReplyDelete
 2. //കീറക്കൊടികളുടെ
  നാറുന്ന മാനങ്ങളില്‍
  കാറ്റുവീശിപ്പറഞ്ഞു :
  നാറ്റം ,നാറ്റം ,സര്‍വത്ര കെട്ടുനാറ്റം !////

  കൊടികളില്‍ മാത്രമല്ല, വിധിക്കപ്പെടുന്ന നിയമങ്ങളില്‍, അതിന്റെ പരിപാലനത്തില്‍, പരിപാലിക്കുന്നവരെ പോലും സര്‍വത്ര നാറ്റം.. ഇക്കാ തീവ്രമായി പറഞ്ഞു.

  ReplyDelete
 3. നല്ല കവിത
  http://admadalangal.blogspot.com/

  ReplyDelete
 4. പറയാനാമോ
  കീറക്കൊടികളേ ,പങ്കില്ലൊട്ടും
  ഞങ്ങള്‍ക്കീ രക്തത്തിലെന്ന് .....!!
  കഴിയില്ലവര്‍ക്ക്........

  നല്ല കവിത ... മൂര്‍ച്ചയുള്ള വാക്കുകള്‍ക്കു ആശംസകള്‍....

  ReplyDelete
 5. മാഷേ ,കല്‍പ്പനകൾ കൂടതല്‍ തീവ്രമാവുകയാണോ.... വാക്കിന്റെ വക്കുകളില്‍ ചോര പൊടിയുന്നുവോ....

  ReplyDelete
 6. പ്രിയസുഹൃത്ത് പ്രദീപ്‌ മാഷ്‌...തീവ്രതയുടെ സ്വരമല്ല ട്ടോ ഇത്.പച്ചയും ,ചുവപ്പും ,മറ്റു വര്‍ണക്കൊടിക്കീഴിലുള്ളവരും 'അധികാരത്തിന്റെ മറവില്‍ 'കൊലവിളികള്‍ ചീറ്റുമ്പോള്‍ നൊമ്പരങ്ങള്‍ അക്ഷരങ്ങളിലൂടെ അമര്‍ഷം കൊള്ളുകയല്ലാതെ എന്തു ചെയ്യാന്‍ ?
  വാക്കുകള്‍ അല്പം നിശിതമായിത്തോന്നിയെങ്കില്‍ പൊറുക്കുക,പ്രിയ സ്നേഹമേ...

  ReplyDelete
 7. കാലികപ്രസക്തമായ നല്ല കവിതയാണു

  ReplyDelete
 8. "വിതുമ്പുന്ന വിധിമുഖങ്ങളൊരി -
  ത്തിരിയാശ്വാസത്തിന്‍
  അനുതാപച്ചുമലുകളില്‍ തലചായ്ച്ചു
  കരളുരുക്കവേ ,
  പറയാനാമോ
  കീറക്കൊടികളേ ,പങ്കില്ലൊട്ടും
  ഞങ്ങള്‍ക്കീ രക്തത്തിലെന്ന് .....!!"
  ...........................................................
  (മാഷേ....വളരെ നന്നായി പറഞ്ഞു...
  നമുക്ക് സാധ്യമാവുന്നത് ഇതൊക്കെ തന്നെയല്ലേ.....)

  ReplyDelete
 9. പറയാനാമോ
  കീറക്കൊടികളേ ,പങ്കില്ലൊട്ടും
  ഞങ്ങള്‍ക്കീ രക്തത്തിലെന്ന് .....!!
  നല്ല കവിത ...നന്നായി കൊള്ളുന്ന വിധം പറഞ്ഞു ...!!

  ReplyDelete
 10. ആശയം മരവിച്ച പ്പോള്‍ ആയുധം പിറവിയെടുക്കുന്ന പുതിയ കാലത്തെ കുറിച്ച് തീഷ്ണമായ അക്ഷരങ്ങള്‍ കൊണ്ടുള്ള പ്രതിഷേധമായ കവിത ...

  ReplyDelete
 11. ഈ വാക്കുകളുടെ മൂര്ച്ചയ്ക്ക് മറുവാക്ക് തരുവാന്‍ എന്‍റെ ഭാഷ അശക്തമാണ്. അത്രയ്ക്ക് മിഴിവുറ്റ്താണ്‌ ഈ ഒരിറ്റ് ചോര!
  ആശംസകള്‍ മാഷേ......

