അകമ്പുറം
****
****
വാക്കിനകത്തു വേണം
നാക്കത്, വാക്കിനു -
പുറത്തായാലുണ്ടയില്ലാ
തോക്ക്....!!
ചിന്ത
ഒരു തലയിലെത്ര പ്രപഞ്ചം
ഒരു പ്രപഞ്ചത്തിലെത്ര തലകള്‍ !
പാലം
മുകളില്‍ ജന പ്രവാഹം
താഴെ ജല പ്രവാഹം....!
ഗൃഹാതുരം
വിത്തിനു കളമൊരുക്കാനൊരാ-
കാശക്കിളി വിളി.
പുത്തനരിയുടെ പൂത്തിരികളെവിടെ-
യെന്നു വിഷുവിന്‍
മോഹപ്പക്ഷികളും......!!
വാക്ക്
മധുരിക്കും വാക്കുകള്‍
കൊതിപ്പിക്കും വായന !
കൃത്രിമം
എത്ര മറച്ചു പിടിച്ചാലും
അത്ര പുറത്തു ചാടും
പ്രായമതിന്‍ -
വയസ്സറിയിച്ചറിയിച്ച്....!
കറുപ്പുകള്‍ വെളുപ്പിച്ചും
വെളുപ്പുകള്‍ കറുപ്പിച്ചും
മധുരത്തിന്‍റെ തൊലിയുല്‍സവങ്ങള്‍
വിധുരതയുടെ പൂരപ്പറമ്പാകുന്നു.
പിന്നെ -
ഇളികള്‍ക്കും ഇക്കിളികള്‍ക്കും
വളിപ്പന്‍ ചുവ.......!!
*****
*****
....നുറുങ്ങുകള്‍ ....നുറുങ്ങുകള്‍ ..... നുറുങ്ങുകള്‍ ......{07/04/2015}
പാരിതോഷികം
____________
കത്തുന്ന പുരയില്‍
നിന്നൂരിയെടുത്ത
കഴുക്കോല്‍ കൊണ്ട്
അയാളൊരു
സിംഹാസനം പണിത്
പുര കത്തിച്ചവന്
പാരിതോഷികം
നല്‍കി !!
***
താക്കോല്‍
________
സ്വര്‍ഗവാതിലിനു
താക്കോല്‍
പണിയുന്നു
'നരക'ത്തീയുല -
യിലൂതിയൂതി
ഞാന്‍ ...!
***
തുരുമ്പ്
_____
അകത്തിരുന്നു
തുരുമ്പെടുക്കുന്നു
മറച്ചു വെച്ചാല്‍
വെളിച്ചവും !
***
പേര്
**
വേരില്ലാത്ത
പേരാണെനിക്ക് .
പണിപ്പെടുന്നുവ -
തിനാല്‍
പലരുമെന്നെ
വായിക്കുവാന്‍ -
പെയിന്‍റടര്‍ന്നിളകിയ
നെയിംബോര്‍ഡുപോല്‍ !!
*****
-------------------------------------------------------------------------------------------------------------
നുര
***
ഒഴുക്കിനൊ -
ത്തൊഴുകും
'നുര'തന്‍
മനസ്സിലൊരു
'കടല്‍സ്വപ്നം'
തിരതല്ലി -
വഴിയിലെ നീര്‍ -
ചുഴികളോര്‍ക്കാതെ !
****
പിടച്ചില്‍
______
നടുന്നത്
വിളയും വരെ
പിടപിടപ്പാണ്
ഉള്ളില്‍ .
_____
വേര്
___
ഉര്‍വരതയി -
ലാണ്ടിറങ്ങുന്നു
ജീവന്‍റെ
വേരുകള്‍ !
***
പക്വം
**
വിത്താകാ -
നുണങ്ങണം
വെയിലില്‍ .
വറ്റാകാന്‍
വേവണം
തീയില്‍ .
***
പഴങ്കഥ
______
പഴമക്കാര്‍
തന്നതെല്ലാം
പുതുമക്കാര്‍
തിന്നുന്നു .
പുതുമക്കാര്‍
പഴമക്കാരായാല്‍
'പുതുമ'ക്കാര്‍ക്കവര്‍
വെറും പഴങ്കഥ !!
*********
കുഞ്ഞു വരികളിൽ ഒളിപ്പിച്ച അർത്ഥപ്രപഞ്ചം ....വായിക്കുന്തോറും പുതിയ അർത്ഥതലങ്ങൾ ....ഈ നല്ല വായനയേകിയ നല്ല മനസ്സിനു നന്ദി ...ആയുരാരോഗ്യങ്ങൾക്കായി സർവ്വശക്തനോട് പ്രാർഥിക്കുന്നു ...എഴുത്തിന്റെ തപസ്യകൾ തുടരട്ടേ ...
ReplyDeleteഈ ആദ്യാഗമനവും തുറന്ന മനവും അകം കുളിര്‍പ്പിക്കുന്നു.നന്ദി ,ഹൃദയത്തിന്‍റെ ഭാഷയില്‍ ...പ്രിയ ഷുക്കൂര്‍. :-f
Deleteഇത് കവിതയോ കല്‍ക്കണ്ടത്തുണ്ടോ ..?!
ReplyDelete......
മധുരിക്കും വാക്കുകള്‍
കൊതിപ്പിക്കും വായന !
പ്രിയ കവേ,സന്തോഷം ..... :)
Deleteമധുരിക്കും വാക്കുകൾ
ReplyDeleteകൊതിപ്പിക്കും വായന
മനോഹരം ഭായ് .
നന്ദി ,പ്രിയ സുഹൃത്തേ ....ഹൃദയപൂര്‍വ്വം ! :)
Deleteമധുരത്തിന്‍റെ തൊലിയുല്‍സവങ്ങള്‍
ReplyDeleteവിധുരതയുടെ പൂരപ്പറമ്പാകുന്നു.
പിന്നെ -
ഇളികള്‍ക്കും ഇക്കിളികള്‍ക്കും
വളിപ്പന്‍ ചുവ....
എല്ലാ കൃത്രിമ ങ്ങളും പുറത്താക്കും വയസ്സ്..
വളരെ സന്തോഷം ...ഇനിയും വരിക ...നന്ദി .. :)
Deleteകുഞ്ഞുണ്ണിമാഷ് തുടങ്ങിവെച്ച വഴിയിലൂടെ അധികമാരും സഞ്ചരിച്ച് കണ്ടിട്ടില്ല - മാഷുടെ മൊഴിമുത്തുകൾ അത് ഓർമ്മിപ്പിക്കുന്നു
ReplyDeleteപ്രിയ മാഷേ,നല്ല വാക്കുകള്‍ നെഞ്ചേറ്റുന്നു... :)
Deleteആറു കുറും കവിതകളും മനോഹരം!
ReplyDeleteപ്രിയ സുഹൃത്തേ ,സന്തോഷം .... :)
Deleteചെറു വരികളിലെ വിസ്മയം. ആശംസകൾ മാഷേ..
ReplyDeleteThank u dear Yasmin.....
Deleteചെറു വരികളിലെ വിസ്മയം. ആശംസകൾ മാഷേ..
ReplyDeleteThank u Mimmi....
Deleteഇക്കയുടെ പദ സമ്പത്തും പദ പ്രയോഗവും അദ്ഭുതവും അഭിമാനവുമാണു..
ReplyDeleteവരികളിലെ ആശയ വിരുത് കെങ്കേമവും..
അഭിനന്ദനങ്ങൾ ഇക്കാ..സ്നേഹം
Thank u dear Varshini......
Deleteകുഞ്ഞു വാക്കുകളില്‍ ആശയ പ്രപഞ്ചം..
ReplyDeleteThank u dear.... :)
Deleteആറ്റി കുറുക്കിയെടുത്ത വരികൾ! അഭിനന്ദനങ്ങൾ മാഷേ..
ReplyDeleteThaks dear Mubi....
Deleteമാഷേയ് ,,ഈ തലയിലെത്ര തലങ്ങൾ ...കവിതക്കൂട്ടം സുന്ദരം
ReplyDeleteനന്ദി പ്രിയ സുഹൃത്തേ ....
DeleteOru thalayilethra prapancham.ittuveezhum nurungugalkkendu bhangi.........
ReplyDeleteനന്ദി പ്രിയ Ummu Aman....
Deleteമധുരിക്കും വാക്കുകള്‍
ReplyDeleteകൊതിപ്പിക്കും വായന !
കേവലം നാല് വാക്കുകളിൽ എത്രയെത്ര അർത്ഥതലങ്ങൾ...
വളരെ സന്തോഷം -വായിക്കാനെത്തിയത്തില്‍ ...നന്ദി ട്ടോ ?
Deleteവളരെ സന്തോഷം -വായിക്കാനെത്തിയത്തില്‍ ...നന്ദി ട്ടോ ?
Deleteമധുരിക്കും വാക്കുകള്‍
ReplyDeleteകൊതിപ്പിക്കും വായന ...
ഈ ആറ് നൂറുങ്ങ് കവിതകളെ
കുറിച്ച് പറഞ്ഞതാണ് കേട്ടൊ ഭായ്
മുകളില്‍ ജന പ്രവാഹം
ReplyDeleteതാഴെ ജല പ്രവാഹം....ല
നല്ല ഭാവന...
ശരിക്കും ചിന്തിപ്പിക്കാനുതകുന്നത്...
അഭിനന്ദനങ്ങൾ...
4 View comments
ReplyDeleteഫൈസല്‍ ബാബുJuly 12, 2012 at 11:39 AM
മാഷേ ആദ്യ കവിത കൂടുതല്‍ ഇഷ്ടമായി ,,ഈ കലികാലത്തും ഇങ്ങിനെ മനസ്സുള്ളവരുണ്ടാവുമോ ??
ReplyDelete
Mohammed kutty IrimbiliyamJuly 12, 2012 at 3:32 PM
Thank u very much my dear ...
ReplyDelete
വിനോദ് കുട്ടത്ത്May 21, 2015 at 8:30 AM
അകത്തിരുന്നു തുരുമ്പെടുക്കുന്നു
മറച്ചു വച്ചാല്‍ വെളിച്ചവും ...... അസാദ്ധ്യ ഭാവന.....നമിച്ചു സാര്‍......ആശംസകൾ
ReplyDelete
Muralee Mukundan , ബിലാത്തിപട്ടണം June 23, 2015 at 5:28 PM
നവമി തൻ വെട്ടം പോൽ
നവരസത്താൽ ആറ്റികുറിക്കിയ
നവ കവിതകൾ ആറടി നിൽപ്പൂ ...
ReplyDelete