Pages

Ads 468x60px

..

Tuesday, March 11, 2014

പിണിയാള്‍


(Picture courtesy-Google)


വള്‍ -
ഇണയായി 
തുണയായി 
സുഖ - ദു:ഖ പങ്കുവെപ്പുകളുടെ
പ്രണയസ്വരൂപമായി 

അവള്‍ -
അമ്മയായി
അമ്മൂമ്മയായി 
സ്വത്വസ്നേഹത്തിന്‍ തന്മയീ -
ഭാവമായി .

അവളും 
അവനും 
സൃഷ്ട പ്രപഞ്ചത്തിന്‍ 
ഉടയാടകളായി......

സ്രഷ്ടാവിനു പകരം 
സ്രഷ്ടാവു മാത്രമെന്ന് 
സൃഷ്ടികളുടെ നശ്വരാ-
സ്തിത്വങ്ങള്‍ !

ദൈവത്തിന്‍റെ സ്വരൂപം 
തപ്പിപ്പിടയുന്ന
തട്ടിപ്പിന്‍റെ
മഠങ്ങളും മണ്ടത്തരങ്ങളും 
പണക്കൊയ്ത്തിന്റെ-
"വിശുദ്ധ നരക"*ങ്ങളെന്നു
ആരു പറഞ്ഞില്ലെങ്കിലും 
വിരല്‍ചൂണ്ടണം ഹേ,വിവേകികളെ 
നമ്മള്‍ !!

*************
*ഗയിലിനോട് കടപ്പാട്












9Picture courtesy Google)

9 comments:

  1. തട്ടിപ്പിന്‍റെ
    മഠങ്ങളും മണ്ടത്തരങ്ങളും
    പണക്കൊയ്ത്തിന്റെ-
    "വിശുദ്ധ നരക"*ങ്ങളെന്നു
    ആരു പറഞ്ഞില്ലെങ്കിലും
    വിരല്‍ചൂണ്ടണം ഹേ,വിവേകികളെ
    നമ്മള്‍ !!
    <3

    ReplyDelete
  2. ആദ്യ വരികളിലെ സ്ത്രീ അവസാന വരികളിൽ എത്തി നിൽക്കുമ്പോൾ ഉള്ളം പിടയുന്നുണ്ടിക്കാ.. സമകാലീനം വരികളെ ഉജ്വലമാക്കുന്നു.. നന്ദി ഇക്കാ..ആശംസകൾ

    ReplyDelete
  3. വിവേകികള്‍ കുറവാണ്
    അടിമകള്‍ ആണ് അധികവും

    ReplyDelete
  4. പൊട്ടന്‍ മാര്‍

    ReplyDelete
  5. എനിക്ക് ഗെയിൽ പറഞ്ഞപ്പോ ഇഷ്ടപ്പെട്ടു ഭക്തൻ ആകാൻ കൊതി ആകാ
    വാക്കുകൾ വരികൾ വിമര്ശനം എല്ലാം ഇഷ്ടമായി

    ReplyDelete
  6. മഠങ്ങളും മണ്ടത്തരങ്ങളും
    പണക്കൊയ്ത്തിന്റെ-
    "വിശുദ്ധ നരക"*ങ്ങളെന്നു
    ആരു പറഞ്ഞില്ലെങ്കിലും
    വിരല്‍ചൂണ്ടണം ഹേ,വിവേകികളെ
    നമ്മള്‍ !!
    ആശംസകള്‍ മാഷെ

    ReplyDelete
  7. "ബിംബാദിത്യൗഘതുല്യം നിരവധി തനുവിൽച്ചേർന്ന ചൈതന്യമേകം" !!!

    ഈ ചിന്ത ശരിയാംവണ്ണം മനസ്സിലുറച്ചാൽത്തന്നെ മറ്റൊരാൾദൈവത്തിന്റെ ആവശ്യകതയുദിക്കുന്നില്ല.ഇന്നു കാണുന്ന പലതിന്റേയും പിന്നിലെ പ്രേരകശക്തി ഈശ്വരനേപ്പറ്റിയുള്ള ചിന്തയല്ല;മറിച്ച് കാശിനേപ്പറ്റിയുള്ള ചിന്തയാണെന്നു തോന്നുന്നു.

    ഈശ്വരൻ നമ്മെ നേർവഴിയേ നടത്തട്ടെ... ആ വെളിച്ചം കാവലായുണ്ടാവട്ടെ...


    വളരെ നല്ലൊരു കവിത.


    ശുഭാശംസകൾ സർ.....


    ReplyDelete
  8. ശക്തമായ വരികള്‍ .. അനന്ത വിഹായസ്സിലേക്ക് ഒരു കിളി ചിറകടിച്ച് പറന്നുയരുമ്പോലെ ആത്മാര്‍ഥമായ ധാര്‍മ്മികരോഷം വാക്കുകളില്‍ വാനം മുട്ടുന്നു.. അവസാനം അനുവാചകന് സ്വന്തം നിഴലിലേക്ക് നോക്കി കുനിഞ്ഞു നില്‍ക്കേണ്ടിവരുന്ന അവസ്ഥ..

    ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

Google+ Badge

Enter your email address:

Delivered by FeedBurner

Subscribe to ഒരിറ്റ് by Email