Pages

Ads 468x60px

..

Wednesday, March 18, 2015

ചെറുതെത്ര വലുത്

 1-   അധികാരം 

ആനക്കഥകള്‍ കൊള്ളാം 
ചേനക്കഥകളും കൊള്ളാം 
കുഴിയാനക്കഥകളതിലേറെ
കൊള്ളാമെങ്കില്‍ ഹൗ,ഓടിക്കോ,
വെള്ളാനകളുടെ ചോരക്കണ്ണിന്‍ 
ചാരെ നിന്നും ...........!!

2-അടപ്പുകള്‍ 

സൗഹൃദങ്ങളുടെ 
അടപ്പുകളൂരവേ,
തകര്‍ന്ന കുപ്പിക്കഷ്ണങ്ങളെ വിട്ട്
പാവമടപ്പുകളെയെല്ലാം അടുക്കിവച്ച് 
അടുപ്പങ്ങള്‍ക്കൊരു നവ ചിത്രം 
വരച്ചു ,ഞാന്‍ ...........!
അപ്പോഴും -
സൗഹൃദമതിന്‍റെ
 ജീവനൗഷധങ്ങളി-
രുന്നു നാറി,പൊട്ടിയും ചീറ്റിയും !

3- എന്‍റെ ദു:ഖം 

പെയ്യാ മഴതന്‍ വേനല്‍ കിതപ്പായി 
വരളും പുഴതന്നാര്‍ദ്ര ദാഹമായി 
മുള പൊട്ടാത്ത വിത്തിനൂഷര സ്വപ്നമായി 
ഇനിയും പിറക്കാത്ത ,കവനക്കിനാവി-
ന്നിളം ചുണ്ടനക്കവും കാത്തു കാത്ത്
ചില വാക്കുകള്‍ കൂട്ടി വച്ചടയിരിക്കുന്നു
ഞാനെന്ന തള്ളപ്പക്ഷി,ഇപ്പൊഴുമെപ്പോഴും !
വിരുന്നു വരാത്തതെന്തേ ,പേറ്റുനോവിന്റെ 
കവിതക്കുഞ്ഞുങ്ങള്‍ ...............!!

4-ചെറുതെത്ര വലുത് 

'ആനക്കയ'ത്തിലേക്ക്
ഒരാനയെ ഇറക്കി .
തേച്ചു മിനുക്കി നേരെചൊവ്വേ
വഴിനടത്തിയത് ,
ചില -
മനുഷ്യനുറുമ്പുകളും .....!!

5-കുറുമ്പന്‍ 

ഭൂമി തിരയുന്നാകാശം തിരഞ്ഞു 
കുതികുതിക്കുന്നു.
പ്രപഞ്ചമാകെ കറങ്ങുകയാണ്,
ദൈവമേ,നിന്‍ തിരു സ്നേഹ സാന്നിധ്യവും 
തേടിത്തേടി ............!
എന്നിട്ടും മനുഷ്യനിപ്പോഴും 
സ്വയഹത്യയുടെ -
മൗഢ്യസ്വര്‍ഗ്ഗങ്ങളിലും....!!
***
( Image Courtesy = Google )
29 comments:

 1. ചെറുതെത്ര വലുത്!

  ReplyDelete
 2. cheruthile chinthakalude valippam ishtam....

  ReplyDelete
  Replies
  1. നന്ദി ശുക്കൂര്‍ ....

   Delete
 3. എല്ലാം ഒന്നിനൊന്നു മെച്ചം മാഷിന്റെ രചനകളിൽ ഈയിടെയായ് നല്ല് വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. നന്നായിട്ടുണ്ട്. കവിതകുഞ്ഞുങ്ങളെ ഇവ്വിധം പെറ്റിടാനാകട്ടെ. ആശംസകൾ

  ReplyDelete
 4. എല്ലാം ഒന്നിനൊന്നു മെച്ചം മാഷിന്റെ രചനകളിൽ ഈയിടെയായ് നല്ല് വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. നന്നായിട്ടുണ്ട്. കവിതകുഞ്ഞുങ്ങളെ ഇവ്വിധം പെറ്റിടാനാകട്ടെ. ആശംസകൾ

  ReplyDelete
 5. ചെറുതത്രെ വലുതും സുന്ദരവും... അര്‍ത്ഥവത്തായ വരികള്‍.

