__________
1
വെന്ത ചോറിന്‍ 'തൊലി' -
വെളുപ്പില്‍
അവന്‍.തന്‍റെ കത്തുന്ന കരുത്തിന്റെ
വിശപ്പ് നുണഞ്ഞു.
അവന്‍.തന്‍റെ കത്തുന്ന കരുത്തിന്റെ
വിശപ്പ് നുണഞ്ഞു.
'തീന്‍മേശ'യിലെ
എച്ചില്‍കൂനകളില്‍ കിടന്നു
പരല്‍മീന്‍ മുള്ളുകള്‍
പരല്‍മീന്‍ മുള്ളുകള്‍
പിറുപിറുത്തു -
"സ്ത്രീ ശാക്തീകരണം".......!!
*** ***
2
2
തൊലിയുരിച്ച മാംസത്തുണ്ടുകള്‍
സൗന്ദര്യത്തിന്‍റെ
കഴുകനീതിക്ക് വിലയെറിഞ്ഞു.....
മൃഗതൃഷ്ണകള്‍,ദാഹാര്‍ത്തന്‍റെ
കമ്പോള ലഹരിക്ക്
കിരീടം ചൂടിച്ചതങ്ങിനെയാണ്.....!!
*** ***
3
3
കൊട്ടാരമുറ്റത്തെ
എച്ചില്‍പട്ടിക്കു
തുരുതുരെ കല്ലേറ്....!!
ഹര്‍മ്മ്യമഹിമയുടെ
വളര്‍ത്തുപട്ടിക്ക്,
മൃഷ്ടാന്നഭോജനത്തിന്‍റെ
നേരും നേരവും
നോക്കാത്തതാണത്രേ,ആനക്കാര്യം !!
*** ***
4
4
മലത്തിനും അമലത്തിനുമിടയിലെ
ആശയങ്ങളിലൊരു
വന്‍കുടല്‍ നീറിപ്പുകഞ്ഞു -
ഇനിയൊരു കടല്‍ദൂരം കൂടിയുണ്ടത്രേ
വിഴുങ്ങിക്കരേറാന്‍ ......!!!
*** ***
5
5
കണ്ണുകെട്ടിയ നീതിദേവതക്ക്
ഒറ്റക്കണ്ണെന്നു
നീതിസാരങ്ങള്‍ ........!!
ഇറ്റലിക്കുനേരെ തെറ്റാലികള്‍
തൊടുക്കാന്‍
കവാത്തു മറക്കുമോ
കാശുള്ളവര്‍ !!!
*** ***
________________________________
(Image:Google)
____
ലക്ഷ്യത്തില്‍ ചെന്നെത്തുന്ന തെറ്റാലികളാകുന്നുണ്ട് ഓരോ വരികളും.പട്ടിണിപ്പായില്‍ കിടന്ന് സൌന്ദര്യമല്‍സരം കാണേണ്ടിവരുന്ന എച്ചില്‍പ്പട്ടികള്‍ എന്നെങ്കിലുമൊരിക്കല്‍ ഈ കടല്‍ നീന്തിക്കയറുകതന്നെ ചെയ്യും.
ReplyDeleteവരികളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ച് വാക്കുകള്‍ നീതിക്കുവേണ്ടി അത്യുച്ചത്തില്‍ ഗര്‍ജ്ജിക്കുന്നുണ്ട് കവി ചൂണ്ടുന്ന വഴികളില്‍ .അഭിനന്ദനങ്ങളോടെ..
കാശുള്ളോരടെ നിയമം,
ReplyDeleteകാശുള്ളോരടെ കോടതി,
കാശുള്ളോരടെ ശിക്ഷകൾ,
കാശുള്ളോരടെ അവകാശങ്ങൾ.
അങ്ങനെ എല്ലാം കാശിന് മുന്നിൽ മാറിമറിയുന്നതായ ഒരു ഭരണഘടനയ്ക്ക് കീഴിൽ ജീവിക്കുന്നവർക്ക് സാധാരണ തൃഷ്ണയൊന്നുമുണ്ടാവില്ല.......
സ്വല്പം മൃഗീയതൃഷ്നയേ കാണൂ.!
ആശംസകൾ കുട്ടിക്കാ.
നിസ്സഹായരുടെ കൂട്ടമായിപ്പോയോ ജനം?
ReplyDeleteനിസ്സഹായതയോടെ നെടുവീര്‍പ്പിടാം !!!
ReplyDeleteശക്തമായ വരികളില്‍
ReplyDeleteധാര്‍മ്മികരോഷം കത്തിനില്‍ക്കുന്നു!
നന്നായിരിക്കുന്നു മാഷെ.
ആശംസകള്‍
ഇന്ന് പലതും കാണുമ്പോൾ, നീതിദേവത കണ്ണു കെട്ടിയിരിക്കുന്നത് സത്യത്തിനു നേരെയാണെന്നു
ReplyDeleteതോന്നിപ്പോകും..!!!
അഞ്ചു കവിതാശകലങ്ങളും നേരിന്റെ നേർവരികൾ തന്നെ.
എന്നാലും എനിക്കേറെയിഷ്ടമായത് മൂന്നാമത്തേതും,അഞ്ചാമത്തേതുമാണ്.
സ്നേഹത്തോടെ,
ശുഭാശംസകൾ...
എല്ലാം സമരത്തിന്റെ വലിയ വാക്കുകൾ
ReplyDeleteകാലികമായ വേട്ടയേയും വേട്ടക്കാരനേയും നന്നായി വിവരിച്ചും, കണ്ട് നിൽക്കുന്നവർ നാം വെറും കാണികളും
ആരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം.എല്ലാം വേട്ട നായ്ക്കൾ തന്നെ .ഇരകളുടെ പക്ഷത്ത് നില്കുന്നവർക്ക് സമാധാനം നഷ്ടപ്പെട്ടതുമാത്രം മിച്ചം .
ReplyDeleteanchum nannayittund. theekshnam.
ReplyDeleteതെറ്റാലികളിൽ കല്ലുകൾ നിറയട്ടെ.
ReplyDeleteഒരിറ്റിനു വേണ്ടി ദാഹിക്കുന്ന കുയിലിന്റെ ചിത്രം ഗംഭീരമായി.
ReplyDeleteഅര്‍ത്ഥം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനായില്ല.
ReplyDeleteആശംസകള്‍ മാഷേ,
കാശുള്ളവന്റെ കവാത് നീതിയും നിയമവും അവരോടൊപ്പം കവിതയിലൂടെ പറഞ്ഞ അക്ഷരങ്ങള്‍ ഇഷ്ടമായി ആശംസകള്‍
ReplyDeleteചില(പല)കവിതകൾ മനസ്സിലാക്കിയെടുക്കാൻ പണിയാണ്.
ReplyDeleteപക്ഷേ കടുപ്പമേറിയ ഒരു ഗണിതപ്രശ്നം ചുരുളഴിച്ചെടുത്ത നിർവൃതിയാണ് ആവർത്തിച്ച വായനക്കൊടുവിൽ കിട്ടുന്നത്...ആശംസകൾ.
മൃഗതൃഷ്ണ എന്ന വാക്ക് പലപ്പോഴും ശരിയല്ലാത്ത അർത്ഥത്തിലാണ് ഉപയോഗിച്ച് കാണാറുള്ളത്. മരുപ്പച്ച കണ്ട മൃഗങ്ങളുടെ അവസ്ഥ അല്ലെങ്കിൽ ജലത്തിനായുള്ള മൃഗങ്ങളുടെ ആശ എന്നൊക്കെയാണ് അർത്ഥമെന്ന് കാണുന്നു. പലപ്പോഴും ഹിംസാത്മകമായ രീതിലാണ് പ്രയോഗിച്ച് വരുന്നത്. ഭാഷാജ്ഞാനമുള്ളവർ പറയട്ടെ ശരി.
ഇക്കാ..വീണ്ടും വീണ്ടും വായിച്ചു..
ReplyDeleteഎത്ര് തീഷ്ണമാണു ഓരൊ വരികളും..
ആദരവോടെ ഉൾക്കൊള്ളുന്നു..
അഭിനന്ദനങ്ങൾ..!
അതിമനോഹരം ഈ അക്ഷരങ്ങള്‍
ReplyDeleteഓരോ വരികളും ഓരോ അസ്ത്രങ്ങൾ ആകുന്നു...
ReplyDeleteമനോഹരം...
പ്രിയ സുഹൃത്ത് ആറങ്ങോട്ടുകര മുഹമ്മദ് മാഷ് ...അകമറിഞ്ഞ വായനയ്ക്ക് അകമഴിഞ്ഞ നന്ദി.
ReplyDeleteമനൂ...നെഞ്ചോട് ചേര്‍ക്കുന്നു വിലപ്പെട്ട അക്ഷരസ്പര്‍ശം.നന്ദി !
ReplyDeleteനിസ്സഹായതയുടെ ഭൂമികയില്‍ സഹായത്തിന്റെ,ആലംബത്തിന്‍റെ സുസ്വരങ്ങള്‍ ഉത്തരോത്തരം ഉയര്‍ന്നു വരട്ടെ.നന്ദി അജിത് സര്‍ !
ReplyDeleteപ്രിയ അബ്സാര്‍ ...ഓരോ നെടുവീര്‍പ്പുകളും പുതുലോകപ്പിറവിയുടെ ശംഖൊലികള്‍ മുഴക്കട്ടെ!നന്ദി....
ReplyDeleteശക്തമായ വരികൾ, കൂരമ്പുകൾ....
ReplyDeleteഭാവുകങ്ങൾ..
ശക്തമായ വരികള്‍ കുട്ടിക്കാ ..
ReplyDeleteപ്രിയപ്പെട്ട ഇക്കാ,
ReplyDeleteഈ വലിയ വാക്കുകൾ ഒക്കെ ഇഷ്ടമായി
വായിക്കുമ്പോൾ മനസ്സിൽ ആവേശം നിറയുന്നുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്
Cv T...നന്ദി സര്‍
ReplyDeleteസൗഗന്ധികം...വരികള്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷിക്കുന്നു.സുചിന്തിത നിരീക്ഷണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.നന്ദി ...നന്ദി
ReplyDeleteപ്രിയ ഷാജു...വിലപ്പെട്ട അഭിപ്രായത്തില്‍ അകം കുളിരുന്നു.ഒരായിരം നന്ദി.
ReplyDeleteAl sabah Bapputty....പ്രിയ സുഹൃത്തെ,നന്ദി.ഉണരാം ഉണര്‍ത്താം -ഉറങ്ങുന്നവരെ.
ReplyDeleteപ്രിയപ്പെട്ട യാസ്മിന്‍... ...സന്തോഷം.നന്ദി....
ReplyDeleteപ്രിയപ്പെട്ട ഭാനുമാഷ് -രണ്ടഭിപ്രായങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!
ReplyDeleteസുഹൃത്തേ...ജോസെലെറ്റ് എം ജോസഫ്. -ഒന്നുകൂടി ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാമായിരുന്നു.വിശദമാക്കാം -1.സ്ത്രീ നിസ്സഹായതയുടെ ഭൂമികയില്‍ 'സ്ത്രീ ശാക്തീകരണ'ചിന്തകള്‍ ഉണരുമ്പോഴും അബലയായ സ്ത്രീകള്‍ വഞ്ചിക്കപ്പെടുന്ന തുടര്‍ക്കഥ...
ReplyDelete2-രണ്ടു 'നൂലിഴ'യില്‍ സൗന്ദര്യ(?)ത്തിന്‍റെ കിരീടം നേടുന്ന സ്ത്രീരത്നങ്ങള്‍ !
3-വലിയ വീട്ടിലെ വേലക്കാരിയും വളര്‍ത്തു പട്ടിയും !
4-മനുഷ്യന്‍റെ ദുരാര്‍ത്തി ഇനിയും ഇതു വരെ ..?!
5-നീതിയുടെ മുഖങ്ങള്‍ ...
ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ .നന്ദി ട്ടോ .
സന്തോഷം ഷാജി..ഈ കുഞ്ഞുമയില്‍പ്പീലിയുടെ തൂവല്‍ സ്പര്‍ശത്തിന് ഒരായിരം നന്ദി.
ReplyDeleteപ്രിയപ്പെട്ട അന്‍വര്‍, വളരെ വളരെ സന്തോഷം-വായിച്ചതിനും വിലപ്പെട്ട അഭിപ്രായത്തിനും.
ReplyDelete___പിന്നെ 'മൃഗതൃഷ്ണ'യെ വിശദീകരിച്ചതിനും അറിയാത്തതു മനസ്സിലാക്കി തന്നതിനും കടപ്പാട്.ഇനിയും ഇതേപറ്റി വല്ല മറു മൊഴികളും ഉണ്ടെങ്കില്‍ അറിയാന്‍ എനിക്കും ഒരു പാട് താല്പര്യമുണ്ട്.ഒരുപാട് സന്തോഷം ,നന്ദി ....
വരികള്‍ക്കൊപ്പം മനസ്സും സഞ്ചരിക്കുന്നു... :)
ReplyDeleteഅക്ഷരങ്ങളുടെ മൂര്‍ച്ച ഈ വരികളോര്‍മ്മപ്പെടുത്തുന്നു.
ReplyDeleteഎല്ലാം ഇന്നിന്റെ കാഴ്ചകൾ തന്നെ
ReplyDeleteഎല്ലാം നിസ്സഹായരായി നോക്കി നില്‍ക്കാം നമുക്ക് ..
ReplyDeleteതീഷ്ണതയുള്ള വരികള്‍ ....
കവിത നന്നായി
നിസ്സഹായത.........
ReplyDelete