  ReplyDelete
 12. തീഷ്ണതയുള്ള വരികള്‍ മാഷേ !!!
  രാഷ്ട്രീയം എന്തായാലും കൊല്ലും കൊലയും ഒന്നിനും പരിഹാരമല്ല !!

  ReplyDelete
 13. ശക്തമായ വരികള്‍...
  ചോരപ്പുഴ ഒഴുകാത്ത നാളെകള്‍ നമുക്ക്‌ സ്വപ്നം കാണാന്‍ കഴിയുമോ??

  ReplyDelete
 14. ഒറ്റക്കണ്ണന്‍ കുടിലതക്കെതിരെ ,
  വംശവെറിയന്‍ കരാളതക്കെതിരെ
  'അരുതേ'യെന്നു ചങ്കുപറിച്ചെടുത്ത
  ചെങ്കൊടികള്‍ -
  ഇടിമുഴക്കിയ ചെമ്മാനങ്ങള്‍ -
  കരിന്തിരിപുകയ്ക്കുന്ന
  മണ്‍ചിരാതുകളിന്ന് ....!!


  തീഷ്ണതയുള്ള വരികള്‍

  ReplyDelete
 15. "അറ്റുവീഴുന്ന മനുഷ്യത്വത്തിന്‍
  കബന്ധ കൂനകളില്‍
  കയറിയിരിക്കുന്ന അധികാര-
  ച്ചിരികളില്‍
  ഇടറുന്ന ഇരകളുടെ
  ചുടുചോരത്തിളക്കം"
  ഉളളില്‍ തറയ്ക്കുന്ന തീവ്രവും,ശക്തവുമായ വരികള്‍.
  ആശംസകള്‍

  ReplyDelete
 16. അക്ഷരങ്ങള്‍ക്കുള്ള തീവ്രത മനുഷ്യത്യം മരിക്കുന്നതിന്‍റെ രൂപം കാണിച്ചു തരുന്നു ആഴത്തിലുള്ള വരികള്‍ എല്ലാ ആശംസകളും നേരുന്നു ഒപ്പം എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete
 17. സുപ്രഭാതം ..
  അമര്‍ഷം ചോര പുരട്ടി വാക്കുകളാല്‍ പ്രകടമാക്കി..
  ഒരു തരം പേടി ഉളവാക്കി...ചിത്രം കൂടി ആയപ്പൊ,
  തീവ്രം...നന്ദി ഇക്ക..!

  ReplyDelete
 18. ഒരിറ്റു സാധാരണ നല്‍കാറുള്ള ഇളം കാറ്റിന്റെ സുഖം വിട്ടു ഒരു കൊടുംകാറ്റ് ആയി മാറുന്നു .കവിതയില്‍ ആനുകാലിക സംഭവങ്ങള്‍ സന്നിവേഷിപ്പിക്കുക അത്ര എളുപ്പമല്ല .അഥവാ അന്ങ്ങനെ ചെയ്താലും വിജയിക്ക സുസാധ്യമല്ല .താങ്കള്‍ വിജയിച്ചിരിക്കുന്നു ,.മനുഷ്യത്വം വിജയിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു ,

  ReplyDelete
 19. valare nannaayittund. vaakkukal valare shakthamaanallo!!

  ReplyDelete
 20. മാഷേ...കൊലവെറി, ക്വട്ടേഷന്‍, കൊലപാതക രാഷ്ട്രീയക്കാരെ തുറന്നു കാട്ടുന്ന വരികള്‍ക്ക് ആയിരം ലൈക്‌ ...ആശംസകള്‍

  ReplyDelete
 21. നല്ല തീവ്രമായ വാക്കുകള്‍ കൊണ്ട് സമ്പന്നം ...കുട്ടി മാഷിന്റെ ഈ കവിത വായിക്കാന്‍ ഇത്തിരി താമസപ്പെട്ടു .കണ്ടില്ലായിരുന്നു .

  ReplyDelete
 22. ചൂണ്ടാനൊരു ദിശാമുഖമില്ലാതെ
  ചിന്നിച്ചിതറി-
  വേരില്ലാ വിപ്ലവങ്ങളുടെ
  ഇയ്യാംപാറ്റകള്‍ .....!

  ഈ വരികള്‍ ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ആണ് ..ഒന്നാംതരം.. വളരെ ഇഷ്ടായത് ഇതാണ് ട്ടോ

  ReplyDelete
 23. ശക്തമായ ഭാഷയില്‍ ഉള്ളില്‍നിന്നുയര്‍ന്ന ഈ വരികള്‍ ഉള്ളില്‍ തട്ടുന്നു..പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്നു.
  തുറന്നെഴുത്തിന് ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍

  ReplyDelete
 24. Reply ക്ലിക്കുമ്പോള്‍ കിട്ടുന്നില്ല.അതുകൊണ്ടാണ് ഇവിടെ വരികയും പ്രോല്‍സാഹനങ്ങളും,നിര്‍ദേശങ്ങളും തുറന്ന അഭിപ്രായങ്ങളും പ്രകടിപ്പിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഈ വിനീതന്റെ വെവ്വേറെ നന്ദി .നന്ദി .....

  ReplyDelete
 25. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്നത്.. ഇന്ന് രാഷ്ട്രീയം എന്നത് അറും കൊലകളെ സംബന്ധിക്കുന്നത് എന്നായിരിക്കുന്നു.. കൊട്ടേഷനുകൾ കൊടുത്തും വാങ്ങിയും അധികാരത്തിന്റെ തണലിൽ നടന്നും രാക്ഷസന്മാർ വിഹരിക്കുമ്പോൾ, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത എല്ലാ പാർട്ടിക്കാരും, ജനങ്ങൾക്കു വേണ്ടിയാണ് നില കൊള്ളുന്നതെങ്കിൽ അവർ എത്ര വലിയ നേതാക്കന്മാരായാലും പാർട്ടിയിൽ നിന്നും പുറം തള്ളി അർഹമായ ശിക്ഷകൾ നേടിക്കൊടുക്കണം.. അവരെ രക്ഷിക്കുകയല്ല വേണ്ടത്… രണ്ടും മൂന്നും കൊല നടത്തിയവരാണ് വീണ്ടും കൊല നടത്താൻ കൊട്ടേഷൻ എടുത്ത് കൊല നടത്തുന്നത്.. അപ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥകളിൽ ക്രിമിനലുകൾക്കും രാജ്യദ്രോഹികൾക്കുമൊക്കെയുള്ള ജയിൽ ശിക്ഷ എന്നത് കുറച്ചു കാലത്തേക്കുള്ള വെറും വിനോദയാത്രയാണോ? രാഷ്ട്രീയക്കാർ കുറ്റം ചെയ്താൽ അധികം ശിക്ഷിക്കണം .. കാരണം അവർ ജനങ്ങളെ നയിക്കേണ്ടവരാണ്..

  നന്നായി എഴുത്ത്.. ആശംസകൾ നേരുന്നു

  ReplyDelete
 26. പ്രിയ മാനവധ്വനി.അതെ,നേതാക്കള്‍ ശരിയായെങ്കില്‍ മാത്രമേ അനുയായികളും നേരേ വരൂ....വിലപ്പെട്ട അഭിപ്രായത്തിനു അകംനിറഞ്ഞ നന്ദി.

  ReplyDelete
 27. അവസാനം ഒരു പൊട്ടി തെറി..
  കണ്ടും കെട്ടും കൊണ്ടും സഹിച്ചു അവസാനം വാക്കുകളുടെ
  അഗ്നിപര്‍വ്വതം വലിയ ഗര്ജനത്തോടെ പൊട്ടിയോഴുകി..
  ശക്തിയും മൂര്ച്ചയുമുള വാക്കുകളായി അത് ഇവിടെ പ്രതിഫിലിച്ചു..
  മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഈ കാടന്‍ അവസ്ഥക്ക്
  മേല്‍ പതിച്ച ഈ ശക്തിയുള്ള വാക്കുകളുടെ ലാവക്ക്
  ഒരായിരം അഭിനന്ദനങ്ങള്‍...

  www.ettavattam.blogspot.com

  ReplyDelete
 28. മനസ്സിലെ അമര്‍ഷവും നിസ്സഹായതയും വരികളില്‍ തീക്ഷ്ണമായി അറിയുന്നുണ്ട്. നന്നായിട്ടുണ്ട്, ബ്ലൊഗും മൊത്തം നല്ല ഭംഗിയുണ്ട് ഇപ്പൊ കാണാന്‍,
  സ്നേഹത്തോടെ..

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge