Pages

Ads 468x60px

..

Tuesday, March 05, 2013

ഇന്നലെ, ഇന്ന്, നാളെ .....


____Image courtesy : GOOGLE ____


ഇന്നലെ 
അവര്‍ പറഞ്ഞു തന്നു -
ഋതുഭേദങ്ങള്‍
അണിയിച്ചൊരുക്കിയിരുന്ന
മണ്ണിന്റെയും മനുഷ്യന്റെയും
മനഃപൊരുത്തങ്ങളിലെ
മംഗളോത്സവങ്ങളെക്കുറിച്ച്.

ഇന്ന്
ഞങ്ങള്‍ പറഞ്ഞു കൊടുക്കുന്നു -
ഋതുബോധങ്ങളെ
മാറ്റിമറിക്കുന്ന
കാടിന്റെയും നാടിന്റെയും
ചങ്ങലക്കിലുക്കങ്ങളുടെ
ഭ്രാന്താലയങ്ങളെക്കുറിച്ച്.

നാളെ
അവര്‍ അലറിവിളിക്കും -
ഋതുബാധകളില്‍
ഞെട്ടിയുണര്‍ന്ന്
കയറുപൊട്ടിക്കുന്ന
'അര്‍ത്ഥ'ശൂന്യതകളിലെ
അറവുശാലകളെപ്പേടിച്ച് !!


22 comments:

 1. നല്ല, കാവ്യാത്മകമായ ചിന്തകള്‍.
  ഭാവുകങ്ങള്‍.

  ReplyDelete
 2. എത്ര കൃത്യതയുള്ള കാര്യങ്ങളാണു വളരെ നിസ്സാരമായി ഇക്ക വരികളിൽ പ്രതിഫലിപ്പിച്ചിരിക്കുന്നത്‌..
  പ്രശംസനീയം..
  നന്ദി ഇക്കാ..!

  ReplyDelete
 3. പതിവ് പോലെ ..അര്‍ത്ഥവത്തായ കവിത
  കുട്ടി മാഷെ ..
  എവിടെ ആയിരുന്നു?
  കുറെ ആയല്ലോ കണ്ടിട്ട് ..?

  ReplyDelete
 4. മൂന്നു ഗട്ടങ്ങളെ വളരെ മനോഹരവും ലളിതവും ആയി വെക്തമാക്കിയിരുന്നു

  ReplyDelete
 5. പ്രിയപ്പെട്ട ഇക്ക,
  ചിന്തകള്‍ കനലായി.
  വരികള്‍ ഏറെ ഇഷ്ടപ്പെട്ടു
  ആശംസകള്‍
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 6. ത്രികാലങ്ങളിലേക്ക് അര്‍ത്ഥസത്തുള്ള വരികളാല്‍ സൂക്ഷ്മമായ കാവ്യദര്‍ശനം.നന്മകള്‍ വറ്റിപ്പോകുന്ന നാളെകളെക്കുറിച്ച് വ്യാകുലപ്പെടുന്നൊരു മനസ്സിന്റെ നേര്‍ത്ത വിതുമ്പല്‍ പോലെ ആര്‍ദ്രം,ഹൃദ്യം.ആശംസകളോടെ..

  ReplyDelete
 7. കാലങ്ങളെ അവയുടെ കോലങ്ങളാൽ ചമയിപ്പിച്ച് അടയാപ്പെടുത്തിയിരിക്കുന്നു

  ആശംസകൾ

  ReplyDelete
 8. ഭയാനകമായ ആ നാളെയെക്കുറിച്ച് ഉള്ളുണർത്തുന്നു.....

  ReplyDelete
 9. അവര്‍ പറഞ്ഞതൊക്കെയും പുശ്ചിച്ചു തള്ളിയതിന്‍റെ
  തിക്തഫലം അനുഭവിക്കുന്നത് ഭാവിതലമുറ!
  ഭീതിയോടെ..........
  നന്നായി മാഷെ
  ആശംസകള്‍

  ReplyDelete
 10. മനപ്പൊരുത്തങ്ങളുടെ ഇന്നലെകളിൽ നിന്ന്, ബോധമറ്റ്, കലികാല ബാധകളുടെ
  അർത്ഥശൂന്യതകളിലേക്കുള്ള പോക്ക് മനോഹരമായി, തികഞ്ഞ കൈയ്യടക്കത്തോടെ,
  സർ അവതരിപ്പിച്ചിരിക്കുന്നു.

  വളരെ ഇഷ്ടമായി, സത്യം പറയുന്ന ഈ വരികൾ..  ശുഭാശംസകൾ....

  ReplyDelete

 11. ഇന്നലെയുടെ പച്ച സ്മൃതികളുടെ
  കുളിരില്‍ നടന്നു
  ഇന്നിന്റെ ഈ തീയില്‍ ചവുട്ടി നിന്ന്
  നാളെയുടെ ചാരത്തിലേക്ക് വിരല്‍ ചൂണ്ടുന്ന
  കാവ്യ സങ്കല്പം....

  മാഷേ മനോഹരം...

  ReplyDelete
 12. അര്‍ത്ഥ പൂര്‍ണ്ണമായ വരികള്‍.. ലളിതമായ അവതരണം.. അഭിനന്ദനങ്ങള്‍ ഇക്ക

  ReplyDelete
 13. അര്‍ത്ഥസമ്പുഷ്ടമായ, മനോഹര വരികള്‍..,..

  ആശംസകള്‍...,..

  ReplyDelete
 14. നാളെ ഇന്ന് ഇന്നലെ..ഇങ്ങനെയും ഒന്ന് ചിന്തിക്കാം മാഷേ..നന്നായിരിക്കുന്നു .

  ReplyDelete
 15. മംഗളോല്സവതിന്റെ അനുഭവം ,ഭ്രാന്താലയങ്ങളുടെ യാഥാര്‍ത്ഥ്യം ,അറവു ശാലകളുടെ പ്രതീക്ഷ .... ഒതുക്കമുള്ള വരികളുടെ കാവ്യം ആശംസകള്‍

  ReplyDelete
 16. പേടിപ്പിക്കുന്ന ചില ചിന്തകളിലേക്ക് വഴി നടത്തിയ കവിത ..

  ആശംസകള്‍ മാഷേ

  ReplyDelete
 17. ഇന്നലെകളുടെ കുളിര്‍മ്മയുള്ള ചിന്തകള്‍...ഇന്നിന്‍റെ ചൂടുള്ള ചിന്തകള്‍ ....നാളെയുടെ പേടിപ്പെടുത്തുന്ന ചിന്തകള്‍ ...

  നല്ല കവിത മാഷേ

  ReplyDelete
 18. It's a shame you don't have a donate button! I'd certainly donate to this superb blog! I suppose for now i'll settle for bookmarking and adding your
  RSS feed to my Google account. I look forward to fresh updates
  and will talk about this blog with my Facebook group.

  Talk soon!

  Also visit my website ... www.servicefirstfire.com/e-riderz/groups/bulk-sms-your-profits-jet-set-go/

  ReplyDelete
 19. Dr Premakumaran Nair Malankot,
  വര്‍ഷിണി.
  Prdeep,
  Moosa,
  Gireesh KS,
  aboothi:അബൂതി,
  ആറങ്ങോട്ടുകര മുഹമ്മദ്‌,
  ഷാജു അത്താണിക്കല്‍ ,
  Pradeep mash,
  Cv T...,
  സൗഗന്ധികം,
  Shaleer Ali,
  Jefu ,
  Manoj Kumar M,
  sidheek Thozhiyoor,
  Shaji,
  വേണുഗോപാല്‍ ,
  സീത*,
  സലീം കുലുക്കല്ലൂര്‍ ,
  Anonymous....
  എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...നിങ്ങളുടെ ഓരോരുത്തരുടെയും ബ്ലോഗില്‍ എത്തിപ്പെടാന്‍ കഴിയാത്തതില്‍ വേദനയുണ്ട്.പരിമിതികള്‍ മനസ്സിലാക്കുമല്ലോ?എന്നാലും... വരാന്‍ ശ്രമിക്കുന്നുണ്ട്.വീഴ്ചകള്‍ പൊറുക്കുക.

  ReplyDelete
 20. നല്ല ചിന്തകള്‍
  പ്രാര്‍ഥനകള്‍ കുട്ടിക്കാ ..

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge