Pages

Ads 468x60px

..

Thursday, December 20, 2012

വിലയില്ലാവിളക്കുകള്‍


ഒരുതുണ്ട്മണ്ണ് സ്വന്തമാക്കാനൊ-

രായുസ്സിന്റെ വില.

താളം തെറ്റാത്ത ധരയുടെ,

സംവിധാന മികവിനെന്നിട്ടും

തൊണ്ട് വില !!


പകുത്തെടുത്ത മാനങ്ങള്‍ക്കാ-

രൊക്കെയോ വരച്ചുവെച്ച

അസ്പൃശ്യതയുടെ

പടുകൂറ്റന്‍മതില്‍‍ക്കെട്ടുകള്‍.

നൂലിഴ തെറ്റിപ്പോയാലുരിച്ചിടുന്നു-

നാട്ടഭിമാനങ്ങളുടെ ചുടു-

     ചോരപ്പുടവകള്‍.....! 


പഴക്കത്തിന്റെ തുളപ്പഴുതുകള്‍

വീഴ്ത്താത്ത,കാലത്തിന്‍റെ

തണല്ക്കുടക്കെന്നിട്ടും

ചോരണത്തിന്‍റെ,'ചാര'ത്തുളകള്‍.!


ഒരിറ്റു ദാഹനീരിന് പ്രാണപ്പിടച്ചിലിന്റെ

'അതിമോഹ'വില 

മഴയും പുഴയും തൊണ്ടവറ്റി -

വരണ്ടു കിതക്കുമ്പോഴും

കരയുന്ന കനിവിന്റെ കണ്ണീരിറ്റിനും

ആസുരതയുടെ 'ശവവില'പ്പേശല്‍!


കണ്ണുതുറക്കുന്നവന്‍കാഴ്ചകള്‍തന്നു;

കാതുകീറിയവന്‍ശബ്ദവീചികള്‍തന്നു,

വായകീറിയവന്‍വറ്റുതന്നു.......

വെള്ളം തന്നു ..........

എല്ലാം തന്നവനെന്നിട്ടുമൊന്നും

തരാത്തപോലെ -

ഓഹരി വെക്കുന്നു,നമ്മള്‍നമ്മളെ-

സ്വത്വം വിറ്റസ്തിത്വദു:ഖം വാങ്ങുന്നവരായി !!

        

************** 18 comments:

 1. എല്ലാം തന്നവനെന്നിട്ടുമൊന്നും
  തരാത്തപോലെ -
  ഓഹരി വെക്കുന്നു,നമ്മള്‍നമ്മളെ


  കാമ്പുള്ള വരികള്‍

  ReplyDelete
 2. വിറ്റ് വിറ്റ് ചിലര്‍ പ്രഭുക്കളാകും
  വാങ്ങി വാങ്ങി ചിലര്‍ പിണവും

  ReplyDelete
 3. എന്തായാലും എന്തും വാങ്ങാൻ ഇന്നാളുണ്ട്

  ആശംസകൾ

  ReplyDelete
 4. എല്ലാമൊടുവില്‍ ആറടിമ്ണ്ണിലേയ്ക്ക്........
  കവിത ഇഷ്ടമായി മാഷെ
  ആശംസകള്‍

  ReplyDelete
 5. നല്ല അര്‍ത്ഥമുള്ള വരികള്‍ ..
  നന്നായിരിക്കുന്നു മാഷേ
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 6. നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 7. ജീവിതം കത്തുന്നുണ്ട് വരികളില്‍

  ReplyDelete
 8. ഇന്നിന്‍റെ നേര്‍ക്കാഴ്ച...വസുധ പ്രതികരിക്കാതിരിക്കുമോ..???

  നല്ല വരികള്‍ മാഷേ..

  ReplyDelete
 9. മനുഷ്യന്റെ ആർത്തി..സ്വന്തമാക്കാൻ മാത്രമണു അവനു ത്വര..

  നല്ല വരികൾ ഇക്കാ..ആശംസകൾ.!

  ReplyDelete
 10. വരികൾ ഇഷ്ടമായി മാഷേ...

  ReplyDelete
 11. സ്രാഷ്ടാവിനു തൊണ്ടു വില പോലും കല്‍പ്പിക്കാത്ത മനുഷ്യമനസ്സിനെ കവിത ചൂണ്ടിക്കാണിക്കുന്നു.വളരെ നന്നായി.

  ReplyDelete
 12. ഇന്നിന്റെ നേർക്കാഴ്ചയുള്ള വരികൾ കുട്ടിക്കാ,
  അജിതേട്ടൻ പറഞ്ഞ പോലെ,

  വിറ്റ് വിറ്റ് ചിലർ പ്രഭുക്കളാവും,
  വാങ്ങി വാങ്ങി ചിലർ പിണങ്ങളും.
  അത്രേ ഉള്ളൂ,ഇതിന്റീം അവസ്ഥ.!
  ആശംസകൾ.

  ReplyDelete
 13. ഇന്നിന്‍റെ വരികള്‍ നന്നായെഴുതി..

  ReplyDelete
 14. പലതും നമ്മെ ഓർമ്മിപ്പിക്കുന്നു....മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ....

  ReplyDelete
 15. ഹൃദയമടക്കം കച്ചവടവല്‍ക്കരിക്കുന്നു . കാലം കാലനാകുമ്പോള്‍ ഇതിലപ്പുറവും ...യാഥാര്‍ത്ഥ്യം വരികളില്‍ ഇനിയും എഴുതുക ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete
 16. @Salim Veemboor സലിം വീമ്പൂര്‍
  @ajith
  @ഷാജു അത്താണിക്കല്‍
  @Cv T...
  @asrus ഇരുമ്പുഴി
  @Gopan Kumar
  @ഭാനു കളരിക്കല്‍
  @സീത*
  @വര്‍ഷിണി..
  @Pradeep മാഷ്‌ ..
  @ആറങ്ങോട്ടുകര...
  @മനൂ ..
  @ഇലഞ്ഞിപൂക്കള്‍
  @മനോജ്...
  @ഷാജി ..
  പ്രിയപ്പെട്ടവരേ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി..നന്ദി....!!

  ReplyDelete
 17. nice thinking & lines
  nalla kavitha..
  best wishes....

  ReplyDelete
 18. @saugandhikam....Thanks a lot.താങ്കളുടെ കവിത ഇവിടെ വരുന്നവര്‍ (കാണാത്തവര്‍) )വായിക്കാന്‍ ലിങ്ക് ഇവിടെ കൊടുക്കട്ടെ ....
  ഇതാ ഒരു നല്ല കവിത .....വായിച്ചു നോക്കൂ ..."ജഗദീശ്വരനോട്..."

  http://sugandham1.blogspot.in/2012/12/blog-post_21.html

  സൗഗന്ധികാരാമം : ജഗദീശ്വരനോട്...
  sugandham1.blogspot.com
  ദൈവസാന്നിധ്യം ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന ഹൃദയഹാരിയായ കവിത...ദൈവത്തിന്‍റെ ഈ അനുഗ്രഹീത കയ്യൊപ്പ് ഈ വരികളില്‍ ഒളിവീശുന്നുണ്ട്,തീര്‍ച്ച.

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Followers

Google+ Badge