-കടപ്പാട് >ഗൂഗ്ള്‍
ധര്‍മ്മഗാത്രം തല്ലിച്ചതച്ച-
ധര്‍മ്മം ,ദ്വിഗ്ജയ ഘോഷംമുഴക്കി
ധരണി തന്‍ ചാരിത്ര്യം കീറിപ്പറി-
ച്ചുന്മാദ നൃത്തം ചവിട്ടിത്തിമിര്‍ക്കവേ,
ഭൂതപ്പിശാചുക്കളായിരമായിര-
മാര്‍ത്തു ചിരിച്ചു,ഹസിക്കുന്നു സന്തതം !
പാപത്തിന്‍ പാതാളഗര്‍ത്തത്തില്‍ വീണിടും
പാവം മനുഷ്യരാര്‍ദ്രമായി കേഴവേ,
ശാന്തിഗീതമോതി കരേറ്റാന്‍ ശ്രമിപ്പവര്‍
സാത്വികരെന്നാല്‍ ,'ഫണ്ടമെന്റലിസ്റ്റാ'ണു പോല്‍ !!
ആട്ടിനെ ,പട്ടി-പേപ്പട്ടിയെന്നുച്ചത്തിലുരുവി-
ട്ടാട്ടിക്കൊല്ലും ക്രൂരമര്‍ത്യര്‍ - പിശാചുക്കള്‍ !!
നാട്ടിനെ താങ്ങാന്‍ 'നാട്ടി 'നിര്‍ത്തിയോര്‍
കാട്ടു നീതിക്കു 'ടിപ്പണി ' തേടുന്നവര്‍ !!
'കുട്ടിപ്പിശാചിനെ'പ്പോലും ചാരേ കൂട്ടാഞ്ഞാ-
ലാട്ടിയോടിക്കാമേത് പോത്തനാം 'ചാത്ത'നേം.
ഈശനവനേകനെ കൈ വിട്ടീടുമവിടെ 'സീറ്റു'
കയ്യേറി വാണിടും സാത്താന്മാര്‍ .......!!!

അധാര്‍മ്മിക വിജയത്തിന് നിലനില്‍പ്പുണ്ടാവില്ല!
ReplyDeleteആശംസകള്‍ മാഷെ
ധസര്‍മ്മികരോഷം പ്രതിഫലിപ്പിക്കുന്ന വാക്കുകള്‍
ReplyDeleteHi Mohammed Kutty,
ReplyDeleteNice to meet you
I am here via Faisal Babu's page.
Nannaayirikkunnu.
Veendum varaam.
Aashamsakal
Philip Ariel
Malayalathil Yezhuthuvaan Ivide Clickkuka
ReplyDeletepani cheyyunnilla.
Please check and fix it.
Thanks