(Image -Google)
എന്തു പാച്ചിലിലാണ്
ഓരോരുത്തരും !
ജീവിതം എത്തിപ്പിടിക്കാനുള്ള
മരണപ്പാച്ചില്‍ .....!
ചിലര്‍ ആകാശത്തിനും
ഭൂമിക്കുമിടയില്‍,
ചിലര്‍ കരയിലും കടലിലും
കടലിനക്കരെയും !
ജീവിതത്തിന്‍റെ ഇരുകര-
മുട്ടിക്കാന്‍
ആഴങ്ങളിലേക്ക്
തുഴയെറിഞ്ഞ്
ഇക്കരെയും
അക്കരെയും നീന്തിനീന്തി-
ത്തളര്‍ന്നും ചിലര്‍ ...!
ആര്‍ത്തിയും
ആര്‍ഭാടവും
ചിലര്‍ക്ക് ജീവിതം !
ആട്ടും പാട്ടും
നടന നാട്യങ്ങളും
അവശ -വിവശ
വശക്കേടുകളിലും ചിലര്‍ !!
നേതാവ് 'കോടികള്‍'
കൊയ്യുമ്പോള്‍
നീതന്‍ തിരയുന്നു
ജീവിതം പൂട്ടാനൊരിട -
ചാരത്തും ദൂരത്തും;
പടുമുളകള്‍ പോല്‍ ......!
കരയണം ചിരിക്കണം
എല്ലാവരും ജീവിത-
വഴിയില്‍ സുഖ-ദു:ഖ സമ്മിശ്രമതു
നിയത സത്യമെന്നിട്ടും
ചിലര്‍ക്കെന്നും ജീവിതം പൊട്ടിച്ചിരി;
ചിലര്‍ക്കെന്നും കണ്ണീര്‍ കടലും ..?!
പിഴച്ചതെവിടെ...................?!!
പിഴപ്പിക്കുന്നവരാര്‍ ......?!!
************
സുഖ ദുഃഖ സമ്മിശ്രം.
ReplyDeleteThanks dear.....
Deleteജീവിതത്തിന്‍റെ ഇരുകര-
ReplyDeleteമുട്ടിക്കാന്‍
ആഴങ്ങളിലേക്ക്
തുഴയെറിഞ്ഞ്
ഇക്കരെയും
അക്കരെയും നീന്തിനീന്തി-
ത്തളര്‍ന്നും ചിലര്‍ ...!
മനോഹരമായി വരച്ച വാക്ക്ചിത്രം......ആശംസകൾ.........
സന്തോഷം .നന്ദി വിനോദ് ....
Deleteപിഴച്ചത്__________ ജനനം. ജനിച്ചാൽ ജീവിക്കണം , ജീവിക്കണേ ഇതൊക്കെ അനുഭവിക്കണം .
ReplyDeleteഅനുഭവങ്ങള്‍ അല്ലേ ..?സന്തോഷം ....നന്ദി ...
Deleteമനുഷ്യന്റെ കൂടപ്പിറപ്പായ സ്വാര്‍ത്ഥത തന്നെയായിരിക്കും പ്രധാന വില്ലന്‍. അല്ലേ മാഷെ.
ReplyDeleteതീര്‍ച്ചയായും ..നന്ദി സുധീ ....
Deleteനല്ല വരികൾ
ReplyDeleteThank u dear..... :)
Deleteതത്വചിന്താപരം.......
ReplyDeleteപലപ്പോഴും ഉത്തരം കിട്ടാത്തത്.....
നന്ദി മാഷെ ... :)
DeleteThank you..... :)
ReplyDeleteകരയണം ചിരിക്കണം
ReplyDeleteഎല്ലാവരും ജീവിത-
വഴിയില്‍ സുഖ-ദു:ഖ സമ്മിശ്രമതു
നിയത സത്യമെന്നിട്ടും
ചിലര്‍ക്കെന്നും ജീവിതം പൊട്ടിച്ചിരി;
ചിലര്‍ക്കെന്നും കണ്ണീര്‍ കടലും .... അതുതന്നെ ജീവിതം.!!!
അത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും...
ReplyDelete