Pages

Ads 468x60px

..

Thursday, July 10, 2014

ഇതു "പേപ്പട്ടികളുടെ" ലോകം


നാട്ടിലും നഗരത്തിലും വല്ലാതെ സ്വൈരം കെടുത്തുന്ന ഒരു 'വര്‍ഗ്ഗ'മുണ്ടിപ്പോള്‍ !അധികാരികളോട് പരാതിപ്പെട്ടാല്‍ 
നടപടിയില്ല .എന്തെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ പറഞ്ഞാല്‍ കൈ മലര്‍ത്തുന്നു പലരും !കുട്ടികളെ പഠിക്കാന്‍ പറഞ്ഞയ
ക്കാന്‍ കൂടെ വലിയവര്‍കൂടി പോകേണ്ട ഗതികേട്.രാത്രിയായാല്‍ പിന്നെ പറയാനുമില്ല .പകല്‍ വീട്ടില്‍ വളര്‍ത്തുന്ന കോഴികളെയും 
പശുക്കളെയും മറ്റും കടിച്ചും കൊന്നു തിന്നും ഇവരങ്ങിനെ വിലസുകയാണ് ----തെരുവു പട്ടികള്‍ !
   കഴിഞ്ഞ തവണ ഒരു വാര്‍ത്തയില്‍ കണ്ടു ,ഇവറ്റയെ അധിവസിപ്പിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ചിന്തിക്കുന്നുണ്ടെന്ന്!നല്ലത്.
പട്ടികളെങ്കിലും പട്ടിണി കിടക്കാതിരിക്കട്ടെ ......
     കഴിഞ്ഞ വര്‍ഷമാണ്‌ ഞങ്ങള്‍ ഇരിമ്പിളിയം 'മോസ്കോ ടൌണ്‍ ' നിവാസികളുടെ വീട്ടില്‍ കയറിചെന്ന് വിഷ നായകള്‍ 
ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും (ഇതില്‍ എന്‍റെ അയല്‍പക്കത്തെ വീട്ടിലെ വളര്‍ത്തു നായയും പെടും )
കടിച്ചും മാന്തിയും 'വിഷം പരത്തി'യത് .ഡോക്റ്ററുടെ യഥാസമയവും ത്വരിതവുമായ ഇടപെടല്‍ മൂലം വിഷപ്പട്ടിയെ 
കൊന്നു കുഴിച്ചി ടുകയും  തക്ക ചികിത്സ മറ്റുള്ളവര്‍ക്ക് ലഭിക്കുകയും ചെയ്തു........
  ഇക്കുറിയും കഥ തഥൈവ !! ഞങ്ങള്‍ മിക്കവരും ഇപ്പോള്‍ കോഴികളെയും മറ്റും വളര്‍ത്താത്ത അവസ്ഥയിലാണ്.
(കോഴിക്കൂടുകള്‍ ----മേത്തരം തന്നെ ---- വില്പനക്കുണ്ടെന്നും തമാശ രൂപത്തിലെന്നാലും ഇവിടെ പറയട്ടെ )
     കൈ മലര്‍ത്തട്ടെ (നി വൃത്തികേടു കൊണ്ടാണ് ) ഇനിയും നമ്മള്‍ എന്താണ് ചെയ്യേണ്ടത് ?

***************

5 comments:

  1. ഉരൽ മദ്ദളത്തോട് കഥ പറഞ്ഞ പോലെയാണ് ഇത്. ഭൂമിമലയാളത്തിൽ എല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ.ഒരു പൂച്ച തൊട്ടാൽ കൂടി ഇപ്പോൾ പേടിക്കണം..

    ReplyDelete
  2. പട്ടികള്‍ക്കാണ് മുന്‍ഗണന!!

    ReplyDelete
  3. പേപ്പട്ടികളുടെ ലോകം!
    ജീവിക്കാന്‍ വയ്യാണ്ടായി......
    ആശംസകള്‍ മാഷെ

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. പട്ടിയും പാമ്പുമെന്‍ പേടിസ്വപ്നം.
    //പട്ടികളെങ്കിലും പട്ടിണി കിടക്കാതിരിക്കട്ടെ ..//
    കുട്ടികളുടെ ചന്തിയുള്ളിടത്തോളം കാലം.

    ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

Google+ Badge