ഉള്ളിന്റെയുള്ളിലാണ്
കെട്ടിപ്പൊക്കിയ ചുറ്റുമതില്‍.
നിഗൂഢതകളുടെ തടങ്കലില്‍
മുക്രയിടുന്നുണ്ട് ദേഹേഛകളുടെ
കറുത്ത കടുവകളനുസ്യൂതം !
വലപണിയുന്ന രതിക്കവലകളില്‍
വയസ്സന്‍ ചിലന്തിക്കും
കൊന്നിട്ട പ്രണയങ്ങളുടെ
കാമപ്പിടച്ചില്‍ ......!
താരുണ്യത്തിന്‍റെ ചുടു സിരകള്‍
തളര്‍വാത ജ്വരങ്ങളില്‍
ചോര തുപ്പുമ്പോഴും
കുറുനരിക്കുമിളം കൊഴിക്കമ്പം.
പ്രണയങ്ങള്‍ക്ക് നിറഭേദമില്ലെന്ന
കൗമാര കലഹങ്ങളും,
കാമത്തിന് കണ്ണില്ലെന്ന് ചോര -
കത്തിക്കുന്ന താരുണ്യങ്ങളും,
വഴിതെറ്റിയൊഴുകിയ ഭ്രാന്തന്‍ -
വേഴ്ചകളുടെ നുരകുത്തലുകള്‍ !!
കേള്‍ക്കുന്നില്ലേ,കാലു പിടിക്കുന്ന -
വനരോദനങ്ങള്‍ ,ദീനമായി കെഞ്ചും പിടച്ചിലുകള്‍;
രക്ഷയില്ലെന്നോ,യിളം പൈതല്‍ പൂവിനും
രക്തബന്ധങ്ങള്‍ക്കും ,
കാമവെറിയുടെ കറുകറുത്ത
നിണപ്പച്ചപ്പിന്‍ മേച്ചില്‍പ്പുറങ്ങളില്‍ !!
******************
:(
ReplyDeleteനന്ദി മുബീ .....!
Deleteഞാൻ കരുതുന്നത് ഓരോരുത്തരുടെയും ഉള്ളിൽ ഒരു മൃഗം ഉണ്ടെന്ന് തന്നെയാണ്. അതിനെ നമ്മൾ മെരുക്കുന്നോ അത് നമ്മളെ മെരുക്കുന്നോ എന്നതാണ് വിഷയം.
ReplyDeleteഒരു സംശയം. നിണം ചോരയല്ലേ? അപ്പോ നിണപ്പച്ച എന്നാൽ?
പ്രിയ സുഹൃത്തേ ,ഇവിടെ വന്നതിനും നല്ലൊരു അഭിപ്രായം കുറിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി....നിണപ്പച്ചയെന്ന് ശീര്‍ഷകമിട്ടത് പച്ചച്ചോരയുടെ നിറം കടുപ്പിക്കാന്‍ കൊടുത്തുവെന്നു മാത്രം.പ്രയോഗം തെറ്റിയെങ്കില്‍ തിരുത്താം .....സസ്നേഹം -മുഹമ്മദ് കുട്ടി .
Deleteനിണപ്പച്ച ഉചിതമായ പേര് തന്നെ. പച്ചച്ചോര എന്ന അർത്ഥം എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നെ ചിത്രത്തിലെ പച്ചപ്പും കൂടി കണ്ടപ്പോ കണ്‍ഫ്യൂഷൻ ആയി എന്ന് മാത്രം.
Deleteനന്ദി സുഹൃത്തേ ..... :)
Deleteഅതീവ ഭീകരമായ നാടിന്റെ മുഖം. നഗരത്തിലും നാട്ടിന്‍ പുറത്തും ഒരു പോലെ ഈ രോദനങ്ങള്‍ .. എല്ലായിടത്തും അവ വനരോദനങ്ങളായി മാറുന്ന അവസ്ഥ..
ReplyDeleteതാരുണ്യത്തിന്‍റെ ചുടു സിരകള്‍ തളര്‍വാത ജ്വരങ്ങളില്‍ ചോര തുപ്പുമ്പോഴും വലപണിയുന്ന രതിക്കവലകളില്‍ വയസ്സന്‍ ചിലന്തിക്കും കൊന്നിട്ട പ്രണയങ്ങളുടെ കാമപ്പിടച്ചില്‍ ..
വാക്കുകള്‍ക്കുപരി വായിക്കാനാവുന്ന വരികള്‍ക്കിടയിലെ മനോഹരമായ ഉപമകള്‍ ..
ചിന്തകളെ പൊള്ളിപ്പിക്കുന്ന വരികള്‍ ...
ഏറെ പ്രചോദിപ്പിക്കുന്ന ഈ നല്ല വിലയിരുത്തലിനു നെഞ്ചോട് ചേര്‍ത്തു പിടിച്ച് നന്ദി ..നന്ദി ..
Deleteമനോഹരമായ വരികൾ ഇക്കാ .. ആശംസകൾ
ReplyDeleteനന്ദി പ്രിയ സുഹൃത്തേ ....
Deleteആരാണ് മാഷേ കാതുകൊടുക്കുന്നത്,,
ReplyDeleteപ്രതികരണമെന്നത്,ദുഷ്കടവും റിസ്കുമായിരിക്കുന്ന ഇക്കാലത്ത് കവച്ച് വച്ച് കടന്നു പോകുന്നവരെ എന്തുപറയാനാണ്.കവിതക്കും മാഷിനും സലാം.
വിലപ്പെട്ട പ്രതികരണത്തിനു പ്രിയമോടെ നന്ദി .....
Deleteദേഹേഛകളുടെ കറുത്ത കടുവകളെ മനസ്സിന്റെ തടങ്കലുകൾക്കുള്ളിൽ തളച്ചിടാൻ എല്ലാവർക്കും കഴിഞ്ഞിരുന്നെങ്കിൽ!
ReplyDeleteവളരെ നല്ല വരികൾ സാർ !
നന്ദി ജ്യൂവല്‍....വളരെ സന്തോഷം ഇവിടെ വന്നതിലും നല്ല പ്രതികരണത്തിലും .വീണ്ടും വരിക.
Deleteനാട് മുഴുവൻ കേഴുമ്പോഴും ബധിരകർണ്ണങ്ങൾ പൊത്തിപ്പിടിച്ച് തനെ തുടരുന്നു...
ReplyDeleteസുസ്വാഗതം പ്രിയ സുഹൃത്തേ ....വളരെ സന്തോഷം ഇവിടെ വന്നതില്‍ ....'കേഴുക പ്രിയ നാടേ...'എന്നും കവികള്‍ പറഞ്ഞിട്ടുണ്ട് .നന്ദി .....!
Deleteഎനിക്കും ഭയമാകുന്നു ചോര മണക്കും നാട്ടിലുണരാൻ..
ReplyDeleteവിലപിയ്ക്കുന്നു നാടേ..ഞാനും നിന്റെ കൂടെ..
ചോര തിളയ്ക്കും..മണക്കും വരികൾക്ക് അഭിനന്ദനങ്ങൾ ഇക്കാ.. proud of u
സുചിന്തിതമായ ഈ പ്രതികരണം ഏറെ സന്തോഷം പകരുന്നു ,പ്രിയ സലിമോളെ.ഏറെ നന്ദി ....!
ReplyDeleteഇളം പൈതങ്ങളും രക്തബന്ധങ്ങളും..... പ്രതികരിക്കാത്ത ഇരകളെ കടിച്ചുകുടയുന്ന കടവയും ചിലന്തിയും കുറുനരികളും...... നാറുന്ന മനുഷ്യൻ..... മൂര്‍ച്ചയുള്ള വാക്ശരങ്ങള്‍ .... വര്‍ത്തമാനകാല പെണ്‍ ജീവതത്തേ തുറന്നു കാട്ടുന്ന രചന..... നന്നായി എന്നു പറഞ്ഞാല്‍ വേറുതെയാവും മാഷേ..... ഗംഭീരമായി..... ഭാവുകങ്ങള്‍.....
ReplyDeleteനന്ദി പ്രിയ വിനോദ്.........അഭിപ്രായങ്ങളില്‍ ഒരു പാട് സന്തോഷം ....ഒരിക്കല്‍ കൂടി നന്ദി !
ReplyDeleteവലപണിയുന്ന രതിക്കവലകളില്‍
ReplyDeleteവയസ്സന്‍ ചിലന്തിക്കും
കൊന്നിട്ട പ്രണയങ്ങളുടെ
കാമപ്പിടച്ചില്‍ ......!
കലക്കൻ വരികളാണല്ലൊ ഭായ്
കേള്‍ക്കുന്നില്ലേ,കാലു പിടിക്കുന്ന -
ReplyDeleteവനരോദനങ്ങള്‍ ,ദീനമായി കെഞ്ചും പിടച്ചിലുകള്‍;
രക്ഷയില്ലെന്നോ,യിളം പൈതല്‍ പൂവിനും
രക്തബന്ധങ്ങള്‍ക്കും ,
കാമവെറിയുടെ കറുകറുത്ത
നിണപ്പച്ചപ്പിന്‍ മേച്ചില്‍പ്പുറങ്ങളില്‍ !!
ഓരോരോ ദിവസത്തെയും വാര്‍ത്തകള്‍ കാണുകയും,വായിക്കുകയും ചെയ്യുമ്പോള്‍ ഉള്ളിലൊരു വിങ്ങലാണ് മാഷെ.
കവിതയുടെ തീക്ഷ്ണത വായനക്കാരനിലേക്ക് ശീഘ്രം സന്നിവേശിപ്പിക്കാന്‍ മാഷ് ഉപയോഗിച്ച ഉപമകളുടെ ശക്തി നിസ്തുലമാണ്,അഭിനന്ദനാര്‍ഹമാണ്..... കവിത മനോഹരം.ആശംസകള്‍
വേദനിപ്പിക്കുന്ന വരികള്‍ ..! സംഭാവത്തെക്കാള്‍ അതിനോടുള്ള നമ്മുടെ പ്രതികരണവും വേദനാജനകമാണല്ലോ ...:(
ReplyDeleteഅഭിനന്ദനങ്ങൾ കുട്ടിക്കാ ..!
അസാമാന്യ വരികള്‍.!!!!
ReplyDeleteകാലത്തിനൊപ്പം മുന്നേറുന്ന ക്രൂരതകള്‍..
ഇവയ്ക്ക് ഒരറുതിയുണ്ടാവില്ല്യേ..??