ഒച്ചയുടെ മലമുഴക്കികള്‍
ഒച്ചിനെപ്പോല്‍
കൊച്ചാവും നാള്‍ !
കരനടുങ്ങും കടലിരമ്പങ്ങള്‍
നുര തുപ്പും
നീര്‍കുമിളയാകും നാള്‍ !
മലമറിക്കും യന്ത്രത്തേറ്റകള്‍
തലങ്ങും വിലങ്ങും
തുരുമ്പെടുക്കും നാള്‍ !
അംബരചുംബികള്‍
ജല-ജനശ്യൂന്യ-
വിവശ നൊമ്പരങ്ങളാകും നാള്‍ !
വിശപ്പറുതിയുടെ
വിഷരുചികള്‍
വീര്‍പ്പ് മുട്ടും നാള്‍ !
പുഴയില്ലാ മഴയില്ലാ
മരമില്ലാ ഫലമില്ലാ വരള്‍ച്ചകള്‍
മനുഷ്യാ നിന്നിലേക്ക്
വിരല്‍ ചൂണ്ടും നാള്‍ !
പൈദാഹങ്ങള്‍ ചെറു-
പൈതലിനുമിറ്റു,
നീര്‍ ചുരത്താ നാള്‍ !
കരയുമോ ചിരിക്കുമോ
നീയും ഞാനും
വിലങ്ങിട്ട ഭൂമിയുടെ
ചങ്ങല കിലുക്കങ്ങളില്‍ .......!!
അതിനാലുണരാം പുണരാം
വരും തലമുറക്കായൊരുക്കാം,
ധരയെ തിരിച്ചെടുക്കാനൊത്ത
തിരിച്ചറിവുകളെ..........!!
********
{ചിത്രം -ഗൂഗ്ള്‍ }
Wow....
ReplyDeleteകൊള്ളാം നല്ല ആശയം
നന്ദി മുബാറക് ......!
Deleteഭൂമിയുടെ , ജീവജാലങ്ങളുടെ മരണസ്പന്ദനങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്ന വരികള്‍ .. ഒരു പിടച്ചിലോടെത്തന്നെ വായിച്ചവസാനിപ്പിക്കേണ്ടി വരുന്നു.. ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ച് ഒരിക്കലും തിരിച്ചറിവുകള്‍ ഉണ്ടാവാത്ത ജനസമൂഹങ്ങളാണ് എല്ലായിടത്തുമെന്ന ബോധം നിലനില്‍ക്കെത്തന്നെ പ്രതീക്ഷയുടെ ഒരു തരി വെളിച്ചം പകരാനും ഈ വരികള്‍ക്ക് കഴിയുന്നു..
ReplyDeleteഅര്‍ത്ഥവത്തായ വിലയിരുത്തലിനു ഹൃദയപൂര്‍വ്വം നന്ദി .....!
Deleteതിരിച്ചറിവുകളില്ലാത്ത ദുരമൂത്ത കാലത്തിന് നല്ല സന്ദേശം
ReplyDeleteThank u dear sir....
Deleteവ്യക്തവും ശക്തവുമായ ഭാഷയില്‍ ഒരു നല്ല സന്ദേശം. തിരിച്ചറിവുകള്‍ വരുമ്പോഴേയ്ക്കും എല്ലാം തീരുമോ എന്നാണ് ഭയം. ആശംസകള്‍ മാഷെ.
ReplyDeleteThanks dear Sudhi.....!
Deleteഅർത്ഥവത്തായ വരികൾ.
ReplyDeleteനല്ല ആശയം.
ആശംസകൾ
Thank u dear Shahid....
Deleteഇഷ്ട്ടമായ് , ആശംസകൾ .
ReplyDeleteനന്ദി പ്രിയ സുഹൃത്തേ ......!
Deleteവലിയൊരു മുന്നറിയിപ്പ്.സുന്ദരമായ വരികൾ.ആശംസകൾ!
ReplyDeleteThank u very much dear dr.Jueval......
ReplyDeleteഇരിക്കും കൊമ്പു മുറിക്കും വിഡ്ഢിയാണ് മനുഷ്യർ.
ReplyDeleteതനിക്കുശേഷം പ്രളയം എന്ന ചിന്ത അവനെ മഥിക്കുന്നു.
നല്ല ആശയം മാഷേ. അഭിനന്ദങ്ങൾ
അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നവരല്ലേ.... മാഷേ..... മിക്കവരും. (ഞാനടക്കം.)
ReplyDeleteഅതല്ലെങ്കിൽ എനിക്ക് സമയമില്ല. മറ്റുള്ളവരാകട്ടെയെന്ന്......!