പൈതൃകം
________
അച്ഛന്‍ പെറ്റു -
അമ്മയെ,
മകനെ,
മകളെ..........
അച്ഛനൊര -
പ്പൂപ്പന്‍ താടിയായി !
****
നിയോഗം
____
അമ്മ പെറുന്നു.
അച്ഛന്‍ പേറുന്നു...!!
നോക്കുകുത്തികള്‍
____________
നേരിന്‍റെ മൂര്‍ത്തി
മാലാഖ.
തെറ്റിന്റെ തോഴന്‍
ചെകുത്താന്‍ !
രണ്ടും പെട്ടത് മനുഷ്യന്‍
രണ്ടും കെട്ടത്
മൃഗം !!
ലക്ഷ്യം
_____
ഒരടിയേ വേണ്ടൂ -
എത്തേണ്ടതു
എത്തേണ്ടിടത്തു
എത്തിക്കാന്‍ !!
________
കര്‍മ്മം
____
പെയ്യുന്ന പ്രാര്‍ഥനകളില്‍
തളിര്‍ക്കുന്നു മനുഷ്യാലയങ്ങള്‍ .
പെയ്യാത്ത കര്‍മ്മങ്ങളില്‍
വരളുന്നു ദേവാലയങ്ങളും !
മുദ്ര
____
ചോദിക്കുന്നു ചിലര്‍ -
പേരിലെന്തിരിക്കുന്നു ?
പേരല്ലേ വേര് -
നിനക്കും എനിക്കും.
വേര്‍പ്പ്
______
അടുപ്പുകള്‍ തിളക്കുമ്പോള്‍
അടുപ്പങ്ങള്‍ തളിര്‍ക്കുന്നു.
കിണര്‍
______
എത്ര താണുകൂണിട്ടാണ്
പ്രിയ ധരേ,നീയെനി -
ക്കൊരിറ്റ് ദാഹജലം
കനിഞ്ഞത് .......?!!
************
കുട്ടിക്കവിതകള്‍ നന്നായിരിക്കുന്നു.
ReplyDeleteഭാവുകങ്ങള്‍.
കുട്ടിക്കവിതകള്‍ നന്നായിരിക്കുന്നു.
ReplyDeleteഭാവുകങ്ങള്‍.
കവിതകള്‍ എല്ലാം കൊള്ളാം കുട്ടിക്കാ ..
ReplyDeleteഎനിക്ക് ഏറെ ഇഷ്ടായത് 'നോക്കുകുത്തികള്‍'
ചെറു കവിതകള്‍ക്ക് പറയുവാന്‍ ഏറെയുണ്ട്
ReplyDeleteഅർത്ഥവത്തായ വരികൾ..
ReplyDeleteഎല്ലാം നന്നായിരിക്കുന്നു ഇക്കാ..
ആശംസകൾ..!
അടുപ്പുകള്‍ തിളക്കുമ്പോള്‍
ReplyDeleteഅടുപ്പങ്ങള്‍ തളിര്‍ക്കുന്നു.
ചെറുതെങ്കിലും,ആശയഗാംഭീര്യമതിനെ അതിശയിക്കുന്നു..!!
കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യതിരുന്നത് കഷ്ടമായി..
ഇനിയും പ്രതീക്ഷിച്ചു കൊണ്ട് നിർത്തട്ടെ സർ..
ശുഭാശംസകൾ.....
അര്‍ത്ഥം നിറഞ്ഞ വരികള്‍ മാഷെ.
ReplyDeleteആശംസകള്‍
കൊള്ളാം.. കാമ്പുള്ള വരികള്‍,കാരമുള്ളിന്റെ ശരങ്ങള്‍.. ഭാവുകങ്ങള്‍ :)
ReplyDelete"ചോദിക്കുന്നു ചിലര്‍ -
ReplyDeleteപേരിലെന്തിരിക്കുന്നു ?
പേരല്ലേ വേര് -
നിനക്കും എനിക്കും."
എല്ലാം മനോഹരം മാഷെ ..
കുഞ്ഞുവരികൾ.....
ReplyDeleteഭാവസാന്ദ്രം......
എല്ലാം നല്ല കവിതകൾ. ആശംസകൾ..
ReplyDeleteസുഖമല്ലേ മാഷേ...
ഡോ. പി. മാലങ്കോട്....Thanks sir.
ReplyDeleteവളരെ സന്തോഷം പ്രിയ കൊച്ചുമോള്‍ ....
ReplyDeleteപ്രിയ ഭാനുമാഷ് ..നന്ദി സാര്‍ ...
ReplyDeleteനന്ദി പ്രിയ വര്‍ഷിണി...
ReplyDeleteവളരെ സന്തോഷം പ്രിയ 'സൗഗന്ധികം'!(പേരൊന്ന് പറഞ്ഞു കൂടെ ?)നന്ദി ട്ട്വോ.
ReplyDelete________പിന്നെ മറ്റൊരു കാര്യം സൂചിപ്പിച്ചുവല്ലോ?ഒരു മത്സരത്തിനും ഞാന്‍ അവസരം കൊടുക്കാറില്ല.ആനുകാലികങ്ങളില്‍ വെളിച്ചം കണ്ടവ ഒരു പുസ്തക രൂപത്തിലാക്കാന്‍ പലരും പറയാറുണ്ട്..- വേണ്ടെന്നാണ് തീരുമാനം.ഞാനൊരു എഴുത്തുകാരനല്ല -അതാണ് കാരണം.ഒരിക്കല്‍ കൂടി നന്ദി ....
പ്രിയപ്പെട്ട Cv T...ഈ സാന്നിധ്യം എത്ര സന്തോഷം നല്‍കുന്നുവെന്നോ ?നന്ദി ...നന്ദി ...
ReplyDeleteനന്ദി ഫിറോസ്..വീണ്ടും കാണണേ.
ReplyDeleteപ്രിയപ്പെട്ട സതീഷ് ...നന്ദി !
ReplyDeleteനന്ദി,പ്രദീപ് മാഷ്...
ReplyDeleteസുഖം പ്രിയ Yasmin...സന്തോഷം ട്ടോ.
ReplyDeleteനുറുങ്ങു ചിന്തകള്‍ കുഞ്ഞുണ്ണിക്കവിതകള്‍ പോലെ...
ReplyDeleteനന്നായി മാഷേ