നേരും നുരകളും
Courtesy -Google
അപ്പത്തിനു വരിനിന്നു കൊതിപ്പിച്ച
മുദ്രാവാക്യങ്ങള്‍ക്കിടിമുഴക്കം തീര്‍ക്കാന്‍
എന്‍റെ ചങ്കാണു നീ -
പിഴുതെടുത്തത്.....
തരംപോല്‍ മുഖംമൂടികളെടുത്തണിയാനും
ഊരി വെക്കാനും
എന്‍റെ മുഖമാണ് നീ -
കണ്ണാടിയാക്കിയത് .....!
അധികാരത്തിന്‍ കോടിക്കൊടികള്‍
എത്തിപ്പിടിക്കാനെന്‍റെ
മുതുകെല്ലാണ് നീ -
ചവിട്ടുപടിയാക്കിയത് .....
അടിച്ചു വീശും കാലക്കാറ്റുകളി-
ലാടിയുലഞ്ഞ നിന്‍ 'സ്വപ്നക്കൂടു'കള്‍
തകര്‍ന്നുടഞ്ഞു നിലംപൊത്തവേ,
എന്‍റെ നെഞ്ചകമാണ് നീ -
പഞ്ജരമാക്കിയത് .....!!
അടച്ചു മൂടപ്പെട്ട 'ഭൂത'ങ്ങള്‍
പുറത്തു ചാടി കണ്ണുരുട്ടില്ലെന്ന
ചങ്കുറപ്പിലെന്നിളം ഭ്രൂണത്തിനും
കനലൊരുക്കുന്ന ജൂദാസുകളുടെ-
'വര്‍ത്തമാനം' നിനക്കിന്നേറെ
പഥൃമായി വരവേ ,
ഞാനറിയുന്നു നിലനില്‍ക്കില്ലൊരു
'നുര'യും നേരിന്‍ തെളി നീരൊഴുക്കിന്‍
മീതെ .........!!
**********
___________________________________________
അതുതന്നെ!
ReplyDeleteനിലനില്‍ക്കില്ല!!
നന്നായെഴുതി!
ആദര്‍ശവും,ആശയവും ഇവിടെ കുഴിച്ചുമൂടുമ്പോഴും സത്യത്തിന്‍റെ മുളകള്‍ പൊട്ടിവിരിയാതിരിക്കില്ല മാഷേ!
ReplyDeleteനല്ല വരികള്‍
ആശംസകള്‍
നേരും നുണയല്ലാത്ത നുരകളും വിലകൂടിയ വോട്ടുകളും
ReplyDeleteഎത്ര ചവിട്ടിയമർത്തി പൊടിച്ചുകളഞ്ഞാലും തരിയോടു തരിചേർന്ന് സത്യം വീണ്ടും ഉയിർക്കുന്നത് കണ്ട് പലപ്പോഴും രോമാഞ്ചമുണ്ടായിട്ടുണ്ട്. കവേ, താങ്കളുടെ പ്രതീക്ഷ എന്റേതു കൂടിയാണ്.
ReplyDeleteസത്യത്തിന്റെ ഉണർവ്വ് പങ്കുവെച്ചതിനു നന്ദി.
സത്യം പലപ്പോഴും
ReplyDeleteനിഴലില്‍ ഒളിക്ക്യുന്നുവെങ്കിലും
ഒരിക്കലത് ഉയിര്‍ ത്തെണീക്കും
അപരാജിതമായ്!rr..
ഓരൊ വരികളിലും അടങ്ങിയിരിക്കുന്ന ആശയം മികച്ച് നിൽക്കുന്നു...
ReplyDeleteവളരെ അർത്ഥവത്തായ കവിത..
നന്ദി ഇക്കാ...ആശംസകൾ...!
ഉന്നതമായ ഒരാശയം...
ReplyDeleteജീവിതത്തിന്റെ വളവുതിരിവുകളില്‍ പോലും നേരിന്‍ തെളിനീരായ് ഒഴുകണം ഓരോ വാക്കും പ്രവര്‍ത്തികളും..
ഇതെല്ലാവരും ഓര്‍മ്മിച്ചെങ്കില്‍ ...
തെളിമയോടെ, നിറവോടെ കാലത്തിനൊപ്പം നൈരന്തര്യം വിധിച്ചിരിക്കുന്നത് നേരിന്റെ പ്രവാഹത്തിനു തന്നെ. നന്മയുടെ മുഖമ്മൂടിയണിഞ്ഞ ധുരയുടെ നുരകൾക്ക് ആയുസ്സധികമില്ല!!
ReplyDeleteനേരിലേക്ക്, ആസ്വാദകമനസ്സുകളേയും സഹർഷം കൂട്ടിക്കൊണ്ടു പോകുന്ന നന്മയുടെ വാഗ്പ്രവാഹത്തിനൊപ്പം കുറച്ചു നേരമൊഴുകി.നിറഞ്ഞ മനസ്സോടെ....
'ധാർമ്മികം' എന്ന കവിത വായിച്ചിരുന്നു. എന്തോ ചില സാങ്കേതിക തടസ്സം മൂലം അപ്പോൾ, എത്ര ശ്രമിച്ചിട്ടും അഭിപ്രായം എഴുതാനെനിക്കു കഴിഞ്ഞില്ല.
മനോഹരമായ ആ കവിതയ്ക്കും കൂടിയുള്ള എന്റെ എളിയ ആശംസ ഇതോടൊപ്പമറിയിക്കട്ടെ.
രണ്ടു കവിതകളും വളരെ ഇഷ്ടമായി.സന്തോഷവും,സമാധാനവും നേരുന്നു...
ശുഭാശംസകൾ സർ......
നിലനില്‍ക്കില്ലൊരു
ReplyDelete'നുര'യും നേരിന്‍ തെളി നീരൊഴുക്കിന്‍
മീതെ .........!!
ajith,CV.T,Madhusudanan Pv,viddiman,risharasheedവര്‍ഷിണി,,മുഹമ്മദ് ആറങ്ങോട്ടുകര,പ്രിയപ്പെട്ടവരേ നന്ദി ....
ReplyDelete@സൌഗന്ധികം.....വിഷമം നേരിട്ടതില്‍ ഖേദിക്കുന്നു .ബ്ലോഗ് ഒന്നു മോടി കൂട്ടണമെന്നുണ്ട് ..അതിനിടയില്‍ സംഭവിച്ചതാണ്.
ReplyDeleteവായനക്കും പ്രതികരണത്തിനും അകമഴിഞ്ഞ നന്ദി ....
@കുട്ടനാടന്‍ കാറ്റ്....സന്തോഷം ..കൂടെ നന്ദിയും !
ReplyDeleteനേരും നുരകളും .ഹൃദയഹാരിയായ വരികള്‍ .അടുത്തവാരം ഓണ്‍ലൈവ് നെറ്റുലകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ReplyDeleteok.sir...Thank u ...
ReplyDeleteമാഷിന്റെ വരികള്‍ എപ്പോഴും ചിന്താര്‍ഹാമാവുന്നു .
ReplyDeleteDear faisu thank u very much & God bless u ...
ReplyDelete