  ReplyDelete
 6. ചെറുതത്രെ വലുതും..... മനോഹരം ഭായ്

  ReplyDelete
 7. ചെറുതത്രെ വലുതും..... മനോഹരം ഭായ്

  ReplyDelete
 8. KT Azeez ചെറുപ്പ വലിപ്പങ്ങള്‍ക്കപ്പുറത്താണ് ശക്തിയെന്നും അത് അഭൗതികമായ മുദ്ധിയും വിവേകവുമാണെന്നും എന്നാല്‍
  കൃ(തിമമായ ചില ഏച്ചുകെട്ടലുകളുണ്‍ടെന്നും കവിത വിളിച്ചു കൂവുന്നു.
  കുഴിയാന മുതല്‍ ആന വരെ
  അഥവാ (പപഞ്ചത്തിലെ ചെറു വലുതുകളൊന്നും ഭയപ്പേടേണ്‍ടവയല്ലെന്നും മെരുക്കേണ്‍ട വിധം മെരുക്കിയാല്‍ ഭീഷണിയല്ലെന്നും
  എന്നാല്‍ കൃ(തിമത്വത്തെ മെരുക്കാന്‍ പറ്റാത്തതും മെരുക്കേണ്‍തില്ലാത്തതുമായ ഭീഷണിയാണെന്ന് വെള്ളയാനെയെ (മനഷ്യനിലെ കൃ(തിമത്വത്തെ) കണക്കിന് കളിയാക്കുന്നു കവി. മനോഹരമായ ചെറു വരികളിലൂടെ ചുറ്റുമുള്ള ചെറുതെന്ന് തൊന്നുന്ന കാര്യങ്ങളിലെ വലിയ ആശയത്തെ കാണിക്കുന്നു കവിത. കവിക്ക് അഭിവാദ്യം
  11 hrs · Edited · Unlike · 1

  ReplyDelete
 9. KT Azeez (പപഞ്ചത്തിലെ ഒരൊന്നും
  അതിന്‍റെ ആകാശം അന്വേഷിക്കുമ്പം മനുഷ്യരില്‍ ചിലര്‍ അജ്ഞതയുടെ ആഴിയിലെ നകത്തിലേക്ക് സ്വന്തം തന്‍റെ ജീവന്‍റെ ചിറകരിയുന്ന വിഢിത്തത്തേയും കവി വെറുതെ വിടുന്നില്ല.
  11 hrs · Edited · Unlike · 1

  ReplyDelete
  Replies
  1. ഒരിക്കല്‍ കൂടി നന്ദി പ്രിയ കെ .ടി....................!

   Delete
 10. നന്നായിട്ടുണ്ട്.. ചെറുതിലെ വലുതുകൾ... ആശംസകൾ

  ReplyDelete
 11. പിറവിയിൽ മഹത്വമറിയിക്കുന്ന അക്ഷരകുഞ്ഞുങ്ങൾ...
  ദുഃഖം ഏറ്റം പ്രിയപ്പെട്ടത്‌..
  സ്നേഹം ഇക്കാ.. ആശംസകൾ

  ReplyDelete
 12. സരസമായ വരികൾ .. വിമർശനാത്മകമായ വിഷയങ്ങൾ , അർത്ഥവത്തായ അകമ്പൊരുളുകൾ
  അതിലുപരി വാക്കുകൾക്കെല്ലാം ലാളിത്യം... ഹൃദ്യം..

  ReplyDelete
 13. കാണാന്‍ വൈകി മാഷെ.
  കുഞ്ഞുകവിതകളെല്ലാം ഇഷ്ടപ്പെട്ടു.
  "വെള്ളാനകളുടെ ചോരക്കണ്ണിന്‍ ചാരെ നിന്നും ....."
  എന്നിട്ടും മനുഷ്യനിപ്പോഴും സ്വയഹത്യയുടെ - മൗഢ്യസ്വര്‍ഗ്ഗങ്ങളിലും....!!
  ആശംസകള്‍ മാഷെ

  ReplyDelete
  Replies
  1. സാരമില്ല സര്‍ .....വന്നല്ലോ ...ഒരു പാടു നന്ദി ....! :)

   Delete
 14. മാഷേ.... നല്ല കവിതകൾ... എല്ലാവരെയും പോലെ ഏറ്റവും ഇഷ്ടപ്പെട്ടത് "ചെറുതെത്ര വലുത്...!!"
  ഇത്രക്കൊന്നും വരില്ലെങ്കിലും എന്‍റെ ദു:ഖം പോലൊരു കവിത എന്‍റെ പക്കലുമുണ്ട്

  ReplyDelete
  Replies
  1. ഈ പ്രതികരണങ്ങള്‍ ഏറെ സന്തോഷകരം .നന്ദി ..നന്ദി ......! കുട്ടിയുടെ കവിത നോക്കാന്‍ ദാ,ഞാന്‍ വന്നു ..... :-f

   Delete

 15. മുകളിലെ വരികളെ പറ്റി പറയുവാനാണേങ്കിൽ
  എത്ര മനോഹരമായ ചെടുതുകൾ (വലുതുകൾ) എന്ന് ചൊല്ലാം

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge