Pages

Ads 468x60px

..

Sunday, August 02, 2015

ശ്ലഥക്കാഴ്ചകള്‍ .....!


       നിസ്സംഗത
       ****
പച്ച മുറിവുകള്‍ 
ഒച്ച വെക്കുമ്പോള്‍ 
നിശ്ചലമാകുന്നുവോ 
ചെഞ്ചോരത്തുടിപ്പുകള്‍ !!
   ----------- 

      വിധുരം
       ----------
കിനാമുറിവുകളിലിന്നും 
നിന്‍റെ ശിഥില മുഖത്തിന്‍റെ
ചോര ദര്‍പ്പണം !

                
    എഴുതാപുറങ്ങള്‍ 
     ....................

മറ നീക്കാതെങ്ങിനെയാണ് 
മറു പുറം കാണുക ?!

        
      നെരിപ്പോട്
       ****

പുറത്തു കനത്ത മഴ വര്‍ഷം
അകത്ത് കനത്ത തീ വേനലും !

     അവസ്ഥാന്തരങ്ങള്‍
       ************

പുറത്തേക്കിറങ്ങുന്നില്ല-
'പുറം'വേദനകളും,
'അകം' വേദനകളും......!!
അകംപൂകാനേറേ
സമയമെടുത്തിരുന്നു-
പണ്ട്..........!
അകലങ്ങള്‍ വീഴുന്നുവോ 
ഇന്നു
അടുപ്പങ്ങളിലെല്ലാം .....!!

       അടക്കം 
     *****

അവള്‍ പറയും -
ഒന്നടങ്ങിക്കിടക്കൂവെന്ന്.....
എന്നാണാവോ 
എന്‍റെ -
ഒടുക്കത്തെ 'അടക്കം'....!!!

***************************************
Posted  by 
in blog "ഇറ്റുകള്‍ "(Deleted)
_________________________________
____

 മൊഴി 
      ____
ഒഴുകണം പുഴ
തഴുകണം മഴ
മിഴിയണം മൊഴികള്‍ .
___________
     മൗനം
      ___
മൗനം -
പടച്ചട്ടയാണ്
വാഗ്പയറ്റുകളുടെ
സംഗ്രാമഭൂമിയില്‍ .
____________
      മനസ്സ് 
        ___
കത്തിയാല്‍ കരിക്കും
കുത്തിയാല്‍ മുറിക്കും
മുത്തിയാല്‍ മുത്തുകളാക്കും
കല്ലുകളേയും .
_______________
     നാണം
       ___
തുണിയുരിക്കുന്ന ലോകത്ത്
തുണിയുടുക്കുന്നതാണിപ്പോള്‍
നാണക്കേട് !
_____________
      പ്രവണം
        ____
അച്ഛനെപ്പോഴും
വെള്ളത്തിലായാല്‍
മകനെങ്ങിനെ
കരയിലിരിക്കും !
____________
     നേര് 
      ___
ഞാനൊരു
നടനല്ലതിനാല്‍
നാട്യങ്ങളെന്‍
പടുതിയല്ല .
വിഡ്ഢിയല്ലതിനാല്‍
പൊട്ടന്‍ കളികളുമറിയില്ല.
പടുമരമല്ലതിനാല്‍
വിടുപണിക്കുമാവില്ല.
വേഷമുണ്ടതിനാല്‍
വേഷംകെട്ടലുകളുമറിയില്ല.
മുഖമുണ്ടതിനാല്‍
മുഖംമൂടികള്‍ ചേരില്ല .

*****


35 comments:

 1. നന്നായിരിക്കുന്നു,

  ReplyDelete
  Replies
  1. Thank u dear sir......തുടക്കമിട്ട പ്രതികരണത്തിന് പ്രത്യേകം സ്നേഹാദര സന്തോഷങ്ങള്‍ !

   Delete
 2. Very good. Muhammed kutty mash

  ReplyDelete
  Replies
  1. സന്തോഷം പ്രിയ കവേ .....ഒരുപാട് നന്ദി -ഹൃദയ പൂര്‍വ്വം !

   Delete
 3. നിസ്സംഗതയും നേരിപ്പോടും എഴുതാപ്പുറങ്ങളും ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. വളരെ നന്ദി പ്രിയ സുധീ ....

   Delete
 4. അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. നന്ദി പ്രിയ സുഹൃത്തേ .....!

   Delete
 5. നുറുങ്ങുകള്‍ ഇഷ്ടായി :)

  ReplyDelete
  Replies
  1. സന്തോഷം മുബീ .....Thank u very much..!

   Delete
 6. പുറത്തു കാണില്ല, കേള്‍ക്കില്ല ഉള്‍മുറിവുകളുടെ രോദനങ്ങള്‍ ; അടുപ്പങ്ങളെല്ലാം ഇന്ന് അകലെയിരുന്നുള്ള അന്വേഷണങ്ങളില്‍ ഒതുങ്ങുന്നു; ആശയസംപുഷ്ടമായ വരികള്‍ ..
  അടക്കിപ്പിടിക്കുന്നുണ്ട് ഒരു പേടി , അവസാനത്തെ വരികളില്‍ (എല്ലാവരും)

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തേ ,വളരെ നന്ദി -വിലപ്പെട്ട പ്രതികരണങ്ങള്‍ക്ക് !! പങ്കു വക്കട്ടെ ഞാനും ആ 'സന്ത്രാസം '....!

   Delete
 7. എല്ലാ നുറുങ്ങുകളും ഒരുപാടു കാര്യങ്ങൾ ഒളിച്ചു വച്ചിരിക്കുന്നു.
  "അകലങ്ങള്‍ വീഴുന്നുവോ ഇന്ന് അടുപ്പങ്ങളിലെല്ലാം .....!!" അർത്ഥവത്തും ശക്തവുമായ വരികൾ...

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തേ , സന്തോഷം .....വളരെ നന്ദി .....സസ്നേഹം ! :)

   Delete
 8. അക്ഷരങ്ങളുടെ അടക്കവും.. എഴുത്തിന്റെ മികവും ഓരൊ നുറുങ്ങിലും പ്രകടം..
  വാക്കുകളില്ല ഇക്കാ.. നന്ദി.. സ്നേഹം

  ReplyDelete
 9. Thank u very much my dear sali mol.... :)

  ReplyDelete
 10. എല്ലാമിഷ്ടായി... നെരിപ്പോടൊത്തിരിയിഷ്ടായി...

  ReplyDelete
  Replies
  1. ഒത്തിരിയായല്ലോ കണ്ടിട്ട് ...സന്തോഷം 'കല്ലോലിനി '....വായിക്കാത്ത പോസ്റ്റുകളും ഇക്കൂട്ടത്തില്‍ വായിച്ചതിനു പ്രത്യേകം നന്ദി .വീണ്ടും വരിക .

   Delete
 11. മുല്ലJuly 12, 2012 at 6:54 PM
  നന്നായിട്ടുണ്ട്,കുഞ്ഞു വരികളാണെങ്കിലും ഒരുപാട് അര്‍ത്ഥങ്ങള്‍..

  ReplyDelete
  Replies

  Mohammed kutty IrimbiliyamJuly 13, 2012 at 4:53 PM
  Thanks Yasmin....

  Delete
  Reply

  Muralee Mukundan , ബിലാത്തിപട്ടണം June 23, 2015 at 5:29 PM
  ഒറ്റി കളയുവാൻ ഒരിറ്റുപോലുമില്ലിവിടെ

  ReplyDelete

  ReplyDelete
 12. രസം.. ബഹുരസമീ വരികൾ.!!!

  ReplyDelete
 13. സന്തോഷം പ്രിയ കല്ലോലിനി ......ഈ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്ത വരികള്‍ 'ഇറ്റുകള്‍ 'എന്ന എന്‍റെ ഒരു ബ്ലോഗിലേതാണ് ...ആ Blog ഇന്നു Delete ചെയ്തപ്പോള്‍ അതിലെ പോസ്റ്റുകള്‍ ഇങ്ങോട്ട് മാറ്റിയതാണ് -എന്തിനാണ് ഒരേ വിഷയത്തിനു അധികം ബ്ലോകുകള്‍ ,എന്നു തോന്നിയതിനാല്‍ !ഇപ്പോള്‍ രണ്ടു ബ്ലോഗുകള്‍ മാത്രം -'ഒരിറ്റ് ',പിന്നെ 'വാക്കകം ''...അതു മതി .....അല്ലേ ?

  ReplyDelete
 14. നൂറ്റൊന്ന് ആവർത്തിച്ച് വറ്റി വരുപോഴാണ്‌ ‘ക്ഷീരബല’ എന്ന ആയുർവ്വേദ ഔഷധത്തിന്റെ ഗുണം പാരമ്യതിയിലെത്തുന്നതെന്നു കേട്ടിട്ടുണ്ട്. ഈ കുഞ്ഞു കവിതകളുമതുപോലെ തന്നെ. രണ്ടോ മൂന്നോ വരികളിലേക്കൊതുങ്ങി കാര്യമാത്രപ്രസക്തമായി നില്ക്കുന്നെങ്കിലും നിർമ്മിതിയുടെ, ഉള്ളടക്കഗൗരവത്തിന്റെ, കാവ്യഗുണത്തിന്റെ കാര്യത്തിൽ ഔന്നത്യം കാത്തുസൂക്ഷിക്കുന്നു. !

  മനോഹരമായ കാവ്യമുത്തുകൾ. വളരെ ഇഷ്ടമായി.

  ശുഭാശംസകൾ സർ......

  ReplyDelete
  Replies
  1. ഹാവൂ ..വന്നല്ലോ.കണ്ടല്ലോ ?എവിടേക്ക് മുങ്ങിയെന്നറിഞ്ഞിരുന്നില്ല.സന്തോഷം അദമ്യം....വാക്കുകളില്ല നന്ദി പറയാന്‍ ......സ്നേഹാദരങ്ങള്‍ ! :)

   Delete
 15. ശ്ലഥക്കാഴ്ചകളുടെ നുറുങ്ങുവട്ടങ്ങളിൽ
  ചാർത്തിയിരുന്ന അഭിപ്രായം എങ്ങിന്നെയ്യോ ചൂറ്റി പോയി അല്ല്ലേ ഭായ്  “അവള്‍ പറയും - ഒന്നടങ്ങിക്കിടക്കൂവെന്ന്.....
  എന്നാണാവോ എന്‍റെ - ഒടുക്കത്തെ 'അടക്കം'....!‘

  എല്ലാ അവളുമാരും പറയുന്നതിതൊക്കെ തന്നെയാണ് കേട്ടൊ ഇക്ക ..!
  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ .....

   Delete
  2. ആദ്യത്തെ അഭിപ്രായം ഇവിടെയുണ്ട് ട്ടോ ....ഡിലിറ്റ് ചെയ്തിട്ടില്ല എന്ന് എനിക്കും ആശ്വാസം ..... :)

   Delete
 16. നേരുകൾ നേരായാൽ മുഖമൂടികൾ വേണ്ടതില്ല ഭായി...
  ആശംസകൾ

  ReplyDelete
  Replies
  1. വളരെ ശരി ....നന്ദി സുഹൃത്തേ ,സസന്തോഷം !

   Delete
 17. മുഹമ്മദ് കുട്ടി സർ,

  വീണ്ടും ബ്ളോഗിൽ നിന്നൊന്നു മാറി നില്ക്കേണ്ടി വരുന്നു. ഇനി ഇൻഷാ അള്ളാഹ് അടുത്ത ഓണത്തിനു കാണാം. സന്തോഷവും സമാധാനവും നേരുന്നു.

  സ്നേഹത്തോടെ, ഹൃദയം നിറഞ്ഞ ഓണാശംസകൾ......

  ReplyDelete
  Replies
  1. അനിവാര്യതകള്‍ ....കാര്യകാരണ ബന്ധങ്ങള്‍ അല്ലേ ,ജീവിതം !എന്‍റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍....! :)

   Delete
 18. മനോഹരമായിരിക്കുന്നു

  ReplyDelete
 19. സന്തോഷം പ്രിയ സുഹൃത്തേ.....നന്ദി -സ്നേഹപൂര്‍വ്വം !

  ReplyDelete
 20. നുറുങ്ങ് കവിതാ സമാഹാരം ....ചില തലക്കെട്ടുകള്‍ കേട്ടിട്ടുപോലുമില്ല (വിധുരം , പ്രവണം ) എന്ന് പറയാന്‍ നാണം.

  ReplyDelete
 21. എന്തിനു നാണിക്കണം?വിധുരത്തിന് വിധുരതയുടെയും പ്രവണത്തിനു പ്രവണതയുടെയും അര്‍ത്ഥമുണ്ട് .
  വിലപ്പെട്ട അഭിപ്രായത്തിനും ഈ വായനക്കും നന്ദി ....സന്തോഷം !

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge