Pages

Ads 468x60px

..

Thursday, May 28, 2015

"ന്‍റെപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു......"മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം എന്ന ഗ്രാമം 
വൈദ്യന്മാരുടെ നാടയിട്ടാണ് അറിയപ്പെടുനത്.
ഈ പേരിനു നിമിത്തമായത് രണ്ടു തറവാട്ടുകരാണെന്നു
കാണാതിരിക്കാനാവില്ല.....!.ഒന്ന്- നീണ്ട്രതൊടി.രണ്ട്-പെരിങ്ങാട്ടു 
തൊടി.
    തുടക്കത്തില്‍ നീണ്ട്രതൊടിക്കാണ് ആയുര്‍വേദ വൈദ്യ 
രംഗത്ത് അതിപ്രശസ്ത പാരമ്പര്യം നില നിന്നിരുന്നുവെങ്കില്‍ 
ഇന്നവര്‍ 'ന്‍റെപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു' എന്ന ബഷീര്‍ ശൈലി 
പോലെയായി.......ഇപ്പോള്‍ ഈ രംഗത്തു ഒരുവിധം പിടിച്ചു നില്‍ക്കുന്നത് 
പെരിങ്ങാട്ടുതൊടിക്കാരാണ്.

ചരിത്രമറിയുന്നവര്‍ പലരും ഇന്നും  ജീവിച്ചിരിപ്പുണ്ട്.എന്‍റെ പിതാവ് 
തന്നെ ഉദാഹരണം. ആ 'നല്ല കാലം' പലപ്പോഴും ഞങ്ങള്‍ക്കു മുമ്പില്‍ ഉപ്പ 
അയവിറക്കാറുണ്ട് ..........അപ്പോഴെല്ലാം ഇതൊരു ചരിത്ര രേഖയായി 
എഴുതി വക്കണമെന്ന് പലപ്പോഴും തോന്നിയിരുന്നുവെങ്കിലും സാഹസമാണ് 
എന്നത് കൊണ്ട് മിനക്കെട്ടില്ല. പിന്നെ , എന്തിന് എന്ന ചോദ്യ ചിഹ്നം മുന്നില്‍ 
ഫണമുയര്‍ത്തുകയും ചെയ്യും....കുലമഹിമകളല്ലല്ലോ ജീവിത വിജയത്തിനു 
അടിസ്ഥാനമാകുന്നത്. 

എനിക്കിവിടെ അഭിമാന പൂര്‍വ്വം എടുത്തു പറയാനുള്ളത് ജമാഅത്തെ
ഇസ്‌ലാമിയുടെ പ്രശസ്തരായ രണ്ടു നേതാക്കള്‍ (മര്‍ഹൂം അബ്ദുല്‍ അഹദ് 
തങ്ങളും,
                                                                    അബ്ദുല്‍ അഹദ് തങ്ങള്‍

മര്‍ഹൂം അബുല്‍ജലാല്‍ മൗലവിയും)


                                                                  അബുല്‍ജലാല്‍ മൗലവി
ഈ തറവാട്ടിലെ മരുമക്കളാ
യിരുന്നുവെന്നതാണ്‌.കേരള ജമാഅത്തിനു ബീജവാപം ചെയ്ത ഹാജി സാഹിബിനും 
ഈ തറവാടുമായി അഭേദ്യമായ കുടുംബ ബന്ധം ഉണ്ടായിരുന്നതായി 
അറിയുന്നു.........പ്രശസ്ത പണ്ഡിതനും പത്ര പ്രവര്‍ത്തകനും രാഷ്ട്രീയ മീമാംസകാനും  നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും  എഴുത്തുകാരനുമായിരുന്ന മര്‍ഹൂം കെ.സി .കോമുക്കുട്ടി 
മൗലവിയും ഇവിടുത്തെ മരുമകനാണ്.അദ്ദേഹം ഒളവട്ടൂരിലെ
പ്രശസ്തവും സമ്പന്നവുമായ കുടുംബാംഗമാണ് ....(ഗൂഗിള്‍ 
രേഖകള്‍ കാണുക ) 

(ഹാജി സാഹിബ് എന്ന വി.പി.മുഹമ്മദലി സാഹിബ്‌ ,പൂക്കാട്ടിരി )

പ്രതാപ കാലത്ത്  ഹൈദര്‍ വൈദ്യര്‍  എന്ന പ്രശസ്ത ഭിഷ്വഗ്വരനായിരുന്നു 
നീണ്ട്രതൊടിയുടെ നെടുംതൂണ്‍...(പള്ളിക്കര നീണ്ട്രതൊടി ഹൈദര്‍ വൈദ്യര്‍ ).
എന്തുകൊണ്ടും സമ്പന്നവും പ്രബലവുമായിരുന്നു അക്കാലം.

ഹൈദരിയ്യാ വൈദ്യശാലയും ലിത്തോ പ്രസ്സും പബ്ലിഷിംഗ് ഹൗസുമായിരുന്നു   ഏറ്റവും പ്രഫുല്ലവും പ്രശോഭിതവുമായി നിലനിന്നിരുന്ന 
സ്ഥാപനങ്ങള്‍ . സ്വദേശത്തും വിദേശത്തും പ്രശസ്തമായ ഇവിടെ നിന്നും മലേഷ്യ,സിങ്കപ്പൂര്‍ 
തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റി അയച്ചിരുന്നു.

അക്കാലത്ത് വൈജ്ഞാനിക രംഗത്തും  ബദ്ധശ്രദ്ധനായിരുന്ന ഉപ്പൂപ്പ  പണികഴിപ്പിച്ച സ്കൂളാണ് 
ഹൈദരിയ്യാ പ്രൈമറി സ്കൂള്‍.പലതും അന്യാധീനപ്പെട്ട പോലെ ഈ സ്കൂളും മറു കൈകളിലെത്തി.
ഇന്നത്‌ അയ്യൂബ് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.......എന്‍റെ പ്രാഥമിക വിദ്യാഭ്യാസം 
ഈ സ്കൂളിലാണ്.

ഇരിമ്പിളിയം 'മോസ്കോ കുരമുഖം' പള്ളിയും പട്ടാമ്പിക്കടുത്ത് കാരമ്പത്തൂര്‍ പള്ളിയും 
ഉപ്പൂപ്പ പണി കഴിപ്പിച്ചതാണ്‌.......

          ഇവിടെ ഞാന്‍ കുറിച്ചിട്ട ഈ വരികളില്‍ എന്തെങ്കിലും തെറ്റുകളോ ഭേദഗതികളോ
ഉണ്ടെന്നു അറിവുള്ളവര്‍ അറിയിയിച്ചാല്‍ സന്തോഷപൂര്‍വ്വം തിരുത്തുന്നതാണ്. ഇതൊരു ആധികാരിക 
രേഖയെന്ന അവകാശവാദവുമില്ല.
____________

(യാദൃഛികമാവാം ആദ്യമായി എനിക്ക് P.S.C-Appointment
ലഭിച്ചത് ഒളവട്ടൂരിലെ G.L.P.Scool,Thadaththilparampa ആയിരുന്നു.)
*************
കെ.സി.കോമുക്കുട്ടി മൗലവി എന്ന മഹാ പണ്ഡിതനെക്കുറിച്ചു ഗൂഗ്ള്‍
പരതിയപ്പോള്‍ കിട്ടിയ രേഖകള്‍ വല്ലാത്ത അത്ഭുതവും 
കൗതുകവുമുണ്ടാക്കി  .അതിവിടെ -

    
**************************
(ഇതിലെ ഫോട്ടോകളും മറ്റു രേഖാ കുറിപ്പുകളും ഗൂഗിളില്‍ നിന്ന് )

18 comments:

 1. നമുക്കൊക്കുമ്പോള്‍ നമുക്കറിയാവുന്ന പഴയകാലവിവരങ്ങളും,അറിവുകളും കുറിച്ചുവെക്കുക തന്നെ വേണം.അത് പിന്‍തലമുറയ്ക്ക് ഉപകാരപ്പെടാതിരിക്കില്ല.അത് തീര്‍ച്ചയാണ്.ആശംസകള്‍ മാഷെ

  ReplyDelete
  Replies
  1. ഇനി ഏതായാലും അങ്ങിനെ ഒരു ശ്രമം തുടങ്ങി വക്കുന്നു .....തലമുറകള്‍ അറിയട്ടെ നടന്നു പോന്ന വഴികള്‍ ....നന്ദി പ്രിയ സാര്‍ !

   Delete
 2. ആചാര പാരമ്പര്യങ്ങളെ നില നിർത്താൻ ഇന്നത്തെ തലമുറക്ക് തീരെ താത്പര്യമില്ല. പാശ്ചാത്യ സംസ്ക്കാരം തലയ്ക്കു പിടിച്ച പുതു തലമുറ നഷ്ടപ്പെടുത്തുന്നതും പൈതൃകങ്ങളുടെ കലവറകളത്രേ.

  ReplyDelete
  Replies
  1. പൈതൃകങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊര്‍ജമാണ് .ഈ തിരിച്ചറിവുകള്‍ ,താങ്കള്‍ പറഞ്ഞപോലെ തീരേ പരിഗണിക്കാതെ തള്ളിക്കളയുന്നു പുതിയ 'ജനറേഷന്‍'......!നന്ദി സുഹൃത്തേ ഈ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും ഇവിടെ വന്നതിനും.വീണ്ടും വരിക !

   Delete
 3. വളരെ പ്രശംസനീയമായ കാര്യമാണിത്.അടുത്ത തലമുറയ്ക്ക് താങ്കള്‍ സമ്മാനിക്കുന്ന വിലമതിക്കാനാവാത്ത ഒരുപഹാരം..

  ReplyDelete
  Replies
  1. ഈ കുറിപ്പും താങ്കളെ പോലെ ഇവിടെ കുറിച്ചിട്ട അഭിപ്രായങ്ങളും ഒരു 'ചരിത്ര രചന 'യെന്ന അതി ദുഷ്കര യത്നത്തിനു എന്നെ നിര്‍ബന്ധിക്കയും ചെയ്യുന്നു .നോക്കട്ടെ ...നന്ദി ട്ടോ ....

   Delete
 4. നാശോന്മുഖമായ ചരിത്രസ്മരണകളെ കൈവിടാതെ കുറിച്ച് വക്കൂ മാഷേ .
  എത്രയാണ് വാമൊഴികളും ,നാട്ടുമരുന്നുകളും,മുത്തശ്ശിക്കഥകളും ,
  നാട്ടറിവുകളും ,നാട്ടുരുചികളുമായി പകരാൻ ഇനിയും ബാക്കിയുള്ളത്.

  മാഷിനു സുഖമില്ലായിരുന്നു എന്ന് എവിടെയോ കണ്ടിരുന്നു.ഇപ്പൊ ഉഷാറായല്ലോ അല്ലേ ..

  ReplyDelete
  Replies
  1. നോക്കട്ടെ പ്രിയ സുഹൃത്തേ .....അഭിപ്രായങ്ങള്‍ നെഞ്ചോട്‌ ചേര്‍ക്കുന്നു .....സുഖം .നന്ദി ട്ടോ .

   Delete
 5. നാടിന്റെ ചരിത്രമെഴുതാൻ പൂർണയോഗ്യരായിട്ടുള്ള മാഷിനെപ്പോലുള്ളവർ അത്തരം അന്വേഷണങ്ങൾ ആരംഭിച്ചു എന്നറിയുന്നത് ഏറെ സന്തോഷകരം. പ്രാദേശിക ചരിത്രങ്ങൾ പലതും രേഖപ്പെടുത്താതെ എന്നെന്നേക്കുമായി നഷ്ടമാവുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ അന്വേഷണത്തിന് വലിയ മൂല്യമുണ്ട്......

  ReplyDelete
  Replies
  1. എന്‍റെ പ്രിയ മാഷേ .....സുഗമമല്ല പാത .തിരഞ്ഞും അന്വേഷിച്ചും കണ്ടെത്തണം .എന്നാലും ഇപ്പോള്‍ 'പ്പൂപ്പാന്റെ' ചരിത്രം തേടിപ്പോകാന്‍ വല്ലാത്ത കൊതി.ഈ പ്രേരണകള്‍ക്ക് ഒരു പാട് നന്ദി .....

   Delete
 6. നാളെകള്‍ രൂപപ്പെടുത്തുന്നതില്‍ ഇന്നലെകളുടെ സ്വാധീനം ഇല്ലാതിരിക്കില്ല മാഷെ.

  ReplyDelete
 7. സുധീ ...കണ്ടിട്ട് കുറെ ആയല്ലോ .....വളരെ സന്തോഷം ഇവിടെ വന്നതിലും വിലപ്പെട്ട അഭിപ്രായം കുറിച്ചിട്ടതിലും....നന്ദി ....

  ReplyDelete
 8. ചരിത്രങ്ങള്‍ കേള്‍ക്കാനും ഇഷ്ടപ്പെടാനും താല്പര്യമുള്ള പിന്‍തലമുറയ്ക്ക് ഉപകാരപ്രദമായ പോസ്റ്റ്‌ ..(y)

  ReplyDelete
  Replies
  1. വളരെ നന്ദി പ്രിയ കൊച്ചുമോളെ .......സന്തോഷം .... :)

   Delete
 9. കൂടുതൽ വരികൾക്കായി കാത്തിരിക്കുന്നു....

  ReplyDelete
  Replies
  1. ശ്രമിക്കുന്നുണ്ട് റംസി......

   Delete
 10. ചരിത്രങ്ങള്‍ അറിയാവുന്നവര്‍ എഴുതി വയ്ക്കുക തന്നെ വേണം മാഷേ.....
  ഇരുമ്പിളിയം എന്ന പേര് ആദ്യമായി ഞാൻ കേള്‍ക്കുന്നത് തന്നെ ഒരു ചേച്ചി അവിടെ കിഡ്നി സ്റ്റോണിന് ഫലപ്രദമായ ചികിത്സ ഉണ്ട് എന്നു പറഞ്ഞു തന്നതില്‍ നിന്നുമാണ്.
  9 സ്റ്റോണുകള്‍ ഉണ്ടായിരുന്ന അവരുടെ 8 സ്റ്റോണുകളും അവിടത്തെ ചികിത്സ കൊണ്ട് ഇല്ലാതായി എന്ന് അനുഭവസാക്ഷ്യം..!!

  ReplyDelete
  Replies
  1. ശ്രമിക്കുന്നുണ്ട് ദിവ്യ ...ചരിത്രം തപ്പിയെടുക്കല്‍ അത്ര എളുപ്പമല്ല ......കുട്ടി പറഞ്ഞ സ്റ്റോണ്‍ കാര്യം സത്യമാകും .....നല്ലൊരു ഹോമിയോ ഡോക്ടര്‍ ഇവിടെയുണ്ട് .....

   Delete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge