Pages

Ads 468x60px

..

Friday, March 27, 2015

കോലങ്ങള്‍

(27/03/2015)
                                       
                       
          
  

വീട്ടുപട്ടിക്കു മൃഷ്ടാന്നഭോജനം
നാട്ടുപട്ടിക്കു കഷ്ടാന്നഭേദനം. 

കാട്ടുപുലിക്കു കാടില്ലാ വേട്ട
കൂട്ടുപുലിക്കു തടവില്ലാ തീറ്റ.

നിയമാവലികള്‍ തോല്‍ക്കുന്നിടം 
വയ്യാവേലിക്ക് തട്ടും മുട്ടും!

വഴിവിട്ട കാവല്‍ പട്ടികള്‍ക്ക് 
മിഴികെട്ട നാടും നാട്ടാരും !

മണി വേണം കെണിവക്കാന്‍ 
കെണി വേണം മണിമുക്കാന്‍ !

മലമുഴക്കികള്‍ മേലെ,കൊമ്പത്ത്
തലമുക്കികള്‍ വാലിന്‍ തുമ്പത്ത്.


മന്ത്രിക്കന്തിക്കു കറുക്കാത്ത കൊട്ടാരം 
തന്ത്രിക്കഷ്ടിക്കു 'കറ'ക്കാത്ത ഭണ്ഡാരം . 


ആന വിരണ്ടാലും മാനം മുരണ്ടാലും 
കോരനകത്തു കത്തല്‍ പൂരം !

കഥയിതേവം തുടരുകില്‍, മുതുക്കിയും-
കൊതിപെറ്റ് തട്ടും തട്ടകങ്ങള്‍ !! 

കോഴവേണമത്രേ കഴുകനും കഴുവേറിക്കും 
കോഴികൂവിയിട്ടും  തലകീഴെയീ, ഊഴിയും !

***********
         

30 comments:

 1. ഇഷ്ടം ഈ ആക്ഷേപഹാസ്യം ..വരികള്‍ക്കിടയില്‍ കനല്‍ ഒളിപ്പിച്ചു വെക്കുന്ന ഈ
  വിരുതിനു നല്ല നമസ്കാരം .ആശംസകള്‍ സാര്‍

  ReplyDelete
  Replies
  1. ഒരു പാട് നന്ദി പ്രിയ ശുക്കൂര്‍ ....!!വളെര സന്തോഷം ....!

   Delete
 2. ഉള്ളില്‍ തിങ്ങിവിങ്ങിയ അമര്‍ഷത്തിന്‍റെ തീപ്പൊരികള്‍!!!
  മുഖംമൂടിയണിഞ്ഞ ദുഷ്ടതയുടെ കോലങ്ങള്‍ ആടിതിമിര്‍ക്കുകയല്ലേ മാഷെ!
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ,പ്രിയ സര്‍ ....

   Delete
 3. അസ്സലായി മാഷെ... ജനാധിപത്യത്തില്‍ ചുരുങ്ങിയപക്ഷം നമ്മള്‍ പ്രതികരിക്കുകയെങ്കിലും വേണ്ടേ...

  ReplyDelete
  Replies
  1. സന്തോഷം സുധീ ..നന്ദിയും .

   Delete
 4. നന്നായി .... ഇന്നിന്‍റെ അസ്സല്‍ നേര്‍ക്കാഴ്ച ...!

  ReplyDelete
  Replies
  1. നന്ദി പ്രിയ സലിം .....!

   Delete
 5. ഇങ്ങിനെയെങ്കിലും പറഞ്ഞില്ലെങ്കില്‍ എങ്ങിനെയാ, അല്ലേ മാഷേ...

  ReplyDelete
  Replies
  1. മനസ്സ് കൊണ്ടെങ്കിലും വെറുക്കണ്ടേ,അഹിതകര 'കോപ്രായ'ങ്ങള്‍ !നന്ദി മുബീ ...

   Delete
 6. നന്നായി ഈ ആക്ഷേപ ഹാസ്യം. തുടരുക.ആശംസകൾ...

  ReplyDelete
 7. നന്നായി ഈ ആക്ഷേപ ഹാസ്യം. തുടരുക.ആശംസകൾ...

  ReplyDelete
 8. ഇതെന്തൊരു ചെയ്ത്താ മാഷേ ....കുഞ്ഞുണ്ണിമാഷിന് ദേഷ്യം വന്നപോലുണ്ട്..ഭാഷയെ ഇത്രേം കൗശലത്തോടെ പ്രയോഗിച്ച് കണ്ടിട്ടില്ല അടുത്തൊന്നും

  ReplyDelete
  Replies
  1. മീനച്ചൂടില്‍ ഇറ്റിയ ചില 'തോന്ന്യാക്ഷര'ങ്ങള്‍ സദയം വായിച്ച പ്രിയ 'വഴിമര'മേ ഈ തണലേറെ ഹൃദ്യം ....നന്ദി ...നന്ദി ....!

   Delete
 9. ഇതൊന്നും പോര മാഷെ .... കുറച്ചു കു‌ടി വേണമായിരുന്നു ..... വായിച്ചിട്ട് മതി വരുന്നില്ല

  ReplyDelete
  Replies
  1. സന്തോഷം .....! നന്ദി പ്രിയ സുഹൃത്തേ...!

   Delete
 10. എന്താ ബ്ലോഗിന്‍റെ ഒരു കെട്ടും മട്ടും... കുറെ മുന്‍പ് ഞാൻ വന്നപ്പൊ ഇത്രക്കില്ലായിരുന്നു...
  കവിത കലക്കി.. ഇനീം വരാട്ടോ...

  ReplyDelete
  Replies
  1. സന്തോഷം പ്രിയ 'കല്ലോലിനി'......വില്ലപ്പെട്ട വാക്കുകക്ക് അകമറിഞ്ഞ നന്ദി ....!വീണ്ടും വരിക -സുസ്വാഗതം ഈ 'ഒരിറ്റി'ലേക്ക് ...

   Delete
 11. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു മാഷേ...
  പ്രാസമൊപ്പിച്ച് മനോഹരമായി.

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തേ ,ഒരുപാട് നന്ദി .....ഇനിയും ഇവിടെ വരുമെന്ന് സസന്തോഷം പ്രതീക്ഷിക്കട്ടെ ! w-)

   Delete
 12. നാട്ടിലെ കാടത്തങ്ങൾക്കെതിരെ മുഷ്ടിചുരുട്ടിയ മനസ്സിന്റെ സങ്കടം..

  ReplyDelete
 13. സന്തോഷം പ്രിയ സുഹൃത്തേ ...വിലപ്പെട്ട വിലയിരുത്തലിന് ഹൃദയംഗമം നന്ദി ....!

  ReplyDelete
 14. അക്ഷരപ്രയോഗങ്ങളുടെ മേന്മ...ആക്ഷേപഹാസ്യത്തിന്റെ ഉന്നതി..സാമൂഹിക പ്രതിപത്തി...
  ഉണരുവിൻ..ഉണരുവിൻ..എന്ന ഉൾവിളി ഓരൊ വരികളിലുടെയും ആവശ്യപ്പെടുന്നു..
  അഭിനന്ദനങ്ങൾ ഇക്കാ.. നന്ദി

  ReplyDelete
  Replies
  1. കുളിര്‍കോരും വാക്കുകള്‍ക്ക് നിറഞ്ഞ നന്ദി പ്രിയ സലിമോള്‍ .....!! :-f

   Delete
 15. എഴുന്നേറ്റു നില്‍ക്കുന്ന അക്ഷരങ്ങളും ഉറങ്ങാത്ത വാശിയും....
  മുന്‍പെവിടെയോ കേട്ട വരികളാ ഞന്‍ പറഞ്ഞത്, പക്ഷെ അതിവിടെ ചേരും.

  ReplyDelete
 16. നിയമാവലികള്‍ തോല്‍ക്കുന്നിടം
  വയ്യാവേലിക്ക് തട്ടും മുട്ടും!
  -അതാണ് കാര്യം.

  ReplyDelete
 17. മന്ത്രിക്കന്തിക്കു കറുക്കാത്ത കൊട്ടാരം
  തന്ത്രിക്കഷ്ടിക്കു 'കറ'ക്കാത്ത ഭണ്ഡാരം ...


  ആന വിരണ്ടാലും മാനം മുരണ്ടാലും
  കോരനകത്തു കത്തല്‍ പൂരം ...

  കഥയിതേവം തുടരുകില്‍, മുതുക്കിയും-
  കൊതിപെറ്റ് തട്ടും തട്ടകങ്ങള്‍ !!

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge